യൂറോപ്യൻ ഡ്രീംസ് – 3 6

എടീ പുന്നാര മോളെ… I love you so much.

I love you more than myself എന്റെ ചക്കര മോനെ…

അവളുടെ ബ്രേക്ക് ഫാസ്റ്റ് പിസ്സ.. ഓരോ ഉടായിപ്പും കൊണ്ട് ഇറങ്ങിക്കോളും.

നിനക്ക് വേണ്ടേൽ ഞാൻ തിന്നോളാമെടാ. എനിക്ക് നല്ല വിശപ്പുണ്ട്.

ഞാൻ നിന്നെ തിന്നോളാമെടി.
ഞാനവളെ പിടിച്ച് കവിളത്തും കഴുത്തിലും തോളിലും നല്ല കടി കൊടുത്തു.

ഡാ, വേദനിക്കുന്നു ചെറുക്കാ.

രാവിലെ പിസ്സ എന്തിനാ, ഐസ്ക്രീം ഉണ്ടല്ലോ. ഞാൻ അവളുടെ കവിളിലും ചുണ്ടത്തും നാക്ക് വിടർത്തി നീട്ടി നക്കി.
എനിക്ക് അവളെ എന്തൊക്കെ ചെയ്തിട്ടും മതിയാവുന്നില്ല.

എടാ അടങ്ങിയിരി, ഞാൻ ട്രെയിനിൽ ഒക്കെ കേറി വന്നതാ. കുളിച്ചിട്ട് പോലുമില്ല.

നീ പാതിരാത്രി അവിടുന്ന് എങ്ങനെ ട്രെയിൻ പിടിച്ച് വന്നു?

ഞാൻ കുറച്ച് നേരത്തെ ഇറങ്ങി, എന്നിട്ട് റെയിൽവേ സ്റ്റേഷനിൽ പോയിരുന്നു.

അല്ല, നീ ഈ തണുപ്പത്ത് അടിയിൽ ഒന്നും ഇടാതെ ആണോ ഇവിടെ വരെ ട്രെയിൻ കയറി വന്നത്?
ഞാൻ അവളുടെ ജാക്കറ്റ് മാറ്റി പൊക്കിളിൽ നോക്കി ചോദിച്ചു.

അത് ഞാൻ ഇവിടെ എത്താറായപ്പോ ട്രെയിനിലെ ബാത്റൂമിൽ കേറി ഊരി മാറ്റിയതാ, നിനക്ക് ഒരു സർപ്രൈസ് തരാൻ.
എന്നാ തണുപ്പാടാ ഇവിടെ? നിനക്ക് ടെമ്പ്രചർ കുറച്ച് കൂട്ടിയിട്ട് കൂടെ?

ഞാൻ ജോലിക്ക് പോകാൻ ഇറങ്ങുവല്ലാരുന്നോ, പിന്നെ വെറുതെ എന്തിനാ മുറി ചൂടാക്കി ഇടുന്നെ എന്ന് വെച്ച് കൂട്ടി ഇടാതിരുന്നതാ.

ഞാൻ വേഗം പോയി ടെമ്പ്രെചർ കൂട്ടിയിട്ടു.

ഡി, വീട് ഒഴിഞ്ഞോ? സാധനങ്ങളൊക്കെ വിറ്റുപോയോ?

വീടും സാധനങ്ങളും എല്ലാം ചേർത്ത് പുതിയ താമസക്കാർക്ക് കൊടുത്തിട്ടാ വന്നേ.
നിനക്ക് ഇറങ്ങാൻ സമയമായോ? എന്തെങ്കിലും കഴിച്ചിട്ട് പോവണ്ടേ?

സമയമായി വരുന്നു, എനിക്ക് വിശക്കുന്നില്ല, നിന്നെ കണ്ടതോടെ എന്റെ വയറ് നിറഞ്ഞു.
എന്റെ പൊന്നെ… I missed you a lot. ഞാൻ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
ഞങ്ങൾ കുറച്ചു നേരം അങ്ങനെ കെട്ടിപ്പിടിച്ച് നിന്നു.
മനസ്സിൽ ഒരു വലിയ കാർമേഘം, മഴയായി മാറി പെയ്യ്ത് തോർന്നത് പോലെ.
ഞാനപ്പോൾ മനസ്സിൽ കുറിച്ചിട്ടു, എനിക്ക് ജീവിതത്തിൽ മറ്റോന്നുമില്ലെങ്കിലും കുഴപ്പമില്ല. ഇവൾ എന്റെ കൂടെ ഉണ്ടായിരുന്നാൽ മതി.

ഡാ… അവൾ മെല്ലെ വിളിച്ചുകൊണ്ട് എന്നെ അവളുടെ ദേഹത്ത് നിന്ന് അടർത്തി മാറ്റി.

നിന്റെ ഷർട്ട് പന്നലാകും, അവൾ നിറകണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

നീ എന്തിനാ ഇനി കരയുന്നേ എന്റെ നിമ്മി…?

സന്തോഷം കൊണ്ടാ ജോമോനെ.
അവൾ എന്റെ കവിളിൽ പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.

നീ ഇറങ്ങിക്കോ, വെറുതെ തുടക്കത്തിൽ തന്നെ ലേറ്റ് ആവണ്ട.

ഞാൻ പോയിട്ട് ഓടി ഇങ്ങ് വരാം. ഞാൻ അവളെ വീണ്ടും പിടിച്ച് ഒരു ഉമ്മ കൊടുത്തു എന്നിട്ട് പെട്ടെന്ന് തന്നെ റെഡിയായി, അവൾ എനിക്ക് ബാഗ് എടുത്ത് തന്നു.

ദാ, താക്കോൽ നീ വെച്ചോ. പുറത്ത് പോണെങ്കിൽ പൂട്ടിയിട്ട് പോകാമല്ലോ. സെക്കൻഡ് കീ ആ മേശയിൽ എവിടോ കിടപ്പുണ്ട്, തപ്പി കണ്ടുപിടിക്കാൻ പാടായിരിക്കും.
ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി.

അവൾ വാതിൽക്കൽ വന്ന് തല പുറത്തേക്കിട്ട് എന്നെ നോക്കി നിന്നു ഞാൻ അവളെ തിരിഞ്ഞുനോക്കി നടന്നു. കൊറിഡോറിന്റെ അറ്റത്ത് എത്തിയപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.

I LOVE YOU…

അവൾ ഒരു നിമിഷം പോലും താമസിക്കാതെ തിരിച്ച് അതിലും ഉച്ചത്തിൽ പറഞ്ഞു.

I LOVE YOU MORE…

ഞാൻ ഓഫീസിൽ പോകുന്ന വഴി, തന്നതാനെ ചിരിച്ചുകൊണ്ട് നടന്നു, എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
ഓഫീസിൽ എത്തിക്കഴിഞ്ഞിട്ടും ജോലിയിൽ ശ്രദ്ധിക്കാൻ ഞാൻ നന്നെ പാടുപെട്ടു, എങ്ങനെയെങ്കിലും വൈകുന്നേരം ആയി കിട്ടിയാൽ മതി എന്നൊരു ചിന്ത.
പണ്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി കാർട്ടൂൺ കാണാൻ വെമ്പി നിൽക്കുന്ന അതേ അവസ്ഥ.

വീക്കേൻഡിൽ ഓവർടൈം ചെയ്യാം എന്ന് വിചാരിച്ചിരുന്നതാ, അത് വേണ്ട എന്ന് വെച്ചു. ഭാഗ്യത്തിന് ഞാൻ നേരത്തെ എന്റെ പേര് അതിന് എഴുതിയിട്ടില്ല.
ഇടയ്ക്ക് അവളെ വിളിച്ചു നോക്കണം എന്നുണ്ടായിരുന്നു പിന്നെ വിചാരിച്ചു അവൾ ഇത്രയും യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ റസ്റ്റ് എടുക്കട്ടെ എന്ന്.
ഞാൻ ജോലി കഴിഞ്ഞ് വേഗം ഇറങ്ങി നടന്നു. പോകുന്ന വഴി ഒരു ഫ്ലവർ ഷോപ്പിൽ കേറി മൂന്ന് നാല് കളറിൽ ഉള്ള റോസാപ്പൂക്കൾ എടുത്ത് അതിന്റെ നടുവിൽ വലിയൊരു ചുവന്ന റോസാപ്പൂവും വെച്ച് വാങ്ങി, ഫ്ലവർ ഷോപ്പിലെ പെൺകുട്ടി അത് വളരെ മനോഹരമായി പൊതിഞ്ഞ് തന്നു.
ഞാൻ അതുമായി വേഗം വീട്ടിലേക്ക് നടന്നു. എനിക്ക് ഇത് കുറച്ച് ക്രിഞ്ജ് ആയി തോന്നി, ഞാനിതൊക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ, അവൾക്ക് ഇഷ്ടമാകുമോ എന്നും അറിയില്ല. എങ്കിലും അവളുടെ പ്രതികരണം എന്തായിരിക്കും എന്ന് മനസ്സിൽ ആലോചിച്ച് ചിരിച്ചുകൊണ്ട് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *