അവൻ- 2 7അടിപൊളി  

നടത്തി

“എന്താടി നീ പറഞ്ഞെ…”

ആര്യടെ സകല നിയന്ത്രണവും വിട്ടിരുന്നു

“ഓ നിനക്കൊക്കെ കാണിക്കാം, ഞാൻ പറഞ്ഞാൽ കുറ്റം “

“അരുണിമേ നിർത്ത്, നീ റൂമിൽ പോവാൻ നോക്ക്”

രവീന്ദ്രൻ വീണ്ടും ഇടപെട്ടു

“അച്ഛൻ എന്തിനാ എന്റെ വായടപ്പിക്കാൻ നോക്കുന്നെ, ഇവർ തമ്മിലുള്ള ബന്ധം എന്താന്ന് എല്ലാരും അറിയട്ടെ,അല്ല ഞാൻ ഒരു സംശയം പറഞ്ഞതിന്, അവളെന്തിനാ ചാടി കടിക്കാൻ വരണേ..”

അരുണിമ ദേഷ്യത്തിൽ വിറഞ്ഞു തുള്ളി

“ഇത്രേം തരം താണ വർത്താനം കെട്ടിട്ടാണോ ഞാൻ മിണ്ടാതിരിക്കണ്ടേ “

ആര്യ വിട്ടുകൊടുത്തില്ല.

“ഓ കണ്ടവന്റെ കൂടെ കറങ്ങി നടന്നിട്ട്, ഇപ്പോ ഞാൻ തരം താണവൾ ആയല്ലേ, നീ അവന്റെ കൂടെ എന്ത് ചെയ്യാൻ പോയതാണെന്ന് ആർക്കറിയാം, കല്യാണം എന്നൊക്കെ പറഞ്ഞു എവിടേലും റൂം എടുക്കാൻ പോയതല്ല എന്ന് ആരുകണ്ടു”

പറഞ്ഞു തീർന്നതും അരുണിമയുടെ കരണം പുകയുന്ന പോലൊരു അടി അവളുടെ കവിളിൽ വീണു, കണ്ടുനിന്ന എല്ലാവരും ഞെട്ടി, അടിയുടെ അഗാദത്തിൽ കുനിഞ്ഞു പോയ അരുണിമ തല ഉയർത്തി നോക്കുമ്പോ കാണുന്നത് ദേഷ്യത്തിൽ കണ്ണ് ചുവന്നു നിൽക്കുന്ന അനഘയെ ആണ്, അവളുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് എല്ലാവരും ഒന്ന് പതറി.

“എന്റെ അനിയനെ പറ്റി ഇങ്ങനൊക്കെ പറയാൻ നിനക്ക് എങ്ങനെ ധൈര്യം വന്നെടി”

“മതി നിർത്ത് , ഇവിടെ സംസാരിക്കാനും തീരുമാനങ്ങൾ എടുക്കാനും, മുതിർന്ന ഞങ്ങളൊക്കെ ഉണ്ട്, അധികം dialoge ഒന്നും ആരും അടിക്കണ്ട എല്ലാവരും അവരവരുടെ പണി നോക്ക്, ഇനി ഇതിനെ പറ്റി ഒരു സംസാരം വേണ്ട”

അപ്പോഴേക്കും രാമകൃഷ്ണൻ ഇടപെട്ടു

എല്ലാവരോടുമായി പറഞ്ഞിട്ട് അയാൾ അരുണിമയ്ക്ക് നേരെ

തിരിഞ്ഞു

“അരുണിമേ നിനക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു, അത് ഇങ്ങനെയങ്ങ് തീർന്നു എന്ന് കരുതിയാൽ മതി, നമ്മുടെ മക്കളെ പറ്റി തന്നെ നീ ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു, സാരമില്ല ഇനി ഇത് ആവർത്തിക്കരുത് “

പ്രശ്നം തീർന്നില്ലെങ്കിലും എല്ലാവർക്കും പിരിഞ്ഞു പോകാതെ നിവർത്തിയില്ലായിരുന്നു, സുലോചന അരുണിമയെയും കൂട്ടി റൂമിലേക്ക് പോയി, മറ്റുള്ളവർ അവരവരുടെ മുറികളിലേക്കും പോയി, അനഘ അടിച്ചതിൽ പല അഭിപ്രായക്കാർ ഉണ്ടായിരുന്നെങ്കിലും അരുണിമ പറഞ്ഞത് ഒരല്പം കടന്നു പോയിരുന്നു എന്ന് എല്ലാവർക്കും അറിയാമായിരുന്നു.

സുലോചനയ്ക്ക് ഒപ്പം മുറിയിലെത്തിയ അരുണിമ ഒരക്ഷരം പോലും മിണ്ടിയില്ല, അവളുടെ ഉള്ളിൽ എരിയുന്ന പക ആളി കത്തികൊണ്ടിരുന്നു, അവൾ തന്റെ പൊട്ടിയ ചുണ്ടിലെ ചോര തുടച്ചുകളഞ്ഞു.പലതും മനസ്സിൽ കണക്കുകൂട്ടി കൊണ്ട് അവൾ അതേ ഇരിപ്പ് തുടർന്നു.

അഭിയുടെ മുറിയിൽ,

അവന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്തു

ആര്യയുടെ മെസേജ്.

“സോറി അഭി ഞാൻ കാരണം, നിനക്ക് നാണക്കേട് ആയല്ലേ “

“അതൊന്നും സാരമില്ല ചേച്ചി, ചേച്ചി കാരണം ഒന്നുമല്ലല്ലോ, ചേച്ചി അതൊന്നും മനസ്സിൽ വയ്ക്കണ്ട “

“എന്നാലും അഭി…”

“ഒരെന്നാലും ഇല്ല, ചേച്ചി കിടക്കാൻ നോക്ക്, ഗുഡ് നൈറ്റ്‌”

അവൻ സംസാരം പെട്ടന്ന് നിർത്തി

“ഓക്കേ അഭി, ഗുഡ് നൈറ്റ്‌”

അവൻ ഫോൺ ബെഡിലേക്ക് ഇട്ട് കിടന്നു,

ഇന്നത്തെ സംഭവം അവനെയും ഒരുപാട് വേദനിപ്പിച്ചിരുന്നു.

“എന്നാലും ചേച്ചി അവളെ തല്ലണ്ടായിരുന്നു, ഇനി എന്തൊക്കെ പുകിൽ ഉണ്ടാവുമോ എന്തോ”

രാവിലെ തൊട്ടുള്ള ഓട്ടവും, വെയിലും എല്ലാം കൊണ്ട് തളർന്നിരുന്ന അവൻ, എപ്പഴോ ഉറങ്ങിപ്പോയി.

മറ്റൊരു മുറിയിൽ, പെട്ടന്ന് ഉണ്ടായ ദേഷ്യത്തിൽ പറ്റിപ്പോയ അവിവേകത്തിൽ

അനഘ ഒരുപാട് വിഷമിച്ചു,അതുതന്നെ വീണ്ടും വീണ്ടും ഓർത്തതിനാൽ അവൾക്ക് ഉറക്കം വന്നില്ല, എന്നാലും അഭിയെ പറ്റി അത്ര മോശമായി അവൾ പറഞ്ഞതുകൊണ്ടല്ലേ എന്ന് സ്വയം സമദാനിപ്പിച്ചു കൊണ്ട് അനഘ കണ്ണുകളടച്ചു കിടന്നു.

തനിക്കേറ്റ അപമാന ഭാരത്താൽ അരുണിമയ്ക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല,

വീണ്ടും വീണ്ടും അവളെ അതലട്ടിക്കൊണ്ടിരുന്നു, അനഘയെ കരയിക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇനി തനിക്കുള്ളു എന്ന് ഉറപ്പിച്ചു കൊണ്ട് അവൾ പലതും കണക്കുകൂട്ടി.

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *