നാമം ഇല്ലാത്തവൾ – 3 3അടിപൊളി  

” ഇവരുടെ ആദ്യ പ്രോഡക്റ്റ് ആണ് ദേ ഇരുന്ന് ടീവി കാണുന്നെ..”

ഏതോ സിനിമ കണ്ട് കാര്യമായി വീക്ഷിക്കുന്ന ഏട്ടനെ നോക്കി അത് പറഞ്ഞതും സംഗതി മനസിലായ ഏട്ടത്തി എന്റെ നേരെ ചാടി

എടാ….. എന്നും വിളിച്ചു എന്റെ പുറകെ ഓടുമ്പോ ഒരു ചിരിയും കൂടെ ഉണ്ട്..

” മോളത് കാര്യമാക്കണ്ട, അവര് തമ്മിൽ ഇടക്ക് ഉള്ളതാ… കണ്ടാ അച്ഛനും ചേട്ടനും ഒന്നും അനങ്ങാത്തെ.. അവർക്ക് ഇത് സ്റ്റീരം ആ… രണ്ടും ഭയങ്കര സ്നേഹാ.. ചിലപ്പോ തോന്നും രണ്ടും ഒരു വയറ്റിൽ നിന്നും വന്നതാണെന്ന്.. ”

ഏട്ടത്തിയുടെ അടിയിൽ നിന്ന് രക്ഷപെട്ടു ഓടുന്നതിനിടക്ക് ഞങ്ങളെ നോക്കുന്ന ആമിയോട് അമ്മ പറയുന്നത് ചെറുതായിയാണെങ്കിലും ഞാൻ കേട്ടു.. ഞാൻ ഇവിടെ ഉള്ളപ്പോ ഇത് സ്റ്റീരം ആയത്കൊണ്ട് തന്നെ ആരും അത് കാര്യമാക്കിയില്ല, ഓട്ടത്തിനവസാനം ഏട്ടത്തിയുടെ വക പുറത്ത് രണ്ടിടിയും വാങ്ങും.. അതാണ് ശീലം..
” എടൊ ഭാര്യനെ മര്യാദക്ക് നിർത്തണം മനുഷ്യന്റെ നടുവൊടിഞ്ഞു… ഹൊ.. ”

ഏട്ടന്റെ അടുത്തായി ഇരുന്ന് അച്ഛൻ കേൾക്കാതെ പറഞ്ഞു നടുവൊന്നു ഒഴിഞ്ഞതും നോട്ടം മാറ്റാതെ തന്നെ

” ചുമ്മാ പോയവളുടെ അണ്ണാക്കിൽ കൈയിട്ട് വാങ്ങിച്ചതല്ലേ ഒരു കുഴപ്പവും ഇല്ല.. പിന്നെ നിനക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലലോ അവളുടെ സ്വഭാവത്തെ പറ്റി… വേണോ..”

. എന്നൊന്ന് തിരിച്ചു ചോദിച്ചപ്പോ വേണ്ടായേ എന്ന് കൈകുപ്പി കാണിച്ചതും ഏട്ടൻ പിന്നേം ടീവിയിൽ മുഴുകി . ഹൈ എന്ത് വൃത്തികെട്ട ശീലങ്ങൾ. ഹോ ഓർക്കാൻ കുടി വയ്യാ ഇങ്ങനെ ഉണ്ടോ മനുഷ്യന്മാര് … കഷ്ടം തന്നെ..

” സാന്ത്വനം ആയിരിക്കും.. ”

ടീവിയിലേക്ക് നോക്കി ഞാൻ ആ സോഫയിൽ ഏട്ടന്റെ തൊളിലേക്ക് ചാഞ്ഞു

” മ്മ്.. ”

” ഇന്നേലും ആ സി – വെട്ടൻ ആ കൊച്ചിനൊരുമ്മ ആത്മാർത്ഥമായി കൊടുക്കോ.. ഇപ്പോ ടൂർ പോയിട്ടുണ്ട് എന്നും റബ്ബർ മരങ്ങൾ മാത്രം.. ചോദിച്ചാൽ വാഗമൺ.. ഇങ്ങനെ കുറെ, എന്തേലും ഉണ്ടോ അതുമില്ല.. അവന് അല്ലേലും ആ പലചരക്കു കടയിലെ പൂത്ത അരിയെ വിധിച്ചിട്ടുള്ളു… ”

അതിന് അവിടുന്നു ഒന്നും വന്നില്ല.. അതോടെ

” അമ്മേയ് … ” ന്നും പറഞ്ഞു അടുക്കളയിൽ കേറുമ്പോ….

എന്താടാ എന്നൊരു ചോദ്യം ,, കലിപ്പിൽ ആണ്

.

” nothing much amma you carry on.. എന്നും പറഞ്ഞ് തിരിഞ്ഞതും അവിടെ സ്ലാബിൽ ഇരുന്ന ഗ്ലാസ്സ് പ്ലേറ്റ് താഴെ വീണതും..

ആദ്യം ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കിയ ഏട്ടത്തി എന്റെ നിൽപ്പും ഭാവവും കണ്ടപ്പോ ചിരിച്ചോണ്ട് അത്രേം പറഞ്ഞപ്പോ

” ഓ നശിപ്പിച്… പട്ടചാരായം ഒഴിച്ച് ഈ കൊട്ടാരം നാറ്റിച്ചു… ”

ഇത് പട്ടചാരം അല്ല വർണിഷണ് വർണിഷ്..എന്ന ഫ്രണ്ട്‌സ് ല്ലെ ഡയലോഗ് ആണ് ഓർമ വന്നത്

” എന്തുവാടി അവിടെ ഓരോച്ച…!!!”

എന്നച്ചൻ ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോ ഉടനെ ഏട്ടത്തി
” അത് അജുന്റെ കൈയിൽ… ”

” ഒന്നുല്ലാച്ചാ… വെറുതെ പറയുന്നതാ…”

എന്ന് തിരിച്ചടിച്ചു ഏട്ടത്തിയെ കൂർപ്പിച്ചു നോക്കുമ്പോൾ അവിടേം ചിരി

” നിനക്ക് സമാധാനം ആയോ അജു..ആല്ലേൽ തന്നെ നീ ഇപ്പോ എന്തിനാ അടുക്കളയിൽ വന്നേ.. കണ്ടോ ഗ്ലാസ്സ് ആ താഴെ പോയെ… ഭാഗ്യ ദേവത പടി ഇറങ്ങി പോയി അറിയുവോ…? ”

തറയിലെ പൊട്ടിയ ചില്ലിനെയും എന്നെയും മാറി മാറി നോക്കി അമ്മ പുരാണം പറഞ്ഞപ്പോ

” ഒത്തിരി ദൂരം പോയില്ലേൽ ഞാൻ വേണേൽ വിളിച്ചോണ്ട് വരാം..”

അതിനമ്മ ഉടനെ ച്ചുലെടുത്തേക്കുന്നു ശെടാ..

ഇനി ഞാൻ കാരണം ഈ വീട്ടിൽ നിന്നും ആരും പോകണ്ട എന്ന് കരുതിയ അങ്ങനെ പറഞ്ഞെ എന്റെ നല്ല മനസ്സ് കാണാൻ ഇവിടെ ആരും ഇല്ല..അല്ലേലും എന്നെ ആർക്കും ഇഷ്ടല്ലലോ..

, അതുകണ്ട മൂന്നും ചിരി തുടങ്ങി.. ആമിയെ ഒന്നിരുതി നോക്കിയതും പെണ്ണ് കൊഞ്ഞനം കുത്തുന്നു.. എന്ത് എന്നോട് കൊഞ്ഞനമോ. നിനക്ക് അത്രക്കും ധൈര്യമോ..

” അമ്മാ ഈ പെണ്ണേന്നെ കൊഞ്ഞനം കുത്തുന്നു, നോക്കിയേ… ”

അവള് പെട്ടെന്ന് ഒന്നുമറിയാത്ത ഭാവത്തിൽ ആയതും എന്റെ ഉള്ളിൽ നിന്നാരോ പറഞ്ഞു ഇവളെ സൂക്ഷിക്കണം..

എന്നെ ഒന്ന് നോക്കി വല്ലാത്ത ഒരു ഭാവത്തോടെ ഉള്ള ചിരി.. വല്ല വാഴയും വച്ചാൽ മതിയായിരുന്നു എന്നാണോ.. ഏയ്യ് മൂത്ത വാഴ അവിടെ ഉള്ളപ്പോ ഞാൻ ഒക്കെ എന്ത്…

Leave a Reply

Your email address will not be published. Required fields are marked *