ഒരിക്കലും പിരിയരുതെന്ന ഉറച്ച നിശ്ചയത്തോടെ, തന്റെ സർവ്വസ്വവും അവൾക്കായി സമർപ്പിക്കാൻ തയ്യാറെടുത്ത നിമിഷങ്ങൾ. അനന്തുവിന്റെ പരുക്കൻ കൈകൾ അവളുടെ ശരീരത്തിലൂടെ താളത്തിൽ ഒഴുകിയപ്പോൾ, ശാലിനി ആ സുഖത്തിന്റെ ലോകത്ത് ലയിച്ചു പോയി.
ആ രാത്രിയുടെ യാമങ്ങളിൽ അവർ ഭാവിയിലേക്കുള്ള സ്വപ്നങ്ങൾ നെയ്തു. വെറും ശരീരം പങ്കുവെക്കലല്ല, മറിച്ച് രണ്ട് ആത്മാക്കൾ ഒന്നായിത്തീരുന്ന വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്.
“നീ എന്റേതാണ്… ഇനി എന്നും,” അവൻ അവളുടെ കാതിൽ മന്ത്രിച്ചു. അവൾ അവന്റെ മാറിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നു.
പിന്നീട് കാര്യങ്ങൾ പെട്ടെന്നായിരുന്നു. അനന്തുവിന് ഒരു കമ്പനിയിൽ ജോലി ലഭിച്ച ഉടനെ, അവൻ തന്റെ വാക്ക് പാലിച്ചു. ആരുടെയും സ്വാധീനമില്ലാതെ, തികച്ചും വിനീതനായി അവൻ ശാലിനിയുടെ വീട്ടിലെത്തി പെണ്ണ് ചോദിച്ചു.
സഖാവ് രാജന്റെ മകനാണെങ്കിലും അവന്റെ ലാളിത്യവും ആത്മാർത്ഥതയും കണ്ടപ്പോൾ ശാലിനിയുടെ അച്ഛന് സമ്മതിക്കാതിരിക്കാനായില്ല. ഒടുവിൽ അവരുടെ വിവാഹം ഉറപ്പിച്ചു.
കാലം കടന്നുപോയി. രണ്ടുപേർക്കും മികച്ച ജോലി ലഭിച്ചു.
ശാലിനി കൊച്ചി ഇൻഫോപാർക്കിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഐടി പ്രൊഫഷണലായി ജോലിയിൽ പ്രവേശിച്ചു. കൊച്ചിയിലെ ആ വേഗതയേറിയ ജീവിതം ശാലിനിയെ പാടെ മാറ്റിമറിച്ചു.
പഴയ നാട്ടിൻപുറത്തുകാരിയായ, ചന്ദനക്കുറി തൊട്ട ശാലിനിയിൽ നിന്നും അവൾ ഒരു ആധുനിക യുവതിയായി പരിണമിച്ചു. ചുരിദാറുകൾ മാറി സ്റ്റൈലിഷ് ആയ ജീൻസിലേക്കും ടോപ്പുകളിലേക്കും അവൾ മാറി.
പുത്തൻ സുഹൃത്തുക്കൾ, വീക്കെൻഡ് പാർട്ടികൾ, ബിസിനസ് മീറ്റിംഗുകൾ… അവളുടെ ലോകം വലുതായി.
പക്ഷേ, ആ മോഡേൺ മാറ്റങ്ങൾക്കിടയിലും അനന്തുവിനോടുള്ള പ്രണയം അവളുടെ ഉള്ളിൽ ഒരു കനൽ പോലെ എരിഞ്ഞു കൊണ്ടിരുന്നു.
