യൂറോപ്യൻ ഡ്രീംസ് – 3 6

ഞാനും നിന്നെ ലൗഡ്സ്പീക്കറിൽ ഇടുവാ.

മം, വെച്ചു. പറഞ്ഞോ.

ആ, കുറച്ചുദിവസം കഴിയുമ്പോൾ ഞാൻ അങ്ങ് വരും. എന്നിട്ട് നമുക്ക് അടിച്ച്പൊളിച്ച് നടക്കാം.
അവിടെ ആരും കാണത്തില്ല നമ്മളെ പരിചയമുള്ളവര്. നമുക്ക് നമ്മുടെ ഇഷ്ടത്തിന് എങ്ങനെ വേണമെങ്കിലും നടക്കാം.
നമ്മളന്ന് പ്ലാൻ ചെയ്തില്ലേ, ട്രിപ്പ് പോവാം എന്നൊക്കെ? നമുക്ക് ഒത്തിരി… ട്രിപ്പ് പോണം. അവിടെ എല്ലാം കറങ്ങി നടന്ന് കാണണം.
ഞാനും ഒരു ജോലിക്ക് കേറി കഴിഞ്ഞാൽ നമുക്ക് കുറച്ചുകൂടി പൈസ വരുമല്ലോ, പിന്നെ നമ്മുക്ക് ലോകത്ത് എവിടെ വേണമെങ്കിലും കറങ്ങി നടന്ന് കാണാം.
നിന്റെ കയ്യും പിടിച്ച്, നിന്റെ പെണ്ണായിട്ട്.

സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. അവൾ അത്രയും പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ വല്ലാത്തൊരു ആശ്വാസം.

നമുക്ക് എവിടെ വേണമെങ്കിലും പോവാമെടി. നീ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് വേറെ ഒന്നും വേണ്ട.

ഡീ…

എന്നാ ഡാ…

നീ എന്റെ ജീവനാ പെണ്ണെ, നിനക്ക് അറിയില്ല നിന്നെ എനിക്ക് എന്ത് മാത്രം ഇഷ്ടമാ എന്ന്.
എനിക്ക് ഈ ലോകത്ത് വേറെ ഒന്നും വേണ്ടേ.
ഒരു ചെറ്റകുടിലിൽ ആണെങ്കിൽ പോലും നീ എന്റെ കൂടെ ഉണ്ടേൽ, സ്വർഗം പോലെ ജീവിക്കും ഞാൻ.

എനിക്ക് അറിയാം ജോമോനെ, നീ എന്റെ ഭാഗ്യമാ. നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.
ഏങ്ങൽ അടിച്ച് അവൾ പറഞ്ഞു.
നീ കുറച്ചു നേരം ഉറങ്ങാൻ നോക്ക് എന്റെ കുട്ടാ. ഇത്രേം ദൂരം യാത്ര ചെയ്യണ്ടേ? ഭയങ്കര ക്ഷീണമായി പോകും നിനക്ക്. പുതിയ ജോലിക്ക് കേറാനുള്ളതല്ലേ.

നോക്കാം പൊന്നെ.

കുറച്ചുനേരം കണ്ണടച്ചിരുന്ന് നോക്ക് ചിലപ്പോ ഉറക്കം വരും.

നിനക്കും ഉറങ്ങണ്ടേടി?

ഞാൻ ഉറങ്ങിക്കോളാം.

നീ കിടന്നോ ഞാൻ ഉറങ്ങാൻ നോക്കാം. അല്ലേൽ വേണ്ട ഫോൺ വെക്കണ്ട, ഞാൻ കണ്ണടച്ചിരുന്നോളാം നീയും കിടക്ക്.

ഞാൻ കിടക്കുവാ. ഞാൻ നിന്റെ കൂടെ ഉണ്ടെന്ന് വിചാരിച്ച് കണ്ണടച്ച് പിടിക്ക്.

മം, I love you.

I love you more.

ഞാൻ അവൾ ശ്വാസം വിടുന്നത് ശ്രദ്ധിച്ച് കേട്ടിരുന്നു. അവൾ എന്റെ നെഞ്ചിൽ കിടക്കുന്നത് പോലെ തോന്നി. അത് കുറേ നേരം കേട്ടിരുന്ന്‌ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ പുറത്ത് നല്ല വെളിച്ചം, ഫോൺ എടുത്ത് നോക്കിയപ്പോൾ കോൾ കട്ടായിരിക്കുന്നു.
ഞാൻ പുറത്തേക്ക് നോക്കി. വണ്ടി ഒരു ഹൈവേയിൽ കൂടി പാഞ്ഞ് പൊയ്ക്കൊണ്ടിരിക്കുകയാണ്, ദൂരെ മനോഹരമായ പാടങ്ങൾ കാണാം. പല വർണ്ണത്തിൽ എന്തൊക്കെയോ വിളഞ്ഞ് നിൽക്കുന്നു. അവൾ ഇത് കാണാത്തതിൽ വിഷമം തോന്നി. അവൾ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തു. പെട്ടെന്ന് ഞാൻ ഫോൺ എടുത്ത് അതിന്റെ ഒരു വീഡിയോ പിടിച്ചു.
ഇപ്പൊ സന്തോഷം തരുന്ന എന്ത് കാര്യം ആണെങ്കിലും എനിക്ക് അവളുമായി പങ്കുവെച്ചില്ലെങ്കിൽ മനസ്സിന് ഒരു വിങ്ങലാണ്. ഞാൻ വീഡിയോ ഉടനെ തന്നെ അവൾക്ക് അയച്ചില്ല, അവൾ ചിലപ്പോൾ ഉറക്കമാണെങ്കിലോ!
ഫോണിൽ പാട്ട് ഇട്ട് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു, അങ്ങനെ എപ്പോഴോ ഉറങ്ങിപ്പോയി.
സിറ്റിയിൽ എത്തുമ്പോഴാണ് പിന്നീട് എഴുന്നേൽക്കുന്നത്. ഞാൻ ഫോൺ എടുത്ത് എത്ര ദൂരം കൂടെ ഉണ്ടെന്ന് നോക്കി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ എത്തും എന്നാണ് കാണിക്കുന്നത്.
നിമ്മി എണീറ്റോ എന്ന് അറിയില്ല. ഞാൻ അവളുടെ ലാസ്റ്റ് സീൻ നോക്കി. ഇന്ന് വെളുപ്പിനെ ആണ് കാണിക്കുന്നത്.
അവളോട് മിണ്ടണം എന്ന് തോന്നിയെങ്കിലും വിളിച്ച് എണീപ്പിക്കാൻ മനസ്സ് വന്നില്ല. പാവം ഒരുപാട് അലഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം.
ഞാൻ ഓരോന്ന് ആലോചിച്ച് പുറത്തേക്ക് നോക്കിയിരുന്നു.

അപ്പോഴാണ് ഞാൻ പുതിയ ലാൻഡ് ലോഡിനെ വിളിക്കുന്ന കാര്യം ഓർത്തത്.

ഉടൻതന്നെ ഫോൺ എടുത്ത് നിമ്മി എനിക്ക് അയച്ചു തന്നിരുന്ന നമ്പരിൽ വിളിച്ചു.

പുള്ളി അപാർട്മെന്റിൽ തന്നെ ഉണ്ട്, വന്നാൽ ഉടനെ എഗ്രിമെന്റ് സൈൻ ചെയ്താൽ മതി എല്ലാം റെഡിയാണ് എന്ന് എന്നോട് പറഞ്ഞു.

ഞാൻ എത്തുമ്പോൾ പുള്ളി എന്നെയും കാത്ത് ലോബ്ബിയിൽ നിൽപ്പുണ്ടായിരുന്നു. എന്നെ ലഗ്ഗെജ് എടുക്കാനും സഹായിച്ചിട്ട്, അപാർട്മെന്റും കാണിച്ച് എഗ്രിമെന്റ് സൈൻ ചെയ്ത് പുള്ളിയിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *