നാമം ഇല്ലാത്തവൾ – 3അടിപൊളി  

” എന്റേം കൂടെ കഴിവ് കൊണ്ടാ ഇത്രയും അടിപൊളിയായെ.. ”

എന്ന് വെച്ച് കാച്ചിയതും ആമി എന്നെയൊന്നു ഇരുത്തി നോക്കി.. ഞാൻ കണ്ണുകൊണ്ട് കൊളമാക്കല്ലെ എന്നൊരു അഗ്യവും ഇട്ട്

” അത് പിന്നെ പ്രതേകിച്ചു പറയണോടാ ഞങ്ങൾക് അറിയുകേലെ നിന്റെ കൈപ്പൂണിയം ”

ഇനി എന്നെ ആക്കിയതാണോ.. മൈര് നമ്മക്കെന്ത് പാട് കിട്ടിയതും കുത്തികേറ്റി അടുത്തുള്ള സോഫയിൽ ഏട്ടനൊപ്പം ഇരിപ്പുറപ്പിച്ചപ്പോ അച്ഛനും വന്ന് പത്രം വയ്ക്കാൻ ഇരുന്നു… ഇങ്ങേരെ കൊണ്ട് വലിയ തൊള്ളയായല്ലോ, രാവിലേം രാത്രിയിലും എടുത്തിട്ട് മറിക്കാൻ അതിലേരേലും പെറ്റ് കിടപ്പുണ്ടോ.. എന്റെ മമ്മിക്ക് രണ്ടാമത്തെ മോനെ നഷ്ടപ്പെടും എന്നുള്ള ഒറ്റ ബോധം ഉള്ളത് കൊണ്ട് ഡോ തന്തേ നിങ്ങളെ ഞാൻ വെറുതെ വിട്ടേക്കുന്നു…

” എന്താടാ… പത്രം വേണോ… ”

ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ട് അച്ഛൻ എന്നോട് ചോദിച്ചപ്പോ വേണ്ടേ എന്ന് തലകുലുക്കി

” ഇവനോ… പത്രവോ എന്തിന് കപ്പലണ്ടി പൊതിയാനോ.. അച്ഛന് വേറെ പണിയൊന്നുമില്ലേ.. ”

ശെടാ.. ഭാര്യയും ഭർത്താവും തച്ചിന് ഇറങ്ങിയേകുവാണല്ലോ മനുഷ്യന്റെ മെക്കിട്ട് കേറാൻ.. അതിനും പുള്ളി ഒന്ന് ചിരിച്ചു വീണ്ടും വായന തുടങ്ങിയപ്പോ

” എന്തു സുഖവാടോ.. തനിക്കും തന്റെ പെണ്ണുമ്പുള്ളക്കും എന്റെ നെഞ്ചത്തോട്ടു കേറുമ്പോ കിട്ടുന്നെ ഏഹ്… എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിച്ചു പോവ്വാ… ”

ഞാൻ യാചനയുടെ സ്വരത്തിൽ പറഞ്ഞതും അങ്ങേരും ചിരി.. എല്ലാത്തിന്റേം ചിരി ഞാൻ നിർത്തുനുണ്ട്.. ഞാൻ എണ്ണിറ്റ് അടുക്കളയിലേക്ക് വലിഞ്ഞു.. അവിടെ മൂന്നുപേരും കാര്യമായ പണിയിലാണ്..
” എന്താടാ… പെണ്ണുമ്പുള്ളെ കാണാഞ്ഞിട്ട് വന്നതാണോ… ”

ടോം ആൻഡ് ജെറിയിൽ ടോം കതകിനു വെളിയിലേക്ക് തലയിടുന്ന പോലെ നിൽക്കുന്ന എന്നെ ഏട്ടത്തി സസൂഷമം ഒന്ന് വിലയിരുത്തി.,

” അല്ല.., നിങ്ങടെ കെട്ടിയോൻ നുമ്പേ ഇട്ട മൊട്ട വിരിയാൻ വെച്ചെന്ന് പറഞ്ഞു… അത് നോക്കാൻ വന്നെയാ.. എന്തെ… ”

എന്ന് വെച്ച് വിട്ടതും അവിടുന്നു ഒരു ചമ്മൽ പ്രതീക്ഷിച്ച എനിക്ക് തെറ്റി അവർക്ക് ഒരനക്കവും ഇല്ല, ആമി എന്നെ നോക്കി കണ്ണുരുട്ടുണ്ട്..

