അശ്വിൻ : ഇന്ന് തന്നെ പോണോ… നാളെ പോകാം ഞാൻ തന്നെ കൊണ്ടുവിട്ടുതരാം എന്താ…
നീതു : അശ്വിനെ…
അശ്വിൻ : പ്ലീസ് നീതു നിക്ക്… ഇതുവരെ നമ്മൾ അടിവെക്കുവായിരുന്നില്ലേ… ഇനിയുള്ള കുറച്ച് സമയം സന്തോഷമായി ഇരിക്കാം… നമുക്ക് കുറേ സംസാരിക്കാനൊക്കെയില്ലേ…
നീതു : ഇവിടെ നിന്നാൽ സംസാരമായിരിക്കില്ല നടക്കുന്നത് എന്നെനിക്ക് അറിയാം…
ഇത് കേട്ട അശ്വിൻ വീണ്ടും ചിരിച്ചു
നീതു : ദേ വഷളൻ ചിരി ചിരിക്കരുത്… ഞാൻ കണ്ണിലിട്ട് കുത്തി തരും…
അശ്വിൻ : അതിന് ആര് ചിരിച്ചു… നിന്റെ കണ്ണാടിയുടെ പവർ കുറഞ്ഞെന്നാ തോന്നുന്നെ…അതാ ആവശ്യമില്ലാത്തതൊക്കെ കാണുന്നെ….
നീതു : ഇങ്ങനെയാണെങ്കിൽ ഞാൻ ഇപ്പോൾ പോകും കേട്ടോ…പറഞ്ഞേക്കാം
അശ്വിൻ : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ … ഇന്ന് കൂടി നിൽക്ക് വാവേ…
നീതു : ഹോ.. എന്തൊരു പാവമാ…ഇന്നലെയൊക്കെ എന്തായിരുന്നു പെർഫോമൻസ്…
അശ്വിൻ : അതൊക്കെ വെറുതെയല്ലേ വാവേ…
നീതു : ശെരി ഇന്ന് പോകുന്നില്ല പോരെ…
അശ്വിൻ : അത് മതി…. ദാ ഇത് ഇട്ടോ…
അശ്വിൻ നീതു മുൻപ് ഊരി എറിഞ്ഞ മാല അവൾക്ക് നേരെ നീട്ടി…
നീതു : വേണ്ട… അത് നീ വച്ചോ…
അശ്വിൻ : ഇപ്പഴും പിണക്കം മാറിയില്ലേ…
നീതു : അതല്ല… എന്തായാലും വീട്ടിലൊക്കെ പോകുമ്പോൾ ഇത് കഴുത്തിൽ ഇടാൻ പറ്റില്ല എവിടെയെങ്കിലും മാറ്റി വെക്കണം അതിനേക്കാൾ നല്ലത് നിന്റെ കയ്യിൽ ഇരിക്കുന്നതാ…. കല്യാണത്തിന് ഒന്ന് ഇതുപോലെ ഇട്ടു തന്നാൽ മതി…
അശ്വിൻ : അത് ഞാൻ വേറെ തന്നോളാം… ഇത് നിനക്ക് വേണ്ടി വാങ്ങിയതാ പിടിക്ക്… എനിക്ക് അറിയാം ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ ഇടാൻ മനസ്സ് വരാത്തെ… സത്യമായും എനിക്ക് വട്ട് പിടിച്ചപ്പോൾ പറഞ്ഞു പോയതാ… നൂറ് വട്ടം സോറി… കഴുത്ത് കാണിക്ക് ഞാൻ തന്നെ ഇട്ടുതരാം
ഇത്രയും പറഞ്ഞു അശ്വിൻ അവൾക്ക് മാല ഇട്ടുകൊടുത്തു…
അശ്വിൻ : മൂക്ക് ഓക്കെയല്ലേ
നീതു : കുഴപ്പമൊന്നുമില്ല…
അശ്വിൻ : വാ… വീട് മുഴുവൻ കാണിച്ചുതരാം നേരത്തെ ഒന്നിനും പറ്റിയില്ലല്ലോ…
അശ്വിൻ നീതുവുമായി വീട് മുഴുവൻ ചുറ്റാൻ തുടങ്ങി…
നീതു : എന്തിനാ ഇത്രയും വലിയ വീട് ഒഴിച്ചിട്ടേക്കുന്നെ…
അശ്വിൻ : ഇത് ഗസ്റ്റ് ഹൗസാ… ചിലപ്പോഴൊക്കെ ഞങ്ങൾ വന്ന് നിൽക്കും… എന്റെ പേരിലാണ് എന്നൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാ
നീതു : അതൊക്കെ എനിക്ക് നേരത്തേ മനസ്സിലായി…
അപ്പോഴാണ് അശ്വിന്റെ ഫോൺ റിങ്ങ് ചെയ്തത്
അശ്വിൻ : ഇവമ്മാര്… എത്ര കട്ടാക്കിയാലും വീണ്ടും വിളിക്കുവാണല്ലോ…
നീതു : ആരാ അശ്വിനെ…
അശ്വിൻ :ആ സനലൊക്കെയാ…
നീതു : എന്നെ എന്തൊക്കെ ചെയ്തു എന്നറിയാനായിരിക്കും…
അശ്വിൻ : നീതു… സോറി പറഞ്ഞില്ലേടി… നമ്മള് തന്മിലുള്ള കാര്യം അവന്മാരോട് പറയുന്നത് എനിക്കെന്തോ രസം പോലെ തോന്നി… ആളാവാമ്മേണ്ടി പറഞ്ഞതാ…
നീതു : അശ്വിൻ ചെറിയൊരു പെർവർട്ടാ അല്ലേ…
അശ്വിൻ : നീ പോയേ…😂
നീതു : ചിരിക്കണ്ട ഇനി എങ്ങാൻ അവമ്മാരോട് മിണ്ടിയാൽ… എരി കയറ്റി വിട്ടത് ആ നാറികൾ ആയിരിക്കും എന്ന് എനിക്ക് അറിയാം…
അശ്വിന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു
നീതു : എടുക്ക്…
അശ്വിൻ : എന്തിന്… അവമ്മരോട് പോകാൻ പറ..
നീതു : എടുക്ക് അശ്വിനെ… എന്നിട്ട് സ്‌പീക്കറിൽ ഇട്… എന്തെങ്കിലും ചോദിച്ചാൽ എന്റെ കൂടെയാണ് എന്ന് പറയ്
അശ്വിൻ പതിയെ കാൾ അറ്റണ്ട് ചെയ്ത ശേഷം ഫോൺ സ്പീക്കറിൽ ഇട്ടു
അശ്വിൻ : ഹലോ..
ജെറിയായിരുന്നു ഫോൺ അറ്റണ്ട് ചെയ്തത്
ജെറി : എടാ കോപ്പേ… മറ്റേടത്തെ പരുപാടി കാണിക്കരുത്… വിളിച്ചാൽ ഫോൺ എടുക്കത്തുമില്ല മെസ്സേജിന് റിപ്ലൈയുമില്ല…എന്താടാ ഒന്നും മിണ്ടാത്തെ…
അശ്വിൻ പതിയെ നീതുവിന്റെ മുഖത്തേക്ക് നോക്കി…
