നീതു : അറിയാതെ പറ്റിയതാ… അശ്വിൻ പാവമാ… നമുക്ക്…
വനജ : പാവം പോലും… അവൻ രക്ഷപ്പെടും നീയാ കുഴിയിൽ പെടാൻ പോകുന്നെ… അങ്ങനെ വേണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോലെ പറഞ്ഞേക്കണം മനസ്സിലായോ…
“സാറ് വിളിക്കുന്നു നിങ്ങള് വന്നേ ”
അവർ വേഗം നീതുവുമായി ഹാളിലേക്ക് എത്തി അവിടെ അശ്വിനും അച്ചനും അമ്മയും നിൽപ്പുണ്ടായിരുന്നു… നീതു പതിയെ അവനെ നോക്കി അവൻ നീതുവിനേയും..
Si : അപ്പോൾ കാര്യമൊക്കെ ഏകദേശം ഞങ്ങൾക്ക് മനസ്സിലായി…മുട്ടേന്നു വിരിയുന്നതിന് മുൻപുള്ള പ്രേമം… ഇതൊക്കെ കേസാക്കിയാൽ ആകെ നാണക്കേടാകും രണ്ട് കൂട്ടർക്കും.. നമുക്ക് എന്തായാലും ഒരു കോംപ്രമൈസിന് പോകുന്നതാണ് നല്ലത്… അതാകുമ്പോൾ പ്രശ്നമൊന്നുമില്ല…
രവി : എന്ത് കോംപ്രമൈസ്… നിങ്ങള് കേസ് ഒതുക്കുവാൻ നോക്കുവാണോ…
Si : മിണ്ടാതെ നിൽക്കടോ… എന്ത് കേസ്.. തന്റെ മോള് ഇറങ്ങി പോയതിന് ഇപ്പോൾ ഞങ്ങൾ എന്ത് വേണം… മിണ്ടാതെ നിന്നാൽ നാണം കെടാതെ പോകാം… ഞാൻ ഇവരോട് എല്ലാം സംസാരിച്ചിട്ടുണ്ട് ഒരു 5 ലക്ഷം അങ്ങോട്ട് തരും ഇപ്പോൾ ആരും ഒന്നും അറിഞ്ഞിട്ടില്ലല്ലോ.. ഏതോ കല്യാണം വന്നു എന്നല്ലേ പറഞ്ഞേ അത് തന്നെ അങ്ങ് നടത്താലോ.. എന്താ..
നീതു : പൈസ ഒന്നും വേണ്ട…എന്റെ അച്ഛനെ ഒന്നും പറയരുത്…
ശ്രീ : പറയാതെ പിന്നെ എന്താ ചെയ്യേണ്ടേ… മോളെ നന്നായി വളർത്താതെ ഞങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ… നല്ല വീട്ടിലെ ആൺപിള്ളേരെ നോക്കി ചിലതുങ്ങൾ ഇറങ്ങിയിട്ടുണ്ട്…
അശ്വിൻ : അമ്മേ…
ശ്രീ : നീ മിണ്ടരുത്… ഇവൻ ഒരു മണ്ടനാ അതല്ലേ… നിന്റെ കഴുത്തിൽ എന്താ കൊച്ചേ കിടക്കുന്നെ ഇവൻ തന്നതല്ലേ… ഇതുപോലെ എന്തൊക്കെ നീ നേടിയെടുത്ത് കാണും എന്നിട്ട് അവസാനം കുറ്റം ഞങ്ങൾക്ക്… നിന്റെ വീട്ടുകാർക്കും ഇതൊക്കെ അറിയാമോ…മാല നീ തന്നെ എടുത്തോ.. 5 ലക്ഷം പോരെങ്കിൽ അതും പറഞ്ഞോ ഞങ്ങൾക്ക് ആകെ ഒരു മോനെ ഉള്ളു… അവനെ വിട്ടേക്ക്…
ഇത് കേട്ട നീതു ഏങ്ങലടിച്ച് കരയാൻ തുടങ്ങി..
ശ്രീ : എന്തിനാ ഇപ്പോൾ കരയുന്നെ.. ങ്ങേ..
അശ്വിൻ : മതി എല്ലാവരും നിർത്തിക്കോ…
ശ്രീ : അശ്വിനെ…
അശ്വിൻ : ഇനി ഞാൻ പറഞ്ഞോളാം.. Si സാറെ സാറിന് യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് പറഞ്ഞു തരാം ശ്രദ്ധിച്ചു കേട്ടോ.. കോളേജിൽ ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോൾ ഞാനും ഈ നീതുവും തമ്മിൽ ഒരു വഴക്കുണ്ടായി… ഇവൾ എന്നെ നന്നായി ഇൻസൾട്ട് ചെയ്തു… എനിക്ക് എങ്ങനെയും പ്രതികാരം വീട്ടണം എന്നായിരുന്നു അങ്ങനെ ഞാൻ ഫേക്ക് ലവുമായി ഇവളുടെ പിന്നാലെ നടന്നു … ഏകദേശം ഒരു വർഷത്തോളം.. അവസാനം ഇവളെക്കൊണ്ട് ഞാൻ എന്നെ ഇഷ്ടപ്പെടുത്തി… എനിക്ക് പ്രതികാരം ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളു.. രണ്ട് ദിവസം മുൻപ് ഒരവസരം കിട്ടിയപ്പോൾ ഇവളെ ഞാൻ നിർബന്ധിച്ച് ഇങ്ങോട്ട് കൊണ്ടുവന്നു ഉപയോഗിച്ചു…എല്ലാം അറിഞ്ഞിട്ടും ഇവളൊന്നും പറയാതിരിക്കുന്നത് എന്നെ ഇഷ്ടമായത് കൊണ്ടാ….
ശ്രീ : അശ്വിനെ…
അശ്വിൻ : ഞാൻ പറഞ്ഞത് സത്യമാ… സാർ എന്റെ പേരിൽ കേസ് എടുക്കണം…പറ്റാവുന്ന അത്രയും വകുപ്പുകൾ ചേർത്തോ…
Si : നിങ്ങള് മോളെയും കൊണ്ട് റൂമിലേക്ക് ഇരിക്ക്.. വിളിക്കാം…
നീതുവിന്റെ അച്ഛനും അമ്മയും si യെ ഒന്ന് നോക്കിയ ശേഷം നീതുവുമായി റൂമിലേക്ക് പോയി…
Si : അശ്വിൻ… താനും അങ്ങോട്ട് മാറി നിൽക്ക് എനിക്ക് ഇവരോട് ഒന്ന് സംസാരിക്കണം..
അശ്വിൻ അടുത്ത റൂമിലേക്ക് പോയി…
Si : എന്താ സാറെ ഇത് എന്റെ തൊപ്പി കളയിക്കുമോ… നിങ്ങളുടെ മോൻ അവർക്ക് അനുകൂലമല്ലേ… ഇനി എന്ത് ചെയ്യാനാ.. അവൻ കുറഞ്ഞത് 5,6 വർഷം അകത്ത് കിടക്കും…
ശ്രീ : അവൻ എന്താ ഇങ്ങനെയൊക്കെ….
Si : ചെറുക്കന് പ്രേമം അസ്ഥിക്ക് പിടിച്ചേക്കുവാ ഇല്ലെങ്കിൽ ഇതുപോലെ ഒന്നും പറയില്ല… ഇനിയിപ്പോൾ പിരിക്കാൻ നോക്കിയാൽ എന്തെങ്കിലും കടുംകൈ വേണമെങ്കിലും ചെയ്യും… എത്ര എണ്ണമാ ദിവസവും…
