“എന്താടാ… മാറി നിൽക്ക്!” സീനിയേഴ്സ് ആക്രോശിച്ചു.
“ഇല്ലെങ്കിൽ നീ എന്ത് ചെയ്യും?” അനന്തുവിന്റെ ശബ്ദത്തിൽ ഇടിമുഴക്കമുണ്ടായിരുന്നു.
“ഓ… ഇവൻ ആണോടി നിന്റെ ആള്?”
അനന്തു അവളുടെ കൈയ്യിൽ മുറുക്കെപ്പിടിച്ചു കൊണ്ട് മറുപടി പറഞ്ഞു:
“നിനക്കെന്താടാ… ഇവൾ എന്റെ പെണ്ണാ! ഒന്ന് തൊട്ടു നോക്ക്, ബാക്കി അപ്പോ കാണാം!”
അനന്തു ‘എന്റെ പെണ്ണാണ്’ എന്ന് പറഞ്ഞപ്പോൾ ശാലിനിയുടെ ഉള്ളിൽ ഒരായിരം പൂത്തിരികൾ കത്തിയതുപോലെ തോന്നി. സീനിയർ പിള്ളേർ ഒന്നടങ്കം വന്നപ്പോൾ അവൻ അവരെ നേരിട്ടു. ഷർട്ടിൽ പിടിച്ചവന്റെ നെഞ്ചിലേക്ക് ഒരൊറ്റ ചവിട്ട്!
ചെളിയിൽ കുതിർന്ന മൈതാനത്ത് പിന്നെ ഇടിയുടെയും അടിയുടെയും ശബ്ദം മാത്രം. മഴ പെയ്യാൻ തുടങ്ങിയിരുന്നു. അനന്തുവിനും മർദ്ദനമേറ്റെങ്കിലും, കയ്യിൽ കിട്ടിയ സ്റ്റിക്ക് കൊണ്ട് അവൻ തിരിച്ചടിച്ചു. അവൻ ചെളിയിലേക്ക് വീണപ്പോൾ ശാലിനി നിലവിളിച്ചു:
“നന്ദൂ… മതി… പ്ലീസ്… വിട്ടേക്ക്!”
ആ ബഹളത്തിനിടയിലാണ് കണ്ടുനിന്നവരിൽ ഒരാൾ വിളിച്ചു പറഞ്ഞത്: “ഡാ… ഇത് ആ സഖാവ് രാജന്റെ മകനാ!”
ആ പേര് കേട്ടതും സീനിയർ പിള്ളേരുടെ ചോര വറ്റിപ്പോയി. പോലീസെത്തി അവനെ ജീപ്പിലേക്ക് കയറ്റുമ്പോഴും അനന്തു ശാലിനിയെ നോക്കി ചിരിക്കുകയായിരുന്നു.
അവൻ്റെ മനസ്സിൽ പറഞ്ഞു “ശാലിനി ഇനി എന്റേതാണ്… എന്റെ മാത്രം!” അവന്റെ മനസ്സിൽ അപ്പോൾ “മധുപോലെ പെയ്ത മഴയെ…” എന്ന പാട്ട് ഒഴുകുകയായിരുന്നു.
സ്റ്റേഷനിലെത്തിയപ്പോൾ SI അവനെ വലിച്ചുകയറ്റിയെങ്കിലും,
നിമിഷങ്ങൾക്കുള്ളിൽ രാജൻ സഖാവ് അവിടെയെത്തി. പോലീസുകാർ പോലും വിറച്ചുപോയി. “സാറുമാരെ, എന്റെ മകനെ ഞാൻ കൊണ്ടുപോകുന്നു. എന്തെങ്കിലും നടപടികൾ ഉണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് വന്നാൽ മതി!” ആ വാക്കിലെ ചങ്കുറപ്പിന് മുന്നിൽ പോലീസ് പത്തി താഴ്ത്തി.
വീട്ടിലെത്തിയപ്പോൾ അന്തരീക്ഷം മാറി.
ലതെ……..ലതെ……. അഹ് വാ….എല്ലാവരും വാ……അതേ നമ്മുടെ മോൻ ഇന്ന് കോളജിൽ നല്ല ഒന്നത്തരം ഇടി ഉണ്ടാക്കി …
എന്താ നന്ദു കേൾക്കുന്നത്…നിനക്ക് ഇഷ്ടയിട്ടല്ലേ അവിടെ ചേർന്നത് അവിടെ എന്താണ് കുഴപ്പം….
പറയാടോ. ..സഖാവ് രാജൻ്റെ മകൻ അയതുക്കോണ്ട്..എല്ലാവരും അറിഞ്ഞു .. അപ്പോഴെക്കും പോലീസ് വന്നു..ഇടി കൊണ്ടവമ്മാർ ഓടി……
അച്ഛൻ്റെ അല്ലെ മോൻ ഇടി കൊണ്ട് ഓടി പോകിലല്ലോ…
മ്മ്…. എന്താടാ ഇടി ഉണ്ടാക്കാൻ കാരണം…
എന്താ നന്ദു …..
അപ്പോഴേക്കും അവൻ്റെ ചേട്ടൻ്റെ കൂട്ടുകാരി… കൂട്ടുകാരി അല്ല…ചേട്ടൻ്റെ പ്രണയിനി അവൻ്റെ കോളജിൽ സീനിയർ ആണ് . നടന്ന കാര്യം എല്ലാം പറഞ്ഞൂ …
പെണ്ണിന് വേണ്ടി ഇടി ഉണ്ടാക്കിയതാ അച്ഛ…
പേര് ശാലിനി ശിവൻ ….കൃഷ്ണൻ്റെ അമ്പലത്തിൻ്റെ അടുത്ത വീട്. നമ്മുടെ പടിഞ്ഞാറ് ഭാഗത്ത്.. ഇവിടെന് ഒരു 8 കിലോമീറ്റർ.
ഓ….എൻ്റെ മോൻ ഈ ചുരുങ്ങിയ സമയം കൊണ്ട് ഇതൊക്കെ കണ്ട് പിടിച്ചോ …
നിൻ്റെ കാര്യങ്ങളും ഞാൻ അറിയുന്നുണ്ട്….ഒരുപാട് പാർക്കിൽ പോകും സിനിമയ്ക്ക് പോകും വേണ്ടാട്ടോ…
ചേട്ടൻ….ചമ്മി…..അമ്മ ഇതൊക്കെ കേട്ട് താടിക്ക് കൈ കൊടുത്ത് ഇരുപ്പായിരുന്നു ..
അം.,.അച്ഛൻ്റെ പിള്ളേർ തന്നെ….
അമ്മേ…..
എന്താ നന്ദു…..
ശാലിനി…..അവൾ എൻ്റെ ഒപ്പം എട്ടാം ക്ലാസ് മുതൽ പഠിക്കുന്നതാണ്….
ഇപ്പൊ കോളേജിലും…ഇന്ന് സീനിയർ പിള്ളേർ വളരെ മോശമായി അശ്ലീലമായി സാംസരിച്ചു,… അവൾ കരഞ്ഞു….അത് കണ്ട് നിൽക്കാൻ സാധിച്ചില്ല …അതുകൊണ്ട് ഇടപെട്ടു ആദ്യം സംസാരിച്ചു……..പിന്നെ അവർ എന്നെ തല്ലി ഞാനും തിരിച്ചു തല്ലി ..
ആ കോളജിൽ വേറെ ആരെയും റാഗ് ചെയ്യുന്നില്ല അല്ലെ. എൻ്റെ നന്ദു മോനെ. ചേട്ടൻ അതിനിടക്ക് കയറി സ്കോർ ചെയ്തു…
ഡാ…അവിടെ ഇരിയാട…..രാജൻ പറഞ്ഞു …
അവരുടെ നാല് പേർ ഉള്ള കുടുംബം എന്തോകെ ആണേലും രാത്രി ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കൂ. അപ്പോ അന്നത്തെ കാര്യങ്ങളും ചർച്ച ചെയ്യുന്നത് ..
നന്ദു കുട്ടാ….നീ പറ …. ബാക്കി എന്താ….
എന്നെ ജീപ്പിൽ കയറ്റി കൊണ്ട് പോകുമ്പോഴും അവൾ എന്നെ നോക്കി കരഞ്ഞു .
