ഫേക്ക് ലവ് – 4 1അടിപൊളി 

ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും നീ വിശ്വസിക്കില്ല… എന്റെ അവസ്ഥ എന്താണെന്ന് നിനക്ക് മനസ്സിലാകുകയും ഇല്ല… വെറുക്കാനും പറ്റുന്നില്ല ഒഴിവാക്കാനും പറ്റുന്നില്ല… സ്നേഹിക്കാനൊട്ട് നീ സമ്മതിക്കുന്നുമില്ല…

 

നീതു : ഞാൻ വിശ്വസിച്ചിട്ടും സമ്മതിച്ചിട്ടും എന്തെങ്കിലും കാര്യം ഉണ്ടോ…

 

അശ്വിൻ : എന്താ…

 

നീതു : നിന്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയാം.നീ പറഞ്ഞില്ലേ ആ അവസ്ഥ… അത് തന്നെയാ എന്റെയും പ്രശ്നം… അതുകൊണ്ട് എനിക്ക് മനസ്സിലാകും…

 

നീതു പതിയെ ബെഡിലേക്ക് കിടന്നു

 

നീതു : വാ ഇവിടെ കിടക്ക് എനിക്ക് സംസാരിക്കണം

 

അശ്വിൻ അവളുടെ അടുത്തായി കിടന്നു..

 

നീതു : എവിടുന്നാ പറഞ്ഞു തുടങ്ങുക…. ഉം കുട്ടികാലം മുതൽ പറയാം… എല്ലാവർക്കും കുട്ടികാലത്തെ കുറിച്ചും സ്കൂൾ ലൈഫിനെ കുറച്ചുമൊക്കെ എന്തെങ്കിലുമൊക്കെ നല്ല ഓർമ്മകൾ കാണില്ലേ എനിക്ക് അങ്ങനെ ഒന്നുമില്ല… ഒന്നുമെന്ന് പറഞ്ഞാൽ ഒന്നും.. നല്ലൊരു ബാഗില്ല, യൂണിഫോം ഇല്ല, ടെക്സ്റ്റ്‌ ഇല്ല, എല്ലാവരും പുതിയ ഡ്രെസ്സും മറ്റും കൊണ്ടുവരുമ്പോൾ എനിക്ക് മാത്രം… എല്ലാവരും ടൂറിനൊക്കെ പോകുമ്പോൾ ഞാൻ മാത്രം, ഇങ്ങനെയൊക്കെയുള്ള ഒരുപാടു പേരുണ്ട് ഉള്ളത് കൊണ്ടു ജീവിക്കണം ഇതൊക്കെ ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്… പക്ഷെ എന്റെ അവസ്ഥ എനിക്കേ അറിയു വിഷമവും നാണക്കേടും ഹോ…. ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ അവരുടെ മകളുടെ സ്വർണ്ണ മാല ഞാൻ അല്പനേരം വാങ്ങിച്ചിട്ടു ആഗ്രഹം കൊണ്ടു ചെയ്തതാ… അതിന് എനിക്ക് കിട്ടിയ വഴക്ക്… എന്നെ കള്ളിവരെയാക്കി.. വീട്ടിൽ ചെന്നിട്ട് അച്ഛന്റെ കയ്യിൽ നിന്നും തല്ല് വേറെ.. എനിക്ക്‌ അതൊന്നും ഓർക്കാൻ കൂടി വയ്യ.. പിന്നീട് ഹൈസ്കൂൾ ആയപ്പോൾ കാര്യങ്ങൾ അല്പം മാറി… സ്കൂളിൽ വച്ചും എവിടെയെങ്കിലും ചെല്ലുമ്പോഴുമൊക്കെ എന്നെ ആൺ പിള്ളേർ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു എന്റെ പ്രായത്തിൽ ഉള്ളവർ മാത്രമല്ല പല പ്രായത്തിൽ ഉള്ളവരുടെയും കണ്ണുകൾ എന്റെ മേൽ പതിയുന്നത് ഞാൻ ശ്രദ്ധിച്ചു.. വില കൂടിയ ഡ്രസ്സൊ മറ്റോ ഇല്ലെങ്കിൽ പോലും ചടങ്ങുകളിൽ മറ്റും പോകുമ്പോൾ ആളുകൾ എന്നെ ശ്രദ്ധിച്ചു.. ആദ്യമായി എനിക്ക് എന്തോ ഉണ്ട് എന്ന തോന്നൽ എനിക്ക് ഉണ്ടായി അതൊരു കോൺഫിഡൻസ് ആയിരുന്നു..സ്കൂളിലേയും മറ്റും പയ്യമ്മർ എന്നോട് ഇങ്ങോട്ട് വന്നു മിണ്ടാൻ തുടങ്ങി…ചിലരൊക്കെ പ്രേമം ആണെന്ന് പറഞ്ഞു വന്നു തുടങ്ങി ആദ്യമൊക്കെ പേടിയായായിരുന്നു… ഒന്നും മിണ്ടാതെ ഒഴിവാക്കി വിടും എല്ലാവരുടെയും ലക്ഷ്യം എനിക്ക് അറിയാമായിരുന്നു… പിന്നെ പിന്നെ ഞാൻ ചിന്തിച്ചു തുടങ്ങി എന്നെ മുതലെടുക്കാൻ നോക്കുന്നവരെ എനിക്കും മുതലെടുത്തുകൂടെ എന്ന് അങ്ങനെ ഞാൻ അവരെയൊക്കെ കൊണ്ടു ചെറിയ ചെറിയ ആവശ്യങ്ങൾ നേടാൻ തുടങ്ങി… ആദ്യമൊക്കെ നല്ല പേടിയായായിരുന്നു… പിന്നെ പിന്നെ ഞാൻ എക്സ്പെർട്ടായി…പേടിമാറി രസമായി… ഒരുത്തനും എന്നോട് ആത്മാർത്ഥ സ്നേഹം ഇല്ലെന്ന് എനിക്ക് നന്നായി അറിയാം.. അതുകൊണ്ട് തന്നെ അവസാനം അവന്മാരെ പറ്റിക്കുമ്പോൾ എനിക്ക് ഒടുക്കത്തെ സന്തോഷമാ… അത് തന്നെയായിരുന്നു നിന്റെ കാര്യത്തിലും ചതിക്കാനാ വരുന്നത് എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞാൻ വീണുതന്നു പക്ഷെ നീ മറ്റുള്ളവരെ പോലെയായിരുന്നില്ല.. കുറേ കൂടി വലിയ ആവശ്യങ്ങൾ വരെ നീ നടത്തിതരുവാൻ തുടങ്ങി… ഒരു ഘട്ടം എത്തിയപ്പോൾ മറ്റുള്ളരിൽ ഒന്നും കാണാൻ കഴിയാത്ത എന്തോ ഒന്ന് നിന്നിൽ കാണാൻ പറ്റി ആദ്യമായി ഒരാൾക്ക്‌ എന്നോട് ശെരിക്കും ഇഷ്ടം ആണെന്ന് ഞാൻ കരുതി..നീയൊരു മണ്ടൻ ആണെന്നാ ഞാൻ വിചാരിച്ചെ.. അതുകൊണ്ട് കൂടുതൽ ഊറ്റാൻ തുടങ്ങി.. പിന്നെ പിന്നെ നീ മറ്റവമ്മാരുടെ അതേ പരുപാടി തുടങ്ങി.. വേണ്ടാത്തവർത്തനവും തൊട്ടോട്ടെ മുത്തിക്കോട്ടെ… ഞാൻ ഇതിനെ റെഡ് സിഗ്നൽ എന്നാ വിളിക്കുന്നെ ഇത് കണ്ടു കഴിഞ്ഞാൽ ഞാൻ അപ്പോൾ ഒഴിവാക്കും റിസ്ക് എടുക്കില്ല… പക്ഷെ നിന്റെ കാര്യത്തിൽ മാത്രം പറ്റിയില്ല എന്തോ ഒന്ന് എന്നെ തടഞ്ഞു… നീ ഒരു പുളിം കൊമ്പാ അഡ്ജസ്റ്റ് ചെയ്യാം എന്ന് എന്റെ മനസ്സ് തന്നെ എന്നോട് പറഞ്ഞു… നീ അവസാനം ഓരോന്ന് ഓരോന്നായി എല്ലാ പരുതിയും ലങ്കിക്കാൻ തുടങ്ങി… സത്യത്തിൽ നിന്നെ ഒഴിവാക്കുന്നതിന് പകരം ഞാനും അതൊക്കെ എൻജോയ് ചെയ്യാൻ തുടങ്ങി എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തി.. എങ്ങനെയും ഇത് അവസാനിപ്പിച്ചേ പറ്റു എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുറപ്പിച്ചു… ബർത്ത് ഡേ എന്ന നാടകം ഞാൻ അതിനായി ഉപയോഗിച്ചു…

Leave a Reply

Your email address will not be published. Required fields are marked *