“ഒന്ന് പോടീ അവിടുന്ന്. നിങ്ങൾ കരുതുന്ന പോലെയല്ല, ഞാൻ ഒന്ന് പരിചയപ്പെട്ടു. അത്രേയുള്ളൂ.”
“ഇവിടുള്ള മുഴുവൻ ചെക്കന്മാരുടെയും കൊതിയാ ആ പോയ മുതൽ. പക്ഷേ പെണ്ണ് മൈന്റ് പോലും ചെയ്യില്ല.” വന്ദന പറഞ്ഞു.
“ഏതായാലും നിങ്ങൾ പൊക്കോ. മൺഡേ കാണാം. ഹാപ്പി വീക്കെന്റ്.” വാഹിദ് വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. സഫയും വന്ദനയും അവരുടെ സ്‌കൂട്ടിയുടെ അടുത്തേക്ക് പോയി.
വാഹിദ് പതുക്കെയാണ് ബൈക്ക് ഓടിച്ചത്. വഴിയിൽ സംഗീതയെ കണ്ടുമുട്ടുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ പോകുന്ന വഴിയിലൊന്നും അവളെ അവന്
കാണാൻ സാധിച്ചില്ല. രണ്ടു വശത്തെ ഫുട്പാതിലും നോക്കിക്കൊണ്ട് നല്ല തണുപ്പുള്ള രാത്രിയുടെ മഞ്ഞനിറം കലർന്ന റോഡിലൂടെ അവൻ തട്ടുകടയുടെ അടുത്തേക്ക് ബൈക്ക് പായിച്ചു. അവിടെയെത്തിയപ്പോൾ വണ്ടി റോഡരികിൽ ഒതുക്കി നിർത്തി കടയിൽ അവൻ സ്ഥിരമായി ഇരിക്കാറുള്ള ഭാഗത്തേക്ക് ചെന്നപ്പോൾ സംഗീത.!
അവൻ വന്നത് അറിഞ്ഞിട്ടും അവൾ തല ഉയർത്തുകയോ അവനെ ശ്രദ്ധിക്കുകയോ ചെയ്തില്ല. വാഹിദ് അവൾക്കടുത്തു ചെന്നിരുന്നു രണ്ടു ചായക്ക് ഓർഡർ കൊടുത്തു. എന്നിട്ട് തണുപ്പ് തട്ടിയ കൈകൾ പരസ്പരം ഉരച്ചു. കടക്കാരൻ ചായ കൊണ്ടുവന്നു കൊടുത്തപ്പോൾ ഒരെണ്ണം അവൻ അവൾക്ക് നീട്ടി.
“ഒരുപാട് പറയാനുണ്ടെന്ന് എനിക്കറിയാം. പണത്തിന് വേണ്ടിയോ, കാമുകന്റെ കൂടെ പ്രായത്തിന്റെ ആവേശം ആസ്വദിക്കുന്നതല്ലെന്നും എനിക്കറിയാം. പക്ഷേ പിന്നെന്തിന് എന്നൊരു ചോദ്യം എന്റെ ഉള്ളിലുണ്ട്. അതുകൊണ്ടാണ് നിന്റെ കാര്യത്തിൽ എന്റെ ശ്രദ്ധ പോയത്.” ചായ ഒരിറക്ക് കുടിച്ചിട്ട് വാഹിദ് പറഞ്ഞു. സംഗീത പതുക്കെ ചായ കുടിച്ചു. ഇടക്കിടയ്ക്ക് വലതു ഭാഗത്തേക്ക് നോക്കിക്കൊണ്ടിരുന്നു. അവൾ ടോമി വരുന്നത് ശ്രദ്ധിക്കുകയാണെന്ന് വാഹിദ് മനസ്സിലാക്കി.
“അവൻ വരുമ്പോ വരട്ടെ. താൻ സ്വസ്ഥമായി ഒരു ഗ്ലാസ്സ് ചെയ്യായെങ്കിലും കുടിക്ക്.” വാഹിദ് അവൾ നോക്കുന്നത് കണ്ടപ്പോൾ പറഞ്ഞു.
“എനിക്കെന്തിനു ടെൻഷൻ. എന്നെ അവൻ ഒന്നും ചെയ്യില്ല. കുറഞ്ഞത് രണ്ടു വർഷമെങ്കിലും എന്നെ നന്നായി വിൽക്കാൻ അവന് സാധിക്കും. അതുകഴിഞ്ഞേ എന്റെ മാർക്കറ്റ് കുറയുകയുള്ളൂ എന്ന് അവന് നന്നായറിയാം. മാർക്കറ്റിൽ ഫ്രഷ് പീസല്ലേ ഞാൻ.” സംഗീത പരിഹാസം കലർന്ന ശബ്ദത്തിൽ പറഞ്ഞു.
“തനിക്ക് യാതൊരു ഗുണവും ഇല്ലെങ്കിൽ പിന്നെന്തിനു താനിതിനു നിന്നു കൊടുക്കുന്നു. അവൻ ആരാ, നിന്റെ ബ്രദറൊന്നും അല്ലല്ലോ, നിർവൃതികേട് കൊണ്ട് ഇങ്ങനെ സഹിക്കാൻ. പറ്റില്ലാന്ന് തീർത്തങ്ങു പറയണം, അല്ലാതെന്താ..”
വാഹിദ് അല്പം പരുഷമായി പറഞ്ഞു.
“ഞാനെന്താ കഴപ്പിളകി ഓരോ ദിവസം വ്യത്യസ്തമായ കുണ്ണയിട്ട് കളിക്കാൻ കൊതിച്ചിട്ടാണ് ഈ പരുവത്തിൽ ജീവിക്കുന്നത് എന്നാണോ പറഞ്ഞുവരുന്നത്.? പറ്റില്ലെന്ന് തീർത്തു പറയണോ വേണ്ടയോ എന്ന് ചിന്തിക്കാനുള്ള ബുദ്ധിപോലും എനിക്കില്ലേ? ഏതെങ്കിലും പെണ്ണ് ആഗ്രഹിച്ചു ചെയ്യുന്നതാണോ റോഡ് സൈഡിൽ വണ്ടിയുടെ ഡോർ തുറന്നു വച്ചു കാലകത്തി കിടന്നു കൊടുക്കാൻ.? താനെന്താ പൊട്ടനാണോ?”
സംഗീത ശബ്ദം അടക്കിപ്പിടിച്ചു വാഹിദിനെ നോക്കി ചീറി. അവൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു.
“അഥവാ താൻ രക്ഷപ്പെടാൻ കഴിയാത്ത ഏതോ ട്രാപ്പിൽ പെട്ടിട്ടുണ്ട് എന്നർത്ഥം.”
വാഹിദ് അവളുടെ സാഹചര്യം മനസ്സിലാക്കി പറഞ്ഞു. സംഗീത നിമിഷങ്ങളോളം അവന്റെ മുഖത്തേക്ക് നോക്കി നിശബ്ദയായി ഇരുന്നു. അവളുടെ കണ്ണുകൾ ചെറുതായി ചുവെക്കുന്നതും ഈറൻ പുതക്കുന്നതും അവന് തട്ടുകടയിലെ വെളിച്ചത്തിൽ മനസ്സിലായി. സംഗീത ചായ ഗ്ലാസ് ബെഞ്ചിൽ വച്ചിട്ട് എഴുന്നേറ്റ് ബാഗ് തോളിലിട്ടു. വാഹിദ് ഒപ്പം എഴുന്നേറ്റ് ചായയുടെ ക്യാഷ് കൊടുത്ത് അവളുടെ ഒപ്പം നടന്നു. രണ്ടുപേരും നടന്ന് പൂമരത്തിന്റെ ചുവട്ടിലെ ഇരുട്ടിൽ എത്തിയപ്പോൾ എവിടെ നിന്നോ ടോമി അവരുടെ അടുത്തേക്ക് വന്നു. സംഗീത ഒന്ന് ഞെട്ടി. വാഹിദ് സംഗീതയുടെ മുഖത്തേക്ക് നോക്കി.
