യൂറോപ്യൻ ഡ്രീംസ് – 3 6

എടാ, എന്റെ ഒന്നും ഇവിടെ ഇരിപ്പില്ല. ഉള്ള പാത്രം വരെ നിനക്ക് പറക്കി തന്നാ വിട്ടേ. ഈ വീടിന്റെ കാര്യം കൂടെ ഒന്ന് തീരുമാനമായാൽ, ഞാൻ നിന്റെ അടുത്തേക്ക് ഓടിയങ്ങ് വരും.

അപ്പോ റസ്റ്റോറന്റോ? അവിടെ പറയണ്ടേ?

ഞാനവിടെ ഇന്ന് പറഞ്ഞാരുന്നു. അവർക്ക് കുഴപ്പമില്ല എപ്പോ വേണേ പൊക്കോ എന്ന് പറഞ്ഞു.

ഏഹ്? അപ്പൊ അവർക്ക് ആള് തികയുമോ! അശ്വതിയും പോവല്ലേ?

അവള് പോകാനിരിക്കുവാ എന്ന് അവർക്കറിയത്തില്ല. അവൾ അവരോട് പറയുന്നേന് മുന്നേ ഞാൻ പറഞ്ഞു.

അപ്പോ അവൾ പറഞ്ഞില്ലായിരുന്നോ?

ഏയ് ഇല്ല, അവൾ എന്നോട് പോകുവാ എന്ന് പറഞ്ഞപ്പോൾ തന്നെ.
ഞാൻ പോയി അവരോട് പറഞ്ഞു, ഞാൻ പോവാന്ന്.
അല്ലേൽ അവർ എന്നെ ഇവിടെ പിടിച്ചുനിർത്താൻ നോക്കതില്ലേ! പുതിയ ആളെ കിട്ടുന്നതുവരെ. ഇതാകുമ്പോൾ അവളെ പിടിച്ച് നിർത്തിക്കോളും.

എടി ഭയങ്കരി… എന്നിട്ട് പറയുന്നെ, എനിക്കാ കൂരുട്ട് ബുദ്ധി എന്ന്.

എന്താ വിഷമമായി പോയോ, അച്ചു മോളെ ഓർത്ത്?

കുറച്ച്…

ഡാ ചെറുക്കാ, ചുമ്മാ കളിക്കല്ലേ കേട്ടാ. എന്റെ കൈവാക്കിന് എങ്ങാനും കിട്ടിയാൽ ഒണ്ടല്ലോ…

അതിന്റെ ധൈര്യത്തിലാ പറഞ്ഞെ. ഹി ഹി.

ആ മതി. അല്ലേൽ കി കി കിന്ന്‌ ചിണികാൻ പല്ല് കാണത്തില്ല പറഞ്ഞേക്കാം.

നീ വല്ലതും കഴിച്ചോ? അവൾ പെട്ടെന്ന് ഓർത്തത് പോലെ ചോദിച്ചു.

ഓഫീസിലെ കഫെറ്റീരിയ നല്ലതാ, ഞാൻ അവിടുന്ന് കഴിച്ചു, ഇനിയൊന്നും വേണമെന്ന് തോന്നുന്നില്ല. രാവിലെ കുറച്ച് നേരത്തെ ഇറങ്ങി, അവിടെ പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.

ഒത്തിരി പെണ്ണുങ്ങൾ ഒക്കെ ഉണ്ടോ അവിടെ, ഓഫീസിൽ?

എടി, ചുമ്മാതിരിക്കെടി.

ഞാൻ വെറുതെ ചോദിചാ. പക്ഷേ ആരേലും നിന്നോടു മുട്ടാൻ വന്നാൽ എന്നോട് വന്ന്‌ പറഞ്ഞേക്കണം, കേട്ടല്ലോ?

ആ പറഞ്ഞോളാം.
മുട്ടാൻ വരുന്നവരോടും പറഞ്ഞോളാം, എനിക്കൊരു ഗുണ്ടി കുണ്ടി പെണ്ണുംപിള്ള ഉണ്ട്, സൂക്ഷിച്ചോളാൻ.

ആ, നീയും സൂക്ഷിച്ചോ.

ഞാനല്ലേലും സൂക്ഷിച്ചാ നടക്കുന്നേ.
നീ എന്തെങ്കിലും കഴിച്ചോ?
നാളെ പോകുന്നുണ്ടോ ജോലിക്ക്?
അതോ ഇന്നായിരുന്നോ ലാസ്റ്റ് ഡേ?

