ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 2 35അടിപൊളി 

അരയില്‍ തപ്പിയപ്പോള്‍ ചുരിക അവിടെ തന്നെയുണ്ട്

ശരീരം ആകെ നനഞ്ഞു കുഴഞ്ഞിരിക്കുന്നു

മഴയും അവസാനിച്ചിരുന്നു

സംഭവിച്ചത് എന്തെന്നു ഓര്ത്തെ ടുക്കാന്‍ ഞാന്‍ ശ്രമിച്ചു

ഇരുട്ടില്‍ വന്ന സ്ത്രീരൂപം

അതെന്തായിരുന്നു

 

അതിനോടൊപ്പം നടന്ന സംഭവങ്ങൾ ശെരിക്കും നടന്നത് തന്നെയോ!

ഇനി എനിക്ക് എല്ലാം തോന്നിയതു ആവുമോ? സ്വപ്നാടനത്തില്‍ ആഴ്ന്നു ഞാന്‍ മോഹാലസ്യപ്പെട്ടു വീണതാവുമോ ? അങ്ങനെ എങ്കില്‍ ഈ പെരുമഴയത് ഞാനെങ്ങനെ ബോധമില്ലാതെ കിടക്കും? ഇനി ഞാന്‍ വീണിട്ടു നിമിഷങ്ങള്‍ ആയതേ ഉള്ളോ? അങ്ങനെ എങ്കില്‍ നിമിഷങ്ങള്ക്ന ഉള്ളില്‍ പെരുമഴ അവസാനിക്കുമോ? എല്ലാം തോന്നല്‍ തന്നെ എങ്കില്‍, സ്വപ്നാടനം ആയിരുന്നു എങ്കില്‍, അടുക്കള വാതില്‍??? അത് തുറന്നിട്ടത് ആര്? അങ്ങോട്ട്‌ പോയി നോക്കിയേ ആകു

എനിക്കാകെ പരവേശം തോന്നി

ബദ്ധപ്പെട്ടു ഞാന്‍ എണീറ്റു

നടക്കാന്‍ നന്നേ പാട് പെട്ടു

കൈ കാലുകള്ക് ബലം ഇല്ലാത്ത പോലെ

ഒരു കൈയില്‍ കെട്ടുപോയ റാന്തലും മറു കൈയില്‍ തോപ്പിക്കുടയും പിടിച്ചു ഞാന്‍ ഇരുട്ടത്ത്‌ തപ്പി തടഞ്ഞു വേച്ചു വേച്ചു പിന്നാമ്പുറ വാതില്‍ ലക്ഷ്യമാക്കി നടന്നു

 

 

 

അവിടെ എത്തിയ ഞാന്‍ വീണ്ടും സ്തബ്ധനായി

അടുക്കള വാതില്‍ അടഞ്ഞു കിടക്കുന്നു

തുറക്കാന്‍ ഒരു വിഫലശ്രമം നടത്തി

ഉള്ളില്‍ നിന്നും കുറ്റി ഇട്ടിരിക്കുകയാണ്

എനിക്കാകെ ഭ്രാന്തു പിടിക്കും പോലെ തോന്നി

ഇത് വരെ സംഭവിച്ചതും ഇപ്പോള്‍ സംഭവിക്കുന്നതും എല്ലാം ഒരു നശിച്ച സ്വപ്നം മാത്രം ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു

അത്രത്തോളം ഞാന്‍ കുഴങ്ങിയിരുന്നു

കതകില്‍ ഞാന്‍ ആഞ്ഞു തട്ടി

ഉറക്കെ വിളിച്ചു

പക്ഷെ ആരുടേയും അനക്കം കണ്ടില്ല എന്ന് മാത്രമല്ല ആരുടേയും ശബ്ദവും കേട്ടില്ല

ഞാന്‍ പടിക്കെട്ടില്‍ ഇരുന്നു

മുന്വനശത്തെ കതകില്‍ പോയി മുട്ടിയാലും കാര്യമില്ല

ശക്തിയായി മുട്ടിയാലും അകത്തളതു വരെ ശബ്ദം കേള്കിലല്ല

ചാവി തിരിക്കാതെ കതകിലെ മണികള്‍ കിലുങ്ങില്ല

അവശേഷിക്കുന്നത് കുളപ്പുരയിലേക്ക് തുറക്കുന്ന വാതിലാണ്

അവിടേക്ക് എത്തണം എങ്കില്‍ അപ്പുറത്തെ വശത്തെ കുളപ്പുരയില്‍ ചെന്നിട്ടു നീന്തി കയറണം

