അവൻ- 2 5അടിപൊളി  

“അസിസ്റ്റന്റ് മാനേജറാണ് ചേച്ചീ.”

“അതെന്താ, കുറച്ച് ദിവസം കഴിഞ്ഞാൽ ഫുൾ മാനേജരാകില്ലേ?”

മൂവരും പൊട്ടിച്ചിരിച്ചു.

“ശമ്പളം എത്രയാണെന്ന് പറഞ്ഞോ?”

അഭിജിത്ത് ചിരിച്ചു.

“അതും പറഞ്ഞിട്ടുണ്ട്.”

“എന്നിട്ട്?”

അവൻ ശമ്പളത്തുക പറഞ്ഞു.

അത് കേട്ടതും അനഘയുടെ മുഖത്ത് വീണ്ടും സന്തോഷം നിറഞ്ഞു.

“അത് കൊള്ളാല്ലോ! തുടക്കത്തിന് നല്ല ശമ്പളമാണ്.”

“ഇത്രയും കാലം അമ്മയ്ക്കും ചേച്ചിക്കും വേണ്ടിയാണ് ഞാൻ ശ്രമിച്ചത്. ഇനി നിങ്ങളെ രണ്ടുപേരെയും സന്തോഷത്തോടെ നോക്കണം. അത്രയേ എനിക്ക് ഉള്ളു.

“ആദ്യം ഒരു നല്ല ഷർട്ടും പാന്റും വാങ്ങണം. എന്നും ഈ പഴയ ഷർട്ടും ഇട്ടുകൊണ്ട് ഓഫീസിൽ പോകാൻ പറ്റില്ലല്ലോ.”

“അതൊക്കെ പതുക്കെ വാങ്ങാം ചേച്ചീ.”

“പതുക്കെയൊന്നുമല്ല. ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ നമുക്ക് ഷോപ്പിങ്ങിന് പോകാം.”

“ശരി മാഡം.”

അഭിജിത്ത് തമാശയായി സല്യൂട്ട് ചെയ്തു.

വീണ്ടും ചിരി.

വൈകുന്നേരം.

മംഗലശേരി തറവാടിന്റെ നടുമുറ്റത്ത് രാമകൃഷ്ണൻ നായർ പത്രം വായിച്ചിരിക്കുകയായിരുന്നു.

അപ്പോഴാണ് അഭിജിത്ത് അങ്ങോട്ട് വന്നത്.

“മുത്തശ്ശാ…”

അയാൾ പത്രം താഴെവെച്ച് അവനെ നോക്കി.

“എന്താ മോനേ?”

“ഇന്ന് കാളിദാസൻ ചേട്ടന്റെ കൂടെ കമ്പനിയിൽ പോയിരുന്നു.”

“ആ രാജീവൻ വിളിച്ചിരുന്നു, നാളെ ജോയിൻ ചെയ്യുകയല്ലേ?”

“അതെ.”

“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം. മടിക്കേണ്ട.”

“ശരി മുത്തശ്ശാ.”

അയാൾ അവന്റെ തോളിൽ കൈവെച്ചു.

അവൻ അവിടെനിന്ന് മുകളിലേക്ക് നടന്നു.

അഭിജിത്ത് പോയതും രാമകൃഷ്ണൻ നായർ വീണ്ടും

പത്രം തുറന്നു. പക്ഷേ അയാളുടെ ചുണ്ടിൽ അപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു.അയാളുടെ സന്തോഷം മറ്റൊരു മുറിയിൽനിന്ന് ശ്രദ്ധിച്ചുകൊണ്ടിരുന്ന അരുണിമയുടെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു.

“ആദ്യം കമ്പനിയിൽ കയറി പറ്റും പിന്നെ കമ്പനി ഏറ്റെടുക്കും, ഇന്നലെ വരെ തെരുവിൽ കിടന്ന പട്ടികളൊക്കെ ഇന്ന് പാട്ടുമെത്തയിൽ”

അവൾ പതുക്കെ പിറുപിറുത്തു.

അരികിലിരുന്ന സുലോചന മകളെ നോക്കി.

“നിനക്ക് എന്താ അരുണിമേ?”

“ഒന്നുമില്ല അമ്മേ. വന്നിട്ട് ഒരാഴ്ച പോലും ആയില്ല. അപ്പോഴേക്കും കമ്പനിയിൽ ജോലി. അതും നേരെ അസിസ്റ്റന്റ് മാനേജർ!”

“അതിനിപ്പോ എന്താ?”

“അല്ല, ഇവിടെ ഇത്രയും വർഷമായി ജോലി ചെയ്യുന്നവരുണ്ട്. അവർക്കൊന്നും കിട്ടാത്ത പരിഗണന ഇവർക്കൊക്കെ പെട്ടെന്ന് കിട്ടുന്നല്ലോ.”

സുലോചന ഒന്നും പറഞ്ഞില്ല.

അരുണിമയുടെ മുഖത്ത് ദേഷ്യം കൂടുതൽ പ്രകടമായി.

“കണ്ടറിയാം. ഇനി ഓരോരുത്തരായി ഇവിടെ കയറി ഇരിക്കാനുള്ള പരിപാടിയായിരിക്കും.”

അവൾ അവിടെനിന്ന് എഴുന്നേറ്റ് മുറിയിലേക്ക് പോയി.

അതേസമയം വീടിന്റെ മറ്റൊരു ഭാഗത്ത് ആരോമലും ഈ വാർത്ത അറിഞ്ഞിരുന്നു.

അഭിജിത്തിന് കമ്പനിയിൽ ജോലി ലഭിച്ചെന്ന വിവരം അവന്റെ മനസ്സിൽ ചെറിയൊരു അസ്വസ്ഥത സൃഷ്ടിച്ചു.

“ഇവൻ വന്നിട്ട് ഒരാഴ്ച ആയതേയുള്ളൂ. അപ്പോഴേക്കും കമ്പനിയിൽ കയറി പറ്റിയല്ലോ.”

അവന്റെ മുഖത്ത് പതുക്കെ ഒരു പരിഹാസച്ചിരി വിടർന്നു.

“ശരി… നോക്കാം.”

രാത്രി ഭക്ഷണസമയത്ത് മുത്തച്ഛൻ എല്ലാവരോടും അഭിജിത്തിനെ അസിസ്റ്റന്റ് മാനേജർ ആയി പോസ്റ്റ്‌ ചെയ്ത വിവരം പറഞ്ഞു.

“ആഹാ! നല്ല കാര്യം.”

രാജേന്ദ്രൻ സന്തോഷത്തോടെ പറഞ്ഞു.

അരവിന്ദനും അവനെ അഭിനന്ദിച്ചു.

അനഘയും ശോഭയും അഭിമാനത്തോടെ അവനെ നോക്കി.എന്നാൽ സുലോചനയുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല.

അഭിജിത്ത് അതൊന്നും ശ്രദ്ധിച്ചില്ല.

അവന്റെ മനസ്സ് മുഴുവൻ നാളത്തെ ആദ്യ ജോലിദിവസത്തെക്കുറിച്ചുള്ള

ചിന്തകളിലായിരുന്നു.ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോകുമ്പോൾ അനഘ അവന്റെ പിന്നാലെയെത്തി.

“അഭീ…”

“എന്താ ചേച്ചീ?”

“ഒരു കാര്യം പറയട്ടെ?”

“പറ.”

“ഇന്ന് അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ?”

അഭിജിത്ത് ചിരിച്ചു.

“കണ്ടു.”

“നീ ജോലി അന്വേഷിച്ച് നടന്നിരുന്ന സമയം അമ്മ എത്ര വിഷമിച്ചിരുന്നെന്ന് നിനക്കറിയാമോ? പുറത്ത് കാണിക്കില്ലെങ്കിലും രാത്രിയിൽ പലപ്പോഴും ഞാൻ അമ്മ കരയുന്നത് കണ്ടിട്ടുണ്ട്.”

Updated: November 22, 2026 — 12:44 pm

Leave a Reply

Your email address will not be published. Required fields are marked *