അങ്ങനെ അവൾ വേഷം എല്ലാം മാറി അടുക്കളയിലേക്ക് പോകുന്നതിന് മുൻപ് ചില തട്ടലും മുട്ടലും ഒക്കെ നടത്തുമ്പോൾ പെണ്ണിന്റെ പേടി ഒന്ന് കാണണമായിരുന്നു.. പിന്നീട് അവളെ ഒന്ന് കാണാൻ കൂടെ കിട്ടില്ല.. കുറച്ച് കഴിഞ്ഞപ്പോ ഞാൻ എന്റെ r 1 ഉം ആയി വെളിയിലേക്ക് ഇറങ്ങി.. വേറെ ഒന്നിനും അല്ല പട്ടി ഷോയിക്ക് തന്നെ. ഇവിടെ എനിക്ക് കുട്ടുകാർ എന്ന് പറയാൻ വിരലിൽ എണ്ണാവുന്ന ആളുകളെ ഉള്ളൂ അതിൽ പകുതിപേരും ഇവിടെ ഇല്ല, പിന്നെ ഉള്ളത് ശ്യാം ആണ് അവൻ ഫുൾ ടൈം ട്രിപ്പ്പും.
അതിന്റെ ഒന്നും മിസ്സിംഗ് എനിക്ക് അനുഭവിക്കണ്ട വന്നിട്ടില്ല നാട്ടിൽ വരുമ്പോൾ ബോർ അടിപ്പിക്കുന്ന ഒന്നും തന്നെ ഏട്ടത്തിയും ഏട്ടനും ഉണ്ടാക്കില്ല ഫുൾ ജോളി. കറക്കം എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോ അല്പം ആശ്വാസത്തിനായി ഞാൻ ആ സോഫയിൽ ഒന്ന് കിടന്നു.. ഒന്ന് മയങ്ങിയോ.. കണ്ണുതുറക്കുമ്പോ ആരുടെയോ മടിയിൽ ആണ് മൂടിയിൽ കുടി എന്തോ ഈഴയുന്നും ഉണ്ട്, തുറക്കാൻ സമ്മതമില്ലാതെ നിന്ന കണ്ണുകളെ ബലമായി തുറക്കുമ്പോ ഞാൻ കണ്ട കാഴ്ച എന്നെ തന്നെ നോക്കി ഒരു ചെറുചിരിയോടെ ഇരിക്കുന്ന എന്റെ പാതിയെയാണ്.. ഞാൻ ചുറ്റും നോക്കി അമ്പരന്നു തന്നെ അത് കണ്ടിട്ടാവണം അവൾ
” ഏട്ടത്തിയും അമ്മയും അമ്പലത്തിൽ പോയി…”
ഈ ഉച്ചക്കോ… അതെത് അമ്പലം… മനസ്സിൽ അത് പറഞ്ഞു ക്ലോക്കിൽ നോക്കുമ്പോൾ സമയം 6 മണി..
” ആറുമണിയോ.. എനിക്ക് വിശക്കുന്നു…. ”
എന്ന് അലറിയതും
” അയ്യോ… ഏട്ടത്തിയ പറഞ്ഞെ വിളിക്കണ്ട യാത്രഷീണം കാണുമെന്ന് ഇപ്പോ . ഞാൻ ഇപ്പോ എടുകാം, ഏട്ടൻ കൈകഴുകി വന്നോ.. ”
എന്ന് പറഞ്ഞേണീറ്റവളെ പിടിച്ചിരുത്തുമ്പോൾ എന്തെന്ന് ചോദിക്കാനും ആ പെണ്ണ് മറന്നില്ല
” എന്റെ വിശപ്പ് മാറണെങ്കില് ഇവിടുന്ന് ഫുഡ് തന്നാലേ അത് മറു… ”
അവളുടെ ഒതുങ്ങിയ എന്നാൽ ചെറുതുമല്ലാത്ത മാറിടങ്ങളെ മാറി മാറി നോക്കി കൊഞ്ചുമ്പോളും അവളുടെ മുഖത്തേക്ക് നാണം ഇരച്ചു കേറിക്കഴിഞ്ഞിരുന്നു
“പിന്നെ അത് കുടിച്ചാൽ ഉടനെ വിശപ്പ് മറുവല്ലേ.. ഒന്ന് പോയെ എണ്ണിറ്റ്…”
” എന്റെ വിശപ്പ് മാറ്റാനുള്ളതൊക്കെ അതിലുണ്ട്,, നീ ഇങ്ങ് വന്നേ… ”
” വിട്ടേ വിട്ടേ… ഏട്ടനും അച്ഛനും വരാറായി.. അതുല്ല അമ്മയും വരും ഇപ്പോ.. ”
” ആരും വരില്ല… നീ ഇങ്ങ് വാ.. ”
ഒരു വളിച്ച ചിരിയോടെ പറഞ്ഞതും പെണ്ണ് ചിണുങ്ങി
” ചുമ്മാ ഇരിയേട്ടാ… ദേ വിട്ടേ എനിക്ക്,നിക്ക് അടുക്കളയിൽ പണിയുണ്ടെന്ന്.. വിട്. ”
” എന്നാൽ പോയി കുറച്ച് ചോറെടുത്തോണ്ട് വാ മ്. അത് കഴിച്ചിട്ടാകാം ഇതിന്റെ രുചി ഒന്നറിയാൻ.. ”
അവളുടെ മാറിടങ്ങളുടെ മുകളിലൂടെ ഉഴിഞ്ഞു പറഞ്ഞതും ഷോക്കറ്റ പോലെ പെണ്ണോന്ന് പിടഞ്ഞു..
” ചേ… ഈ വൃത്തികെട്ട മനുഷ്യന് നാണവും ഇല്ലേ… ”
എന്റെ കവിളിൽ ചെറുതായി തോന്നിയത് പറയുമ്പോളും പെണ്ണെന്റ മടിയിൽ തന്നെയായിരുന്നു..
” പൊടി പൊണ്ടാട്ടി.., പോയി ഉൻ കണവന് ശാപ്പാട് സെരിയാക്കേടി..”
ചെറുചിരിയോടെ അവളെ അടുക്കളയിലേക്ക് തള്ളുമ്പോ തലച്ചെരിച്ചു മുഖത്തായി കിടന്ന മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് മടി ഒതുക്കുന്നതിടയിൽ അവളുടെ മുത്തുപോഴിക്കുന്ന ചിരി അവിടെ നിറഞ്ഞു നിന്നു..
************************************
” ഞാൻ പിന്നെ കഴിച്ചോളാം.. ഏട്ടന് വിശക്കുന്നെന്നല്ലേ പറഞ്ഞെ.. ”
അവൾക് നേരെ നീട്ടിയ ഉരുളയെയും എന്നേം മാറി മാറി നോക്കി അവൾ പറഞ്ഞതും അവളെ വലിച്ചു ഞാൻ എന്റെ മടിയിൽ ഇരുത്തി.. അങ്ങനെ കഴിച്ചും കഴിപ്പിച്ചും തമാശകൾ കാണിച്ചും അവളുടെ കുസൃതികൾ കണ്ടും അങ്ങനെ ഇരുന്നപോയി.
” മതി… ഇനി ഏട്ടൻ കഴിച്ചോ.. എനിക്ക് കുറച്ച് പണിയുണ്ട് അവിടെ.. ”
എന്റെ മടിയിൽ നിന്നും എണ്ണിക്കാൻ തുടങ്ങുന്ന പെണ്ണ് അടുക്കളയിലേക്ക് ചൂണ്ടി പറഞ്ഞതും..
” വിടെടാ അതിനെ ഇനിയെങ്കിലും അത് പോയി അതിന്റെ പണി നോക്കട്ടെ.. ”
എന്ന് ഒരു ഒച്ച വന്നതും അവൾ പെട്ടെന്നു ചാടി എണ്ണിറ്റു ഞാനും ഒന്ന് ഞെട്ടാതിരുന്നില്ല..
” അതിപ്പിന്നെ വിശന്നപ്പോ… ഏട്ടൻ ഏട്ടനാ.. ”
