ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 2 35അടിപൊളി 

കതകു അടയ്കുന്ന ശബ്ദം ഞാന്‍ കേട്ടതുമാണ്

ചിന്തിച്ചു നിന്നു സമയം കളയാനില്ലതിരുന്നത് കൊണ്ട് ഞാന്‍ പുറത്തേക്കു ഇറങ്ങി

പാല ചുവട്ടില്‍ നിന്നവര്‍ മോഷണം നടത്തി ഇതിലെ ഇറങ്ങിയ കള്ളന്മാര്‍ ആയിക്കൂടെ ? ആളുകളെ ഭയപ്പെടുത്താന്‍ സ്ത്രീവേഷം കെട്ടിയത് ആയിക്കൂടെ? ഒരുപക്ഷെ അതാവില്ലേ മഴയത്തും നനയാത്ത മുടി ഒരാള്ക് കണ്ടത്? കയ്യോടെ പിടിച്ചേ പറ്റൂ

വശത്ത് അരമതിലില്‍ ഇരുന്ന തോപ്പിക്കൂട എടുത്തു തലയില്‍ വെച്ചു

മഴത്തുള്ളികളുടെ എറിച്ചില്‍ റാന്തല്‍ ചില്ലിലേക്ക് വീഴാതിരിക്കാന്‍ ഞാന്‍ അത് ഉയര്ത്തി പിടിച്ചു

തിരി ഉയര്തില

ദൂരെ നിന്നും നാളം കാണാതിരിക്കാന്‍ അരമതിലില്‍ ഇരുന്ന ഒരു പാളയുടെ കഷണം എടുത്തു ചെറിയൊരു മറ ഉണ്ടാക്കി

മുന്പിനല്‍ നടക്കുന്നിടതെക്ക് മാത്രം നല്ല വെളിച്ചം കിട്ടുന്ന വശത്തില്‍ ആക്കി മുന്നോട്ടു നടന്നു

ചെരിപ്പിടാന്‍ ഓര്കാതിരുന്നത് കൊണ്ട് തണുത്ത വെള്ളത്തില്‍ ചവുട്ടി കാലുകള്‍ മരച്ചു തുടങ്ങി

കാറ്റ് വീശി അടിച്ചുകൊണ്ടെയിരുന്നു

തണുപ്പ് എന്റെ ശരീരത്തിലേക്ക് അരിച്ചു കയറാന്‍ തുടങ്ങിയപ്പോളെക്കും ഞാന്‍ തെക്കേ മുറ്റത്ത്‌ എത്തിയിരുന്നു

പാല തറയുടെ ഭാഗത്തേക്ക്‌ ദൃഷ്ടി ഉറപ്പിച്ചു തെക്കേ മുറ്റത്ത്‌ നിന്നും തൊടിയിലേക്ക്‌ ഇറങ്ങുന്ന പടികളിലൂടെ ഇറങ്ങി ഞാന്‍ തൊടിയിലേക്ക്‌ ഇറങ്ങി

പാലമരം അല്പഭ ദൂരത്തായി നിഴല്‍ പോലെ കാണാം

കാറ്റും മഴയും അതിനു സമ്മാനിച്ച വിറയും തുള്ളലും നിലച്ചിട്ടില്ല

ഓരോ ചുവടു മുന്നോട്ട് വെയ്കുംതോറും അടിവയറ്റില്‍ നിന്നും ഒരു ആളല്‍ മുകളിലേക്ക് കയറും പോലെ അനുഭവപ്പെട്ടു തുടങ്ങി

 

തൊടിയില്‍ തളം കെട്ടി നിന്ന മഴ വെള്ളക്കെട്ടിലൂടെ പമ്മി പതുങ്ങി ചെറകെ ചെറുകെ പാലതറയുടെ അടുത്തെത്തിയ എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി

അവിടെ മനുഷ്യരൂപം പോയിട്ട് ദൂരെ നിന്നും നോക്കിയാല്‍ മനുഷ്യരൂപം തോന്നിക്കാനും തക്ക വണ്ണത്തില്‍ മരത്തില്‍ നിന്നും വീണ ഒരു മരച്ചില്ല പോലും ഉണ്ടായിരുന്നില്ല

