ഫേക്ക് ലവ് – 4 1അടിപൊളി 

 

അശ്വിൻ : ശെരിക്കും പറയുന്നതാണോ… അച്ഛൻ സമ്മതിച്ചോ…

 

ശ്രീ : അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്…

 

ഇതേ സമയം ഒരു ലേഡി കോൺസ്റ്റബിൾ നീതു ഇരിക്കുന്ന റൂമിൽ എത്തി

 

“നിങ്ങളുടെ മോൾ എന്തായാലും കൊള്ളാം.. ലോട്ടറിയാ അടിച്ചേക്കുന്നെ..”

 

രവി : നിങ്ങൾ എന്തൊക്കെയാ പറയുന്നെ… ഞങ്ങൾക്ക് കാശ് വേണ്ട…..

 

“കാശിന്റെ കാര്യമല്ല… ആ ചെറുക്കൻ ഇവളെ മതി എന്ന് പറഞ്ഞു ഒരേ ബഹളമാ ഒടുക്കം അവര് സമ്മതിച്ചു…അവർക്ക് നിങ്ങളോട് കല്യാണക്കാര്യം സംസാരിക്കാൻ ഉണ്ടെന്ന് അപ്പുറത്തെ റൂമിലേക്ക് ചെന്നോ ”

 

നീതുവിനെ അവിടെ നിർത്തിയ ശേഷം അവർ പുറത്തേക്ക് പോയി അല്പനേരത്തിന് ശേഷം അശ്വിൻ നീതുവിന്റെ അടുത്തേക്ക് എത്തി…

 

അശ്വിൻ : എന്താ ഇങ്ങനെ നിക്കുന്നെ…

 

നീതു : അവര് ശെരിക്കും കല്യാണകാര്യം സംസാരിക്കുകയാണോ

 

അശ്വിൻ : അല്ലാതെ പിന്നെ…

 

നീതു : ശെരിക്കും നിന്റെ വീട്ടിൽ സമ്മതിച്ചോ…

 

അശ്വിൻ : കുറേ കൂടി കഷ്ടമായിരിക്കും എന്നാ ഞാൻ കരുതിയെ പക്ഷെ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയത് കൊണ്ട് വേഗം നടന്നു…

 

നീതു : നീ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞെ…

 

അശ്വിൻ : എങ്ങനെയൊക്കെ…

 

നീതു : നിന്നെ മാത്രം കുറ്റപ്പെടുത്തി… നിനക്ക് വേണമെങ്കിൽ വിട്ടിട്ട് പോകാമായിരുന്നല്ലോ..

 

അശ്വിൻ : നിനക്ക് ഞാൻ വാക്ക് തന്നതല്ലേ വിട്ടിട്ടു പോകില്ലെന്ന് പിന്നെ എങ്ങനെ ഞാൻ വാക്ക് തെറ്റിക്കും…

 

നീതു പതിയെ അശ്വിനെ കെട്ടിപിടിച്ചു..അശ്വിൻ തിരിച്ചും…

 

രണ്ട് ദിവസങ്ങൾക്ക് ശേഷം നീതുവിന്റെയും അശ്വിന്റെയും ക്ലാസ്സ്‌ റൂം…

 

ജെറി : രണ്ട് ദിവസമായിട്ട് രണ്ടെണ്ണത്തിനേയും കാണുന്നില്ലല്ലോ… പണി ഏറ്റെന്നാ തോന്നുന്നെ… അവളുടെ വീട്ടിൽ അറിഞ്ഞു ആകെ കലിപ്പായി കാണും ഇനി ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല…

 

ഇതേ സമയം അരുണ തന്റെ സീറ്റിൽ…

 

അരുണ : ഇവളെന്താ മെസ്സേജിനൊന്നും മറുപടി തരാത്തെ… ഇനി ഞാൻ ഓഡിയോ അയച്ചുകൊടുത്തത് അശ്വിൻ അവളോട് പറഞ്ഞു കാണുമോ…

 

“നിങ്ങളൊക്കെ അശ്വിന്റെ ഇൻസ്റ്റായിലെ പോസ്റ്റ്‌ കണ്ടോ ”

 

പിന്നിലിരുന്ന ഒരു കുട്ടി വിളിച്ചു ചോദിച്ചു…

 

സനൽ : എന്ത് പോസ്റ്റ്‌…

“എൻഗേജ്ട് എന്ന്… ഒരു ഫോട്ടോയും ഉണ്ട്… അവന്റെ കല്യാണം ഉറപ്പിച്ചു എന്നാ തോന്നുന്നെ ”

 

ക്ലാസ്സിലെ കുട്ടികൾ ഒക്കെ ഒന്ന്‌ നെട്ടി

 

“ആരാ പെൺകുട്ടി ”

 

“അറിയില്ല റിങ്ങ് ഉള്ള രണ്ട് കൈമാത്രമേ ഫോട്ടോയിൽ ഉള്ളു ”

 

സനൽ : ടാ ജെറി.. അവൻ പറഞ്ഞത് സത്യമാണോ

 

ജെറി : അതെ പോസ്റ്റ്‌ ഉണ്ട്… ദാ നോക്കിയെ…

 

സഞ്ജു : ഇത് നീതുവാണോ…

 

ജെറി : ഒന്ന്‌ പോയേടാ.. അവന്റെ വീട്ടിൽ ഇപ്പോൾ സമ്മതിക്കും…

 

ഇതേ സമയം അരുണ

 

അരുണ : അശ്വിന്റെ എൻഗേജ്മെന്റ് കഴിഞ്ഞോ ആരുമായി… അവളെയും കാണുന്നില്ലല്ലോ… ഇനി ചിലപ്പോൾ… അതെങ്ങനെ അവളെ കുറിച്ച് എല്ലാം ഞാൻ അയച്ചു കൊടുത്തതല്ലേ എന്നിട്ടും അവൻ ഇത് ചെയ്യുമോ… ഇനി അവളോടുള്ള ദേഷ്യം കൊണ്ട് വേറെ പെൺകുട്ടിയെ…

 

“ദേ നോക്കിയെ… നീതുവിന്റെ ഇൻസ്റ്റായിലും സെയിം പിക് ”

 

കുട്ടികൾ എല്ലാം വേഗം തന്നെ ഫോൺ എടുത്ത് ഫോട്ടോ നോക്കി…

 

“ശെരിയാ സെയിം ഫോട്ടോ”

 

സഞ്ജു : ഞാൻ പറഞ്ഞില്ലേ… അവളായിരിക്കുമെന്ന്…

 

ക്ലാസ്സിൽ മുഴുവൻ ചർച്ച തുടങ്ങി…

 

“എന്നാലും അവര് നമ്മളോടൊന്നും പറഞ്ഞില്ലല്ലോ… മിണ്ടാപൂച്ചയെ പോലെ ഇരുന്നിട്ട് ആ നീതു “…

 

രണ്ട് പേരും ഇങ്ങോട്ട് വരട്ടെ…

 

“ദേ… വീണ്ടും ഫോട്ടോസ്… രണ്ട് പേരുടേയും ഉണ്ട്… ഇനി ഒരു ഡൌട്ടും വേണ്ട..”

 

ഇത് കണ്ട അരുണയും മറ്റും നെട്ടി ഇരുന്നു…

 

“കുറച്ച് നാളായി രണ്ട് പേരും ഒന്നിച്ചായിരുന്നു നടപ്പൊക്കെ എനിക്ക് അപ്പോഴേ തോന്നിയതാ.. ഇങ്ങോട്ട് വരട്ടെ രണ്ടെണ്ണവും ”

 

പെട്ടെന്ന് തന്നെ ന്യൂസ്‌ കോളേജ് മുഴുവൻ പടർന്നു…

Leave a Reply

Your email address will not be published. Required fields are marked *