അതിങ്ങുതാ…
ഊരിയ ടീഷർട്ട് ചൂണ്ടി അവൾ പറഞ്ഞു.
ഞാനത് അവൾക്ക് കൊടുത്തു.
ഇന്നലെ പണിയെടുത്ത് വിയർത്തതും, അവൾ കരഞ്ഞതും, മൂക്കൊലിച്ചതും എല്ലാംകൂടെ അത് ആകപ്പാടെ മുഷിഞ്ഞിരുന്നു.
ഞാൻ ഫോൺ എടുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
വണ്ടിക്കാരൻ വിളിച്ചാൽ എടുക്ക് കേട്ടോ, ഞാൻ കുളിച്ചിട്ട് പെട്ടെന്ന് ഇറങ്ങാം.
ഞാൻ ബാത്റൂമിൽ കയറി പെട്ടെന്ന് പല്ല് തേച്ച് ഫ്രഷായി, കുളിക്കാൻ കയറി. ഈ വീട്ടിലെ അവസാന കുളി ആണല്ലോ ഇതെന്ന് ഞാൻ ഓർത്തു, ഇനി ഇവിടേക്ക് തിരിച്ച് വരില്ലായിരിക്കും. ഒരുപാട് നല്ല ഓർമ്മകൾ തന്ന ഒരു വീടാണിത്.
ഞാൻ കുളിച്ച് ഇറങ്ങുമ്പോൾ അവൾ ടീഷർട്ടും കെട്ടിപ്പിടിച്ച് കട്ടിലിൽ തന്നെ ഇരിപ്പുണ്ട്. അവളോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു.
അപ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു. അവൾ ഫോൺ എനിക്ക് നേരെ നീട്ടി. ഞാനത് എടുത്തു.
വണ്ടി ഒരു ഇരുപത് മിനിറ്റിനുള്ളിൽ എത്തുമെന്ന് പറയാൻ വിളിച്ചതാണ്.
ഞാൻ വേഗം തന്നെ റെഡിയായി. അവൾ എഴുന്നേറ്റ് ബ്രാ എടുത്തിട്ടു.
ഇത് ഞാൻ കൊണ്ടുവന്നോളാം . അവൾ എന്റെ ടീഷർട്ട് കയ്യിൽ പിടിച്ച് പറഞ്ഞു.
ഞാൻ മൂളിയതല്ലാതെ ഒന്നും മിണ്ടിയില്ല.
ഞാൻ പെട്ടെന്ന് വരാം കേട്ടോ. നീ വിഷമിക്കരുത്. അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ തലയാട്ടി. എനിക്ക് ഒന്നും പറയാൻ ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല.
ഞങ്ങൾ കുറേ സമയം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു. പുറത്ത് വണ്ടി വന്ന ശബ്ദം കേട്ടു. അവൾ എഴുന്നേറ്റ് പോയി ജനലിൽ കൂടി നോക്കി. എനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല, തലയ്ക്ക് ഭയങ്കര ഭാരം എഴുന്നേറ്റാൽ തല കറങ്ങി വീഴും എന്ന് തോന്നി.
വണ്ടി വന്നു കേട്ടോ. അവൾ പറഞ്ഞിട്ട് സാധനങ്ങൾ ഓരോന്നായി എടുത്ത് പുറത്തേക്ക് നടന്നു. ഞാൻ മെല്ലെ എഴുന്നേറ്റ് ലഗേജ് എടുത്ത് പുറത്തേക്ക് പോയി. വണ്ടിയിൽ സാധനങ്ങൾ കയറ്റാൻ ഡ്രൈവറും ഇറങ്ങിവന്ന് സഹായിച്ചു.
പെട്ടെന്ന്തന്നെ എല്ലാം വണ്ടിയിൽ കയറ്റി വച്ചു. എനിക്ക് യാതൊരു സ്ഥലബോധവും ഇല്ലാത്തതുപോലെ എനിക്ക് തോന്നി.
എല്ലാമായോ? ഞാൻ അവളോട് ചോദിച്ചു.
ഇല്ല, ഒന്നൂടെ ഉണ്ട്. അവൾ പറഞ്ഞു.
ഞാൻ വീടിനുള്ളിലേക്ക് നടന്നു, അവൾ പുറകെയും.
വീട്ടിൽ കയറി നോക്കിയപ്പോൾ അവിടെ എടുക്കാൻ ഒന്നുമില്ല.
ഞാൻ തിരിഞ്ഞ് അവളെ നോക്കിയതും അവൾ എന്നെ വാതിലിന് പുറകിലേക്ക് വലിച്ച് മുറുക്കെ കെട്ടിപ്പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു.
ഐ ലവ് യു സോ മച്ച് എന്റെ ജോക്കുട്ടാ…
വിഷമിക്കരുത് കേട്ടോ, അവൾ എന്റെ കവിളിൽ കൈ പൊത്തിപ്പിടിച്ച് നിറകണ്ണുകളോടെ പറഞ്ഞു.
ഞാൻ തലയാട്ടി.
അവൾ എന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ അവൾ ഡോർ തുറന്നു, ഞാൻ അകത്ത് കയറി, അവൾ ഡോർ അടച്ചു. ഞാൻ വണ്ടിയുടെ ഗ്ലാസ് താഴ്ത്തി, അവൾ അതിൽ കൂടെ തലയിട്ട് എന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചിട്ട് വണ്ടിയുടെ അടുത്ത് നിന്നും മാറിനിന്ന് കൈവീശി കാണിച്ചു.
ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്ത് പതിയെ മുമ്പോട്ട് എടുത്തു.
ഞാൻ തല പുറത്തിട്ട് അവളെ നോക്കി കൈവീശി. അവൾ വേഗത്തിൽ തിരിച്ച് കൈവീശി. ആദ്യത്തെ വളവിൽ അവൾ എന്റെ കണ്ണിൽ നിന്നും മറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.
എനിക്ക് അവളെ ഉടൻതന്നെ ഫോൺ വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അവളുടെ അവസ്ഥ കണ്ടാൽ ഞാൻ ചിലപ്പോൾ തിരിച്ച് പോയേക്കും.
ഞാൻ കണ്ണടച്ച് കുറെ നേരം ഇരുന്നു.
ഫോണിൽ നിമ്മിയുടെ കോൾ വന്നു ഞാൻ ഉടൻ തന്നെ എടുത്തു.
ജോക്കുട്ടാ.
എന്താ നിമ്മി? ഞാൻ വെപ്രാളപ്പെട്ട് ചോദിച്ചു.
ഒന്നുമില്ല, നീ വിഷമിക്കരുത് എന്ന് പറയാൻ വിളിച്ചതാ.
മം, ഞാൻ മൂളിയതെ ഉള്ളു.
നിനക്ക് ക്ഷീണമില്ലേ? കുറച്ചുനേരം ഉറങ്ങാൻ നോക്ക്.
നോക്കാം, ഉറക്കം വരുന്നില്ലടി ഇപ്പൊ. നീ എന്തേലും പറ.
മം, എന്താ പറയണ്ടേ? ഞാൻ ഒന്ന് ആലോചിക്കട്ട്.
നീ ആലോചിക്ക്, അപ്പോഴത്തേക്ക് ഞാൻ ഇയർപോഡ് വെക്കട്ട്.