” എന്റെ കെട്ടിയോൻ മാത്രമല്ലെടാ നിന്റെ തന്തയും ഇട്ട മൊട്ട ഉണ്ട് അതുടെ കൊണ്ട് പൊക്കോ നിയ്യ്… ”

ഓ മൈ ഗോഡ്, ഇപ്പോൾ എന്റെ തന്തക്ക് അല്ലെ വിളിചേ… അതെ എന്റെ തന്തക്ക് തന്നെ…

” ഡി… ഡി…. ”

എന്നമ്മയുടെ ആലർച്ച എത്തിയതും ഏട്ടത്തി ഒന്ന് പരുങ്ങി, ആ ഫ്ളോയിക്ക് പറഞ്ഞു പോയതാ പാവം.

” സോറി..പെട്ടെന്ന് ആ ഒരു ഇതിലങ് വന്ന് പോയതാ.. അമ്മക്ക് ഫീലായോ… ”

എന്ന് കുറച്ച് വിഷമം, നടിച്ചു എവിടെ അടവാണെന്നെ എനിക്കറിയരുതോ…?? പറഞ്ഞതും…

” അതല്ല..ദേ ആ തോരൻ അടിക്ക് പിടിക്കുന്നു അതൊന്ന് ഇളക്കി ഇട്.. ”

അഹ് ഇപ്പൊ എങ്ങനെ ഇരിക്കണ്… നല്ല ഭാര്യ… വെറുതെയല്ല ഞാൻ ഇങ്ങനെയയെ.. ഇതിന്റെ ഒക്കെ അല്ലെ വിത്ത്..

” ഹേ.. സ്ത്രീയെ….. ”

അമ്മ അരിഞ്ഞോണ്ടിരുന്ന കത്തി താഴെയായി വെച്ച് എന്നെ തലചാരിച്ചൊന്നു നോക്കി… ബാക്കി രണ്ടും കണ്ണൊക്കെ ചുരുക്കി ഞാൻ എന്താണ് പറയാൻ പോകുന്നെ എന്ന് നോക്കി നിന്നതും

“നിങ്ങളുടെ ഭർത്താവിനെയാണ് ഈ നിൽക്കുന്ന സ്ത്രീ കുറച്ച് നിമിഷങ്ങൾക്ക് മുൻപേ അപമാനിച്ചത്… എന്നിട്ട്… എന്നിട്ട് നിങ്ങൾക്കൊന്നും പറയാൻ ഇല്ലേ…”

ആമി കൈയിൽ പിടിച്ചു വേണ്ട എന്ന് പറയുണ്ട്… ഏട്ടത്തി നിനക്ക് ഇത് കൊണ്ടെന്തു സുകവാട കിട്ടുന്നെ എന്നൊരു പോസ് എനിക്ക് നേരെ ഇട്ടപ്പോ ചട്ടമ്പിനാട് സിനിമയിൽ സുരാജ് ചെയുന്ന പോലെ തല ചെരിച്ചു ഒരു ആക്കിയ ചിരി അങ്ങ് കൊടുത്തു..
” അതവൾ അറിയാതെ വിളിച്ചതാട.. പിന്നെ നിന്റെ തന്തക്കല്ലേ വിളിച്ചേ അയിന് ഞാൻ എന്ത്വേണം..?”

ഏഹ്…ശെരിയാണല്ലോ എന്റെ തന്തക്കക്കല്ലേ വിളിച്ചേ അയിന് അവരെന്തിനാ ഫീൽ അടികുന്നെ.. ഞാൻ എന്തൊരു മണ്ടനാ. .അല്ല എന്റെ തന്തെന്ന് പറയുമ്പോ എന്റെ അമ്മ അതായത് ഈ സ്ത്രീ..ഇവരുടെ ഭർത്താവല്ലേ അങ്ങേര്…, അപ്പൊ അവരുടെ രാത്രികളുടെ കഷ്ടപ്പാടല്ലേ ഞാൻ… ശോ കൺഫ്യൂഷൻ ആയല്ലോ…

” നിങ്ങൾ വീണ്ടും എന്നെ തേച്ചല്ലേ… ”

എന്ന് തിരിഞ്ഞു ചോദിച്ചതും ആമി ഒഴികെ രണ്ടും ചിരി..അല്ലേലും അതൊന്നും കാത്താനുള്ള മൂള ഇല്ലതിന്,

” തേച്ചോ.. എന്ത് തേച്ചോന്ന്.. ”

” ഒന്നുല്ല മോളെ… അവന് വട്ട് അല്ലാതെതെന്ത്.. ”

അമ്മ അവളുടെ ചോദ്യത്തിന് പരിഹാരം കണ്ടപ്പോ…

” ദൈവമേ.. പേരിനെങ്കിലും കുറച്ച്., അതികം ഒന്നും ഞാൻ ചോദിക്കുന്നില്ല കുറച്ചു ബുദ്ധി ഇതിന് കൊടുത്തുടയിരുന്നോ . ”

എന്ന് ഞാൻ സ്വയം ചോദിച്ചതെ, ഏട്ടത്തി എന്റെ നേർക്ക് അറിഞ്ഞോണ്ട് ഇരുന്ന കത്തി നീട്ടി.. ഇവിടെ എല്ലാർക്കും എന്തൊക്കെയോ കുഴപ്പമുണ്ട്..

ഇനി സണ്ണി ഒഴിപ്പിച്ച മഠംപള്ളിയിലെ മനോരോഗി ഇവരുടെ ഒക്കെ ശരീരത്തിൽ ഉണ്ടോ ഈശ്വര..

” ദേ അജു., ആ പെണ്ണിന്റെ മെക്കിട്ട് കേറണ്ട.. ഇക്കണക്കിനു എന്തോ വിശ്വസിച്ചാ ഞങ്ങളു നിന്റെ കൂടെ ഇവളെ അയക്കുന്നെ ഏഹ്..”

” ഹ്യൂമർ സെൻസ് ഇല്ലാത്ത കുടുംബത്തിൽ എന്തിനാണോ നീ എന്നെ അയച്ചത്.. ”

” അതിന് നിന്നെ ഞങ്ങള് ദെത്തെടുത്തതല്ലേ… എന്നിട്ടും ഞങ്ങൾക്കു അബത്തം പറ്റിപ്പോയി.. ”

ഓർമ വെച്ച നാൾ മുതൽ എന്നെ തളർത്തിയ വാക്കുകൾ.. ഈ ഒറ്റ ഡയലോഗ് കാരണം ഞാൻ എന്തോരം വിഷമിച്ചു.. ചെറുപ്പത്തിൽ നാടുവിട്ടു പോകാൻ ഒരുങ്ങി.. അന്ന് എങ്ങനെയാ നടുവിടേണ്ടതെന്ന് അറിയാത്തത് കൊണ്ട് പോയില്ലാ.. എന്നാലും അതല്ല ഈ ഡയലോഗ് ഇപ്പോളും ട്രെൻഡിങ്ങിൽ ഉണ്ടല്ലോന്നാ..

എല്ലാരും ചിരി… ആമി എന്നെ നോക്കി വാ പൊത്തി ചിരിക്കുന്നു.. എന്നാൽ വാ തുറന്ന് പൊട്ടിച്ചിരിക്കുന്ന ഏട്ടത്തിയെ കണ്ടപ്പോ… എനിക്ക് സഹിച്ചില്ല

” അതെ കൂടുതല് കിണിക്കണ്ട, ആ പറഞ്ഞതിന്റെ അർത്ഥം മനസിലാകാത്ത കൊണ്ടാ… ”

“എന്ത് അർത്ഥം.. ഒന്ന് പോയെടാ ചമ്മി നില്കുമ്പോ ഓരോ പിടിവള്ളിയായിട്ട് വന്നോളും, ചമ്മിയെങ്കിൽ അങ്ങ് സമ്മതിച്ചു തരരുതോ… ”

” ഒക്കെ ഞാൻ ചമ്മി… എന്നാൽ അമ്മ പറഞ്ഞതിന്റെ അർത്ഥം ഏട്ടത്തിക്ക് മനസിലാകാഞ്ഞിട്ടാ..? ”

” എന്ത്…? ”

” അതായത് അവര് ആദ്യം പ്രതീക്ഷയോടെ ഒരു പ്രോഡക്റ്റ് ഇറക്കി കുറച്ചുനാൾ കഴിഞ്ഞിട്ടും ആ പ്രഡക്റ്റിൽ നിന്നും കാര്യമായ പെർഫോമൻസ് ഒന്നും അവർക്ക് കിട്ടാതെയായപ്പോ അവര് വേറെ ഒരു പ്രോഡക്റ്റ് ഇറക്കി, അത് സക്സസ്സ് ആകുകയും ചെയ്തു …അതോടെ കമ്പനി വിജയിച്ചു… മനസിലായോ…!! ”

ഇല്ല… എന്നേട്ടത്തി ചുമൽകുച്ചിയതും ഉടനെ ഞാൻ ഹാളിൽ ഇരിക്കുന്ന ഏട്ടന് നേരെ വിരൽ ചൂണ്ടി..

” ഇവരുടെ ആദ്യ പ്രോഡക്റ്റ് ആണ് ദേ ഇരുന്ന് ടീവി കാണുന്നെ..”

ഏതോ സിനിമ കണ്ട് കാര്യമായി വീക്ഷിക്കുന്ന ഏട്ടനെ നോക്കി അത് പറഞ്ഞതും സംഗതി മനസിലായ ഏട്ടത്തി എന്റെ നേരെ ചാടി

Leave a Reply

Your email address will not be published. Required fields are marked *