വരാന്തയിൽ രാമകൃഷ്ണൻ നായർ നിൽക്കുന്നത് കണ്ടത്.
“മുത്തശ്ശാ…”
“ആഹാ, ഇറങ്ങുകയാണോ?”
“അതെ.”
“എന്നാൽ മോൻ എന്റെ കൂടെ ഒന്ന് വാ.”
അയാൾ അവനെയും കൂട്ടി വീടിന്റെ വശത്തുള്ള വലിയ കാർപോർച്ചിലേക്ക് നടന്നു.അവിടെ പഴയൊരു ബൈക്ക് മൂടിയിട്ട് വെച്ചിരുന്നു.രാമകൃഷ്ണൻ നായർ അതിന്റെ മുകളിലുണ്ടായിരുന്ന കവർ പതുക്കെ മാറ്റി.
ഒരു പഴയ ബ്ലാക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റ്! ക്രോം ഫിനിഷിലുള്ള ഭാഗങ്ങൾ. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നല്ല രീതിയിൽ മെയ്ന്റെയ്ൻ ചെയ്തിട്ടുണ്ട്,
അഭിജിത്ത് അത്ഭുതത്തോടെ അതിലേക്ക് നോക്കി.
“ഇത്…”
“എന്റെ പഴയ ബുള്ളറ്റാണ്, കുറേ വർഷം ഞാൻ ഉപയോഗിച്ചതാണ്. ഇപ്പോൾ അധികം ഓടിക്കാറില്ല. വെറുതെ ഇവിടെ കിടക്കുകയാണ്.”
അഭിജിത്ത് ബൈക്കിനടുത്തേക്ക് ചെന്നു. ഹാൻഡിലിലും ടാങ്കിലും കൈ ഓടിച്ചു.
“നല്ല വണ്ടിയാണല്ലോ മുത്തശ്ശാ!”
“നിനക്ക് ഇഷ്ടമായോ?”
“ഒരുപാട്.”
“എന്നാൽ ഇത് ഇനി നിന്റേതാണ്.”
അഭിജിത്ത് പെട്ടെന്ന് മുത്തച്ഛന്റെ മുഖത്തേക്ക് നോക്കി.
“എന്റെയോ?”
“അതെ. നിന്റെ ആദ്യത്തെ ജോലിദിവസത്തിന് എന്റെ വക ഒiരു സമ്മാനം.”
“അയ്യോ, മുത്തശ്ശാ…”
“ഈ വണ്ടിയിൽ ഞാൻ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. അതുപോലെ നീയും നിന്റെ ജീവിതത്തിലെ പുതിയ യാത്രകൾ ഇതിൽ തുടങ്ങ്.” അവനെ പറയാൻ അനുവദിക്കാതെ രാമൻ തുടർന്നു.
അഭിജിത്തിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു.
“താങ്ക്യൂ മുത്തശ്ശാ.”
അവൻ രാമകൃഷ്ണൻ നായരെ കെട്ടിപ്പിടിച്ചു.
“ശ്രദ്ധിച്ച് ഓടിക്കണം.”
“ശരി മുത്തശ്ശാ.”
കുറച്ചുനേരം ബൈക്ക് പരിശോധിച്ചശേഷം അഭിജിത്ത് ഹെൽമറ്റ് ധരിച്ചു.
“എന്നാൽ ഞാൻ ഇറങ്ങട്ടെ.”
“പോയിട്ട് വാ മോനേ. എല്ലാം നന്നായി വരും.”
രാമകൃഷ്ണൻ നായരുടെ അനുഗ്രഹം വാങ്ങിയശേഷം അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.റോയൽ എൻഫീൽഡിന്റെ ആ ഗാംഭീര്യമുള്ള ശബ്ദം മുഴക്കികൊണ്ട്
ബൈക്ക് ഗേറ്റ് കടന്നു പോയി.
മംഗലശേരി കൺസ്ട്രക്ഷൻസ്
സമയം എട്ടര.
