അവൻ- 2 7അടിപൊളി  

“ചായ കുടിച്ചാലോ?”

“നല്ല ഐഡിയ.”

ഇരുവരും കടയിലേക്ക് കയറി.

“രണ്ട് ചായ.”

അഭിജിത്ത് ഓർഡർ നൽകി.

ചായ കുടിക്കുന്നതിനിടയിൽ ആര്യ അവനോട് പല കാര്യങ്ങളും ചോദിച്ചു. ജോലിയെക്കുറിച്ചും ഓഫീസിലെ ആളുകളെക്കുറിച്ചും ഒക്കെ അവർ സംസാരിച്ചു.

ചായ കുടിച്ചശേഷം അവർ വീണ്ടും യാത്ര തുടർന്നു.

ഏകദേശം രണ്ട് മണിക്കൂറിനടുത്തുള്ള യാത്രയ്ക്കുശേഷം അവർ വിവാഹം നടക്കുന്ന സ്ഥലത്തെത്തി.

അത്യാവശ്യം വലിയൊരു ഓഡിറ്റോറിയമായിരുന്നു അത്. പ്രവേശനകവാടം മനോഹരമായി അലങ്കരിച്ചിരുന്നു.ബുള്ളറ്റ് പാർക്കിങ്ങിൽ

നിർത്തി ഇരുവരും അകത്തേക്ക് നടന്നു.

ആര്യയുടെ കൂട്ടുകാരി അവരെ കണ്ടതും സന്തോഷത്തോടെ അടുത്തേക്ക് വന്നു.

“ആര്യേ!”

ഇരുവരും കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവെച്ചു.

“ഇതെതാ ഈ ചുള്ളൻ, ബോയ് ഫ്രണ്ട് ആണോ ?”

കൂട്ടുകാരി അഭിജിത്തിനെ നോക്കി ചോദിച്ചു.

“പോടീ അവിടുന്ന്, ഇത് എന്റെ അനിയനാണ്, അഭിജിത്ത്.”

“ഓഹ് സോറി അഭിജിത്ത്.” ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു

അവർ പരസ്പരം പരിചയപ്പെട്ടു.

വിവാഹച്ചടങ്ങുകൾക്കിടെ ആര്യ തന്റെ കൂട്ടുകാരോടൊപ്പം തിരക്കിലായി. അഭിജിത്ത് കുറച്ചുനേരം അവരോടൊപ്പം നിന്നശേഷം ഓഡിറ്റോറിയത്തിന്റെ മറ്റൊരു ഭാഗത്ത് ഇരുന്നു.അൽപ്പസമയത്തിനുശേഷം ആര്യ അവന്റെ അടുത്തേക്ക് വന്നു.

“എന്താ അഭീ, ബോറടിക്കുന്നുണ്ടോ?”

“ഏയ്, ഇല്ല. നിങ്ങൾ സംസാരിച്ചോളൂ.”

“എന്നാൽ വാ. ഭക്ഷണം കഴിക്കാം.”

ഇരുവരും ഭക്ഷണഹാളിലേക്ക് നടന്നു.

ഭക്ഷണം കഴിച്ചശേഷം കുറച്ചുനേരം കൂടി അവിടെ ചെലവഴിച്ചു. വിവാഹവീട്ടിലെ തിരക്കുകളും ഫോട്ടോ എടുക്കലുമെല്ലാം കഴിഞ്ഞപ്പോൾ സമയം വൈകുന്നേരത്തോടടുത്തിരുന്നു.

“അഭീ, നമുക്ക് ഇറങ്ങാം.”

“Okeey.”

ആര്യ എല്ലാവരോടും യാത്ര പറഞ്ഞ് അഭിജിത്തിനൊപ്പം യാത്ര തിരിച്ചു.

ആകാശത്ത് നേരിയ മേഘങ്ങളുണ്ടായിരുന്നു. റോഡിൽ വാഹനങ്ങൾ കുറവായിരുന്നു.

