“ഞങ്ങൾ ഡിസൈനിംഗ് ഡിപ്പാർട്മെന്റിൽ ജോലിക്ക് കേറി സാറിനെ വായിനോക്കാൻ ഇവിടെ വരുന്നു.” മൂന്നുപേരിൽ ഒരുവൾ വാഹിദിനു മറുപടികൊടുത്തു. കൂട്ടച്ചിരിയുടെ ശബ്ദം ഉയർന്നു. അതുവരെയുണ്ടായിരുന്ന കോർപറേറ്റ് അന്തരീക്ഷത്തിൽ നിന്ന് ആ കാന്റീൻ നല്ലൊരു സൗഹൃദക്കൂട്ടത്തിന്റെ ഊഷ്മളതയിലേക്ക് വഴിമാറി. ജോലിയുടെ സമ്മർദ്ദവും അമിത ഉത്കണ്ഠയും നിമിഷങ്ങൾക്കൊണ്ട് അളിഞ്ഞില്ലാതായി, അവരുടെ ബോധമണ്ഡലം ലഘുകരിക്കപ്പെട്ടു. അവരുടെ കലപില സംസാരവും കളിയും ചിരിയും ഒച്ചയും ബഹളവും സജീവമായപ്പോൾ ജൂലി ചാടിത്തുള്ളി എഴുന്നേറ്റ് താഴേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ വാഹിദും എഴുന്നേറ്റു.
“സാറു പോകുവാണോ.? നല്ല രസമായിരുന്നു, സമയം പോയതറിഞ്ഞില്ല.”
മൂന്നുപേരിൽ അനാമിക എന്ന് പേരുള്ള പെൺകുട്ടി പരിഭവസ്വരത്തിൽ പറഞ്ഞു. മറ്റുള്ളവർ മൂളിക്കൊണ്ട് തലകുലുക്കി അത് ശരിവച്ചു.
“വേഗം വിട്ടോ, നിങ്ങൾക്കുള്ള പാരയാണ് ഇപ്പൊ താഴേക്ക് പോയത്. ടീ ബ്രേക്ക് കഴിഞ്ഞില്ലേ.വിട്ടോ വിട്ടോ.”
വാഹിദ് അവരോട് പറഞ്ഞു. അവരും അവന്റെ കൂടെ താഴേക്ക് നടന്നു. അനാമികയുടെ കൂട്ടുകാരി മീനു തന്റെ മുന്നിൽ സ്റ്റെപ്പിറങ്ങിയ വാഹിദിന്റെ തലയുടെ പിന്നിലുള്ള നീളൻ മുടിയിൽ വെറുതെ ഒന്ന് തൊട്ടുനോക്കി. അവൻ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു.
“അടിപൊളി. ഒന്നുകൂടി പിടിച്ചു നോക്കട്ടെ.?”
മീനു ചെറിയ പൊട്ടിച്ചിരിയുടെ ഇടയിലൂടെ ചോദിച്ചു.
“പൊക്കിയെടുത്തു ഈ ഗ്ലാസ്സ് വിൻഡോയിലൂടെ താഴെക്കിടും ഞാൻ.”
വാഹിദ് അവളോട് തമാശയായി പേടിപ്പിക്കുന്ന വിധത്തിൽ പറഞ്ഞു. അതാസ്വദിച്ചു ചിരിച്ചു കൊണ്ട് ഉല്ലാസവതികളായി മൂന്നുപെൺകുട്ടികളും അകത്തേക്ക് കയറിപ്പോയി. സഫയും വന്ദനയും അവന്റെ കൂടെ താഴേക്ക് നടന്നു.
“നാളെയും മാറ്റന്നാളും ഓഫല്ലേ. എന്താ സാറിന്റെ പരിപാടികൾ.?”
വന്ദനയാണ് ചോദിച്ചത്. വാഹിദ് അവന്റെ കാബിൻ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങുകയായിരുന്നു. ചോദ്യം കേട്ട് അവൻ വാതിൽക്കൽ നിന്ന് തിരിഞ്ഞു നോക്കി.