കൃത്യസമയത്ത് തന്നെ അഭിജിത്ത് കമ്പനിയിലെത്തി.പാർക്കിങ്ങിൽ ബുള്ളറ്റ് നിർത്തി ഹെൽമറ്റ് ഊരി മിററിൽ വച്ച്, അവൻ അകത്തേക്ക് നടന്നു.റിസപ്ഷനിൽ എത്തിയപ്പോൾ പരിചിതമായൊരു പുഞ്ചിരിയോടെ ജീവനക്കാരി അവനെ സ്വീകരിച്ചു.
“ഗുഡ് മോണിംഗ്, അഭിജിത്ത് സർ.”
“ഗുഡ് മോണിംഗ്.”
അവൻ ലിഫ്റ്റിൽ കയറി മൂന്നാം നിലയിലെത്തി.അവൻ അകത്തേക്ക് നടന്നു.
അവനെ കണ്ടതും ഒന്ന് വിഷ് ചെയ്ത ശേഷം
HR അവനെ അവന്റെ പുതിയ
ക്യാബിനിലേക്ക് കൊണ്ടുപോയി.അത് ജനറൽ മാനേജരുടെ മുറിയോട് ചേർന്നുള്ള വിശാലമായൊരു ക്യാബിനായിരുന്നു. ഒരു വലിയ ഓഫീസ് ടേബിൾ, കമ്പ്യൂട്ടർ, രണ്ട് സന്ദർശക കസേരകൾ, ഫയലുകൾ സൂക്ഷിക്കാനുള്ള അലമാര എന്നിവയെല്ലാം അവിടെ ഒരുക്കിയിരുന്നു.
മേശപ്പുറത്ത് ഒരു ചെറിയ നെയിംപ്ലേറ്റും ഉണ്ടായിരുന്നു.
ABHIJITH MANGALASSERI.
ASSISTANT MANAGER
അത് കണ്ടപ്പോൾ അവന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിടർന്നു. അവൻ കസേരയ്ക്ക് അരികിലേക്ക് നടന്നു, അതിൽ ഒന്ന് കയ്യോടിച്ചു, പതിയെ കസേരയിലിരുന്നു.ഉള്ളിൽ ഒരു ഊർജം നിറയണ പോലെ അവനു തോന്നി, എവിടെ നിന്നോ ഒരു അധികാര ഭാവം കിട്ടിയ പോലെ അവൻ സ്വയം ഒരു നിമിഷം കണ്ണുകൾ അടച്ച് ഒന്ന് ശ്വാസം എടുത്തു, കണ്ണുകൾ തുറന്ന് തന്റെ മുന്നിലെ ഫയലുകൾ ഒക്കെ ഒന്ന് പരിശോധിക്കാൻ തീരുമാനിച്ചു, സമയം ഒരു 9 മണി കഴിഞ്ഞപ്പോൾ രാജീവ് വന്ന് അവന് കുറച്ചു ജോലികൾ ഏൽപിച്ചിട്ട് പോയി.
കമ്പനിയുടെ നിലവിലുള്ള പ്രോജക്ടുകൾ, അവയുടെ സാമ്പത്തിക ഇടപാടുകൾ, അക്കൗണ്ട്സ് വിഭാഗത്തിന്റെ പ്രവർത്തനം, ക്ലയന്റ് ബില്ലുകൾ, കോൺട്രാക്ടർമാർക്കുള്ള പേയ്മെന്റുകൾ, മാസാന്ത റിപ്പോർട്ടുകൾ തുടങ്ങി നിരവധി കാര്യങ്ങൾ അവന്
ചെയ്യാനായി ഉണ്ടായിരുന്നു.
“നമ്മുടെ കമ്പനിയിൽ അക്കൗണ്ട്സ് വളരെ പ്രധാനപ്പെട്ട വിഭാഗമാണ്. ഓരോ പ്രോജക്ടിന്റെയും ചെലവും വരുമാനവും കൃത്യമായി നിരീക്ഷിക്കണം. ഒരു ചെറിയ പിഴവ് പോലും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാം.”
രാജീവിന്റെ വാക്കുകൾ അഭിജിത്തിന്റെ മനസ്സിൽ പതിഞ്ഞിരുന്നു അതിനാൽ തന്നെ വളരെ ശ്രദ്ധയോടെയാണ് അവൻ ഓരോ കാര്യങ്ങളും ചെയ്തത്.
