ശേഖറിന്റെ സ്വന്തം അനിത – 6 3അടിപൊളി  

ഭർത്താവിനെ ധ്യാനിക്കാൻ പറഞ്ഞതും താലിയിൽ തൊട്ട്

സത്യം ചെയ്യാൻ പറഞ്ഞതും ഒക്കെ അനിതയ്ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു.

“ഈ കണ്ടീഷൻസ് ഞാൻ ഓക്കേ അല്ല… ഞാനാണ് മണവാട്ടി… എനിക്ക് താലിയിൽ തൊട്ട് കള്ളസത്യം ചെയ്യാൻ കഴിയില്ല… എന്റെ ഭർത്താവിനെ ധ്യാനിച്ച് കൊണ്ടും എനിക്ക് കള്ളസത്യം ചെയ്യാൻ കഴിയില്ല…” അനിതയുടെ മുഖത്ത് ഒരു തീരുമാനം എടുക്കുന്നതിന്റെ ബുദ്ധിമുട്ട് പ്രകടമായിരുന്നു.

“ഒരാഴ്ച സെക്സ് ചെയ്യാൻ പാടില്ല… പിന്നെ ഒരു മാസം കൂടെ കിടന്നുറങ്ങാൻ പാടില്ല… ഇതൊക്കെയല്ലേ അവസാനം പറഞ്ഞ കണ്ടീഷൻ… ഈ ഒരാഴ്ച എന്ന് പറയുന്നതും ഒരു മാസം എന്നു പറയുന്നതും കണ്ണടച്ചാൽ തുറക്കുന്നതിന് മുമ്പ് അങ്ങ് പോകും… മാത്രമല്ല ഒരാഴ്ച സ്വന്തം ഭർത്താവുമായി സെക്സ് ചെയ്യാതെ ഇരുന്ന് പിന്നീട് ഭർത്താവുമായി സെക്സ് ചെയ്യുമ്പോൾ സുഖം കൂടുതലായിരിക്കും… അതുപോലെ ഒരു മാസം കൂടെ കിടന്നു ഉറങ്ങാതെ അതിന്റെ അടുത്തമാസം കൂടെ കിടന്നുറങ്ങുമ്പോൾ ശരിക്കും കല്യാണം കഴിച്ചിട്ട് ആദ്യരാത്രി ആഘോഷിക്കുന്നത് പോലെ ഒരു ത്രില്ലായിരിക്കും…” അഭിലാഷ് അനിതയുടെ അടുത്തുനിന്ന് നല്ലവണ്ണം പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.

അഭിലാഷ് പറയുന്ന കാര്യങ്ങൾ കേട്ട് അവന്റെ മുഖത്തേക്ക് നോക്കി അല്പം ആശങ്കയോടെ നിൽക്കുന്ന അനിതയെ കണ്ടപ്പോൾ ശേഖറിന് ആത്മവിശ്വാസത്തിൽ കുറച്ച് ഇടിവ് സംഭവിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ അനിതയ്ക്ക് കുറച്ചുകൂടെ സമ്മർദ്ദം കൊടുക്കാൻ അവൻ തീരുമാനിച്ചു.

“ഞാനിത് കളിയായി പറയുന്നതല്ല… എന്റെ അമ്മ സത്യം… എന്റെ അച്ഛൻ സത്യം… പിന്നെ ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ഭാര്യ സത്യം… ഇതൊന്നും കള്ളസത്യം അല്ല… ഈ പറഞ്ഞ ആൾക്കാരെ വെച്ച് ഞാൻ കള്ളസത്യം ചെയ്യില്ല… ഇതൊക്കെ തെറ്റിച്ചാൽ ഞാൻ വെറും ആണും പെണ്ണും

കെട്ടവൻ ആണ്…” അനിതയെ ഒന്ന് ഇരുത്തി നോക്കിയാണ് ശേഖർ അത് പറഞ്ഞത്. അഭിലാഷിന്റെ പ്രോത്സാഹനം കൊണ്ട് അനിതയുടെ മനസ്സ് ചഞ്ചലപ്പെടാതിരിക്കാൻ വേണ്ടിയാണ് അവൻ ആണ് ഇട്ടു പറഞ്ഞത്.

