ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 3 6അടിപൊളി 

കൂടുതൽ ഒന്നും പറയാതെ അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു പോയി. ഇരുന്നൂറ്‌ വർഷത്തെ പൂരുരുട്ടാതി വേലയിലെ തർക്കത്തിന്റെ ചരിത്രത്തിൽ ആദ്യമായി പുറം നാട്ടുകാരൻ ഒരാൾ വിജയശ്രീലാളിതനായ വാർത്ത കാട്ടുതീ പോലെ പടർന്നു.

നെടുംകോവിൽപേരൂർ ഇനി പഴങ്കഥ ആണെന്നും അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ ഇനി നാട് ഭരിക്കും എന്നു വരെ കിംവദന്തികൾ കളത്തറകളിലും അത്താണി കവലകളിലും പ്രചരിച്ചു. എല്ലാ വർഷവും അവിട്ടത്തിന് കോവിലകത്തു നിന്നും സമ്മാനവുമായി ദൂതനെ അയക്കാറുള്ള സാമൂതിരി ഇതൊന്നും അറിഞ്ഞില്ല എന്ന് മാത്രമല്ല അങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നു സ്വപ്നത്തിൽ വിചാരിച്ചു കൂടിയില്ല. അവിട്ടത്തിന് പുറപ്പെട്ടു രേവതിക്ക് ദൂതൻ നാട്ടിൽ എത്തുമ്പോഴേക്കും സാധാരണ ഗതിയിൽ പുറം നാട്ടുകാർ തോറ്റു മടങ്ങിയിട്ടുണ്ടാവും.

രേവതി നാളിൽ വലിയമ്പലത്തിലെ പാട്ടുപുരയിൽ വെച്ച് സമ്മാനം ഏറ്റു വാങ്ങാൻ അക്കുറി നെടുംകോവിൽപേരൂർ കോവിലകത്തെ കാരണവർക്ക് പകരം എത്തിയ അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ കാരണവർ മാർഖണ്ഡയൻ നമ്പിക്ക് നാട്ടുകാർ സാക്ഷിയായി സാമൂതിരിയുടെ ദൂതൻ സമ്മാനം ആയ 999 സ്വർണ നാണയങ്ങൾ മനസ്സില്ലാമനസ്സോടെ കൈമാറി.

കിട്ടിയ നാണയങ്ങളിൽ പകുതിയോടൊപ്പം വലിയമ്പലത്തിന്റെ വടക്കുഭാഗത്തായി ഉണ്ടായിരുന്ന കാടുപിടിച്ച ഭൂമി വിലയ്ക്കു തരുമോ എന്നൊരു സന്ദേശവും കൂടി അദ്ദേഹം ദൂതൻ കൈവശം കോഴിക്കോട്ടെയ്ക്ക് തിരികെ അയച്ചു. മത്സരത്തിൽ ജയിച്ചയാൾക്ക് ഭൂമി തരില്ല എന്ന് പറഞ്ഞാൽ അത് തന്റെ നിലയ്ക്കും വിലയ്കും കോട്ടമുണ്ടാക്കുമെന്നും നെടുംകോവിൽപേരൂരിനോട് രഹസ്യമായി തനിക്കുള്ള സ്നേഹവാത്സല്യങ്ങൾ പുറം ലോകം മനസ്സിലാക്കുമെന്നും ശങ്കിച്ച സാമൂതിരി അദ്ദേഹത്തിന് ആ ഭൂമി വിറ്റു.

വേട്ടുവന്മാരുടെ സഹായത്തോടെ ആ സഥലത്തു ഒരു കുടിൽ കെട്ടിയ ശേഷം ശിഷ്ടകാലം ഇവിടെ കഴിയണമെന്നും എല്ലാവരും അവിടെ ഇന്നും ഇങ്ങോട്ട് എത്തണമെന്നും എല്ലാം വിവരം കാണിച്ചു നമ്പി വേണാട്ടിൽ ഉള്ള തന്റെ തറവാട്ടിലേക്ക് സന്ദേശമയച്ചു.