“എന്ത് പരിപാടി. ഉച്ചവരെ കിടന്നുറങ്ങി നേരത്തെ എണീക്കണം അല്ലാതെന്താ.” അവൻ ചിരിച്ചു.
“എങ്കിൽ ഇന്ന് വീട്ടിലേക്ക് വരുന്നോ.? ഞങ്ങൾ രണ്ടുപേരും മാത്രേ ഉള്ളൂ. ഫുഡ് ഒക്കെ ഉണ്ടാക്കി ജോളിയായി മിണ്ടീം പറഞ്ഞും ഇരിക്കാം.” സഫ പറഞ്ഞു.
“എന്നേം ശ്വാസം മുട്ടിക്കാനാ? യ്യോ വേണ്ടായേ..”
വാഹിദ് പേടി അഭിനയിച്ചു.
“അയ്യേ.. ഒന്ന് പോ സാറേ. ഇവൾ ചുമ്മാ പറഞ്ഞതാ.”
വന്ദന ലജ്ജയിൽ കുതിർന്നു. സഫയും. വാഹിദ് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിയപ്പോൾ വന്ദന വാതിലിൽ പിടിച്ചു അകത്തേക്ക് തലയിട്ട് വീണ്ടും പറഞ്ഞു.
“സാറേ.. വരൂന്നേ. ഞങ്ങൾ ശ്വാസം മുട്ടിക്കോളാം. സാർ വരൂ ന്നെ..”
വന്ദനയുടെ ശബ്ദത്തിൽ അൽപ്പം ഇടർച്ച കലർന്നു. അവളുടെ
കണ്ണുകളിൽ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. ഉരുണ്ട പഞ്ഞിക്കവിൾ ചുവന്നു.
“പിന്നൊരിക്കൽ വരാ. ഇന്ന് വേറെ പ്രോഗ്രാംസ് ഉണ്ട്.” വാഹിദ് അവളെ നിരാശയാക്കാതിരിക്കാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. അവൾ ഒന്നും പറയാതെ കുറച്ച് നേരം അങ്ങിനെ തന്നെ നിന്നിട്ട് അവരുടെ കാബിനിലേക്ക് മടങ്ങി.
“എന്താ പറഞ്ഞേ?” സഫ അകത്തേക്ക് കയറിവന്ന വന്ദനയോട് ചോദിച്ചു. വന്ദന ചുണ്ട് മലർത്തി ഇല്ലെന്ന് പറഞ്ഞു. സഫ എഴുന്നേറ്റ് വാഹിദിന്റെ കാബിനിലേക്ക് ചെന്നു.
“അതെന്താ സാർ വരാത്തത്? എനിക്കറിയാം എന്താ ന്ന്.” സഫ അല്പം പുച്ഛത്തോടെ പറഞ്ഞു.
“എനിക്ക് വേറെ കുറച്ച് കാര്യങ്ങൾ ഉള്ളത് കൊണ്ടാണെന്നെ. ഞാൻ വന്ദനയോട് പറഞ്ഞല്ലോ പിന്നെ വരാം ന്ന്.” വാഹിദ് കസേരയിൽ ഒന്ന് കറങ്ങി സഫയുടെ അഭിമുഖമായി തിരിഞ്ഞു.
“ഇതൊക്കെ ഡേറ്റ് നീട്ടിവെക്കാൻ പറ്റുന്ന വലിയ കാര്യങ്ങൾ ആണോ? വേണം ന്ന് തോന്നുമ്പോ കിട്ടണ്ട കാര്യങ്ങൾ വേണ്ടപ്പോൾ കിട്ടണം. ഞങ്ങൾ സാറിന്റെ ലുക്കിന് ചേരുന്ന ടൈപ്പ് അല്ല, അത് തന്നെ കാരണം. അതങ്ങു പറഞ്ഞാൽ പോരെ.”
അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി അല്പം ദേഷ്യത്തോടെ അതും പറഞ്ഞു അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ മടങ്ങിപ്പോയി. വാഹിദ് അവൾ പോയ ഭാഗത്തേക്ക് നോക്കി അൽപനേരം ഇരുന്നിട്ട് തിരിഞ്ഞു ജോലി തുടർന്നു.