ഇവിടെ വിക്കാനുള്ള സാധനങ്ങളെല്ലാം വിറ്റ്കഴിയുന്നതുവരെ പോകാമെന്ന് വെച്ചു, ഫുഡ്‌ എങ്കിലും ആകുമെല്ലോ.

എടീ സോഫയും ബെഡ്ഡും കൊടുത്തുകഴിഞ്ഞാ പിന്നെ നിനക്ക് ഇരിക്കാനും കിടക്കാനും പോലും സ്ഥലം കാണത്തില്ല. അത് ഇങ്ങോട്ട് വരുന്നതിന് തൊട്ടു മുൻപേ കൊടുത്താ മതി കേട്ടോ.

അതൊക്കെ ഞാൻ നോക്കിക്കോളാം, നീ ടെൻഷൻ അടിക്കേണ്ട.

പെട്ടെന്നിങ്ങ് വന്നാൽ നിനക്ക് കൊള്ളാം. അല്ലേൽ നിന്നെ വെള്ള ഷൂവിൽ. ദിവസവും ഒരു ലൗവ് വെച്ച് ഞാൻ വരക്കും.

എന്റെ സ്‌നീകേഴ്സ് നീ എടുത്തോണ്ട് പോയോ?

ആ, പെട്ടെന്ന് വന്നാൽ അത് പഴയതുപോലെ കിട്ടും.

എന്റെ ഷൂവിൽ എങ്ങാനും തൊട്ട് കളിച്ചാലാ മോനെ…

എന്നാ നീ ഇങ്ങ് വാ, നിന്നെ കളിക്കാം. എന്തെങ്കിലും കളിക്കാൻ വേണ്ടേ.

ഞാൻ ഒരുപാട് തപ്പി കണ്ടുപിടിച്ച ഡ്യൂപ്ലിക്കേറ്റ് ഷൂസാ അത്. അതിന് വല്ലോം പറ്റിയാൽ, നിന്നെക്കൊണ്ട് ഒറിജിനൽ ഞാൻ മേടിപ്പിക്കും പറഞ്ഞേക്കാം.

നിനക്ക് ഷൂവോ, ഷൂ കടയോ, ഷൂ ഫാക്ടറിയോ. എന്ത് വേണേലും മേടിച്ചതരാം. നീ ഇങ്ങു വന്നാ മതി.

മം, ഞാൻ ഒന്ന് ആലോചിക്കട്ട്.
ഡാ, അവിടെ തുണി അലക്കൊക്കെ എങ്ങനാ? നിനക്ക് സമയം കിട്ടുമോ?

ആ, സമയം കിട്ടും. തൽക്കാലം കുളിക്കുമ്പോ കൈകൊണ്ട് അലക്കി എടുക്കാം. നീ വന്നിട്ട് നമുക്ക് ഒരു വാഷിംഗ് മെഷീൻ മേടിക്കാം.

ആ നോക്കാം. നിന്റെ ഇന്നത്തെ കുളിയും അലക്കും ഒക്കെ കഴിഞ്ഞോ?

ഇല്ല, അതൊക്കെ ഇനി രാവിലെ. എനിക്ക് ഇന്ന് ഇനി വയ്യ, നല്ല ക്ഷീണം.

എന്നാ നീ നേരത്തെ കിടന്നുറങ്ങിക്കോ രാവിലെ എണീറ്റ് അലക്കി, നനച്ച്, കുളിക്കാനുള്ളതല്ലേ. ഞാനും ഉറങ്ങാൻ പോവാ.

മം, കിടക്കാം. നീയും ഉറങ്ങ്.

Love you ചക്കരെ…

Love you sooo… much ചക്കരെ…

Love you too much ചക്കരെ…

മതി മതി. ഉള്ള ശർക്കര എല്ലാം കൂടെ തിന്ന് ഷുഗർ കൂടും. ഉറങ്ങിക്കോ.

മം. ഗുഡ് നൈറ്റ്‌ ചെറുക്കാ.

ഗുഡ് നൈറ്റ്‌ എന്റെ പെണ്ണെ.

രാവിലെ എണീക്കുമ്പോൾ ഫോണിൽ നിമ്മിയുടെ മെസ്സേജ് കിടപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *