“പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ. പിന്നെ നമ്മൾ സംസാരിച്ച
കാര്യം ഒന്നും എന്റെ വൈഫിനോട് പറയാൻ പാടില്ല. എല്ലാം നീയായിട്ട് പറയുന്ന മട്ടിൽ വേണം. അവൾ നിന്നെ സെലക്ട് ചെയ്താൽ നീ പറയുന്നതൊക്കെ ഞാൻ അനുസരിക്കും. ഇനി എന്നെയാണ് അവൾ സെലക്ട് ചെയ്യുന്നതെങ്കിൽ നീ ഞാൻ പറയുന്നതൊന്നും അനുസരിക്കേണ്ട. പത്തു ഏത്തമിട്ടിട്ട് ഇറങ്ങി പോയാൽ മതി. പിന്നെ എന്റെ ഏഴേലത്ത് പിന്നെ കണ്ടു പോകരുത് നിന്നെ….” അടക്കം പറയുന്ന മട്ടിലാണ് ശേഖർ പറഞ്ഞത്. മുറിക്കകത്ത് ആയതുകൊണ്ട് അനിത കേൾക്കരുത് എന്നൊരു നിർബന്ധം ശേഖറിന് ഉണ്ടായിരുന്നു.
അഭിലാഷ് ശേഖർ പറയുന്നതൊക്കെ തലകുലുക്കി സമ്മതിച്ചു. എല്ലാം ഓക്കേ എന്ന മട്ടിൽ അവർ തമ്മിൽ ഹസ്തദാനം ചെയ്തു. അവന്റെ മുഖത്ത് അപ്പോഴും ആത്മവിശ്വാസം തളംകെട്ടി കിടക്കുന്നത് ശേഖർ കണ്ടു. ഇത്തവണ ശേഖറിന് ദേഷ്യം അല്ല പകരം ചിരിയാണ് വന്നത്. ഒപ്പം പരിഹാസവും. ‘ഏത്തമിട്ടിട്ട് ഇറങ്ങിപ്പോകുമ്പോഴും അവന്റെ മുഖത്ത് ഈ ആത്മവിശ്വാസം കണ്ടാൽ മതിയായിരുന്നു’. ശേഖർ അങ്ങനെ മനസ്സിൽ ചിന്തിച്ചു.
റൂമിന്റെ സെപറേഷൻ പാർട്ടിൽ നിന്നും ആദ്യം അകത്തേക്ക് നടന്നത് അഭിലാഷ് ആയിരുന്നു. അഭിലാഷിന്റെ പിന്നാലെ ശേഖറും.
ശേഖറും കുറച്ചു മുൻപ് കണ്ട ചെറുപ്പക്കാരനും ഇന്നർവെയർ മാത്രം ധരിച്ച് വരുന്ന കണ്ടപ്പോൾ ആദ്യം അനിത ഒന്ന് അമ്പരന്നു. അവൾ ശേഖറിന്റെ മുഖത്തേക്ക് നോക്കി. ശേഖർ മുഖത്തേക്ക് ചിരി വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അവന്റെ മുഖത്ത് ചിരിയോ സങ്കടമോ പ്രത്യേകിച്ച് വികാരങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ഒരു രീതിയിലായിരുന്നു. അനിത രണ്ടുപേരെയും മാറിമാറി നോക്കി. അവളുടെ മുഖത്ത് നല്ല കൺഫ്യൂഷൻ ഉണ്ട്. ശേഖർ ശരിക്കും അഭിലാഷിനെ വെച്ച് ഒരു ഗെയിം കളിക്കുന്നതിന്റെ ത്രില്ലിൽ
ആയിരുന്നു. വിജയം ഉറപ്പിച്ചു കഴിഞ്ഞ ഗെയിം. അമിതമായ ആത്മവിശ്വാസത്തോടെയുള്ള അഭിലാഷിന്റെ നിൽപ്പ് അവന് ചിരി വരുത്തുന്നുണ്ടായിരുന്നു.
