അശ്വിൻ : അയ്യൊ എന്റെ വാവേടെ തല ചുറ്റുവാണോ..🤤
അവൻ പതിയെ അവളുടെ കവിളിൽ രണ്ടും കൈകൊണ്ട് പിടിച്ചു..ശേഷം ചുണ്ട് അവൾക്ക് നേരെ കൊണ്ടുപോയി…
“ഉമ്മ്…”
“അശ്വിനെ..😡”
പെട്ടെന്നാണ് റൂമിന്റെ വാതിൽ തുറന്നതിനോടൊപ്പം അവരാ ശബ്ദവും കേട്ടത്…
അശ്വിൻ : ദേ വാവേ… എന്റെ അച്ഛനും അമ്മയും 🤤… ഈ സാധനം കൊള്ളാം കേട്ടോ ഇല്ലാത്തതൊക്കെ കാണുവാ
നീതു : നിന്റെ മാത്രം അല്ലടാ എന്റെയും ഉണ്ട്… അയ്യൊ… ഒരു വൈനിന് ഇത്രയും പവറോ 🤤😂
അശ്വിൻ : ഹോ.. അവര് മാത്രമല്ല രണ്ട് പോലീസ് കാര് കൂടി ഉണ്ട്… 🤤അത് നിനക്ക് കാണാവോ…
നീതു : കാണാം… കാണാം… 🤤 ഹലോ പോലീസ് അങ്കിൾ ഹൗ ആർ യു 🤤
വനജ : എടി ഒരുമ്പെട്ടവളെ… 😡
നീതു : കണ്ടോ അശ്വിനെ തോന്നലിൽ പോലും അമ്മ ചീത്ത വിളിക്കുവാ… 🤤
അശ്വിൻ : പ്ലീസ് ആന്റി എന്റെ വാവയെ ചീത്ത വിളിക്കല്ലേ 🤤
സന്തോഷ് : സ്റ്റോപ്പ് ഇറ്റ് അശ്വിൻ 😡
ശ്രീ : എഴുനേൽക്കടാ അവിടുന്ന് എഴുനേൽക്കാൻ… 😡
അശ്വിൻ : ഇതെന്താ തോന്നലൊക്കെ റിയൽ ആയിട്ടിരിക്കുന്നെ…🤤
ശ്രീ : വാ നമുക്ക് കിടക്കാം… എല്ലാരും പോയിട്ട് പിന്നെ… വാ.. 🤤
രവി : നീതു… 😡… നിന്നെ ഇന്ന്…
Si : പിള്ളേര് രണ്ടും അടിച്ച് കിണ്ടിയായി ഇരിക്കുവാ… കെട്ടിറങ്ങാതെ ഒന്നും ചോദിക്കാനും പറ്റില്ല… അല്ല ഇനിയിപ്പോൾ ചോദിക്കാൻ ഒന്നുമില്ല കാര്യങ്ങൾ ഏകദേശം വ്യക്തമാണല്ലോ…
വനജ : എന്ത് വ്യക്തമായി… ഞങ്ങളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന് കള്ള് കുടിപ്പിച്ചേക്കുവാ.. കല്യാണമൊക്കെ ഉറച്ച കുട്ടിയാ… ഒരാളെയും ഞാൻ വെറുതെ വിടില്ല…എടി നീതു…
വനജ വേഗം ബെഡിനടുത്തേക്ക് ചെന്ന് നീതുവിനെ തന്റെ അടുത്തേക്ക് പിടിച്ചു വലിച്ചു…
നീതു : അശ്വിനെ… ഇത് റിയൽ ആണെന്നാ തോന്നുന്നെ… 🤤
അശ്വിൻ : എനിക്കും.. 🤤
സന്തോഷ് : വാട്ട് ദ…. ആ പെണ്ണ് എന്റെ ഷർട്ട് അല്ലേ ഇട്ടേക്കുന്നെ…
നീതു ആ വെള്ള ഷർട്ടിൽ കോണിയ രീതിയിൽ ബട്ടൺ ഇട്ട്കൊണ്ട് നിൽക്കുയായി…
ശ്രീ : നിനക്ക് എങ്ങനെയാടാ ഇതിന് ധൈര്യം വന്നെ…😡
അശ്വിൻ : വേറെ ഷർട്ട് ഒന്നും ഇല്ലായിരുന്നു..അമ്മേ 🤤
രവി വേഗം തന്നെ നീതുവിന്റെ അടുത്തേക്ക് എത്തി…
രവി : നിനക്ക് ഞങ്ങളെ നാണം കെടുത്തിയപ്പോൾ സന്തോഷമായോ… 😡
നീതു : അച്ഛൻ എന്താ ഇന്ന് ഓട്ടോ ഓടാൻ പോകാത്തെ…🤤
രവി : അവളുടെ ഒരു ഓട്ടം…
അയാൾ അവളെ തല്ലാൻ തുടങ്ങി…
നീതു : ആ.. അച്ഛാ…
അശ്വിൻ : ഡോണ്ട് ടച്ച് ഹേർ അങ്കിൾ ഡോണ്ട് ടച്ച് ഹർ…
ശ്രീ : ഇവനെ ഇന്ന് … 😡
ശ്രീ വേഗം അശ്വിന്റെ അടുത്തേക്ക് എത്തി അവനെ എഴുനേൽപ്പിച്ചു..
അശ്വിൻ : അയ്യേ… പാന്റ്… ഊരി പോകുവാ.. ബട്ടൻസ്.. എവിടെ… 🤤
ശ്രീ : നാശം പിടിച്ചവനെ… 😡
ശ്രീ വേഗം അവന്റെ പാന്റ് നേരെ ഇട്ട ശേഷം അവനെ തല്ലാൻ തുടങ്ങി…
Si : രണ്ട് പേരും ഒന്ന് നിർത്തിക്കെ തല്ലലും കൊല്ലലുമൊക്കെ പിന്നെ…ആദ്യം നമുക്ക് സ്റ്റേഷനിലോട്ട് പോകാം എന്നിട്ട് തീരുമാനം ഉണ്ടാക്കാം
സന്തോഷ് : സാർ… സ്റ്റേഷനിലേക്കൊന്നും പോകാതെ ഇവിടെ വച്ച് തന്നെ നമുക്കൊരു…
Si : അത് പിന്നെ സാറെ…..
രവി : അങ്ങനെ ഒതുക്കാൻ ഒന്നും നോക്കണ്ട… കേസ് എടുത്തേ പറ്റു…
Si : മിണ്ടാതെ നിക്കടോ… എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം… സ്റ്റേഷനിലോട്ട് പോയാൽ തന്റെ മകൾക്ക് തന്നെയാ ചീത്തപേര്… ആദ്യം പിള്ളേർക്ക് ബോധം വരട്ടെ അതുകഴിഞ്ഞു ബാക്കി നോക്കാം..ടോ അജി പോയി കുറച്ച് മോര് സംഘടിപ്പിച്ചുകൊണ്ടുവാ പിള്ളേരുടെ കെട്ട് മാറ്റണം..
കുറച്ച് സമയത്തിന് ശേഷം
Si : ഇതാ നിങ്ങള് മോളെയും കൊണ്ട് ആ റൂമിൽ പോയി ഇത് കുടിപ്പിക്ക്..നിങ്ങള് ഈ റൂമിൽ വച്ച് ഇവനെ കുടിപ്പിക്ക്…
Si അവരുടെ കയ്യിലേക്ക് മോര് നൽകി…
