ശേഖറിന്റെ സ്വന്തം അനിത – 6
[ Sarathy Reddy ]
[ Previous Part ] [ www.kambi.pw ]
സ്വയം വരൻ ആണെന്ന് അവൻ പറഞ്ഞതിന്റെ ഉദ്ദേശം ശേഖറിന് നല്ലപോലെ അറിയാം. അനിത ഇനി വല്ല മണവാട്ടിയും ആണെന്ന് കരുതിയാണ് അവൻ അങ്ങനെ പറഞ്ഞത്. അതിന്റെ ഒരു കാരണം അവൾക്കൊപ്പം നിൽക്കുന്ന തനിക്കും വരനാകാനുള്ള സകല യോഗ്യതകളും ഉണ്ട്.
ഒന്നാം നമ്പർ മുറി തുറന്നു പുറത്തേക്ക് വന്നവന്റെ പേര് ശേഖർ ഓർക്കുന്നുണ്ട്. അഭിലാഷ് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ കണ്ടത്. ചിലപ്പോൾ കള്ള പേരായിരിക്കാം. സുധാമണിക്ക് ശരിക്കും കറക്റ്റ് മെഡിക്കൽ റിപ്പോർട്ട് കിട്ടിയാൽ മതി. പേര് ഏത് വേണമെങ്കിലും ചേർക്കാം. പക്ഷേ ഒരിക്കൽ വരന്റെയോ വധുവിന്റെയോ പേര് എഴുതിക്കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ സുധാമണി ആ പേര് മാത്രമേ ഉപയോഗിക്കു.
ശേഖർ അപ്പോൾ അനിതയെ ശ്രദ്ധിച്ചു. ഒന്നാം നമ്പർ മുറിയിൽ നിന്നും പുറത്തുവന്ന വരൻ അഭിലാഷ് അവളെ നോക്കി ചിരിച്ചിട്ടും അവൾ തിരിച്ചു ചിരിച്ചൊന്നുമില്ല. അനിതയുടെ മുഖം കണ്ടപ്പോൾ ശേഖറിന് ഒരു കാര്യം മനസ്സിലായി. വന്നവനെ അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്ന്. അനിതയുടെ മുഖത്ത് ചെറിയൊരു മുഷിച്ചിൽ ഉണ്ടായിരുന്നു. അപരിചിതരോടുള്ള അനിതയുടെ മനോഭാവം അങ്ങനെയാണ്. ആരോടും അത്ര പെട്ടെന്ന് അടുക്കില്ല. അനിതയ്ക്ക് കൂട്ടുകാരികളും കുറവാണ്. കൂട്ടുകാരന്മാർ എണ്ണത്തിൽ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ദിലീപ് അനിതയുടെ പുറകെ ഒലിപ്പിച്ചുകൊണ്ട് കുറേക്കാലം അലഞ്ഞതാണ്. എന്നിട്ടും അവനോടും വലിയ അടുപ്പം ഒന്നുമില്ല. വിവാഹത്തിനുശേഷം അപരിചിതരായിട്ടുള്ള ആളുകളോട് അവൾ കുറച്ചുകൂടി കൂടുതൽ അകലം കാണിക്കാൻ തുടങ്ങി. ഇപ്പോൾ ശേഖർ പരിചയപ്പെടുത്തിയാൽ മാത്രമേ അവൾ അല്പമെങ്കിലും സൗഹൃദം കാണിക്കുകയുള്ളൂ. അനിതയുടെ കാഴ്ചപ്പാടിൽ ഈ ലോകത്ത് ശേഖറും അവളും മാത്രം മതി. വേറെ ആരും
വരണ്ട.
അല്പം ഗൗരവത്തിലാണ് അവളുടെ നിൽപ്പ്. പരിചയമില്ലാത്ത സ്ഥലം അതുകൊണ്ടുതന്നെ ശേഖറിനോട് ചേർന്നാണ് അവൾ നിൽക്കുന്നത്. അവളുടെ മുഖം കണ്ടാലറിയാം അഭിലാഷിന്റെ സാമീപ്യം അവൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല.
