ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 2 35അടിപൊളി 

തനിക്ക് പ്രായമായാൽ ഇത് തുടർന്ന് കൊണ്ട് പോകാൻ ഒരു അനന്തരാവകാശി ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ അത് ദേവിയുടെ കോപത്തിന് ഇരയാക്കുമെന്നും ഒരു നാൾ തന്നെ കാണാൻ വന്ന സാമൂതിരിയോട് അദ്ദേഹം വ്യസനസമേതം അറിയിച്ചു

പുറപ്പെടാ ശാന്തി ആയി കഴിയുന്ന അദ്ദേഹത്തിന് അവിടെ തന്നെ വേളിയ്ക്കുള്ള ഒരുക്കങ്ങൾ രാജാവ് ചെയ്തു കൊടുത്തു

സാമൂതിരിയുടെ അനന്തരവളെ വേദം പഠിപ്പിക്കാനായി തുളു നാട്ടിൽ നിന്നും എത്തി കൊട്ടാരത്തിൽ താമസിചിരുന്ന ത്രിപുരസുന്ദരി ആചാര്യ എന്ന സ്ത്രീയെ അദ്ദേഹം വേളി കഴിച്ചു

തമിഴ് – തുളു ബ്രാഹ്മണർ തമ്മിലുള്ള വിവാഹം അത്രയ്ക്കു പ്രചാരത്തിൽ ഇല്ലായിരുന്ന കാലം ആയിരുന്നിട്ടു കൂടെ തുളുനാട്ടിൽ നിന്നും പാണ്ടിനാട്ടിൽ നിന്നും ഒട്ടനേകം പേർ പങ്കെടുത്തു

വന്നവരിൽ പലരും അനവധി പാരിതോഷികങ്ങളും നൽകി

വിവാഹ സമ്മാനം എന്ന രീതിയിൽ ആ പറമ്പിൽ നല്ലൊരു ഇല്ലം പണിയിച്ചുകൊള്ളാൻ രാജാവ് അദ്ദേഹത്തെ അറിയിച്ചു

അങ്ങനെ നെടുംകോവിൽപേരൂർ കോവിലകത്തിനു തറക്കല്ല് വീണു

പിന്നീട് വർഷങ്ങൾക്ക് ശേഷം പല പല പരിണാമങ്ങളിലൂടെ കടന്നു പോയ ശേഷമാണ് ഇന്നീ കാണുന്ന നിലവറയും കോവിലകവും അനുബന്ധ സമുചയങ്ങളും എല്ലാം വന്നത്

ഇന്നിപ്പോൾ നിലവറ ഉള്ളത് പഴയ കുഴിയമ്പലം ഇരുന്ന ഭാഗത്ത് ആണു

യഥാർത്ഥ വിഗ്രഹവും അരുവിയും ഇപ്പോളും ഇതിനു അടിയിൽ ഉണ്ടെന്ന് ഉള്ളതിന്റെ തെളിവാണ് നിലത്തു ചെവിയോർത്താൽ കേൾക്കാൻ കഴിയുന്ന ജലത്തിന്റെ കളകളാരവം

അതിൽ നിന്നും ഭൂമിക്കടിയിലൂടെ നീട്ടിയൊരു ഓവാണ് കുളത്തിലും വെള്ളം നില നിർത്തുന്നത്

നിലവറയിലെ തണുപ്പ് നിറഞ്ഞ ഇരുട്ടിൽ കല്ല് കൊണ്ടുള്ള ഒരു കെട്ടിന് മുകളിൽ പ്രകാശിക്കുന്ന കെടാവിളക്കിന്റെ അരണ്ട വെളിച്ചത്തിന് പിന്നിലായി 3 അടി ഉയരമുള്ള പഞ്ചലോഹത്തിൽ തീർത്ത മൂകാംബികാ ദേവിയുടെ വിഗ്രഹം

അതിൽ കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മാണിക്യ കല്ലുകളാണ് പതിപ്പിച്ചിട്ടുള്ളത്

കെടാ വിളക്കിന്റെ നാളത്തിൽ ആ കണ്ണുകൾ സദാ വെട്ടി തിളങ്ങുന്നു

 

