അശ്വിൻ : നീതു ബലം പിടിക്കരുത് വിട്…
നീതു : വിട്… വിടാൻ
ഇരുവരും പിടിവലി കൂടുവാൻ തുടങ്ങി…ഒടുവിൽ അശ്വിൻ കട്ടർ ഒരുവിധം പിടിച്ചു വാങ്ങി…
“ഹാ…”
അപ്പോഴേക്കും പിടിവലിക്കിടയിൽ അശ്വിന്റെ കൈയ്യിൽ മുറിവേറ്റിരുന്നു
നിലത്ത് മുഴുവൻ ചോര ഇറ്റ് വീഴാൻ തുടങ്ങി
അശ്വിൻ : ആ….
നീതു : അശ്വിനെ….
ചോര കണ്ട നീതു പേടിക്കാൻ തുടങ്ങി
അശ്വിൻ പഞ്ഞികൊണ്ട് വേഗം മുറിവ് പൊത്തി നീതുവിന്റെ കരച്ചിൽ ഒച്ചത്തിലായി
നീതു : അമ്മാ….😭…. അശ്വിനെ…
അശ്വിൻ : ഒന്നുമില്ല… പേടിക്കാതിരിക്ക്…
നീതു : ചോര… ചോര നിക്കുന്നില്ല…
അശ്വിൻ വേഗം പഞ്ഞിയും മറ്റും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി കതക് അടച്ചു
നീതു വേഗം തന്നെ വാതിലിനടുത്ത് വന്നു വാതിലിൽ അടിക്കാൻ തുടങ്ങി…
“അശ്വിനെ… അശ്വിനെ…”
അല്പസമയത്തിനുള്ളിൽ അവൻ വാതിൽ തുറന്നു നീതു വേഗം അവനെ നോക്കി അശ്വിൻ കയ്യിലെ മുറിവ് കെട്ടിവെച്ചിരുന്നു.. ബാത്‌റൂമിൽ അവിടെ അവിടെയായി ചോര കാണാമായിരുന്നു
അശ്വിൻ : കരച്ചില് നിർത്ത്… വലിയ മുറിവ് ഒന്നുമല്ല…
നീതു : കുറേ ചോര പോയി… നമുക്ക്.. നമുക്ക് ഹോസ്പിറ്റലിൽ…
അശ്വിൻ : ഒന്നുമില്ല…
അശ്വിൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തിയ ശേഷം കയ്യിൽ പഞ്ഞിയെടുത്ത് അവളുടെ പൊട്ടിയ ചുണ്ട് തുടക്കാൻ തുടങ്ങി…
അശ്വിൻ : വേദനയുണ്ടോ…
നീതു : ഇല്ല.. നിനക്കോ…
അശ്വിൻ : ചെറുതായിട്ട്…
ഇത്രയും പറഞ്ഞ ശേഷം അശ്വിൻ പതിയെ അവളുടെ ചുണ്ടിലെ മുറിവിൽ കൈകൊണ്ട് തൊട്ടു…
നീതു പതിയെ വിതുമ്പാൻ തുടങ്ങി…
അശ്വിൻ : വാ എന്തെങ്കിലും കഴിക്കാം
നീതു : എനിക്ക് വേണ്ട…
അശ്വിൻ : പ്രശ്നം ഉണ്ടാക്കല്ലേ… പ്ലീസ് വാ…
അല്പനേരെത്തിനുള്ളിൽ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി…
നീതു : നീ എന്തിനാ കത്തിയിൽ പിടിച്ചെ… എന്തെങ്കിലും പറ്റിയെങ്കിലോ…
അശ്വിൻ : നീ ചാകും എന്നൊക്കെ പറഞ്ഞുകൊണ്ട് നിന്നാൽ ഞാൻ എന്ത് ചെയ്യാനാ…
നീതു : ഞാൻ ചാകാൻ ഒന്നുമല്ല… നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാ…
“ഇപ്പഴും ഉടായിപ്പ് നിർത്താറായില്ല അല്ലേ ”
നീതു : എന്താ പെട്ടെന്ന് എന്നോട് ദേഷ്യമായെ…ഇന്നലെയൊക്കെ…
അശ്വിൻ : നിനക്ക് അറിയില്ലേ… ങ്ങേ.. ഏതോ ഒരു കോപ്പൻ നിന്നെ കെട്ടാൻ വരുന്നു എന്ന് കേട്ടാൽ ഞാൻ മിണ്ടാതെ ഇരിക്കണോ..
ഇത് കേട്ട നീതു പതിയെ ചിരിച്ചു.
അശ്വിൻ : എന്തിനാടി ചിരിക്കുന്നെ…
നീതു : ഒന്നുമില്ല… എനിക്ക് മതി ഇത്രയും പറഞ്ഞു നീതു പാത്രവുമായി കിച്ചണിലേക്ക് പോയി ശേഷം അല്പസമയത്തിനുള്ളിൽ തിരികെ എത്തി
നീതു : എന്നെ ആര് കെട്ടിയാൽ നിനക്ക് എന്താ….🙄
അശ്വിൻ : ആര് കെട്ടിയാലും എനിക്ക് ഒരു കോപ്പുമില്ല… പോരെ…
നീതു : അത് തന്നെയാ ഞാനും ചോദിക്കുന്നെ ആര് കെട്ടിയാലും നിനക്ക് ഒരു പ്രശ്നവുമില്ല പിന്നെ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ
അശ്വിൻ : നിനക്ക് എന്താടി ങ്ങേ…
നീതു : എനിക്ക് ഒന്നുമില്ല…
ഇത്രയും പറഞ്ഞു നീതു അശ്വിനെ തിരിഞ്ഞു നോക്കികൊണ്ട് നടന്നു പെട്ടെന്നാണ് മുന്നിലെ മതിലിൽ അവളുടെ മുഖം വന്നിടിച്ചത്…
നീതു : ഹാ…..
നീതു മുഖം പൊത്തിക്കൊണ്ട് നിന്നു
അശ്വിൻ : ഇവള്… അവൻ വേഗം അവളുടെ അടുത്തേക്ക് എത്തി
അശ്വിൻ അവളുടെ കൈകൾ മുഖത്ത് നിന്നും പിടിച്ചു മാറ്റി അപ്പോഴാണ് നീതുവിന്റെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും ചോരവരുന്നത് അവൻ ശ്രദ്ധിച്ചത്
അശ്വിൻ : നാശം പിടിച്ചവളെ നീ…. ഇങ്ങോട്ട് വാടി…
അശ്വിൻ അവളെ ബെഡിൽ പിടിച്ചിരുത്തി
അശ്വിൻ : എടി മൂക്കിൽ നല്ല ഇടി കിട്ടിയോ…
നീതു ഒന്നും മിണ്ടിയില്ല
അശ്വിൻ : വാ തുറന്നു പറ നീതു..
അശ്വിൻ എവിടെ നിന്നോ അല്പം പഞ്ഞികൊണ്ടുവന്നു അവളുടെ മൂക്കും ചുണ്ടും തുടച്ചു ശേഷം രക്തം വന്ന മൂക്കിൽ അല്പം പഞ്ഞി കയറ്റി വച്ചു
