നാമം ഇല്ലാത്തവൾ – 3 3അടിപൊളി  

” അന്തസ്സുണ്ടല്ലോടാ… മനുഷ്യനായി കഴിഞ്ഞാൽ.. ”

എന്ന് ഏട്ടനും കുട്ടിച്ചേർത്തപ്പോ…ഇതെല്ലാം കേട്ട് നിന്ന പൽവാൽ ദേവൻ വാ തുറന്നു..

” അവര് പിള്ളാര്‌ എന്തേലും ചെയ്യട്ടെന്നു നിങ്ങളിങ്ങു പോര്… മോളിതൊന്നും കാര്യവാക്കണ്ട കേട്ടോ…. ”

‘””ഒമ്ബ്ര”””

… എന്ന് പറയാൻ തോന്നിയതാണ്, പിന്നെ പുള്ളിക് ഫീൽ ആയി വല്ല കത്തിയും എടുത്ത് എനിക്ക് നേരെ വീശില്ലാന്ന് ആര് കണ്ടു… ചെലസമയം പുള്ളിടെ പ്രോപ്പർട്ടി ആണ് ഞാൻ എന്നുള്ളത് പുള്ളി മറക്കും.. എന്റേ അല്ലെ തന്ത… വെല്ലോം വെച്ച് കേറ്റി തന്നാൽ എന്റെ മുന്നോട്ടുള്ള ലൗഗിക ജീവിതത്തെ അത് ബാധിക്കും എന്ന് തോന്നിയത് കൊണ്ട്.. അതുകൊണ്ട് മാത്രം..മിസ്റ്റർ വിശ്വനാഥൻ താങ്കളുടെ കൈയിൽ നിന്നും ഞാൻ രക്ഷപെട്ടു..

അതല്ലെന്നേ…!””” ഇങ്ങേർക്ക് ഇത് എന്തോപറ്റി രണ്ടീസമായി ഭയങ്കര സ്നേഹം.. ദൈവമേ നല്ല വില തരാന്ന് പറഞ്ഞപ്പോ ഇങ്ങേര് എന്നെ ആർക്കേലും വിറ്റോ.. അരുതാച്ചാ… അരുത് എന്നെ വിട്ട് കൊടുക്കരുതേ… ഈ പാവം പെണ്ണിനെ ഓർത്തേലും..
പിന്നെ ഞങ്ങളെ ശല്യപെടുത്താനോ ബുദ്ധിമുട്ടിക്കാനോ ആരും അങ്ങോട്ടേക്ക് വന്നില്ല.. അന്ന് അവളാണ് എല്ലാം ഉണ്ടാക്കിയത് ഞാൻ സഹായം എന്ന പേരിൽ അവളെ ചുറ്റിപറ്റി നിന്നു.. സംഭവം പൊളിയായിരുന്നു ഒടുക്കത്തെ കൈപ്പുണ്ണിയമാണ് എന്റെ പെണ്ണിന്, നിങ്ങള് ഇപ്പോ ഓർക്കും അതങ്ങനല്ലേ വരു എന്ന്.. എന്നാൽ അങ്ങനെയല്ല എല്ലാത്തിനും ഒടുക്കത്തെ രുചിയായിരുന്നു… കാരണം എന്ത് ചെയ്താലും കണ്ടാലും മുടക്ക് വർത്താനം പറയണ എന്റെ തന്ത പോലും അവളെ പുകഴ്‌ത്തുന്ന കണ്ടപ്പോ എനിക്ക് അങ്ങ് രോമാഞ്ചം കേറി…

” എന്റേം കൂടെ കഴിവ് കൊണ്ടാ ഇത്രയും അടിപൊളിയായെ.. ”

എന്ന് വെച്ച് കാച്ചിയതും ആമി എന്നെയൊന്നു ഇരുത്തി നോക്കി.. ഞാൻ കണ്ണുകൊണ്ട് കൊളമാക്കല്ലെ എന്നൊരു അഗ്യവും ഇട്ട്

” അത് പിന്നെ പ്രതേകിച്ചു പറയണോടാ ഞങ്ങൾക് അറിയുകേലെ നിന്റെ കൈപ്പൂണിയം ”

ഇനി എന്നെ ആക്കിയതാണോ.. മൈര് നമ്മക്കെന്ത് പാട് കിട്ടിയതും കുത്തികേറ്റി അടുത്തുള്ള സോഫയിൽ ഏട്ടനൊപ്പം ഇരിപ്പുറപ്പിച്ചപ്പോ അച്ഛനും വന്ന് പത്രം വയ്ക്കാൻ ഇരുന്നു… ഇങ്ങേരെ കൊണ്ട് വലിയ തൊള്ളയായല്ലോ, രാവിലേം രാത്രിയിലും എടുത്തിട്ട് മറിക്കാൻ അതിലേരേലും പെറ്റ് കിടപ്പുണ്ടോ.. എന്റെ മമ്മിക്ക് രണ്ടാമത്തെ മോനെ നഷ്ടപ്പെടും എന്നുള്ള ഒറ്റ ബോധം ഉള്ളത് കൊണ്ട് ഡോ തന്തേ നിങ്ങളെ ഞാൻ വെറുതെ വിട്ടേക്കുന്നു…

” എന്താടാ… പത്രം വേണോ… ”

ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ട് അച്ഛൻ എന്നോട് ചോദിച്ചപ്പോ വേണ്ടേ എന്ന് തലകുലുക്കി

” ഇവനോ… പത്രവോ എന്തിന് കപ്പലണ്ടി പൊതിയാനോ.. അച്ഛന് വേറെ പണിയൊന്നുമില്ലേ.. ”

ശെടാ.. ഭാര്യയും ഭർത്താവും തച്ചിന് ഇറങ്ങിയേകുവാണല്ലോ മനുഷ്യന്റെ മെക്കിട്ട് കേറാൻ.. അതിനും പുള്ളി ഒന്ന് ചിരിച്ചു വീണ്ടും വായന തുടങ്ങിയപ്പോ

” എന്തു സുഖവാടോ.. തനിക്കും തന്റെ പെണ്ണുമ്പുള്ളക്കും എന്റെ നെഞ്ചത്തോട്ടു കേറുമ്പോ കിട്ടുന്നെ ഏഹ്… എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിച്ചു പോവ്വാ… ”

ഞാൻ യാചനയുടെ സ്വരത്തിൽ പറഞ്ഞതും അങ്ങേരും ചിരി.. എല്ലാത്തിന്റേം ചിരി ഞാൻ നിർത്തുനുണ്ട്.. ഞാൻ എണ്ണിറ്റ് അടുക്കളയിലേക്ക് വലിഞ്ഞു.. അവിടെ മൂന്നുപേരും കാര്യമായ പണിയിലാണ്..
” എന്താടാ… പെണ്ണുമ്പുള്ളെ കാണാഞ്ഞിട്ട് വന്നതാണോ… ”

ടോം ആൻഡ് ജെറിയിൽ ടോം കതകിനു വെളിയിലേക്ക് തലയിടുന്ന പോലെ നിൽക്കുന്ന എന്നെ ഏട്ടത്തി സസൂഷമം ഒന്ന് വിലയിരുത്തി.,

” അല്ല.., നിങ്ങടെ കെട്ടിയോൻ നുമ്പേ ഇട്ട മൊട്ട വിരിയാൻ വെച്ചെന്ന് പറഞ്ഞു… അത് നോക്കാൻ വന്നെയാ.. എന്തെ… ”

എന്ന് വെച്ച് വിട്ടതും അവിടുന്നു ഒരു ചമ്മൽ പ്രതീക്ഷിച്ച എനിക്ക് തെറ്റി അവർക്ക് ഒരനക്കവും ഇല്ല, ആമി എന്നെ നോക്കി കണ്ണുരുട്ടുണ്ട്..

” എന്റെ കെട്ടിയോൻ മാത്രമല്ലെടാ നിന്റെ തന്തയും ഇട്ട മൊട്ട ഉണ്ട് അതുടെ കൊണ്ട് പൊക്കോ നിയ്യ്… ”

ഓ മൈ ഗോഡ്, ഇപ്പോൾ എന്റെ തന്തക്ക് അല്ലെ വിളിചേ… അതെ എന്റെ തന്തക്ക് തന്നെ…

Leave a Reply

Your email address will not be published. Required fields are marked *