 

 

പുലർകാല സരസ്വതി രൂപത്തിൽ ഭഗവതിയെ ധ്യാനിച്ചു കൊണ്ട് ഞാൻ മനസ്സാലെ ചൊല്ലി:

 

“സരസ്വതി നമസ്തുഭ്യമ് വരദേ കാമരൂപീണി,

വിദ്യാരംഭം കരിഷ്യാമി, സിദ്ധിർ ഭവതുമേ സദാ”

 

മനസ്സിനൊരു കുളിർമ തോന്നി

വിളക്കിന്റെ മുൻപിൽ ഇരുന്ന കുഞ്ഞു ഉരുളിയിൽ നിന്നും അല്പം സാരസ്വതഘ്രതം നെയ്യ് എടുത്തു സേവിച്ചു

തൊഴുതു വണങ്ങി ഞാൻ തിരിഞ്ഞു നടന്നു മുകളിലെത്തി

 

 

 

തോൾസഞ്ചി മേശപ്പുറത്തു നിന്നും എടുതിട്ട് ഞാൻ നടന്നു ഊട്ടുപുര മാളികയുടെ ഉള്ളിൽ കയറി നോക്കി

അകത്തളത്തിലെ പോലെ തന്നെ ഊട്ടുപുരയുടെ ഉള്ളിലും ആരുമില്ല

മറുവാതിൽ വഴി ഞാൻ അടുക്കളയിൽ കയറിയപ്പോൾ ചേച്ചി തേങ്ങ തിരുമ്മുകയാണ് അവിടെ

 

 

 

“ഓ കൊച്ചുതമ്പുരാന് ഇറങ്ങാറായി അല്ലേ

നീ ഊട്ടുപുരയിലേക്ക് ഇരുന്നോ ഞാനീ തേങ്ങ കുറച്ചുകൂടെ തിരുമ്മിയിട്ട് അവല് കൊണ്ട് തരാം” ചേച്ചി വാത്സല്യത്തോടെ പറഞ്ഞു

 

 

 

“ഇങ്ങ് തന്നേയ്ക്കു ചേച്ചി ഞാൻ ഇവിടെ നിന്നു കഴിച്ചോളാം

ഇനിയിപ്പോ ഇരിക്കാനൊന്നും നേരമില്ല” തോൾസഞ്ചി അടുക്കളയിലെ പാതകത്തിൽ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു

 

“കണ്ടംപോത്തിനെ പോലെ പാതിരാമഴയത്തു കിടന്നപ്പോ ഓർത്തില്ലായിരുന്നോ രാവിലെ പോകാനുള്ളതാണ് എന്നു

എന്നാലും നിനക്ക് പനി പിടിച്ചില്ലല്ലോ എന്നുള്ളതാണ് അതിലൊക്കെ അത്ഭുതം” ചേച്ചി തേങ്ങാപ്പീര തൂത്തു കൂട്ടി നനച്ച അവലിരുന്ന പാത്രത്തിലേക്ക് ഇട്ടു ഇളക്കി കൊണ്ട് പറഞ്ഞു

 

 

 

“എന്റെ പൊന്ന് ചേച്ചി ഉണ്ടായത് എന്താണെന്ന് കേൾക്കാൻ പോലും ചേച്ചിക്ക് സൗകര്യമില്ല

ചേച്ചിക്ക് തോന്നുന്നത് തന്നെ വിശ്വസിച്ചോളൂ

ഞാൻ ഇറങ്ങുന്നു

പ്രത്യേകിച്ച് ഒന്നും ഇനി വേണം എന്നില്ല” ഞാൻ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു

എന്നിട്ട് സഞ്ചി എടുക്കാൻ ഒരുമ്പെട്ടു

 

“ഹാ നിൽക്കട

ഉള്ളത് പോലും ഇല്ലാത്തത് പോലും പാതിരാത്രിക്ക് വീടിനു വെളിയിൽ ഉള്ള സഞ്ചാരം ഒന്നും ശെരിയല്ല ചെറുക്കാ

Leave a Reply

Your email address will not be published. Required fields are marked *