ബുള്ളറ്റ് സ്ഥിരമായ വേഗത്തിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.ആദ്യമൊക്കെ ഇരുവരും വിശേഷങ്ങൾ പറഞ്ഞുകൊണ്ടാണ് യാത്ര ചെയ്തത്.

പിന്നീട് ആര്യ ക്ഷീണം കാരണം അധികം സംസാരിക്കാതെയായി.

ഏകദേശം ഒരു മണിക്കൂർ യാത്ര പിന്നിട്ടുകാണും.പെട്ടെന്നാണ് ബുള്ളറ്റിന്റെ പിൻഭാഗത്ത് എന്തോ വ്യത്യാസം അഭിജിത്തിന് അനുഭവപ്പെട്ടത്.

അവൻ വേഗം കുറച്ചു.

“എന്തുപറ്റി?”

ആര്യ ചോദിച്ചു.

“ടയറിന് എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു.”

റോഡിന്റെ വശത്തേക്ക് ബൈക്ക് ഒതുക്കി നിർത്തിയശേഷം അഭിജിത്ത് ഇറങ്ങി പിൻടയർ പരിശോധിച്ചു.ടയർ പൂർണമായും കാറ്റുപോയ നിലയിലായിരുന്നു.

“അയ്യോ! പഞ്ചറായോ?”

ആര്യയും ഇറങ്ങി അടുത്തേക്ക് വന്നു.

“ ഉം…പഞ്ചറാണെന്ന് തോന്നുന്നു.”

“ഇനി എന്ത് ചെയ്യും?”

“നോക്കട്ടെ.”

അവൻ മൊബൈൽ എടുത്ത് ഗൂഗിൾ മാപ്പിൽ അടുത്തുള്ള ടയർ കടകൾ തിരഞ്ഞു.പക്ഷേ ഞായറാഴ്ചയായതിനാൽ മിക്ക കടകളും അടച്ചിരുന്നു. സമയം വൈകിയതുകൊണ്ട് തുറന്നിരിക്കുന്ന കടകളൊന്നും കണ്ടെത്താനും കഴിഞ്ഞില്ല.

“എന്തെങ്കിലും വഴി കാണുന്നുണ്ടോ?”

ആര്യ ചോദിച്ചു.

“ഇല്ല. അടുത്തുള്ള കടകളൊക്കെ അടച്ചിരിക്കുകയാണ്.”

അവൾ ചുറ്റും നോക്കി.

അവർ നിൽക്കുന്ന സ്ഥലം ഒരു ചെറിയ ഗ്രാമപ്രദേശമായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും കുറച്ച് വീടുകളും കടകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ഇനി എന്ത് ചെയ്യും അഭീ?”

“വേറെ വഴിയില്ല. ആരോടെങ്കിലും ചോദിക്കണം.”

അപ്പോഴാണ് കുറച്ചുദൂരെ ഒരു പഴയ ടയർ വർക്ക്‌ഷോപ്പിന്റെ ബോർഡ് അവന്റെ ശ്രദ്ധയിൽപ്പെട്ടത്.കട അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ബോർഡിൽ ഒരു ഫോൺ നമ്പർ എഴുതിയിരുന്നു.അവൻ അടുത്തേക്ക് നടന്ന് നമ്പറിൽ വിളിച്ചു.

ആദ്യത്തെ വിളി ആരും എടുത്തില്ല.

രണ്ടാമതും വിളിച്ചു.

ഇത്തവണ ഒരാളെടുത്തു .

“ഹലോ.”

“ചേട്ടാ, നിങ്ങളുടെ കടയുടെ മുന്നിലാണ് ഞങ്ങളുള്ളത്. ഒരു ബുള്ളറ്റ് പഞ്ചറായിട്ടുണ്ട്. ഒന്ന് വന്ന് ശരിയാക്കി തരാൻ പറ്റുമോ?”

“ഇന്ന് കടയടച്ചതാണ് മോനേ. നാളെ രാവിലെ വന്നാൽ പോരേ?”

“ചേട്ടാ, ഞങ്ങൾ കുറേ ദൂരെനിന്ന് വരികയാണ്. ഇവിടെ നിന്ന് വീട്ടിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്.”

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *