“അതൊന്നും അറിയില്ല ആശാനേ… പക്ഷേ പകരം ചോദിക്കണം… ഒരു തെറ്റും ചെയ്യാത്ത എന്റെ അഛനെ മൺവെട്ടിക്ക് കൊത്തിയാ തമ്പ്രാനും കാര്യസ്ഥനും കൂടി കൊന്നത്…”..
കുട്ടിരാമൻ പകയോടെ പറഞ്ഞു..എല്ലാം കേട്ട് ചുവരിൽ ചാരി നിൽക്കുന്ന നീലി ആരാധനയോടെയാണ് ആ യോദ്ധാക്കളെ നോക്കിയത്..
“വേണം അഛാ… കഴിയുമെങ്കിൽ അവരോട് പകരംചോദിക്കണം… എനിക്ക് അമ്മയില്ലാതാക്കിയത് ആ തമ്പ്രാക്കളാ… അഛനെ എഴുന്നേൽക്കാനാവാതെ ആക്കിയതും അവരാ… “..
നീലിക്കും ജന്മിത്തമ്പ്രാക്കളോട് തീരാത്ത പകയുണ്ട്.. അമ്മയെ ചവിട്ടിക്കൊന്ന അന്ന് തന്നെ അവളുടെ കന്യകാത്വവും തമ്പ്രാൻ കവർന്നെടുത്തിട്ടുണ്ട്..
“ മക്കളേ…തമ്പ്രാക്കളോട് പക തോന്നാത്തവരോ,അവരോട് പ്രതികാരം ചെയ്യണമെന്ന് തോന്നാത്തവരോ അടിയാന്മാർക്കിടയിൽ ആരും തന്നെ ഉണ്ടാവില്ല… പക്ഷേ ആ ചിന്ത പോലും മരണം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്… നമ്മളത് മനസിൽ ചിന്തിച്ചാൽ പോലും
തമ്പ്രാക്കളറിയും… “..
പുതുതലമുറയുടെ ചോരത്തിളപ്പ് കെടുത്താനാണ് ആശാൻ ശ്രമിച്ചത്..
“ആശാനേ… മരിക്കാനൊരുങ്ങിത്തന്നെയാണ് ഞങ്ങളിറങ്ങുന്നത്… പക്ഷേ അതിന് മുമ്പ് നമ്മളെ ഏറ്റവും കൂടുതൽ ദ്രോഹിച്ച നാലെണ്ണത്തിനെയെങ്കിലും തീർത്തിരിക്കണം… പിന്നെ ആ കാര്യസ്ഥനേയും… അത് ചെയ്താ അവരൊന്ന് പേടിക്കും… ഞങ്ങളെ അവർ കൊന്നോട്ടെ… എന്നാലും ബാക്കിയുള്ളവർക്ക് ജീവിക്കാൻ ഒരു സമാധാനം കിട്ടും… “..
ഇതിൽ നിന്ന് പിന്മാറാനൊരുക്കമല്ല എന്ന മട്ടിൽ കുമാരൻ പറഞ്ഞു..
“നമ്മുടെ എത്ര പെണ്ണുങ്ങളെയാ ആശാനേ അവർ നശിപ്പിച്ച് കളഞ്ഞത്…
നമ്മുടെ പെണ്ണുങ്ങളുടെ കന്യകാത്വം തമ്പ്രാക്കൾക്ക് അവകാശപ്പെട്ടതാണോ… ?. പെൺമക്കൾ നശിപ്പിക്കപ്പെടുന്നതിന്റെ വേദന തമ്പ്രാക്കളും ഒന്നറിയട്ടെ…”.
കുട്ടിരാമൻ രോഷത്തോടെ പറഞ്ഞു..
“ശരി… ഞാനെന്ത് സഹായമാ നിങ്ങൾക്ക് ചെയ്ത് തരേണ്ടത്… ?”..
കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ആശാൻ ചോദിച്ചു..