 

വേണാട്ടിൽ നിന്നും എല്ലാം വിറ്റു പെറുക്കി സകല പരിവാരങ്ങളും മലബാറിലേക്ക് എത്തിയപ്പോൾ പക്ഷെ അവരുടെ തറവാട്ടിലെ ‘അഞ്ചു ആലുകളുടെ’ ചുവട്ടിൽ കുടിയിരുത്തിയുന്ന ഉപാസന മൂർത്തീകളെ കൃത്യമായി ആവാഹിച്ചു കൊണ്ട് വരുവാൻ നമ്പിയുടെ ആൺമക്കൾക്കോ സഹോദരന്മാർക്കോ എന്ന് വേണ്ട ഒരു ആണ്തരിയെ കൊണ്ട് പോലും കഴിയാതെ പോയി.

തറവാട്ടു വളപ്പ് ബാലി കേറാമല ആയ നമ്പിക്ക് ഒട്ട് ഇറങ്ങി തിരിക്കാനും കഴിഞ്ഞില്ല. വലിയമ്പലത്തിന്റെ മുൻപിലുള്ള ആലിൻ ചുവട്ടിൽ തന്റെ ഉപാസനാ മൂർത്തീകളെ എല്ലാം കുടിയിരുത്തി ഈ നാട്ടിൽ മന്ത്രതന്ത്ര വിദ്യകൾ പുനരാരംഭിക്കണം എന്ന് കണക്ക് കൂട്ടി അമ്പലത്തിന്റെ വടക്കു ഭാഗത്തെ സ്ഥലം മേടിച്ച നമ്പിയുടെ സ്വപ്‌നങ്ങൾ പൊലിഞ്ഞു. അതോടെ ‘അഞ്ചാലുകളും’ നഷ്ടപ്പെട്ട അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ മന്ത്രവാദ പെരുമയും ശോഷിച്ചു.

എന്നിരുന്നാലും ആരും എതിരിടാൻ ഇല്ലാതിരുന്ന നെടുംകോവിപേരൂരുകാരെ ആദ്യമായി തറപറ്റിച്ചവർ എന്ന ഖ്യാതി അവർക്ക് ഉണ്ടായിരുന്നു. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ ഉള്ള വേലകളിൽ ‘കറുപ്പ് പാൽപ്പായസത്തിന്റെ’ സഹായം ഇല്ലാതെ തന്നെ ഞങ്ങളുടെ തറവാട്ടുകാർ വിജയം നില നിർത്തി അന്തസ്സ് നിലനിർത്തിയെങ്കിലും ബകന് ഭീമൻ പോലെ അവർ നാട്ടിലെ വെടിവട്ടക്കഥകളിൽ നാളുകളോളം ഉണ്ടായിരുന്നു.

വലിയമ്പലത്തിനു വടക്കായി നമ്പി വാങ്ങി തെളിച്ച ഭൂമിയിൽ ഒരു നാലുകെട്ട് പണിഞ്ഞു അവർ വാസമുറപ്പിച്ചു. അവരുടെ കുടുംബത്തിലെ പുരുഷന്മാരെ ‘കൊച്ചുനമ്പി’ അല്ലെങ്കിൽ ‘നമ്പിയങ്ങുന്നു’ എന്നും സ്ത്രീകളെ ‘ഇളയ അകത്തമ്മ’ അല്ലെങ്കിൽ ‘മൂത്ത അകത്തമ്മ’ എന്നും പ്രായമനുസരിച്ചു വിളിച്ചു പോരണം എന്നുള്ളത് അവരുടെ ഇടയിലുള്ള ഒരു കാർക്കശ്യം ആയിരുന്നു. അത് നാട്ടിൽ എല്ലാവരും പിന്തുടർന്ന് പോന്നു.

 

പുഴയിലേക്ക് ചേരുന്ന അരുവിയുടെ ഉറവിടത്തിനു തൊട്ടടുത്തു ആണ് വലിയമ്പലവും അതിന്റെ വടക്കുവശത്തു അവരുടെ തറവാട് ഇരിക്കുന്ന ഭൂമിയും. സുമാർ ഒന്നര മൈലോളം ആ അരുവി കറങ്ങി തിരിഞ്ഞു ഒഴുകി ചെന്ന് പുഴയിലേക്ക് ചേരുന്നിടത്തു ആണു വേല നടക്കാറുള്ള ഇഞ്ചക്കാവു. അരുവിയിൽ നിന്നും ചാലുകീറി തറവാട്ടു പറമ്പിലേക്ക് അവർ ജലസേചനം നടത്തി അത്യാവശ്യം ചില ചില്ലറ കൃഷികൾ ഒക്കെ നടത്തി കഴിഞ്ഞു പോന്നു.

Leave a Reply

Your email address will not be published. Required fields are marked *