ഉറക്കപ്പിച്ചില്‍ എന്തോ തോന്നിയതിന്റെ പുറത്തു എന്തോ വെല്യ കണ്ടുപിടുത്തം നടത്താന്‍ വെല്യ പാട്ടാവിന്റെ ചുരികയും എടുത്തു ഇറങ്ങിയ തന്‍മണ്ടത്തരം ഓര്ത്തു ചിരിപൊട്ടി

ചിരിക്കാന്‍ ഉണ്ടായ ആ തോന്നല്‍ നൈമിഷികം ആയിരുന്നു – എല്ലാം എന്റെ തോന്നല്‍ ആയിരുന്നു എങ്കില്‍, അടുക്കള വാതില്‍ തുറന്നു കിടന്നത് എങ്ങനെ? ഇനി അതല്ല എങ്കില്‍ ഞാന്‍ താഴത്തെ നിലയില്‍ എത്തിയപ്പോഴേക്കും ഇവിടെ നിന്നിരുന്ന കള്ളന്മാര്‍ അടുക്കള വാതില്‍ വഴി ഉള്ളില്‍ കയറിയതാവില്ലേ? അങ്ങനെ എങ്കില്‍ പുറത്തെയ്ക് ഇറങ്ങിയതല്ലേ ഏറ്റവും വലിയ മണ്ടത്തരം ആയി പോയത്! – ഞാന്‍ ഞെട്ടിത്തിരിഞ്ഞു

വീടിനുള്ളില്‍ അവരുണ്ടാവും എന്നോര്ത്ത്ി എല്ലാ ശക്തിയും സംഭരിച്ചു ഞാന്‍ ഓടാന്‍ തുടങ്ങി

പടിക്കെട്ട് കയറാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും വീണ്ടും സ്ത്രീയുടെ ചിരി! മഴപ്പെയ്തു കാരണം , പെയ്ത വെള്ളത്തിലേക്ക് തന്നെ വീണ്ടും വെള്ള തുള്ളികള്‍ പതിക്കുമ്പോള്‍ ഉള്ള ചിലമ്പല്‍, മുന്പ്ള മുറിയില്‍ വെച്ചു സ്ത്രീയുടെ ചിരി ആയി പറ്റിച്ച ശബ്ദം, അതിനിയും എന്നെ മണ്ടനാക്കാന്‍ അനുവദിച്ചു കൂടാ

ഞാന്‍ പടിക്കെട്ട് ആഞ്ഞു കയറി

മുറ്റത്തേക്ക് കാലെടുത്തു വെച്ചതും പിന്നില്‍ നിന്നും ഒരു സ്ത്രീശബ്ദം : “ഏയ്‌ , പോവാണോ ?”

 

എന്റെ കവിളുകളും കഴുത്തും മുഴുവന്‍ ഒരു പെരുപ്പ്‌ അനുഭവപ്പെട്ടു – രോമാഞ്ചം പോലെ – കേട്ടത് ഒരു സ്ത്രീയുടെ ശബ്ദം തന്നെ! തൊട്ടുപിന്നാലെ ഒരു മിന്നലും ഇടിയും എട്ടു ദിക്കുകളും നടുക്കി കൊണ്ട് ഉണ്ടായി

 

 

 

“എന്താ ഭയപ്പെട്ടു പോയോ? തിരിഞ്ഞു നോക്കുന്നില്ലേ ആരാണെന്ന്?” വീണ്ടും സ്ത്രീശബ്ദം

 

 

 

ഭയം എന്നെ തീണ്ടാറില്ല എന്ന് ഡീക്ക് അടിക്കാറുള്ള എന്നെ അകാരണമായ ഒരു ഭയം വളഞ്ഞു

എന്നിട്ടും സകല ധൈര്യവും എടുത്തു ഞാന്‍ തിരിഞ്ഞു നോക്കി

പാല ചുവട്ടില്‍ തറയുടെ മുന്പിുല്‍ ഒരു സ്ത്രീ രൂപം എന്റെ നേരെ നില്കുന്നു

Leave a Reply

Your email address will not be published. Required fields are marked *