ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 2 35അടിപൊളി 

അത് മാത്രമല്ല മറ്റു പല ചോദ്യങ്ങളും

സംഭവിച്ചത് എനിക്ക് ഉണ്ടായ ഒരു സ്വപ്നാടന അനുഭവം ആണെന്ന് തന്നെ വെച്ചാലും ചോദ്യങ്ങള്‍ ബാക്കിയാണ്

പാതി ബോധത്തില്‍ ഒരുപക്ഷെ കതകു ഞാന്‍ തന്നെ തുറന്നു പുറത്തു ഇറങ്ങിയത്‌ ആവാം, കണ്ടതെല്ലാം എനിക്കുണ്ടായ ഹല്ലുസിനേഷന്സ്ു‌ ആവാം, അപ്പോളും കതകു ഉള്ളില്‍ നിന്നും പൂട്ടിയ ഭാഗം അപൂര്ണ്ണ്മാണ്

 

“ആകെ നനഞ്ഞിട്ടും ഉണ്ടല്ലോട

 

നീ രാത്രി പറയ ചെറുക്കന്മാരുടെ കൂടെ മഴയത്തു മീന്പിടടിക്കാന്‍ പോയി അല്ലെ? നിന്റെെ അപ്പാ അറിയണ്ട

 

 

 

പട്ടര്‍ പറയരോടൊപ്പം പാതിരായ്ക് പുതുമഴ നനഞ്ഞു കൊണ്ട് മീന്പിെടുത്തം! എത്ര പറഞ്ഞാലും ഹീന ജാതിക്കാരുടെ കൂടെയുള്ള നിന്റെ് സഹവാസം നീ അവസാനിപ്പിക്കില്ല”

പാട്ടി നിരൂപിച്ചു ഉണ്ടാക്കിയ കഥ ആണെങ്കിലും കൊള്ളാവുന്ന ഒരു കഥ തന്നെ

പാട്ടാവും പാട്ടിയും സന്ധ്യ ആകുമ്പോള്‍ തന്നെ കഞ്ഞി കുടിച്ചു കിടന്നു ഉറങ്ങും

അതുകൊണ്ട് ആവണം ഞാന്‍ വൈകിട്ട് കതകു അടയ്ക്കും മുന്പേപ പുറത്തു ചാടിയിട്ടു രാത്രി വൈകി തിരിച്ചു എത്തിയപ്പോള്‍ മുറ്റത്ത് കുടുങ്ങി പോയത് ആണെന്ന് പാട്ടി നിരൂപിച്ചത്

പക്ഷെ അമ്മയ്കും, അച്ഛനും, ചേച്ചിയ്കും അറിയാം ഞാന്‍ മുറിയില്‍ കിടന്നു ഉറങ്ങിയത് ആണെന്ന്

ചേച്ചിയ്ക് പ്രത്യേകിച്ചും

കാരണം കിടക്കും മുന്പേു കുടിക്കാന്‍ വെള്ളം കൊണ്ട് വന്നു തന്നിട്ട് മുറിയും അടപ്പിച്ചു ഉറങ്ങാന്‍ നിര്ദേകശവും തന്നിട്ടാണ് ചേച്ചി കിടക്കാന്‍ പോയത്

 

ശകാരവർഷം കഴിഞ്ഞ് പാട്ടി പോകുന്നത് വരെ ഞാനൊന്നും അറിയാത്ത രീതിയിൽ ഒരു മറുപടിയും പറയാതെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തല തിരിച്ചു വിദൂരതയിലേക്ക് നോക്കി അവിടെ തന്നെ ഇരുന്നു

പാട്ടി നെല്പുരയിലേക്ക് പോയി കഴിഞ്ഞപ്പോൾ ഞാൻ വീടിനുള്ളിൽ കയറാൻ എഴുനേറ്റു

എഴുനേറ്റ് മുണ്ട് ശെരിയായി ഉടുക്കാൻ ശ്രമിച്ചപ്പോൾ അരയിൽ ഇരുന്ന ചെറു ചുരിക ‘ക്ടിൻ’ എന്ന് നിലത്തേക്ക് വീണു