“അതാണ് മോളെ നമ്മുടെ മുറി…” നാലാമത്തെ മുറി അനിതയ്ക്ക് ശേഖർ കാണിച്ചുകൊടുത്തു. അങ്ങനെ പറഞ്ഞതും പെട്ടെന്ന് തന്നെ അവൾ താക്കോലുമായി നാലാമത്തെ മുറിക്കടുത്തേക്ക് ചെന്നു. എന്നിട്ട് മുറി തുറന്നു അകത്തേക്ക് കയറി. അഭിലാഷിനെ അവൾ നോക്കുക പോലും ചെയ്തില്ല.
“വരൻ ആണോ? അതോ മണവാളൻ ആണോ?” അഭിലാഷ് ശേഖറിനോട് ചോദിച്ചു. അവന്റെ ചോദ്യം ശേഖറിന് ഒട്ടും പിടിച്ചില്ല. സുധാമണിയുടെ വീട്ടിൽ വഴക്കിനു സ്ഥാനമില്ല. അവർ അതൊന്നും അനുവദിക്കില്ല. അതുകൊണ്ട് അഭിലാഷിനോട് മാന്യമായി തന്നെ ഇടപെടാം എന്ന് തന്നെ ശേഖർ കരുതി.
“നിനക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം അന്വേഷിച്ചാൽ പോരെ മോനേ…” നല്ലതുപോലെ ദേഷ്യം വന്നെങ്കിലും വളരെ ശാന്തനായി ശേഖർ മറുപടി പറഞ്ഞു.
ശേഖർ പറഞ്ഞത് കേട്ട് അഭിലാഷിന്റെ മുഖത്തെ ചിരി മാഞ്ഞുതൊന്നുമില്ല. ഇതുപോലെയുള്ള ഒരുപാട് ആൾക്കാരെ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന ഒരു മുഖഭാവം ആയിരുന്നു അവന്റേത്.
“മണവാളൻ തന്നെയാണ് അല്ലേ… ആ പോയ ആളിനെ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇവിടെ വരുന്ന മിക്ക വധുമാരെയും എനിക്കറിയാം. അത് സുധാമണി ചേച്ചി ഏർപ്പാടാക്കിയ പുതിയ വധുവാണോ?” മുറിക്കകത്ത് ഇരിക്കുന്ന അനിതയെ നോക്കിയാണ് അഭിലാഷ് അങ്ങനെ ശേഖറിനോട് ചോദിച്ചത്.
അനിത നാലാം നമ്പർ മുറിക്കകത്ത് കയറി വാതിലൊക്കെ തുറന്നിട്ടു തന്നെയാണ് ഇരിക്കുന്നത്.
“അത് വധു അല്ല… എന്റെ ഭാര്യയാണ്” അനിതയെ അവൻ വധു എന്ന് വിളിച്ചത് ശേഖറിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“ഓ… ഭാര്യയായിരുന്നോ? അങ്ങനെയാണെങ്കിൽ വരനെ ആവശ്യമുണ്ടെങ്കിൽ പറയണം… ഞാൻ ഫ്രീയാണ്. ഫ്രീ ആണെന്ന് വെച്ചാൽ അവൈലബിൾ ആണെന്നാണ് ഉദ്ദേശിച്ചത്… 25 കെ ആണ് എന്റെ റേറ്റ്.” വളരെ സാധാരണ മട്ടിൽ ആണ് അഭിലാഷ് അവന്റെ വില പറഞ്ഞത്. അവന്റെ അടുത്ത് നിന്നും അനിതയ്ക്ക് ഒരു കളി കിട്ടണമെങ്കിൽ അവന് കൊടുക്കേണ്ട തുകയാണ് ഇരുപത്തയ്യായിരം രൂപ.
