നിന്റെയടുത്ത് നിന്നും വലുതായി എന്തെങ്കിലും നേടി ഒഴിവാക്കാനുള്ള പ്ലാൻ ആയിരുന്നു അത് എന്റെ പ്ലാൻ ഒക്കെ പെർഫെക്ട് ആയിരുന്നു.. പക്ഷെ അപ്പോഴും എവിടെയൊക്കെയോ നിന്നെ എനിക്ക് വേണം എന്നുണ്ടായിരുന്നു.. കിട്ടില്ല എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നു… പക്ഷെ അവസാനം നീ എന്നെ നെട്ടിച്ചു..ആ മാല ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല… എനിക്ക് ഇങ്ങനെയൊന്നും ആരും തന്നിട്ടില്ല അതോടെ ഞാൻ വീണു… നിന്നെ എങ്ങനെയും സ്വന്തമാക്കണം എന്നായി… അതിന് ശേഷം നീ എന്നെയും കൊണ്ട് ഈ വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു രാത്രി എന്താ നടക്കാൻ പോകുന്നത് എന്ന് പക്ഷെ നിന്നെക്കാൾ കൂടുതൽ ഞാൻ അത് ആഗ്രഹിച്ചിരിരുന്നു.. പക്ഷെ പിറ്റേന്ന് എല്ലാം മാറി മറിഞ്ഞു ഞാൻ സ്വപ്നത്തിൽ പോലും കരുതാത്തതായിരുന്നു നടന്നെ… എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു എന്റെ ജീവിതം തീർന്നു എന്ന് ഞാൻ ഉറപ്പിച്ചു… നിന്റെ ഓഫർ സീകരിക്കുക വഴി ഞാൻ ഒരു ചാൻസ് എടുത്ത് നോക്കിയതാ…പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ഒരു ധൈര്യം കിട്ടി നീ എന്നെ ഉപദ്രവിക്കത്തില്ല എന്നൊരു ധൈര്യം
അശ്വിൻ : അതെന്താ അങ്ങനെ തോന്നിയത്…
നീതു : എന്തോ അങ്ങനെ തോന്നി… നീ എന്നോട് ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും കണ്ണില് ഇഷ്ടമാ കണ്ടെ… നീ എന്നെ നോക്കുന്നരീതി കാണുമ്പോൾ ഒന്നും ചെയ്യില്ല എന്ന് തോന്നി…
അശ്വിൻ : എന്നിട്ടാണോ ഞാൻ റേപ്പ് ചെയ്തു എന്ന് പറഞ്ഞെ…ശെരിക്കും നിനക്ക് അങ്ങനെ ഫീൽ ചെയ്തോ…
നീതു : ഉം ഫീൽ ചെയ്തു… പക്ഷെ നിനക്ക് എന്നെ ഇഷ്ടമാണെന്നാ ഫീൽ ചെയ്തെ…പക്ഷെ അപ്പോഴും ഉറപ്പൊന്നും ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ ഉറപ്പായി…
അശ്വിൻ : അങ്ങനെയാണെങ്കിൽ നമുക്ക് എല്ലാം ആദ്യം മുതൽ തുടങ്ങാം… ഇതുവരെയുള്ളതൊക്കെ മറക്കാം, ഇനി അങ്ങോട്ട്…
നീതു : ഒന്നും നടക്കില്ല അശ്വിനെ… നമ്മൾ ഇങ്ങനെയൊക്കെ തീരുമാനിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ.. നിന്റെ വീട്ടുകാർ എന്നെ സ്വീകരിക്കുവോ… വലിയ പ്രശ്നമാകും എന്റെ അച്ഛനും അമ്മയുമൊക്കെ നാണം കെടും… അവസാനം വീണ്ടും വേദനിക്കേണ്ടി വരും…
അശ്വിൻ :വീട്ടിലെ കാര്യം ഞാൻ പറഞ്ഞു ശെരിയാക്കികോളാം… ഞാൻ കട്ടക്ക് നിന്നോളാം അവസാനം അവര് സമ്മതിച്ചോളും… നീ തന്നെയല്ലേ പറഞ്ഞെ എന്നെ വേണമെന്നാ ആഗ്രഹം എന്ന്…
നീതു : അവര് ഒട്ടും സമ്മതിച്ചില്ലെങ്കിലോ…
അശ്വിൻ : ആര് സമ്മതിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല… എന്നെ വിശ്വസിക്ക് നീതു..
നീതു : എന്നെ എന്താ ഇത്ര ഇഷ്ടം… എന്റെ എല്ലാം നിനക്ക് കിട്ടിയല്ലോ… എന്നിട്ടും എന്താ…
അശ്വിൻ : എനിക്ക് തന്നെ അതിന് ഉത്തരം കിട്ടിയിട്ടില്ല… പിന്നെ എങ്ങനെ നിന്നോട് പറയും…
നീതു : ഈ ഇഷ്ടം മാറുവോ…
അശ്വിൻ : നിന്റെ ഇഷ്ടം മാറാതിരുന്നാൽ മതി…
നീതു : ഉറപ്പാണല്ലോ… എന്നെ വിട്ടേച്ച് പോകരുത്…
അശ്വിൻ : ഉറപ്പ്…പോരെ…
നീതു : വീട്ടിൽ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞും പോയല്ലോ…
അശ്വിൻ : ദേ കളിക്കാതെ പറ്റില്ല എന്ന് ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞേക്ക്… അവര് ചിലപ്പോൾ ചെറുക്കന്റെ വീട്ടിൽ വിളിച്ച് ഒക്കെ പറയും…
നീതു : അതൊക്കെ പറഞ്ഞോളാം.. പക്ഷെ എന്ത് പറയുമെന്നാ
അശ്വിൻ : നിനക്കാണോ കള്ളം പറയാൻ പാട്…
നീതു : ദേ…
അശ്വിൻ : അതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
നീതു : ഉം എന്താ
അശ്വിൻ : ശെരിക്കും നിന്റെ ബർത്ത് ഡേയ് എന്നാ
നീതു : അത്…അതറിയണോ?
അശ്വിൻ : പറ നീതു…
നീതു : ഫെബ്രുവരി 9
അശ്വിൻ : ഇത് സത്യമാണല്ലോ അല്ലേ…
നീതു : അച്ഛനാണെ…
ഇത് കേട്ട് അശ്വിൻ പതിയെ ചിരിച്ചു….
നീതു : അല്പം കഴിഞ്ഞു ഞാൻ പൊക്കോട്ടെ… വീട്ടിൽ പോയി രണ്ട് ദിവസം നിൽക്കാം അതിനിടയിൽ എന്തെങ്കിലും പറഞ്ഞു ആലോചന മുടക്കാം