ഞാനതു കുനിഞ്ഞെടുത്തു നിവർന്നപ്പോൾ അരയ്ക്കു കയ്യും കൊടുത്തു തുറിച്ചു നോക്കികൊണ്ട് അമ്മ മുൻപിൽ നില്കുന്നു

അമ്മ ഒന്നും ചോദിച്ചില്ല ഞാനൊന്നും പറഞ്ഞുമില്ല

പക്ഷെ ഞാൻ അടുക്കളവാതിൽ വഴി ഉള്ളിലേക്കു കയറും വരെ അമ്മ എന്നെത്തന്നെ തറപ്പിച്ചു നോക്കുന്നത് ഞാൻ ഒളിക്കണ്ണിട്ടു കണ്ടു

അടുക്കളയിൽ അടുപ്പിനോട് ചേർന്ന് ചേച്ചി പുറംതിരിഞ്ഞു നിൽപ്പുണ്ട്

എന്തോ ജോലിയിലാണ്

പട്ടുപാവാടയും ബ്ലൗസും ധാവണിയുമാണ് വേഷം

കുളിച്ചു വന്നു നേരെ അടുക്കളയിൽ കയറിയതാവാനെ വഴിയുള്ളു കാരണം മുടിയിലെ ഈറൻ മാറിയിട്ടില്ല

എന്റെ കാൽപെരുമാറ്റം കേട്ടിട്ട് കൂടെ ചേച്ചി അനങ്ങിയതുമില്ല തിരിഞ്ഞു നോക്കിയതുമില്ല

എനിക്കാകെ ഉള്ളിൽ ഒരു വല്ലാത്ത ഭയം

എന്തെങ്കിലും ചോദിക്കുന്നതിലും ഭയപ്പെടുത്തുന്ന ഒന്നാണ് മൗനം

നെഞ്ചിനുള്ളിൽ എന്തോ കനം കെട്ടി നിൽക്കുന്ന പോലെ തോന്നുന്നു

ഞാൻ കൂടുതൽ അവിടെ നിന്നു പരുങ്ങാതെ അകത്തളത്തു കയറി

അകത്തളം ശൂന്യം

തുളസി തറയിലും തളത്തിലെ ആവണപ്പലകയിലും വിളക്കുകൾ എരിയുന്നുണ്ട്

അഷ്ടഗന്ധം പുകച്ച മണമുണ്ട് ചുറ്റിനും

തന്തപ്പടി കാർന്നോർ നേരത്തെ തന്നെ എഴുന്നേറ്റു തേവാരം കഴിച്ചെന്നു സാരം

പക്ഷെ ആളെ അവിടെങ്ങും കാണാനില്ല

തലേ രാത്രിയിൽ പെയ്ത പെരുമഴയുടെ ബാക്കിപത്രം പോലെ ഓടുകളുടെ തുമ്പിൽ നിന്നും ജലകണങ്ങൾ നടുമുറ്റത്തേക് വീഴുന്നുണ്ട്

ഞാൻ കുളപ്പുര ലക്ഷ്യമാക്കി നടന്നു

കുളപ്പുരയോട് ചേർന്ന കുംഭപ്പുരയിൽ നിന്നും ഒരു തോർത്തെടുത്തു

ചെമ്പരത്തി മൊട്ടും ആര്യവേപ്പിലയും കറുകയും മുക്കുറ്റിയും ഒക്കെയിട്ട് മുറുക്കിയ ഒരു കുമ്പിൾ ‘അമ്മ്യാർ എണ്ണ’ ഉച്ചിയിൽ തേച്ചു

കുംഭപ്പുര എന്നത് കുളിക്കും മുൻപ് വേണ്ടുന്ന ഒരുക്കങ്ങൾക്കു ഉള്ള മുറിയാണ്

പലതരം എണ്ണകളും കുഴമ്പുകളും ഇഞ്ചയും താളിയും പൊടികളും തോർത്തുകളും മറ്റും എപ്പോളും അവിടെ ചെറിയ ഭരണികളിൽ തയ്യാറാക്കി വെച്ചിട്ടുണ്ടാവും പണിക്കാരി പെണ്ണുങ്ങൾ

കുംഭപ്പുര നിന്നു ഇറങ്ങിയാൽ രണ്ടു വാതിലുകൾ കാണാം കുളപ്പുരയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *