എന്തൊക്കെയോ പറഞ്ഞു പെണ്ണൊരു ഓട്ടം നാറി എന്നെ ഒറ്റക്കാക്കി പോയി.. ചെറ്റ..,
” നിങ്ങള് ഇതെപ്പോ വന്ന്… ”
വാതിൽക്കൽ നിൽക്കുന്ന എന്റെ ഏറ്റവും വലിയ ശത്രുവിനോടും എന്റെ ബഡ്‌ഡി യോടും ചോദിച്ചപ്പോ അവിടുന്നു സെയിം ചോദ്യം
” അത് ഞങ്ങൾ അല്ലെ ചോദിക്കണ്ടേ .. നിങ്ങള് ഇപ്പൊ വന്നെടാ… അവിടെ എന്തുണ്ട് സുഖം തന്നെയാണോ.. ”
ദൈവമേ.. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാമോ .. ഇത് എന്റെ തന്ത തന്നെയാണോ.. ഡൌട്ട് ഇല്ലാതില്ല അമ്മയോട് ചോദിച്ചു ക്ലാരിഫൈ ചെയ്യണ്ട വരുമല്ലോ… എന്നോട് അതും എന്നോട് ഇങ്ങേര് ആദ്യമായി നോർമൽ ആയി സംസാരിക്കുന്നു.. ഞാൻ ഏട്ടനെ നോക്കി അവിടെ ഒരു ചിരി..
” ഞങ്ങള് ഉച്ചക്കെത്തി.. അവിടെ വേറെ കുഴപ്പമൊന്നും ഇല്ല.. സുഖം എല്ലാർക്കും ”
എന്ന് ഞാൻ പറഞ്ഞതും
” എടാ അച്ഛൻ ചോദിച്ചത് നീ ആ വീട്ടിൽ പോയിട്ടും അവിടെയുള്ളോർക്ക് ഇപ്പോളും സുഖം തന്നെയാണോ എന്നാണ്…”
അടക്കിപിടിച്ചു എന്നോട് ഏട്ടൻ പറഞ്ഞ ഡയലോഗ് ന്
” ഈ സമയത്ത് ഞാൻ പ്രായം നോക്കില്ല..ദേ ഈ കൈയ്യകലത്തിൽ നിന്ന് മാറി നിന്നോ.. ”
എന്ന് ഞാനും പറഞ്ഞു തീർന്നതും
” മ്മ്… മോളെ.. കുളിക്കാൻ കുറച്ച് വെള്ളം എടുത്ത് വൈകോ… ”
എന്നെ ഒന്ന് നോക്കി പുള്ളി അകത്തോട്ടു വിളിച്ചു പറഞ്ഞു, ഞാൻ ഓർക്കുകയും ചെയ്തു റിപ്ലൈ എന്തെ ഇത്രം വൈകിയെന്നു.. വന്നല്ലോ… ഇല്ലേൽ ഈ വീട്ടിൽ ആര് അരി വാങ്ങിക്കും… ആര് പണിക്ക് പോകും..??ദൈവമുണ്ട്..
” ആഹ് അച്ഛാ… ഇപ്പോ എടുക്കാം.. ”
അവളും അകത്തുനിന്ന് വിളിച്ചു പറഞ്ഞു..
” എന്നാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. ”
“എന്നാ ഞാനും പോയി ഒന്ന് ഫ്രഷ് ആവട്ടെ.. അല്ല അമ്മയും അവളും എവിടെ..??”
അച്ഛൻ പറഞ്ഞ വാക്കുകൾ തീരുന്നതിനു മുന്നെ ഏട്ടന്റെ ചോദ്യം എനിക്ക് നേരെ വന്നതും
” അവര് ദീപാരാധന കൂടാൻ പോയതാ ഏട്ടാ ഇപ്പോ വരും. ”
എന്ന് ആമി ഏട്ടന് മറുപടി കൊടുത്തതും
” മോള് പോയില്ലേ..?? ”
എന്ന് ഏട്ടൻ ചോദിച്ചതുംപെണ്ണ് എന്നെ ഒന്ന് നോക്കി, അതിന് ഞാൻ എന്തോ ചെയ്തെന്നു കണ്ണുകൊണ്ട് കാണികുവേം അവള് ഏട്ടനോട്
” യാത്രഷീണം ഉണ്ടായിരുന്നേട്ടാ.. ഉറങ്ങിപ്പോയി.. ”
അതിന് ഏട്ടൻ ഒന്ന് ചിരിച്ചു റൂമിലേക്ക് നടന്ന് അവൾ അടുക്കളയിലേക്കും, പിന്നെ ഞാൻ എന്നാ മാങ്ങാ പറിക്കാൻ ആണ് ഇവിടെ നില്കുന്നെ ഞാനും പോയി അടുക്കളയിൽ.. അങ്ങനെ അവള് അച്ഛനുള്ള വെള്ളവും റെഡിയാക്കി കൊടുത്ത് പിന്നെ ഞങ്ങൾ രണ്ടാളും ഫുഡ് ഉണ്ടാകാൻ തുടങ്ങി… അങ്ങനെ ഓരോന്ന് പറഞ്ഞും പിച്ചിയും മാന്തിയും അങ്ങനെ നിൽകുമ്പോൾ
” എന്റെ ദേവി… ഞാൻ എന്താ ഈ കാണണേ… ”
തിരിഞ്ഞു നോക്കിയതെ.. നെഞ്ചിൽ കൈവെച്ചു നിൽക്കുന്ന ഏട്ടത്തിയെയാണ്
” എന്തോന്നാ പെണ്ണുമ്പുള്ളെ പേടിപ്പിച്ചു കൊല്ലാൻ നോക്കുന്നോ.. ”
സാമാന്യം നന്നായി ഞെട്ടിയ ഞാൻ തിരിച്ചടിച്ചതും
” മോനു. എടാ ഇത് അടുക്കളയാണ്.. നിനക്ക് വഴി മാറി കേറീതൊന്നും അല്ലലോ… ”
അമ്മേ ഇത്കണ്ടോ..??”
എന്നൊരു അലർച്ചയും കൂടെയായപ്പോ അമ്മയടക്കം എല്ലാരും അവിടെ ഹാജരായി.. ആമി നിന്ന് പരുങ്ങുന്നു എനിക്ക് പിന്നെ നാണവും മാനവും പേരിന് പോലും ഇല്ലാത്തത്കൊണ്ട് എനിക്ക് യാതൊരു ചടപ്പും തോന്നില്ല. ആല്ലേൽ തന്നെ എന്റെ ഭാര്യയോട് സംസാരിക്കുന്നതിനു ഞാൻ എന്തിന് പേടിക്കണം..
” ഒരു പെണ്ണ് വന്ന് കേറില്ല അതിനുമുന്നേ, എന്റെ മോന് വന്ന മാറ്റങ്ങളെ.. ”
അമ്മ താടിക്ക് കൈയും കൊടുത്ത് പറയുന്നത് കേട്ട് എല്ലാരും ചിരി.. ഞാൻ അടുക്കളയിൽ കേറി അവളെ സഹായിക്കുന്നതിനാണ്, സാദാരണ അമ്മേ സോപ്പിടാനും എന്തെകിലും കാര്യം സാധിക്കാനും അല്ലാതെ ഈ പരിസരത്തു ഞാൻ വരാറില്ല..
” എല്ലാം വന്നുകേറിയ പെണ്ണിന്റെ ഐശ്വര്യം.. അല്ലാതെന്ത്…!! ”
എന്ന് വെച്ച് കാച്ചിയതും ആമി എന്റെ തോളിലായി ഒറ്റ പിച്ച്… അതുകണ്ടിട്ടാണോ അതോ എന്റെ ഡയലോഗ് കെട്ടിട്ടാണോ എല്ലാം ഭയങ്കര ചിരി..
” മോനെ…!! ”
എന്ന് ഏട്ടത്തി ആക്കിവിളിച്ചതും
” സോറി വെറുതെ ഒരു പോസ്റ്റ് കണ്ടപ്പോ, ഗോൾ അടിക്കാൻ നോക്കിയതാ… ”