“ആശാൻ ഞങ്ങൾക്ക് അനുമതി തരണം… അനുഗ്രഹിക്കണം… അത്രയും മതി… “..
“ഉം… നിങ്ങൾ ഉറച്ച തീരുമാനമാണ് എടുത്തതെന്ന് എനിക്ക് മനസിലായി…
പക്ഷേ, കൊല്ലണമെന്നാണ് നിങ്ങൾ പറയുന്നത്… ഒരാളുടെ ജീവനെടുക്കാൻ നമുക്കവകാശമില്ല… വേറൊരു മാർഗം നോക്കിക്കൂടെ… ?”..
“എന്റഛാ… എന്റമ്മയുടെ ജീവനെടുക്കാൻ തമ്പ്രാക്കൾക്ക് അവകാശമുണ്ടായിരുന്നോ… ?.. ഈ കുട്ടിരാമന്റെ അഛന്റെ ജീവനെടുക്കാൻ അവർക്ക്
അവകാശമുണ്ടായിരുന്നോ… ?..
എണ്ണമില്ലാത്തത്ര അടിയാന്മാരുടെ ജീവനെടുക്കാൻ അവർക്കവകാശമുണ്ടോ…?..എന്നെ നശിപ്പിക്കാൻ തമ്പ്രാക്കൾക്ക് അവകാശമുണ്ടോ… ?..”.
നീലി പകയോടെ ചോദിച്ചു..
“അതെ ആശാനേ… എന്റഛനെ എന്തവകാശത്തിന്റെ പേരിലാണവർ കൊന്നത്… ?..ആ അവകാശം നമുക്കുമില്ലേ… ?.. ഈ നീലിയെ എന്തവകാശത്തിലാ അവർ നശിപ്പിച്ചത്… ?..അതേ പണി ചെയ്യാൻ നമുക്കും കഴിയില്ലേ… ?”..
കുട്ടിരാമന്റെ ആ ചോദ്യത്തിനും ആശാന് മറുപടിയില്ലായിരുന്നു..
“ആശാൻ അനുമതി തന്നാ മാത്രം മതി… ചെയ്യാനുള്ളതൊക്കെ ഞങ്ങൾ ചെയ്തോളാം… വേണേൽ നാളെ പുലരുമ്പോൾ തലയറ്റ കബന്ധങ്ങൾ പാടത്ത് നിരന്ന് കിടക്കും… മാനഭംഗം ചെയ്യപ്പെട്ട പെണ്ണുങ്ങളുടെ കൂട്ടക്കരച്ചിൽ ഇല്ലത്തൂന്ന് കേൾക്കാം..”..
കുമാരൻ ഇന്ന് തന്നെ അത് ചെയ്യാൻ ഒരുക്കമായിരുന്നു..
“ശരി… നിങ്ങൾ ഉറപ്പിച്ച് പറഞ്ഞ സ്ഥിതിക്ക് ഞാനിനി എതിർക്കുന്നില്ല… പക്ഷേ,അങ്ങനെ ഓടിപ്പോയി കാണുന്നവരെയെല്ലാം വെട്ടിക്കൊല്ലുകയല്ല വേണ്ടത്… ഇതിന് വ്യക്തമായ ആസൂത്രണം വേണം… ആദ്യം ആരെ..?..രണ്ടാമത് ആരെ..?.എവിടെ വെച്ച്…
എങ്ങിനെ… ?..എന്നെല്ലാം മുൻ കൂട്ടി തീരുമാനിക്കണം… അതിനെല്ലാം പുറമെ ഇതാരാണ് ചെയ്തതെന്ന് ഒരിക്കലും ഒരാളും അറിയാതെ നോക്കണം…”..
ആശാൻ കാര്യഗൗരത്തോടെ സംസാരിച്ചു..
“ആദ്യം ആ കാര്യസ്ഥനെയങ്ങ് തീർക്കാം… അയാള് തീർന്നാൽ തമ്പ്രാക്കളുടെ ചിറകൊടിയും… “..
