അര്ദ്ധം നിമിഷതെയ്ക് മിന്നലിന്റെ വെളിച്ചത്തില്‍ രണ്ടു സ്ത്രീകളെ ഞാന്‍ വ്യെക്തമായി കണ്ടു എങ്കിലും എനിക്ക് അഭിമുഖം ആയി നിന്ന സ്ത്രീയുടെ മുഖം വ്യെക്തം ആയില്ല
എതിര്‍ ദിശയിലേക്ക് തിരിഞ്ഞു നില്കു്ന്ന സ്ത്രീ മുട്ടോളം വരുന്ന ഇടതൂര്ന്നഭ മുടി അഴിച്ചിട്ട് നില്കുന്നു
ഈ പെരുമഴയത്തും അവരുടെ മുടി ഒരു തരി പോലും നനയാത മട്ടു
എന്റെ കാലിന്റെ പെരുവിരല്‍ നിന്നും മുകളിലേക്ക് ഒരു തളര്ച്ചി അനുഭവപ്പെടാന്‍ തുടങ്ങി
ജനാലയുടെ അഴിയില്‍ ഞാന്‍ ബലതിനായി പിടിച്ചു കൊണ്ട് അവിടേക്ക് ഉറ്റു നോക്കി
വീണ്ടും ഒരു മിന്നല്‍ വന്നു ആ കാഴ്ച ഒന്നുകുടെ വ്യെക്തമായി കാണിക്കാന്‍ ഞാന്‍ മനസ്സ് കൊണ്ട് ആഗ്രഹിച്ചു
ചന്നം പിന്നം പെയ്യുന്ന മഴത്തുള്ളികളുടെ ശബ്ദത്തിനു ഇടയില്‍ ആ സ്ത്രീകളുടെ കുണുങ്ങിചിരി കുപ്പിച്ചില്ല് നിലത്തു വീഴും പോലെ ഞാന്‍ കേട്ടു
പെട്ടെന്ന് ഞാന്‍ സ്വയം ഓര്ത്തു , ഞാന്‍ ആദിത്യ അയ്യരാണ്, നെടുംകോവില്പേ രൂര്‍ കോവിലകത്തെ നിഷേധി
ഈ ഭൂമിയില്‍ ഉള്ള ഏതൊരു കാഴ്ചയ്ക്ക്, തോന്നലിനു, ശബ്ദത്തിനു
എല്ലാതിനും ശാസ്ത്രീയമായ ഒരു വിശദീകരണം ഉണ്ടെന്നു ശഠിക്കുന്ന ലോകത്ത് ജീവിക്കുന്നവന്‍
ഇത് താന്‍ സ്വപ്നം കാണുന്നത് അല്ലെങ്കില്‍ ആ കാണുന്നത് ഉറപ്പായും രണ്ടു മനുഷ്യര്‍ തന്നെയാണ്
അങ്ങനെ എങ്കില്‍ കോരിച്ചൊരിയുന്ന ഈ പേമാരിയുടെ ഇടയില്‍ കൂമന്‍ പോലും ഉറക്കം പിടിക്കുന്ന യാത്രിയുടെ ഈ യാമത്തില്‍ തന്റെൂ തറവാട്ടിലെ തൊടിയില്‍ ഉള്ള പാല മരച്ചുവട്ടിലെ തറയില്‍ പരസ്പരസമാഗമം കാംഷിക്കുന്ന രണ്ടു മനുഷ്യര്‍ ആര്? എന്തിനു? എവിടെ നിന്ന്? ചിന്തിച്ചു നില്കാളന്‍ ഉള്ള സമയം, അല്ല കണ്ടെത്താന്‍ ഉള്ളത് അങ്ങോട്ട് പോയി തന്നെ കണ്ടെത്തണം
ഞാനെന്റെ, അരയില്‍ ചുറ്റിയ കറുപ്പ് മുണ്ട് ഒന്നുകൂടെ മുറുക്കിയുടുത്തു
റാന്തല്‍ കയ്യിലെടുത്തു ചെറുതായി തിരി ഉയര്ത്തി
നടക്കാനുള്ള വെളിച്ചം മാത്രം മതി
കതവിന്റെ അടുത്തേയ്ക് നടന്നു നീങ്ങിയ ഞാന്‍ ഒരു നിമിഷം നിന്നു
തിരിഞ്ഞു ഞാന്‍ കട്ടിലിന്റെ തല ഭാഗത്ത് മെത്തയുടെ കീഴില്‍ വെച്ചിരുന്ന വലിയ പാട്ടാവിന്റെ ചെറുചുരിക എടുത്തു അരയില്‍ തിരുകി
ദുസ്വപ്നം കാണാതിരിക്കാന്‍ എന്ന് പറഞ്ഞു അമ്മ അത് ഒരിക്കല്‍ കൊണ്ട് വെച്ചപ്പോള്‍ അന്ധവിശ്വാസം എന്ന് പറഞ്ഞു അന്ന് കുറെ കലിതുള്ളി എങ്കിലും ഇന്നിപ്പോള്‍ ഒരു ആവശ്യം വന്നപ്പോള്‍ കയ്യെത്തും ദൂരത്ത് ഉണ്ടായതിനു മനസ്സാലെ അമ്മയോട് നന്ദി പറഞ്ഞു
ആരാണെങ്കിലും അവിടെ ഉള്ളവര്‍ ധുരുധ്വേശതോടെ വന്നവര്‍ ആണെങ്കില്‍ ഒരു കൈ നോക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിചു
സാക്ഷ നീക്കി ഒട്ടും ശബ്ദം ഉണ്ടാവാത്ത രീതിയില്‍ കതകു തുറന്നു ഞാന്‍ കോണിപ്പടി ലക്ഷ്യമാക്കി റാന്തലുമായി പതിയെ നടന്നു
കോണി ഇറങ്ങി ഞാന്‍ അകത്തളത്തിലൂടെ നടന്നു നീങ്ങി
അടുക്കള വാതിലാണ് ലക്‌ഷ്യം
മുന്വാ തില്‍ ചിത്രപൂട്ടു പിടിപ്പിച്ചതാണ്, താക്കോല്‍ തിരിച്ചാല്‍ മണികള്‍ കിലുങ്ങും – ആ ശബ്ദം കേട്ടിട്ട് പാലമര ചുവട്ടില്‍ നില്കുചന്നവര്‍ സ്ഥലം വിട്ടാല്‍ അവര്‍ ആരാണെന്നു താന്‍ അറിയില്ലെന്ന് മാത്രമല്ല ഞാന്‍ കണ്ട കാഴ്ച ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്നും മനസ്സില്‍ കിടക്കും
പുറത്തെ ആര്ത്തങലച്ചു പെയ്യുന്ന മഴയുടെ കുളിരില്‍ കരിമ്പടത്തിന്റെ ഉള്ളിലെ ചെറു ചൂട് ആസ്വദിച്ചു പകലത്തെ പണിയുടെ ക്ഷീണത്തില്‍ പണിക്കാര്‍ എല്ലാം മറന്നു അകത്തളത്തില്‍ നിരന്നു കിടന്നു ഉറങ്ങുന്നു
അടുക്കള വാതില്‍ തുറക്കാന്‍ അടുക്കളയിലേക്കു കയറിയ ഞാന്‍ അന്തിച്ചു പോയി
അടുക്കളവാതില്‍ തുറന്നു കിടക്കുന്നു
കാവലിനു ഇരിക്കും പോലെ ഒരു കരിമ്പൂച്ച വാതില്‍ പടിയില്‍ ഇരുന്നു എന്നെ തുറിച്ചു നോക്കുന്നു
എന്നെ കണ്ടതും ഒന്ന് മുരണ്ടു കൊണ്ട് പുറത്തേക്കു ഇറങ്ങിയോടി
ഇതാരാണ് തുറന്നു ഇട്ടതു? അമ്മയും ചേച്ചിയും ആണ് അവസാനം അടുക്കളയില്‍ ഉണ്ടായിരുന്നത്