ജോലിത്തിരക്കിനിടയിലും രാത്രികളിൽ അവന്റെ വിളി കേൾക്കുമ്പോൾ പഴയ ആ കാമ്പസ് കാമുകിയായി അവൾ മാറുമായിരുന്നു. എങ്കിലും, ആ നഗരജീവിതത്തിന്റെ മിന്നലാട്ടങ്ങൾ അവളിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നു. അനന്തു അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ വർത്തമാനത്തിലെ ‘കൊച്ചിൻ ടച്ചും’, മാറ്റങ്ങളും അവനെ ചിന്തിപ്പിച്ചു.
കൂടാതെ എപ്പോഴും അവളുടെ ടീം ലീഡർ അഖിലിൻ്റെ കാര്യം പറയുന്നത് പതിവായി…
ഏത് ഒരു കാമുകനെ പോലെയും അനന്തുവിനു അത് അത്ര ഇഷ്ടപ്പെടുന്നിലായിരുന്നു…കാരണം ഇൻഫോപാർക്കിൽ ഉള്ള കുറെ കോഴികളുടെ കാര്യം കൂട്ടുകാർ പറഞ്ഞ് അവനറിയാം…അഖിലും പറഞ്ഞു വരുമ്പോ അങ്ങനെ അവന് തോന്നി…എന്നാലും ദേഷ്യം കാണിക്കാതെ അത് ഓകെ ഒഴിവാക്കി…
വർഷങ്ങൾ കടന്നു പോയി…അതിനിടയിൽ ശാലിനി ആകെ മാറി… ഓഫീസ് കൂട്ടുകാർ ജീവിതത്തിൽ വലിയ ഭാഗമായി…പല പോഴും അവരുടെ കാര്യങ്ങളിൽ പരിഗണന കൊടുക്കുന്നതായി തോന്നി…അങ്ങനെ പോകുമ്പോഴാണ്…
ശാലിനിയുടെ ശമ്പളം അനന്തുവിന്റെ ശമ്പളത്തിനൊപ്പം എത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.
ഒരു ദിവസം വീട്ടിൽ വെച്ച് നടന്ന ആ സംസാരം എല്ലാത്തിനെയും തകിടം മറിച്ചു.
ശാലിനിയുടെ അമ്മ ചിരിച്ചുകൊണ്ട്, എന്നാൽ തറച്ചു കയറുന്ന വാക്കുകളോടെ അനന്തുവിനോട് ചോദിച്ചു:
“നന്ദൂ, നീ വാങ്ങുന്ന ഈ ശമ്പളം കൊണ്ടാണോ നിങ്ങൾ രണ്ടുപേരും ജീവിക്കാൻ പോകുന്നത്?
ശാലിനിക്ക് ഇപ്പോൾ നിന്റെ അത്രയും തന്നെ ശമ്പളമുണ്ട്. അവൾക്ക് ഇപ്പോൾ ഇതിലും നല്ല ആലോചനകൾ വേണമെങ്കിൽ വരും.”
അതൊരു കളിയാക്കി ചോദിച്ചതാണെന്ന് അവർ പറഞ്ഞെങ്കിലും അനന്തുവിന്റെ ഉള്ളിൽ അത് വലിയൊരു മുറിവുണ്ടാക്കി.
തന്റെ പ്രണയത്തേക്കാൾ വലുത് ശമ്പളവും സ്റ്റാറ്റസുമാണെന്ന ചിന്ത അവനെ തളർത്തി. ആ വാക്കുകൾ ശാലിനിയുമായി വലിയ വഴക്കുകൾക്ക് കാരണമായി. താൻ സ്നേഹിച്ച പെണ്ണ് തന്റെ കൂടെയുണ്ടെങ്കിലും അവളുടെ വീട്ടുകാരുടെ കണ്ണിൽ താൻ ഒന്നുമല്ലെന്ന തോന്നൽ അവനെ വേട്ടയാടി.
എനിക്ക് ഇനിയും ഉയരണം ശാലിനി… ഈ പരിഹാസങ്ങൾ കേട്ട് നിൽക്കാൻ എനിക്ക് വയ്യ.”
