അനിത അങ്ങനെ പറഞ്ഞപ്പോൾ ശേഖറിന് ചെറിയൊരു വല്ലായ്മ തോന്നി. ‘ഇപ്പോൾ അവൾ അഭിലാഷിനെ
സെലക്ട് ചെയ്യില്ലായിരിക്കും. തന്നെ തന്നെയാണ് സെലക്ട് ചെയ്യാൻ പോകുന്നത്. പക്ഷേ താനും ആയിട്ടുള്ള കളി കഴിയുമ്പോൾ അവൾക്ക് വേറെ ആരെയെങ്കിലും വേണമെന്ന് ചോദിക്കുമോ?. അങ്ങനെ ചോദിച്ചാൽ താൻ ആരെ സെലക്ട് ചെയ്തു കൊടുക്കും?’ ശേഖറിന് ആകെ ഒരു ഉത്കണ്ഠ. ഇനി വരുന്നിടത്ത് വെച്ച് കാണാം എന്നവൻ തീരുമാനിച്ചു. അഥവാ അങ്ങനെ ആരെയെങ്കിലും വേണമെന്ന് പറഞ്ഞാൽ ഉടൻ തന്നെ വീട്ടിൽ എന്തെങ്കിലും അത്യാവശ്യം പറഞ്ഞു ഇവിടുന്ന് തടി തപ്പാം. അജയൻ ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക് വീട്ടിൽ ഉണ്ടാവാൻ വഴിയില്ല.
“വരന്മാർക്ക് രണ്ടുപേർക്കും ഓക്കെ അല്ലേ?” ഒരു കണ്ണ് ഇറക്കിക്കൊണ്ട് ചിരിച്ചുകൊണ്ട് അനിത ചോദിച്ചു.
“എനിക്ക് ഓക്കേ… പറ്റിയ ആളൊക്കെ എന്റെ കസ്റ്റഡിയിൽ ഉണ്ട്…” അങ്ങനെ പറഞ്ഞിട്ട് അഭിലാഷ് ശേഖറിനെ നോക്കി.
“എനിക്ക് ഡബിൾ ഓക്കേ… ഒരു നൂറുവട്ടം ഓക്കെ… എന്റെ കൈയിലും ഇഷ്ടംപോലെ ആളുകളുണ്ട്…” ശേഖർ കൈകൊണ്ട് ഒരു തംസപ്പ് കാണിച്ചു.
അപ്പോൾ ശേഖറിന്റെ മനസ്സിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ‘ഇനിയിപ്പോ അനിതയെ അങ്ങനെ ആർക്കും വിട്ടുകൊടുക്കണ്ട. പഴയതുപോലെ അവളുമായിട്ട് കുറെ കളികൾ നടത്തണം. എന്നിട്ട് അതിനുശേഷം മതി ഫാന്റസികളിലേക്ക് ഒക്കെ പോകുന്നത് ‘ ശേഖർ മനസ്സിൽ ചിന്തിച്ചു.
അനിത കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റു. എന്നിട്ട് പതിയെ ശേഖറിന്റെ അടുത്തേക്ക് നടന്നു. അത് കണ്ടപ്പോൾ അഭിലാഷിന്റെ മുഖം വാടി. ശേഖറിന് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. അനിത തന്റെ അടുത്തേക്ക് തന്നെ വരുമെന്ന് അവൻ കരുതിയിരുന്നു. അവൻ അഭിലാഷിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് നിന്നും ആത്മവിശ്വാസം മുഴുവൻ ഒലിച്ചിറങ്ങുന്നത് ശേഖർ കണ്ടു. അത് കണ്ടപ്പോൾ ഒരു വിജയിയെ
പോലെ ശേഖർ പുഞ്ചിരിച്ചു.
“സോറി മാൻ മേബി നെക്സ്റ്റ് ടൈം… സോറി അക്കോർഡിങ് ടു അവർ കണ്ടീഷൻസ് ദയർ ഈസ് നോ നെക്സ്റ്റ് ടൈം…. കണ്ടീഷൻസ് എപ്പോഴും കണ്ടീഷൻസ് ആയിരിക്കും… അതുകൊണ്ട് ഇനി നിനക്ക് ഒരു നെക്സ്റ്റ് ടൈം ഇല്ല… ബട്ട് പെയ്മെന്റ് ഈസ് റിയൽ… നോ വറീസ്… പറഞ്ഞ ക്യാഷ് ഞാൻ കറക്റ്റ് ആയിട്ട് തന്നിരിക്കും..” ശേഖർ അനിതയെ ചേർത്ത് പിടിച്ചുകൊണ്ട് അവനെ ആശ്വസിപ്പിക്കുന്ന മട്ടിൽ കൈ ഉയർത്തി കാണിച്ചു. അഭിലാഷിന്റെ മുഖം ശരിക്കും മങ്ങി. ആത്മവിശ്വാസത്തിന്റെ നിറുകയിലായിരുന്നു അവൻ. പെട്ടെന്ന് അവിടെ നിന്നും താഴേക്ക് വീണതുപോലെ.
