ഉറങ്ങാം, ഞാൻ ഈ മെസ്സേജ് ഒന്ന് അയച്ചോട്ടെ ഓടി വരുവാ,
ഡൺ.
അവൾ എഴുന്നേറ്റ് തുടയിൽ വിരിച്ചിരുന്ന പാന്റ് എടുത്ത് തോളിൽ ഇട്ട് വന്നു.
ഞങ്ങൾ ബെഡ്റൂമിൽ പോയി കട്ടിലിൽ കിടന്നു.
എന്നെ കെട്ടിപ്പിടിച്ച് അവളുടെ നഗ്നമായ കാലെടുത്ത് എന്റെ മുകളിലിട്ട് ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവൾ ഉറങ്ങിപ്പോയി.
അവളുടെ മുടിയിൽ മെല്ലെ വിരൽ ഓടിച്ച് ഞാനും ഉറക്കത്തിലേക്ക് മയങ്ങിപ്പോയി.
രാവിലെ ഞാൻ കുറച്ചു നേരത്തെ ഇറങ്ങി റസ്റ്റോറന്റിൽ ചെന്ന് മാനേജറെ കണ്ടു.
വേറൊരു ജോലി നോക്കി സിറ്റിയിലോട്ട് പോവുകയാണെന്ന് പറഞ്ഞു. പുതിയ ജോലി കിട്ടിയ കാര്യം ഞാൻ പറഞ്ഞില്ല.
പുള്ളിക്ക് ഞാൻ ജോലി നോക്കി പോകുവാണ് എന്ന് കേട്ടപ്പോൾ സന്തോഷമായി, എപ്പോൾ വേണമെങ്കിലും പോകാം എന്ന് എന്നോട് പറഞ്ഞു. നല്ല ജോലി കിട്ടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
കുറച്ച് കഴിഞ്ഞപ്പോൾ നിമ്മി ഫോൺ വിളിച്ചു.
എടാ എനിക്ക് വയ്യ നല്ല ക്ഷീണം, ഞാനിന്ന് വരുന്നില്ല. അവിടെ വിളിച്ചു പറഞ്ഞായിരുന്നു.
നിന്നോട് പറഞ്ഞെന്നേയുള്ളൂ, ഞാനൊന്ന് കിടക്കാൻ പോവാ.
ഓക്കേ, നീ കിടന്നോ ഞാൻ വരുമ്പോൾ എന്തെങ്കിലും മേടിച്ചോണ്ട് വരണോ?
ഒന്നും വേണ്ടടാ, നി നേരെ ഇങ്ങു പോര്.
ശെരി ചക്കരെ… ഉമ്മ. ഞാൻ സ്വകാര്യമായി പറഞ്ഞു.
ഉമ്മ എന്റെ ചക്കരേ.
അവൾ ഫോൺ വെച്ചപ്പോൾ ഞാൻ ആലോചിച്ചു. ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ കുത്തിയിരുന്ന് വീട് തപ്പുവായിരുന്നു അവൾ, പാവം.
ഞാൻ ഡ്യൂട്ടിക്ക് കയറി. അശ്വതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു തിരക്ക് ഒഴിഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു, ഇവിടെ നിന്നും പോവുകയാണെന്ന്.
നിമ്മിയും പോവുകയാണോ, എന്നായിരുന്നു അവളുടെ അടുത്ത ചോദ്യം.
ഞാൻ ഇല്ലെന്ന് പറഞ്ഞു. അവിടെ ചെന്നിട്ട് നല്ല ജോലി എന്തെങ്കിലും കണ്ടാൽ നിമ്മിയോടും പറയണം എന്ന് അവൾ എന്നോട് പറഞ്ഞു.
പോകുന്ന മുന്നേ നമ്മുക്ക് ഒന്ന് കൂടണേ. നിമ്മിയേം കൂട്ടി എന്റെ റൂമിലോട്ട് പോര്, ഞാൻ നല്ല നാടൻ ഫുഡ് ഒക്കെ സെറ്റ് ആകാം.
ഓക്കേ നോക്കട്ടെ സമയം ഉണ്ടേൽ ഇറങ്ങാം. ഞാൻ അവളോട് പറഞ്ഞു.
ഞാൻ വീട്ടിലെത്തി കതക് തുറന്നപ്പോൾ നിമ്മി സോഫയിൽ കിടപ്പുണ്ട്. എന്നെ കണ്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു.
കണ്ടിട്ട് കരഞ്ഞ ലക്ഷണമുണ്ട്. ഞാനൊന്നും ചോദിച്ചില്ല.
നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ? അവൾ എന്നോട് ചോദിച്ചു,
ഞാൻ വേണ്ട എന്ന് തലയാട്ടി.
മാനേജരോട് ഞാൻ പറഞ്ഞായിരുന്നു കേട്ടോ പോകുന്ന കാര്യം. പക്ഷെ ജോലി കിട്ടിയ കാര്യം പറഞ്ഞില്ല.
അവർക്ക് കുഴപ്പമില്ല എപ്പോ വേണേലും പൊക്കോളാൻ പറഞ്ഞു.
പിന്നെ അശ്വതി ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു, അവളോടും പറഞ്ഞു പോകുവാ എന്ന്.
എന്നിട്ട് അവൾ എന്നാ പറഞ്ഞു?
പോകുന്ന മുമ്പ് ഒന്ന് കൂടണം എന്നു പറഞ്ഞു.
അവളുടെ തന്തയെ വിളിച്ചു കൂടാൻ പറ. ഇരുന്ന ഇരിപ്പിൽ നിന്ന് ചാടി എഴുന്നേറ്റ് ആക്രോഷിച്ച് കൊണ്ട് നിമ്മി പറഞ്ഞു.
വേണ്ട, ഞാൻ തന്നെ വിളിച്ചു പറയാം, അവൾ സോഫയിൽ കിടന്ന ഫോൺ എടുത്തു.
ഡി ഡി… എന്തുവാ ഇത്. നിന്നെം കൂടി വിളിച്ചോണ്ട് ചെന്ന് നമുക്ക് മൂന്നും കൂടാം എന്നാ അവൾ പറഞ്ഞെ.
ചുമ്മാ പറയല്ലേ നീ. അവൾ വിരൽ ചൂണ്ടി പറഞ്ഞു.
നീയാണെ സത്യം. നിന്നെയും കൂട്ടി അവളുടെ റൂമിലോട്ട് ചെല്ലാൻ, അവൾ നാടൻ ഫുഡ് ഉണ്ടാക്കി വെക്കാമെന്നാ അവൾ പറഞ്ഞെ.
മ്മം.. അവൾ കടുപ്പിച്ച് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
എന്തൊരു എടുത്തുചാട്ടമാ നിമ്മി നിനക്ക്? ഇത് അത്ര നല്ലതല്ല കേട്ടോ. എന്തേലും പറയുന്നത് കേൾക്കുന്നതിന് മുന്നേ ചാടി ഇറങ്ങും.
നീ പോടാ അവിടുന്ന്. നീയല്ലേ നൂറും പൊക്കിപിടിച്ച് അവളുടെ പുറകെ പോയത്.
അവൾ ശബ്ദം കുറച്ച്, മയത്തിൽ പറഞ്ഞു.
ഓ മതി. ആ തമാശ കേട്ട് കേട്ട് മടുത്തു, ഒന്ന് മാറ്റി പിടി.
അവൾ എന്റെ അടുത്ത് വന്ന് കഴുത്തിൽ കൂടി കൈ ചുറ്റി കവിളിൽ ഉമ്മ വെച്ചു.
സോറി.
പെട്ടെന്ന് കേട്ടപ്പോൾ എന്റെ കണ്ട്രോൾ പോയി. വേറൊരു പെണ്ണ്, നിന്നെ ആഗ്രഹിക്കുന്നത് എനിക്ക് സഹിക്കത്തില്ല.
നീ അങ്ങനെ ഒന്നും ചെയ്യത്തില്ല എന്ന് എനിക്കറിയാം കേട്ടോ.
ചെയ്താ കൊന്നുകളയും ഞാൻ. അവൾ കഴുത്തിൽ ചുറ്റിയിരുന്ന കൈ എടുത്ത് എന്റെ കഴുത്തിന് പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു.
