അവൻ- 2 5അടിപൊളി  

“ ഉണ്ടല്ലോ…അതുകൊണ്ട് ഞങ്ങൾ ഇന്ന് നാടൊക്കെ കാണാൻ പോയി.”

“എന്നെ കൂട്ടാതെ ഒറ്റക്ക് പോയല്ലേ, നല്ലതാടി ചേച്ചി അങ്ങനെ തന്നെ വേണം,

ഇന്നിട്ട് എവിടൊക്കെ പോയി?”

” അമ്പലത്തിൽ പോയി. പിന്നെ പാടങ്ങളും കുന്നിൻപ്രദേശങ്ങളുമൊക്കെ കണ്ടു. ഇവിടത്തെ പ്രകൃതിഭംഗി പറഞ്ഞറിയിക്കാൻ പറ്റില്ല അഭീ. എന്തൊരു രസാന്നറിയോ!”

അനഘയുടെ വാക്കുകളിൽ ആവേശം നിറഞ്ഞിരുന്നു.

“ പിന്നെ ആര്യയും ആരതിയും നല്ല കൂട്ടാണ്. അവരുള്ളത് കൊണ്ട് സമയം പോണതറിയില്ല.”

“കുറേ ഫോട്ടോസും എടുത്തിട്ടുണ്ട്. പിന്നെ കാണിച്ചുതരാം.”

“ഓഹോ എന്തൊക്കെ കാണാണം, പണ്ട് എല്ലാത്തിനും അഭി വേണാരുന്നു ഇപ്പോ ഫോട്ടോ എടുത്തു തരാനും കറങ്ങാൻ പോവാനും ഒക്കെ ഇഷ്ടം പോലെ ആളായാല്ലോ

“പിന്നല്ലാതെ!”

അനഘ, നീ പോടാ കൊച്ചെറുക്കാ ന്നും പറഞ്ഞ് അവന്റെ തോളിൽ പതുക്കെ തട്ടിയിട്ട് അകത്തോട്ടു കയറിപോയി.

അഭിജിത്ത് ബാഗുമെടുത്ത് മുകളിലേക്ക് നടന്നു.

പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു. എന്നാലും പതിവുപോലെ അഭിജിത്ത് നേരത്തെ തന്നെ എഴുന്നേറ്റു.

ഫുഡ്‌ ഒക്കെ കഴിച്ചശേഷം

അവൻ ഒന്ന് പുറത്തൊക്കെ പോയി വരാം എന്ന ചിന്തയിൽ വരാന്തയിലോട്ട് നടന്നു,

വരാന്തയിലെ ചാരുകസേരയിൽ രാമകൃഷ്ണൻ നായർ പത്രം വായിച്ചിരിക്കുകയായിരുന്നു.

” മുത്തശ്ശാ.”

ശബ്ദം കേട്ട് അദ്ദേഹം പത്രം താഴ്ത്തി നോക്കി.

“ആഹാ… മോൻ നേരത്തെ എഴുന്നേറ്റല്ലോ.”

“അതെ മുത്തശ്ശാ.”

അഭിജിത്ത് വരാന്തയിലെ മറ്റൊരു കസേരയിൽ ഇരുന്നു.കുറച്ചുനേരം പത്രം വായിച്ചിരുന്ന രാമകൃഷ്ണൻ നായർ അത് മടക്കിവെച്ചു.

“ഇന്ന് എന്താ പരുപാടി”

“പ്രതേകിച്ചു പരുപാടി ഒന്നുല്ല”

“എന്നാൽ എന്റെ കൂടെ ഒരിടം വരെ വരുന്നോ?”

“എവിടേക്കാ മുത്തശ്ശാ?”

“നമ്മുടെ പാടത്തേക്ക്. കുറേ നാളായി അങ്ങോട്ടൊക്കെ പോയിട്ട്.”

അഭിജിത്തിന്റെ മുഖത്ത് കൗതുകം തെളിഞ്ഞു.

“അതിനെന്താ മുത്തശ്ശാ. ഞാനും വരാം.”

“എന്നാൽ വേഗം റെഡിയായിക്കോ.”

“ഞാൻ ഇപ്പോൾ തന്നെ റെഡിയാണ്.”

രാമകൃഷ്ണൻ നായർ ചിരിച്ചു.

“എന്നാൽ നമുക്ക് ഇറങ്ങാം.”

ഇരുവരും കാർപോർച്ചിലേക്ക് നടന്നു..

“മുത്തശ്ശാ, ബുള്ളറ്റിൽ പോയാലോ?”

“അതിനെന്താ. കുറേ നാളായി ആ വണ്ടിയിൽ ഒരു യാത്ര പോയിട്ട്”

അഭിജിത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.

റോയൽ എൻഫീൽഡിന്റെ ഗാംഭീര്യമുള്ള ശബ്ദം തറവാടിന്റെ മുറ്റത്ത് മുഴങ്ങി.

രാമകൃഷ്ണൻ നായർ പിന്നിലിരുന്ന് അഭിജിത്തിന്റെ തോളിൽ പിടിച്ചു.

ബുള്ളറ്റ് ഗേറ്റ് കടന്ന് ഗ്രാമീണ വഴിയിലേക്ക് പ്രവേശിച്ചു.വഴിയരികിലെ തെങ്ങിൻതോപ്പുകളും ചെറിയ വീടുകളും കടന്ന് അവർ മുന്നോട്ട് നീങ്ങി. പ്രഭാതത്തിലെ തണുത്ത കാറ്റ് അവരെ തട്ടി തലോടി പോയികൊണ്ടിരുന്നു,പോകാനുള്ള വഴി കൃത്യമായി മുത്തശ്ശൻ പറഞ്ഞു കൊടുത്തു,കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ബുള്ളറ്റ് റോഡരികിൽ നിർത്തി ഇരുവരും ഇറങ്ങി.

മുന്നിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ.

കാറ്റിൽ നെൽച്ചെടികൾ ഇളകിയാടുന്നുണ്ടായിരുന്നു. പാടത്തിന്റെ ഒരു വശത്തുകൂടി ചെറിയ കനാൽ ഒഴുകുന്നുണ്ട്.

“ഈ കാണുന്നതൊക്കെ

നമ്മുടെ കുടുംബത്തിന്റെ കൃഷിയിടങ്ങളാണ് മോനേ. ഒരുപാട് തലമുറകളായി ഈ ഭൂമിയൊക്കെ നമ്മൾ കൃഷി ചെയ്തുവരുന്നതാണ്.”

“ഇത് ഒരുപാടുണ്ടല്ലോ“

“എല്ലാം കൂടി ഏകദേശം ഇരുപത്തഞ്ച് ഏക്കറോളം വരും. ഇതിന് പുറമെ വേറെയും കൃഷിയിടങ്ങളുണ്ട്.”

അഭിജിത്ത് വീണ്ടും ചുറ്റും നോക്കി.

അവർ പാടത്തിന്റെ നടുവിലേക്കുള്ള ചെറിയ വഴിയിലൂടെ നടന്നു.കുറച്ചുദൂരം ചെന്നപ്പോൾ അവിടെ ജോലിക്കാർ ചിലർ കൃഷിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു.രാമകൃഷ്ണൻ നായരെ കണ്ടതും അവരിൽ ഒരാൾ ജോലി നിർത്തി അടുത്തേക്ക് വന്നു.

“തമ്പ്രാ…?”

“എന്താ ചന്ദ്രാ , കൃഷിയൊക്കെ എങ്ങനെ പോകുന്നു?”

“നന്നായി പോകുന്നുണ്ട്. ഈ ആഴ്ച തന്നെ വളമിടൽ തീർക്കാമെന്നാണ് കരുതുന്നത്.”

“നല്ല കാര്യം.”

അയാൾ അഭിജിത്തിനെ നോക്കി.

രാമകൃഷ്ണൻ നായർ അഭിജിത്തിന്റെ തോളിൽ കൈവെച്ചു.

“ഇത് എന്റെ കൊച്ചുമകൻ, കുറച്ചുനാൾ മുമ്പാണ് നാട്ടിൽ വന്നത്. ഇനി ഇവിടൊക്കെ തന്നെ ഉണ്ടാവും.”

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *