ഫേക്ക് ലവ് – 4 1അടിപൊളി 

 

സന്തോഷ്‌ : അപ്പോൾ പിന്നെ ഞങ്ങൾ ഇനി എന്ത് ചെയ്യും…

 

Si : കെട്ടിച്ചുകൊടുക്കുന്നതാ നല്ലത്…

 

സന്തോഷ് : സാർ എന്താ ഈ പറയുന്നെ… അതിനാണോ ഞങ്ങൾ… അവന് വെറും 21 വയസ്സേ ഉള്ളു…

 

Si : പിന്നെ നിങ്ങൾ എന്താന്ന് വച്ചാൽ തീരുമാനിക്ക്… അവനെ പറഞ്ഞു മനസ്സിലാക്ക്..

 

ഇതേ സമയം നീതു…

 

വനജ : മോള് കരയണ്ട… അവനല്ലേ എല്ലാം ചെയ്തെ ആ ദുഷ്ടൻ… നമുക്ക് എന്ത് സംഭവിച്ചാലും പിന്മാറണ്ട…

 

നീതു : അവൻ പറഞ്ഞത് പോലെ ഒന്നുമല്ല അമ്മേ… അവൻ എല്ലാം പറഞ്ഞിട്ടില്ല… അവന്റെ അമ്മ പറഞ്ഞത് ശെരിയാ ഞാൻ അവനെ യൂസ് ചെയ്യുവായിരുന്നു.. ഒരുപാട് പൈസ ചിലവാക്കിച്ചു… മാലയൊക്കെ കള്ളം പറഞ്ഞു വാങ്ങിയതാ…. അവസാനം അവന് എല്ലാം മനസ്സിലായി എന്നിട്ടും എന്നോട് ക്ഷമിച്ചു… എനിക്ക് വേണ്ടിയാ അവൻ അവനെ മാത്രം കുറ്റപ്പെടുത്തി പറഞ്ഞെ…നമുക്ക് പിന്മാറാം അമ്മേ… കേസോന്നും വേണ്ട…

 

വനജ : എന്നിട്ട് എന്ത് ചെയ്യും… പറയ്…എന്ത് ചെയ്യും…

 

ഇതേ സമയം

 

സന്തോഷ് : ഇനിയിപ്പോൾ എന്ത് ചെയ്യും ശ്രീ…

 

ശ്രീ : അവന്റെ ഇഷ്ടം നടക്കട്ടെ..

 

സന്തോഷ്‌ : എന്താ ശ്രീ ഇത്…. നമ്മൾ എന്തൊക്കെ സ്വപ്നം കണ്ടതാ…

 

ശ്രീ : ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.. അവൻ പറഞ്ഞത് കേട്ടില്ലേ…

 

സന്തോഷ് : അതൊക്കെ നുണയായിരിക്കും…

 

ശ്രീ : അല്ല… അവൻ കള്ളം പറഞ്ഞാൽ എനിക്ക് മനസ്സിലാകും… അവന് അവളെ ഇഷ്ടമാ.. ഒപ്പം ചെയ്തതിലൊക്കെയുള്ള കുറ്റബോധവും…

 

ശ്രീ പതിയെ നീതു ഇരിക്കുന്ന റൂമിലേക്ക് നോക്കി…

 

ശ്രീ : കാണാനൊക്കെ കൊള്ളാം…ആരും കുറ്റം പറയില്ല…

 

സന്തോഷ് : നീ അപ്പോൾ ഉറപ്പിച്ചോ…

 

ശ്രീ : ഇപ്പോൾ അവനെ രെക്ഷപെടുത്തികൊണ്ട് പോയാലും അവൻ വേറെ കുട്ടികളോട് ഇങ്ങനെ ചെയ്യില്ല എന്ന് ആര് കണ്ടു…. ഇപ്പോൾ അവന്റെ ഇഷ്ടം നടത്തികൊടുത്താൽ അതോടെ തീരും… ഇപ്പോൾ ചെയ്തത് തെറ്റാണ് എന്നവന് അറിയാം.. നമ്മൾ രക്ഷപ്പെടുത്തിയാൽ വീണ്ടും തെറ്റ് ചെയ്യാൻ പറയുന്നത് പോലെയാകും…

 

സന്തോഷ് : എല്ലാം ശെരിയാ പക്ഷെ ഇപ്പോൾ കല്യാണം എന്നൊക്കെ പറയുമ്പോൾ…

 

ശ്രീ : ഇപ്പോൾ വേണ്ട… ഇപ്പോൾ ഒരു കോംപ്രമൈസ് എന്ന നിലയിൽ നിശ്ചയം നടത്താം… പടുത്തം കഴിഞ്ഞ ശേഷം കെട്ടിക്കാം… ഇനി ഒരു വർഷമല്ലേ ഉള്ളു… സന്തോഷ് si യോട് കാര്യം പറയ്… ഞാൻ അശ്വിനോട്‌ സംസാരിക്കാം..

 

ശ്രീ പതിയെ റൂമിൽ അശ്വിനടുത്തേക്ക് എത്തി

 

ശ്രീ : അശ്വിനെ… കരച്ചില് മതിയാക്ക്…

 

അശ്വിൻ : ഞാൻ പറഞ്ഞതൊക്കെ സത്യമാ.. തെറ്റ് പറ്റിപോയി… അവളെ എനിക്ക് ഒഴിവാക്കാൻ പറ്റില്ല..ഞാൻ അവൾക്ക് വാക്ക് കൊടുത്തതാ…

 

ശ്രീ : ശെരി ഞങ്ങൾ സമ്മതിച്ചു പോരെ…

 

അശ്വിൻ പതിയെ അമ്മയെ നോക്കി…

 

അശ്വിൻ : അമ്മ കാര്യമായിട്ടാണോ….

 

ശ്രീ : അതെ…ഞങ്ങൾക്ക് നിന്നെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല അതാ എല്ലാത്തിനും കാരണം… നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.. കോളേജിൽ എങ്ങനെയാണ്‌ എന്നൊന്നും അന്വേഷിക്കാൻ ഞങ്ങൾക്ക് പറ്റിയില്ല… നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം ഞങ്ങൾ തന്നെയാണ്‌… നിനക്കിപ്പോൾ തെറ്റ് മനസ്സിലായി അത് തിരുത്താൻ നോക്കുമ്പോൾ അതിനെ എതിർക്കുകയല്ലല്ലോ വേണ്ടത്… നിനക്ക് ഇഷ്ടമാണെങ്കിൽ ബന്ധുക്കളുടെ കാര്യങ്ങൾ ഒന്നും ഞങ്ങൾ ഇനി നോക്കുന്നില്ല…. ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.. പക്ഷെ ഇനി ഇങ്ങനെ ഉണ്ടാകരുത്… ആ കുട്ടിയുടെ തൊലിവെളുപ്പും മറ്റും കണ്ടിട്ടാണ് നീ ഇപ്പോൾ ഇങ്ങനെ വാശിപിടിക്കുന്നത് എങ്കിൽ അത് വേണ്ട എപ്പോഴെങ്കിലും നിനക്ക് ആ കൊച്ചിനെ വേണ്ടാതായാൽ ഞങ്ങൾ പിന്നെ അതിന്റെ പുറകെ നടക്കേണ്ടി വരും… അല്ല ശെരിക്കും ഇഷ്ടമാണെങ്കിൽ മാത്രം നമുക്ക് നടത്താം..

 

അശ്വിൻ : ഞാൻ പറഞ്ഞില്ലേ അമ്മേ.. ശെരിക്കും ഇഷ്ടമാ അവളില്ലാതെ എനിക്ക് പറ്റില്ല…

 

ശ്രീ : എന്നാൽ അവരോട് സംസാരിക്കാം… ഇപ്പോൾ നിശ്ചയം നടത്താം ഒരു വർഷം കഴിഞ്ഞ് കല്യാണം അതെ നടക്കു…

Leave a Reply

Your email address will not be published. Required fields are marked *