ചില്ലകളും ഇലകളും വിറകൊണ്ടു കൂടെ ആടുന്നു
ഈ പാലമരത്തെ ചുറ്റി ഒരായിരം കഥകള്‍ ആണ് ചെറുപ്പത്തില്‍ പാട്ടി പറഞ്ഞിട്ടുള്ളത്
പാലയുടെ മൂട് കല്ല് കെട്ടി ഒരു തറ തീര്ത്തുെ സംരക്ഷിക്കണം എന്ന് പണ്ട് പ്രശ്നത്തില്‍ തെളിഞ്ഞതാണ്
ആണ്ടില്‍ ഒരിക്കല്‍ അതിന്റെ ചുവട്ടില്‍ വിശേഷാല്‍ പൂജയും മറ്റും വേറെ
പണ്ടൊരിക്കല്‍ വീട്ടുകിനറ്റില്‍ ഒരു പൂച്ച ചത്ത് കിടന്നത് കണ്ടു അമ്മ നിലവിളിച്ചു
കാര്ന്നോ ര്ക്ക്് അന്ധവിശ്വാസം പൊടിതട്ടി എടുക്കാന്‍ പിന്നെ വേറൊന്നും വേണ്ടി വന്നില്ല
നിമിഷം വെച്ച് ഇലഞ്ഞിവന കോവിലകതെയ്കു ആളെ വിട്ടു രുദ്രന്‍ നമ്പൂതിരിയെ വരുത്തി ഒരു ഗംഭീര പ്രശ്നം വെയ്പ് നടത്താനുള്ള ഒരുക്കം കൂട്ടി
രണ്ടുനാള്‍ കഴിഞ്ഞു നമ്പൂതിരിയും ഒപ്പം അഞ്ചെട്ടു ശിഷ്യന്മാരും കൂടെ തറവാട്ടില്‍ എത്തി
രുദ്രന്‍ നമ്പൂതിരി വളരെ കേള്വിിപ്പെട്ട ആളാണ്
വൈദ്യത്തിലും മന്ത്രവാധതിലും അനവധി അത്ഭുത നേട്ടങ്ങള്‍ അദ്ധേഹത്തിന്റെ പേരിലുണ്ട് എന്നാണ് ജനസംസാരം
കോവിലകത്തു അദ്ദേഹം എത്തിയത് അറിഞ്ഞു നാട്ടില്‍ ചിലരൊക്കെ ഓരോരോ ആവലാതി പറയാനും പരിഹാരം കാണാനുമായി മുറ്റതു തമ്പടിച്ചു
വന്നവരൊക്കെ നെല്ലായും പൊന്നായും പാത്രങ്ങളായും ഓരോ കാഴ്ച ദ്രവ്യങ്ങളും ആയിട്ടാണ് എത്തിയത്
എല്ലാം കൂടെ നോക്കിയപ്പോള്‍ കുറച്ചു ദിവസതെയ്കു നല്ല കോളായി എന്ന് ലാക്കാക്കി ആവണം, നമ്പൂതിരിയും ശിഷ്യന്മാരും കൂടെ മണിക്കൂറുകള്‍ നീണ്ട ചര്ച്ച യ്ക്ക് ഒടുവില്‍ ഒരു നെടുനീളന്‍ ചാര്ത്ത തയ്യാറാക്കി അച്ഛനെ ഏല്പിച്ചു
രക്ഷസ്സിന്റെ ഉപദ്രവം ഉണ്ടെന്നും പണ്ട് കുടുംബത്തില്‍ ഉണ്ടായിരുന്ന ഒരു ‘വെല്യച്ചന്‍’ ഇവിടെ ‘വരുതുപോക്ക്’ ഉണ്ടെന്നും ഒന്പഛതു ദിവസം നീണ്ടു നില്കുിന്ന കലശപൂജ, ഗണപതി ഹോമം, ഭഗവതി സേവ, ആവാഹനം, പിതൃപൂജ, ഗുരുതി എല്ലാം കഴിഞ്ഞു പത്താം നാള്‍ പ്രതിഷ്ഠ ഇതെല്ലം വേണമെന്നും , അത് കൂടാതെ ദുര്മലന്ത്രം പഠിച്ച ഒരാളെ കൊണ്ട് ചില ഉച്ചാടന, മാരണ കര്മുങ്ങളും എല്ലാം വേണമെന്നും പ്രശനം വെയ്പിനു ഒടുവില്‍ അച്ഛനെ ധരിപ്പിച്ചു
കാവില്‍ നിലവില്‍ നാഗത്തറയും മറ്റു ചില മൂര്ത്തി കളും കുടിയിരിക്കുന്നത് കൊണ്ട് പാല ചുവട്ടില്‍ തറ കെട്ടി വെല്യച്ചന്‍ അവിടെ ഇരിപ്പിടം കൊടുക്കണം എന്നും രക്ഷസ്സിനെയും ചില ദുരാത്മാക്കളെയും ആവാഹിച്ചു ഉപദ്രവം തീര്ക്ക്ണം എന്നുമെല്ലാം ശട്ടം കെട്ടി
എല്ലാതിനും പുറമേ കുറെ ദാന കര്മീങ്ങളും നല്ലൊരു സംഖ്യ ദക്ഷിണ ആയിട്ടും വിധിച്ചു
കാര്ന്നോ രുടെ അന്ധവിശ്വാസം അയാള്‍ നന്നായി മുതലെടുത്തു
പത്തു ദിവസം മൃഷ്ടാന്ന ഭോജനവും പൂജയും മന്ത്രവും കൂടെ നാട്ടുകാര്‍ പലരുടെയും പ്രശ്നവിധികളും ഒക്കെ ആയി ഉത്സവ പ്രതീതിയോടെ കാര്യങ്ങള്‍ പൊടിപൊടിച്ചു
നമ്പൂതിരിയുടെ തന്നെ പരിചയത്തില്‍ ഉള്ളൊരു ദുര്‍ മന്ത്രവാധിയെയും വരുത്തി ഉചാടനവും മാരണവും എല്ലാം കഴിച്ചു
വലിയ ഗുരുതിയോടെ എല്ലാം അവസാനിച്ചു
ആണ്ടില്‍ ഒരിക്കല്‍ കര്ക്കി ടകത്തിലെ പൂരാടം നാളില്‍ പാല ചുവട്ടില്‍ വെല്യച്ചന് ‘വെള്ളംകുടി’ നടത്തണം എന്നും തീര്പാക്കി ദക്ഷിണയും ദാനം കിട്ടിയതും കാഴ്ച്കള്‍ കിട്ടിയതും എല്ലാം ആയിട്ട് നമ്പൂതിരി കൂട്ടരുമൊത്തു മടങ്ങി
അതില്‍ പിന്നെ ആണ്ടു തോറും വെള്ളംകുടി ചടങ്ങും അതോടൊപ്പം തന്നെ ചില ശാന്തി കര്മടങ്ങളും മുറയ്ക് നടന്നു പോന്നു
പാല മരത്തിന്റെ ചുവട്ടിലേക്ക് നോക്കിയ ഒരു നിമിഷം ഞാനൊന്നു നടുങ്ങി
നിഴല്‍ പോലെ രണ്ടു മനുഷ്യ രൂപങ്ങള്‍ പാല മരച്ചുവട്ടില്‍ നില്കുന്നു
എന്റെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി
ഒരു നിമിഷം കൊണ്ട് അത് വെറും തോന്നല്‍ ആണെന്ന് എന്റെ മനസ്സിനെ തന്നെ ഞാന്‍ പറഞ്ഞു ആശ്വസിപ്പിച്ചു എങ്കിലും അപ്രതീക്ഷിതമായി അടിച്ച ഒരു മിന്നല്പി്ണര്‍ എന്റെ സപ്ത നാഡികളും മരവിപ്പിച്ചു കൊണ്ട് ആ കാഴ്ച എന്നെ വ്യെക്തമായി കാട്ടി തന്നു