അഭിലാഷ് അനിതയുടെ അടുത്ത് ചെന്നു നിന്നു.
“ഹലോ ഞാൻ ഒരു വരനാണ്… ഇവിടുത്തെ… ഇവിടുത്തെ രീതി അനുസരിച്ച് പേര് പറയുന്ന പതിവില്ല… അതുകൊണ്ട് ഇവിടുത്തെ രീതി അനുസരിച്ച് താങ്കൾ മണവാട്ടിയാണ്… ഞങ്ങൾ രണ്ടുപേരും മണവാട്ടിക്കായി തെരഞ്ഞെടുക്കപ്പെട്ട വരന്മാരാണ്… മണവാട്ടിക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?” അഭിലാഷ് അത്രയും പറഞ്ഞിട്ട് അനിതയെ നോക്കി.
അഭിലാഷിന്റെ വായിൽ നിന്നും അതൊക്കെ കേട്ടപ്പോൾ അനിത ചെറിയൊരു അമ്പരപ്പോടെ ശേഖറിനെ നോക്കി. മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് ശേഖർ നിൽക്കുന്നത്. അനിത എന്തൊക്കെയോ സംസാരിക്കാൻ വേണ്ടി വന്നെങ്കിലും ശേഖർ പെട്ടെന്ന് അവളെ നോക്കി കണ്ണുറുക്കി കാണിച്ചതിനാൽ അവൾ വായടച്ചു.
“മണവാട്ടിക്ക് മനസ്സിലായോ?” അനിത ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ അഭിലാഷ് ചോദ്യം ഒരിക്കൽ കൂടി ആവർത്തിച്ചു. അഭിലാഷ് ചോദിച്ചാൽ ചിലപ്പോൾ അനിത ഒന്നും പറയാൻ സാധ്യതയില്ല എന്ന് കരുതി ശേഖർ അവളോട് അതേ കാര്യങ്ങൾ തന്നെ പറയാൻ തുടങ്ങി.
“ഹലോ മണവാട്ടി… ഞാനും ഒരു വരനാണ്. താങ്കൾക്കായി ഞങ്ങൾ രണ്ടുപേര് വരൻമാരായിട്ടുണ്ട്. ഇവിടെ ഇനി ആരും ആരുടെയും യഥാർത്ഥ പേരുകൾ വിളിക്കാൻ പാടില്ല. മണവാട്ടിക്ക് മനസ്സിലായോ?” മുഖത്ത് ചെറിയൊരു പുഞ്ചിരി വരുത്തിയാണ് ശേഖർ അപ്പോൾ അത് പറഞ്ഞത്. അഭിലാഷ് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് ശേഖറും പറഞ്ഞത്. ശേഖർ സംസാരിച്ചപ്പോൾ അനിത പുഞ്ചിരിച്ചു. അവളുടെ അമ്പരപ്പൊക്കെ മാറി അവൾ ശേഖറിന്റെ മുഖത്തേക്ക് നോക്കി.
“എനിക്ക്…. ഓ…. ഞാൻ മണവാട്ടി… നിങ്ങൾ വരന്മാർ…. മണവാട്ടിക്ക് മനസ്സിലായി… ഓക്കേ എന്റെ വരന്മാർക്ക്
എന്നോട് എന്താണ് പറയാനുള്ളത്?” അനിത കൗതുകത്തോടെ ചോദിച്ചു. അവളുടെ മുഖത്തെ അമ്പരപ്പൊക്കെ പൂർണമായും മാറിയിരുന്നു. അത് കണ്ടപ്പോൾ ശേഖറിനും സന്തോഷമായി. അനിത ആകെ പരിഭ്രമിച്ച് മൊത്തം കുളമാക്കും എന്നൊരു ചെറിയ പേടിയുണ്ടായിരുന്നു ശേഖറിന്. അഭിലാഷിനെ അനിതയ്ക്ക് തീരെ പരിചയമില്ലാത്തതുകൊണ്ടാണ് ശേഖറിന് അങ്ങനെ ഒരു ചിന്ത വന്നത്.