“ഈ നിൽക്കുന്ന വരൻ പറഞ്ഞത് കേട്ടല്ലോ… ഇനി മണവാട്ടി തീരുമാനിക്ക്… എന്നെത്തന്നെ തിരഞ്ഞെടുത്താൽ നൂറുശതമാനം ഞാൻ സുഖം ഗ്യാരണ്ടി ചെയ്യാം… പിന്നെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും… ഓർത്തിട്ട് എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ…” അഭിലാഷ് അങ്ങനെ പറയുമ്പോൾ അവന്റെ മുഖത്തെ സന്തോഷം പ്രകടമായിരുന്നു. തന്നെ ബുക്ക് ചെയ്ത ഭാര്യയും ഭർത്താവും എന്തൊക്കെയോ കളിക്കുന്നതായാണ് അവൻ കരുതിയത്.

“ശരി ഈ കണ്ടീഷൻ ഞാൻ ഓക്കേ ചെയ്യാം… ഇത് അവസാനം പറഞ്ഞ കണ്ടീഷനാണ്. അതുകൊണ്ടുതന്നെ മണവാട്ടി ഞാൻ ആയതുകൊണ്ട് എനിക്കും ഒരു അവസാനത്തെ കണ്ടീഷൻ ഉണ്ട്…. അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല…” അനിത ശേഖറിനെ നോക്കി പറഞ്ഞു. അങ്ങനെ പറയുമ്പോൾ അവൾ ശേഖറിന്റെ അടുത്തേക്ക് അല്പം നടക്കുന്നുണ്ടായിരുന്നു. അങ്ങനെ നടന്നു വന്ന് ശേഖറിനും അഭിലാഷിനും മധ്യത്തിലായി അവൾ നിന്നു.

ശേഖർ വെറുതെ ഒന്ന് ആലോചിച്ചു. എന്തായിരിക്കും അനിത പറയാൻ പോകുന്ന കണ്ടീഷൻ. അവന് പെട്ടെന്നൊന്നും തന്നെ തലയിൽ വന്നില്ല. അതിപ്പോൾ എന്തുതന്നെയായാലും അനിത തന്നെയോ താലിയോ ചേർത്തു ഒരിക്കലും കള്ളസത്യം ചെയ്യില്ല എന്ന് ശേഖറിന് അറിയാം. ശേഖർ ആ ആത്മവിശ്വാസം മുറുകെ പിടിച്ചു.

“ഓക്കേ…. മണവാട്ടി അവസാനമായി പറയുന്ന കണ്ടീഷൻ ഞാൻ ഓക്കേ ആണ്….” അനിതയെ നോക്കി ശേഖർ പറഞ്ഞു.

“അങ്ങനെയാണെങ്കിൽ എനിക്ക് മണവാട്ടിയോടും പിന്നെ ഈ നിൽക്കുന്ന വരനോടും ഒരു കാര്യം പറയാനുണ്ട്… ഇത് രണ്ടുപേരുടെയും അവസാനത്തെ കണ്ടീഷൻ ആയിരിക്കണം.

എന്നിട്ട് മണവാട്ടി വരനെ ഫൈനലൈസ് ചെയ്യണം. മണവാട്ടിയുടെ ലാസ്റ്റ് കണ്ടീഷനും കൂടി പറഞ്ഞുകഴിഞ്ഞ് മണവാട്ടി ആരെ ഉമ്മ വയ്ക്കുന്നുവോ അയാളാണ് മണവാട്ടിയുടെ വരൻ… അതിനുമപ്പുറം ഒരു ടോക്കില്ല… രണ്ടുപേരും ഓക്കേ അല്ലേ?” അഭിലാഷ് അങ്ങനെ പറഞ്ഞതിന് ഒന്നും ആലോചിക്കാതെ ശേഖർ ഒക്കെ പറഞ്ഞു. ശേഖർ ഓക്കെ പറഞ്ഞപ്പോൾ അനിതയും ഓക്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *