ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 3 6അടിപൊളി 

 

എനിക്കെന്തോ വല്ലായ്മ തോന്നി. തിരിച്ചു വീട്ടിലേക്ക് തന്നെ പോയാലോ എന്നു ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ നിർബന്ധിക്കുന്നത് പോലെ. എന്റെ മനസ്സ് മനസ്സിലാക്കിയെന്നോണം ശേഖരൻ എന്റെ കയ്തണ്ടയിൽ പിടിച്ചു. കൂടെയുണ്ട് എന്നുള്ള രീതിയിൽ ധൈര്യം പകർന്നു.

 

ആ കനൽ കുണ്ടത്തിൽ പൂർണ നഗ്നനായി ഇരുന്നിട്ടും പൊള്ളൽ ഏൽക്കുന്നതിന്റെ പോയിട്ട് ചൂട് തട്ടുന്നതിന്റെ ലാഞ്ചന പോലും മൂപ്പന്റെ മുഖത്ത് ഇല്ല. നര കയറിയ ജടധീക്ഷകളും മെലിഞ്ഞ ശരീരവുമാണെങ്കിൽ കൂടി ആ മുഖത്ത് ആജ്ഞാശക്തി പ്രകടമായിരുന്നു. അടുത്തിരുന്ന വാഴയില ചീന്തിൽ നിന്നും എന്തോ പൊടി വാരി എടുത്തു മുൻപിൽ കുത്തി നാട്ടിയിരുന്ന പന്തത്തിലേക്കു മൂപ്പൻ എറിഞ്ഞപ്പോൾ പന്തത്തിന്റെ ജ്വാല ആളിക്കത്തി.

 

“കുട്ട്യേ, കൊണ്ടു വന്നോളൂ ഓളെ” മൂപ്പൻ അട്ടഹാസിച്ചു.

 

കുടിയുടെ പിന്നിൽ നിന്നും വായിൽ തുണി തിരുകി, കൈകൾ പിന്നിൽ ബന്ധിച്ച നിലയിൽ, ഒരു വെളുത്തു തടിച്ച നഗ്നയായ സ്ത്രീയെ ആരോ പിന്നിൽ നിന്നുകൊണ്ട് ഉന്തി തള്ളി നടത്തിക്കൊണ്ട് വന്നു. തീപ്പന്തത്തിന് അടുത്തെത്തിയപ്പോളാണ് അവരെ തള്ളിക്കൊണ്ട് വന്ന ആളിനെ ഞാൻ തീ വെളിച്ചത്തിൽ ശെരിക്കും കാണുന്നത്. ആളിനെ തിരിച്ചറിഞ്ഞ എന്റെ എന്റെ സിരകൾ മരവിച്ചു പോയി..

 

താര….

 

കണ്ണുകളെ വിശ്വസിക്കാൻ ആവാതെ ഞാൻ ഒന്നുകൂടെ തല കുടഞ്ഞിട്ട് നോക്കി.

 

അതേ.. അവൾ തന്നെ..

 

വൈകുന്നേരം അരുവിയിൽ ഞാൻ കണ്ട അപ്സര സുന്ദരി.. വെണ്ണ പോലത്തെ ശരീരമുള്ള ആ ജലകന്യക തന്നെ. ഇപ്പോളിതാ ശരീരമാസകലം മൂടുന്ന തരത്തിലുള്ള ഒരു കറുത്ത മേലങ്കി അണിഞ്ഞു മുടിയിലാകെ ചുവന്ന തെച്ചിപ്പൂക്കൾ അണിഞ് കൺ തടങ്ങളിൽ ചുറ്റും കറുത്ത മഷി തേച്ച് ഒരു ആരാച്ചാരുടെ ഭാവത്തിൽ മൂപ്പന്റെ കുടിയിൽ നടക്കാൻ പോകുന്ന എന്തോ കർമത്തിന് ഭാഗഭാക്കാവാനെന്ന മട്ടിൽ ഉഗ്രരൂപിയായ യക്ഷിയെ പോലെ വീണ്ടും കണ്മുന്നിൽ. എന്നെ അടിമുടി വിറച്ചു കയറി. കാലുകൾ വേച്ചു പോകും പോലെ.

 

ശരിക്കും ആരാണ് താര? വൈകുന്നേരം മുതൽ ശേഖരൻ പറഞ്ഞ വാക്കുകളും അതു കഴിഞ്ഞു കണ്ട കാഴ്ചകളും മനസ്സിൽ തോന്നിയ തോന്നലുകളും ഇപ്പോൾ ഈ നിമിഷം കണ്ട കാഴ്ചകളും എല്ലാം കൂടെ തലയ്ക്കുള്ളിൽ കെട്ടുപിണഞ്ഞു തലകറക്കം സൃഷ്ടിക്കും പോലെ. ഇതൊക്കെ ശെരിക്കും സംഭവിക്കുന്നത് തന്നെയാണോ അതോ വെറും സ്വപ്നമാണോ?

Leave a Reply

Your email address will not be published. Required fields are marked *