“അതിന് ഞാൻ വരനെ ചൂസ് ചെയ്തില്ലല്ലോ…” ശേഖറിന്റെ കഴുത്തിലൂടെ കൈയിട്ട് അനിത പറഞ്ഞു. അനിത അങ്ങനെ പറഞ്ഞപ്പോൾ അഭിലാഷ് പ്രതീക്ഷയോടെ തലയുയർത്തി നോക്കി.
“വരനെ ചൂസ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ എന്റെ അടുത്തേക്ക് വന്നത്?” അനിതയോട് തമാശ മട്ടിൽ ശേഖർ ചോദിച്ചു. അനിത വെറുതെ തമാശ കാണിക്കുന്നത് പോലെയാണ് ശേഖറിന് തോന്നിയത്.
“ഞാൻ ശരിക്കും എന്റെ വരന്റെ സേർവെന്റിന്റെ മുഖം ശരിക്കൊന്ന് കാണാൻ വന്നതാ…” അനിത അങ്ങനെ പറഞ്ഞപ്പോഴും അവൾ ഒരു തമാശ പറയുന്നതായിട്ടാണ് ശേഖർ കരുതിയത്. ശേഖർ അതിനു ചിരിക്കുകയും ചെയ്തു. അഭിലാഷിന്റെ മുഖത്ത് വീണ്ടും പ്രതീക്ഷ വരാൻ തുടങ്ങി.
“ശരി സേർവെന്റിന്റെ മുഖം കണ്ടു കഴിഞ്ഞില്ലേ… ഇനി വരനെ തെരഞ്ഞെടുത്തോളൂ…” വലിയ ആത്മവിശ്വാസത്തോടെ തന്നെയാണ് ശേഖർ അങ്ങനെ പറഞ്ഞത്. അനിത തമാശ കാണിക്കുന്നത് തന്നെയാണ് എന്നാണ് അവൻ കരുതിയത്.
അനിത ശേഖറിന്റെ കഴുത്തിൽ നിന്നും പിടിവിട്ടു. എന്നിട്ട് പതിയെ അഭിലാഷിന്റെ അടുത്തേക്ക് നടന്നു. ശേഖറിന്റെ
മുഖത്ത് നിന്നും ചിരി മാഞ്ഞു. അപ്പോഴും അവന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അനിത വെറുതെ തമാശ കാണിക്കുന്നതായിരിക്കും എന്ന് അവൻ കരുതി.
അഭിലാഷിന്റെ അടുത്തെത്തിയതും അനിത ശേഖറിനെ നോക്കി ചിരിച്ചു. ശേഖർ അപ്പോൾ ശരിക്കും ഉറപ്പിച്ചു. ഇത് അനിതയുടെ ഒരു തമാശ തന്നെ. അനിത അഭിലാഷിനെ വട്ടംചുറ്റി കെട്ടിപ്പിടിച്ചു. എന്നിട്ട് അവന്റെ ചുണ്ടുകളിൽ ആഞ്ഞു ചുംബിച്ചു. ശേഖർ അത് കണ്ട് അൽപനേരത്തേക്ക് ചലനം ഇല്ലാതെ നിന്നു പോയി. ഒട്ടും തന്നെ പരിചയമില്ലാത്ത അഭിലാഷിനെ അനിത തെരഞ്ഞെടുക്കുമെന്ന് ശേഖർ സ്വപ്നത്തിൽ പോലും കരുതിയില്ല. മുഖത്ത് താടിയും മറ്റും ഉള്ളവരോട് അനിത താൽപര്യം കാണിക്കുന്നതായിട്ടും തോന്നിയിട്ടില്ല. ശേഖറിന്റെ തൊണ്ട ആകെ വരണ്ടു. എങ്കിലും ദിലീപിന്റെ കാര്യത്തിൽ സംഭവിച്ചതും അജയന്റെ കാര്യത്തിൽ സംഭവിച്ചതും അഭിലാഷിന്റെ കാര്യത്തിൽ ആവർത്തിക്കാതിരിക്കാൻ വേണ്ടി അവൻ അവസാനം ഒരു ഡയലോഗ് കൂടി ചേർത്തു.