അതും ഇനി പൂട്ടി കിടക്കുവാണോ എന്നുമറിയില്ല

ഇനി അഥവാ ഒച്ചയെടുത്തു ആരെയെങ്കിലും ഉണര്തിയാല്‍ തന്നെ ഒരുപക്ഷെ ആദ്യം ഓടി എത്തുന്നത്‌ വടക്കേ പറമ്പിന്റെ അതിരില്‍ താമസിക്കുന്നവരോ പടിപ്പുരയുടെ താഴെ പാട വരമ്പത്ത് താമസിക്കുന്നവരോ ആണെങ്കില്‍ അവരോടു ഞാന്‍ എന്ത് സമാധാനം പറയും

ഞാന്‍ പറയുന്നതു ഒന്നും അവര്ക് വിശ്വാസം വരില്ല എന്ന് മാത്രമല്ല ഒരു പക്ഷെ പുതിയ കഥകള്‍ ഉണ്ടാക്കാന്‍ അവര്ക് അത് ധാരാളം മതിയാകും

ഇന്ദ്രനെയും ചന്ദ്രനേയും ഭയമില്ലാത്ത, ആരെയും ഒന്നിനെയും കൂസാത്ത, നിഷേധിയും തന്റെടിയും ആയ ആദിത്യന്‍ അയ്യര്‍ പാതിരായ്ക് എന്തോ അന്വേഷിക്കാന്‍ പുറത്തിറങ്ങി ഇരുട്ടില്‍ എന്തോ കണ്ടു മോഹാലസ്യപ്പെട്ടു വീണു, അതും പെരുമഴയത് – ചായക്കടക്കാരന്‍ പപ്പുവിന്റെ ഏഴു വയസുള്ള മകന്‍ ശാന്തന്‍ പോലും അങ്ങീകരിക്കില്ല – അതിനെക്കാള്‍ അവര്ക്ക് വിശ്വാസയോഗ്യമായത് കോവിലകത്തെ കൊച്ചംബ്രാന് നൊസ്സ് തുടങ്ങി എന്നോ രാത്രി ചെറ്റ പൊക്കാന്‍ ഒളിച്ചു പോയിട്ട് തിരിച്ചു എത്തിയപ്പോള്‍ മുറ്റത്ത്‌ കുടുങ്ങി പോയി എന്നോ ഉള്ള കഥ ആയിരിക്കും

 

നേരം വെളുക്കും വരെ ഇവിടെ കഴിച്ചു കൂട്ടുക തന്നെ

പടിക്കെട്ടിനു സമീപത്തെ അരമതിലില്‍ ഭിത്തിയില്‍ ചാരി ഇരുന്നു ഞാന്‍ കണ്ണടചു

ആകെ നനഞ്ഞു കുതിര്ന്നു മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടു എങ്കിലും നിമിഷ നേരത്തിനുള്ളില്‍ ആ ശീതളരജനി എന്റെ ഉറക്കത്തിനു സാക്ഷ്യം വഹിചു

 

“ന്റെ കുട്ട്യേ നീയ് ഒന്ന് കണ്ണ് തുറക് കാ” എന്നുള്ള വിളി കെട്ടു ആണ് ഞാന്‍ കണ്ണ് തുറന്നത്

പാട്ടിയാണ്

 

“എങ്ങന്യ കുട്യെ നീയ് ഇവിടെ എത്തീത്? രാത്രീല് കിടന്നു ഉറങ്ങിയത് അല്ലെ?”

ഇതേ ചോദ്യം ഞാന്‍ എന്നോട് തന്നെ ഇന്നലെ രാത്രി മുതല്‍ ചോധികുവാണ്

Leave a Reply

Your email address will not be published. Required fields are marked *