നാമം ഇല്ലാത്തവൾ – 3 3അടിപൊളി  

എന്നൊരു അലർച്ച, സത്യം പറയാല്ലോ ചിരിച്ചുപോയി അതുകെട്ടിട്ട് അപ്പുറത്തും ചിരി..

” പുറപ്പെട്ടു പുറപ്പെട്ടു… അര മണിക്കൂർ മുന്നെ പുറപ്പെട്ടു വേണേൽ ഒരുമണിക്കൂർ മുന്നെ പുറപ്പെടാം.. ”

ഞാനും അതെ ടോണിൽ പറഞ്ഞതും

” അഹ് പുറപ്പെട്.. പിന്നെ നിന്റെ ഉറ്റ സുഹൃത്ത്‌ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലന്ന് പറയാൻ പറഞ്ഞു അവള് നിന്നെ വിളിച്ചപ്പോ ഫോൺ എൻകെജ്ഡ് ആണെന്ന്.. ”

” ഓ.. ഞാൻ വിളിച്ചോളാം.. ”

” അവൾ എന്തിയെ…? ”

ഞാൻ ഫോൺ അവൾക് നേരെ നീട്ടി ആരാണെന്നു ചോദിച്ചോണ്ട് ഫോൺ ചെവിയോട് ചേർത്ത്

പിന്നെ അവർ എന്തൊക്കെയോ ചോദിച്ചു, ഏട്ടത്തി പറയുന്നതിന് എല്ലാത്തിനും കൊച്ചുകുട്ടികൾ തലയാട്ടുന്ന പോലെ തലയൊക്കെ ഇളക്കി മറിക്കുണ്ട്.. കുറച്ച് കഴിഞ്ഞ് ഫോൺ എന്റേ കൈയിൽ കൊണ്ട് തന്നു

” എങ്കിൽ ശെരിയെടാ..അഹ് വേഗം വരാൻ നോക്ക്… ”

അതിന് ഒരു ഒക്കെയും കൊടുത്ത് ഞാൻ ഫുഡും കഴിച്ചു പതിയെ വെളിയിലേക്ക് ഇറങ്ങി.. നല്ല മഞ്ഞുണ്ട്.. അഹ് എന്താ കാറ്റ് ഒരണ്ണം കിട്ടിയിരുന്നേൽ ഒന്ന് പിടിപ്പിക്കായിരുന്നു..

ശൂ… ശൂ…. ”

ഊമ്പി….പാമ്പ്… ഞാൻ നിന്നിടം ഇരുട്ട് നിറഞ്ഞതാണ്.. ഞാൻ ചുറ്റും കണ്ണോടിച്ചു..

” ശൂ……. “
നീട്ടിയൊരു വിളി.. അതോടെ പമ്പല്ല എന്നെനിക് ഉറപ്പായി.. പിന്നാര് ഇനീപ്പം സരളയുടെ മോള് വല്ലതും… സോറി ഗേൾസ് ഞാൻ കമ്മിറ്റിഡ് ആയി.. എന്നെ ഇങ്ങനെ ശല്യം ചെയ്യല്ലേ. പാവത്തുങ്കൾക്കു ഇങ്ങനെ സൗന്ദര്യം കൊടുക്കരുതേ ഈശ്വര…

” അഹ് ചേട്ടനായിരുന്നോ . ”

അടുത്തുള്ള ചേട്ടനാണ് ആള് നല്ല ഓപ്പൺ മൈൻഡ് ആണ് പിന്നെ എനിക്ക് ഒരു കൂട്ടും ആണ്, രാവിലെ ഒന്ന് പരിചയപെട്ടായിരുന്നു

” മ്മ്.. പിന്നെന്നാ കരുതി പാമ്പാണെന്നോ… ”

പുള്ളി ഒന്നടക്കി അത് ചോദിച്ചപ്പോ.. അതിലും വലിയ പാമ്പിനെ നിനക്ക് കാണണോടാ കുണ്ണേ എന്ന് ചോദിക്കാൻ എന്റെ നാവ് പൊങ്ങിയതാ പക്ഷെ എന്റെ സ്റ്റാറ്റസിനു അത് ചേരില്ല എന്നെനിക്ക് തോന്നി.. അതുകൊണ്ട് അതുകൊണ്ട് മാത്രം…

” ഏയ്യ്…”

” അജു അടിക്കുമോ..??”

അടിയെന്ന് പറഞ്ഞാൽ രണ്ടുതരം അടിയുണ്ട് അതിൽ ഏതാണാവോ..ഓ മറ്റേ അടി…”

അടിക്കുമോന്ന് അതും എന്നോട് അതും ഈ വിശ്വനാഥൻറെ മോനായ എന്നോട് .. എങ്ങനെ തോന്നി നല്ലൊരു ചെറുപ്പക്കാരനോട്‌ ഇങ്ങനെയുള്ള വാക്കുകൾ ചോദിക്കാൻ.. ഒന്നുല്ലേലും ഞാൻ എന്റെ അച്ഛന്റെ സ്റ്റാറ്റസ് നോക്കണ്ടെ!! വിശ്വനാഥന്റെ മോനായ എന്നോട് അങ്ങേര് ചോദിച്ച ചോദ്യം ചെ…

” അടിക്കുവോന്നോ എവിടാ സാധനം ഇരിക്കുന്നെ അണ്ണാ.ബ്രാൻഡ് ഒന്നും ഒരു വിഷയമേയല്ല.. ”

ഇപ്പൊ നിനക്ക് നിന്റെ തന്തയുടെ സ്റ്റാറ്റസ് നോക്കണ്ടെടാ എന്ന് മനസാക്ഷി മലരൻ പറഞ്ഞപ്പോ.. ഇടക്ക് ഒക്കെ സ്റ്റാറ്റസ് മാറ്റി റീൽസ് ചെയാം കുഴപ്പമില്ല എന്നും പറഞ്ഞു ബോധ്യപ്പെടുത്തി ഞാൻ ശാന്തത അണഞ്ഞു.

പിന്നൊന്നും നോക്കില്ലാ.. നാലെണ്ണം അങ്ങ് കീറി ഗ്രീൻ ലേബൽ…കണ്ണിനു ചെറിയ ഒരു മങ്ങൽ നടത്തത്തിൽ ചെറിയ ഒരു ആട്ടം ഒഴിച്ചാൽ ഞാൻ ഒക്കെയാണ്… അങ്ങനെ ചേട്ടനോട് ബൈയും പറഞ്ഞു ഞാൻ തിരിച്ചു നടന്ന്..

വെള്ളം അടിച്ചിട്ടില്ല എന്ന് എല്ലാരേം ബോധിയപ്പെടുത്താൻ പാട്ടൊക്കെ പാടിയാണ് വീട്ടിലേക്കുള്ള വഴി ഞാൻ പിടിച്ചത്.അല്ലേലും രണ്ടെണ്ണം അടിച്ചാൽ ഞാൻ യേശുദാസിനെക്കാൾ ഒരുപടി മുകളിലായി നില്കും കാർന്നോമ്മാര് ചെയ്ത പുണ്യം അല്ലാണ്ട് എന്താ പറയാ..
” നീയെൻ സംഗീതം… ഹൊഊഊ…. നീയെൻ സല്ലാപം…. നിൻ തൊടികളിൽ വിരിയും പന്തം..നിന്റെ ഉടലിൻ പാതി ആരോ… മെഹബൂംബ… ഓ മേരി മെഹബൂംബ… ”

പാട്ടും പടി കേറിക്കൊടുത്താതെ അവളുടെ മുന്നിൽ..എന്നെ സൂക്ഷിച്ചു നോക്കാണ കണ്ടപ്പോ ഞാൻ പുറകിലോട്ട് ഒക്കെ ഒന്ന് നോക്കി. ഏയ്യ് ആ കണ്ണുകളുടെ ലക്ഷ്യം എന്നിൽ തന്നെയാണ് .

” അല്ല ഇതാരാ വാര്യമ്പള്ളിലെ മീനാക്ഷിക്കോച്ചല്ലേ… നീ എന്താമോളെ ഈ രാത്രിയില്.. ”

അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടാൽ ആരായാലും പേടിച്ചുപോകും.. ഞാൻ പിന്നെ പണ്ടേ ഫിറ്റാണല്ലോ.. ഏത്‌..

” എന്റെ അമ്മേടെ നായർക്ക് ഒരു പെണ്ണാലോചിക്കാൻ. നിങ്ങളിതെവിടായിരുന്നു…??”

Leave a Reply

Your email address will not be published. Required fields are marked *