“ദെന്താദ്… ?”..
കൈമൾ വിളിച്ച് ചോദിച്ചു..അപ്പുറത്ത് അനക്കമില്ല..
“ആരായാലും വഴിമാറുക… കാര്യസ്ഥന് വഴിമുടക്കുന്നോ… ?”..
കൈമൾ മുരണ്ട് കൊണ്ട് മുന്നോട്ട് രണ്ടടി വെച്ചു.. ചൂട്ടിന്റെ വെട്ടത്തിൽ മുന്നിലെ കാഴ്ച കണ്ട് അയാൾ ഞെട്ടിപ്പോയി.. കൂറ്റനൊരു പന്നി വരമ്പിൽ വഴിമുടക്കി നിൽക്കുന്നു.. അടുത്ത കാലത്തൊന്നും പന്നി നാട്ടിലിറങ്ങിയിട്ടല്ലെന്നോർത്ത കൈമൾ ചൂട്ട് മുന്നോട്ട് നീട്ടി..
“ മാറിപ്പോ അശ്രീകരം… “..
ചൂട്ടിലെ തീ പന്നികൾക്ക് പേടിയാണെന്ന് കൈമൾക്കറിയാം..പക്ഷേ ആ പന്നി അനങ്ങിയില്ല.. അവന്റെ നോട്ടം പന്തിയല്ലെന്ന് കൈമൾക്ക് തോന്നി.. പിന്തിരിഞ്ഞ് നടക്കണോന്ന് കൈമൾ ചിന്തിച്ചതേ ഉള്ളൂ..വന്യമായൊരു മുരൾച്ചയോടെ ആ പന്നി മുന്നോട്ട് കുതിച്ചു.. കൈമൾക്ക് തിരിയാനുള്ള നേരം കിട്ടിയില്ല.. അതിന് മുൻപേ ആ പന്നി തേറ്റ കൊണ്ട് കൈമളുടെ അടിവയറിൽ ആഞ്ഞ് കുത്തി..ഒരർച്ചയോടെ കൈമൾ പാടത്തേക്ക് തെറിച്ച് വീണു.. ഒറ്റക്കുത്തിന് അയാളുടെ കുണ്ണയടക്കം തകർന്ന് പോയി..
കൈമൾ പാടത്ത് കിടന്ന് ശ്വാസം കിട്ടാതെ പിടഞ്ഞു.. വരമ്പിൽ നിന്ന പന്നി സാവധാനം പാടത്തേക്കിറങ്ങി..അത് കൈമൾക്ക് ചുറ്റുമൊന്ന് നടന്നു.. കുണ്ണയിൽ കൈ പൊത്തിപ്പിടിച്ച് കൈമൾ പേടിയോടെ പന്നിയെ നോക്കി.. അയാൾക്ക് ജീവൻ പോകുന്ന വേദനയായിരുന്നു..അയാൾക്കിത് വരെ വേദനിച്ചിട്ടില്ല.. വേദനിപ്പിച്ചിട്ടേ ഉള്ളൂ.. അയാൾ ഉറക്കെ കരഞ്ഞു..
അസംഖ്യം അടിയാന്മാരെ ക്രൂരമായി ദ്രോഹിക്കുകയും, ഒട്ടനേകം നിരപരാധികളെ നിർദാക്ഷിണ്യം കൊന്ന് തള്ളുകയും ചെയ്ത ക്രൂരനായ കാര്യസ്ഥന്റെ വേദനയെടുത്തുള്ള കരച്ചിൽ കുമാരൻ ആസ്വദിച്ച് കേട്ടു.. അയാളുടെ ചുറ്റും നടന്ന് അവൻ പകയോടെ മുരണ്ടു.. സാധാരണ ഒറ്റക്കുത്ത് കുത്തി ഒടിപ്പോകുന്നവരാണ് പന്നികൾ.. ഇതെന്താണ് തന്റെ ചുറ്റും നടക്കുന്നതെന്ന് കാര്യസ്ഥന് മനസിലായില്ല..ആ പന്നിയുടെ കണ്ണുകളിലെ തിളക്കം അയാളെ പേടിപ്പെടുത്തി..
മലർന്ന് കിടന്ന് വേദന കൊണ്ട് പുളയുന്ന കാര്യസ്ഥന്റെ തുടക്കിട്ടാണ് കുമാരൻ അടുത്ത കുത്ത് കുത്തിയത്.. കൈമൾ ഉറക്കെ കരഞ്ഞു.. അയാളുടെ തുടയെല്ല് തകർന്ന് പോയി..
പാടത്തിന്റെ വക്കിൽ കുടില് കെട്ടി താമസിക്കുന്ന ചില അടിയാന്മാരൊക്കെ ആ കരച്ചിൽ കേട്ടു..എങ്കിലും അവരാരും പുറത്തിറങ്ങിയില്ല.. പന്നിയുടെ രൂപം സ്വീകരിച്ച കുമാരൻ അടിയാൻ കുലത്തിന്റെ മോചനത്തിന് വേണ്ടി, അവരോരുത്തർക്കും വേണ്ടി കാര്യസ്ഥന്റെ ഓരോ അവയവവും കുത്തിത്തകർത്തു.. പാടശേഖരത്തിലെമ്പാടും കാര്യസ്ഥന്റെ കരച്ചിൽ മുഴങ്ങിക്കേട്ടു..
തെക്ക് ഭാഗത്ത് നിന്ന് ഒരു വെളിച്ചം വരുന്നതായി കുമാരൻ കണ്ടു.. കരച്ചിൽ കേട്ട് ആരോ ചൂട്ടും കത്തിച്ച് വരികയാണ്.. പക്ഷേ കുമാരന് ധൃതിയൊന്നുമുണ്ടായില്ല..അയാളുടെ കയ്യും കാലും അവൻ കുത്തിത്തകർത്തു.. അടുത്തേക്ക് വരുന്ന ചൂട്ടിന്റെ എണ്ണം കൂടിയതായി കുമാരൻ കണ്ടു.. സർവ്വ ശക്തിയുമെടുത്ത് അവൻ കുത്തിയത് കൈമളുടെ മുഖത്താണ്.. അയാളുടെ മുഖം ചിതറിപ്പോയി.. ഒരലറിക്കരച്ചിലോടെ കൈമൾ നിശബ്ദനായി.. കുമാരൻ വീണ്ടും അവിടെത്തന്നെ കുത്തി..കൈമളുടെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തേക്ക് തെറിച്ചു..
എട്ട് പത്ത് ചൂട്ടുകൾ അടുത്തെത്തി..അവർ തൊട്ടടുത്തെത്താൻ കുമാരൻ കാത്ത് നിന്നു..വന്നവർ ഒരു നടുക്കത്തോടെയാണത് കണ്ടത്.. നിലത്തൊരാൾ വീണ് കിടക്കുന്നു.. അടുത്തൊരു കൂറ്റൻ പന്നി നിൽക്കുന്നു.. അവർ പന്നിക്ക് നേരെ ഒരുമിച്ച് ചൂട്ട് വീശി.. പക്ഷേ കുമാരൻ അനങ്ങിയില്ല.. വന്നവർ അമ്പരന്നു.. സാധാരണ ചൂട്ട് വീശിയാൽ പന്നി ഓടിപ്പോകും.. ഇതിനൊരനക്കവുമില്ല..
ആ വന്നവരെയൊക്കെ കുമാരനറിയാം.. എല്ലാവരും അവന്റെ കൂടെ പണിയെടുക്കുന്ന അടിയാന്മാരാണ്.. അവൻ എല്ലാവരേയും മാറി മാറി നോക്കി.. അവർ പേടിച്ച് ഒരൽപം പിന്നിലേക്ക് മാറി..എല്ലാവരും ശരിക്ക് കാണുന്നുണ്ട് എന്നുറപ്പാക്കിയ കുമാരൻ, പന്നിയുടെ തേറ്റ വെച്ച് ചത്ത് കിടക്കുന്ന കാര്യസ്ഥന്റെ നെഞ്ച് കുത്തിത്തകർത്തു.. നെഞ്ച് തകർന്ന് അയാളുടെ ഹൃദയവും ആന്തരികാവയവങ്ങളും പുറത്ത് ചാടി.. വാരിയെല്ലുകൾ പൊട്ടിത്തകർന്നു.. ഇനി ഒടിയാനായി ഒരെല്ലും,ചതയാനായി ഒരൽപം ഇറച്ചിയും കാര്യസ്ഥന്റെ ദേഹത്ത് ബാക്കിയില്ലെന്ന് ഉറപ്പിച്ചിട്ടാണ് കുമാരൻ പരാക്രമം നിർത്തിയത്.അപ്പോഴേക്കും ശേഖരക്കൈമൾ ഒരു മാംസ പിണ്ഡമായി മാറിയിരുന്നു..
