ജീവിതമാകുന്ന നൗക – 13

Kambi Kuttan – Jeevitha Nauka Part 13 | Author  : Red Robin Previous Part

അർജ്ജുവിൻ്റെ ഫ്ലാറ്റ് :

എട്ടരക്ക് കോളേജിൽ എത്തണമെങ്കിൽ ഏഴേ മുക്കാലിന് എങ്കിലും ഇറങ്ങണം. ഇപ്പോൾ സിംഗ് ആണെങ്കിൽ കുറച്ചു കൂടി നേരത്തെ ഇറങ്ങണം എന്ന് റിക്വസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇന്ന് മുതൽ 7:30 ന് ഇറങ്ങാം എന്ന് സമ്മതിച്ചിട്ടുമുണ്ട്.

കോളേജ് ഉള്ള ദിവസങ്ങളിൽ ആറു മണിക്ക് എഴുന്നേറ്റ് കാപ്പിയും കുടിച്ചു കുറെ നേരം ബാൽക്കണിയിൽ ഇരിക്കും. ഏഴു മണിയാകുമ്പോൾ രാഹുലിനെ കുത്തി പോക്കും. അല്ലാത്ത ദിവസങ്ങളിൽ എട്ട് എട്ടര വരെ കിടന്നുറങ്ങാറാണ് പതിവ്

ഇന്നും പതിവ് പോലെ എഴുന്നേറ്റ് കാപ്പിയുമെടുത്തു മെയിൻ ബാൽക്കണിയിലേക്ക് ചെന്നപ്പോൾ അന്ന അവിടെ നിന്ന് യോഗ ചെയ്യുന്നു. ആകാര വടിവ് എടുത്തു കാണിക്കുന്ന tights ആണ് ധരിച്ചിരിക്കുന്നത്. അവളുടെ നെഞ്ചിലെ മുഴുപ്പിലേക്ക് എൻ്റെ കണ്ണുകൾ അറിയാതെ ചെന്നു. ഒരു നിമിഷത്തേക്ക് ഞാൻ അത് ആസ്വദിച്ചില്ല എന്ന് പറഞ്ഞാൽ അത് നുണയാകും.

ഞാൻ അങ്ങനെ നിൽക്കുന്നത് അവൾ കണ്ടു എന്നുറപ്പാണ്. പുരികം ഉയർത്തി എന്താണ് എന്ന് ചോദിച്ചു.

ശവം രാവിലെ തന്നെ മനുഷ്യൻ്റെ കൺട്രോൾ കളയാൻ ഇറങ്ങും.

ഞാൻ പിറുപിറുത്തു കൊണ്ട് എൻ്റെ റൂമിലേക്ക് തിരിഞ്ഞു നടന്നപ്പോൾ അവൾ “ ഗുഡ് മോർണിംഗ് അർജ്ജു” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

ക്ലാസ്സ് ആരംഭിച്ച സമയത്തു അവൾ കളിയാക്കി പറഞ്ഞ ഗുഡ്മോർണിംഗ് ആണ് അപ്പോൾ എൻ്റെ മനസ്സിലേക്ക് തികട്ടി വന്നത്.

ഞാൻ നേരെ എൻ്റെ റൂമിലെ ബാൽക്കണിയിൽ പോയിരുന്നു.

ആദ്യമായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കുന്നത്. ഇവൾ ഇവിടെ നിന്നാൽ ശരിയാകില്ല ഇവളെ ഇവിടെ നിന്ന് പറഞ്ഞു വിടണം.

പത്രം വരാൻ ആറര കഴിയും. രാഹുലിന് പത്രം വായന ഒന്നുമില്ല. ബിസിനസ്സ് സ്റ്റാൻഡേർഡ് ആണ് വരത്തുന്നത്. ഐഐഎം പഠിക്കുമ്പോൾ ഇക്കണോമിക് ടൈംസ് ആയിരുന്നു.
കാപ്പി ഗ്ലാസ്സ് അടുക്കളയിൽ വെച്ചിട്ട് പത്രം വായിക്കാൻ ചെന്നപ്പോൾ സോഫയിൽ അവൾ ഇരിക്കുന്നു. അതേ വേഷം തന്നെ. മുഖത്തും കഴുത്തിലും വിയർപ്പു തുള്ളികൾ ഒക്കെ ഉണ്ട്. അർജ്ജു കണ്ട്രോൾ. യോഗ ചെയ്‌താൽ ഇത്രയും വിയർക്കുമോ. അതും രാവിയിലെ?

അവൾ പത്രം വായിക്കുകയൊന്നുമല്ല ചുമ്മാ മറച്ചു നോക്കുകയാണ്. എന്നെ കണ്ടതും പത്രം അവിടെ വെച്ചിട്ട് വീണ്ടും ഒരു ഗുഡ് മോർണിംഗ് കൂടി, കൂടെ ഒരു 70 mm ഇളിയും ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. പക്ഷേ ആൾക്ക് ഭാവമാറ്റമൊന്നുമില്ല.

“ഇവിടെ മനുഷ്യർ വായിക്കുന്ന പത്രമൊന്നുമില്ലേ മനോരമയും ഈ മനോരമയും മാതൃഭുമിയുമൊക്കെ ?”

അവളുടെ കോപ്പിലെ ചോദ്യം. ഞാൻ നേരെ രാഹുലിൻ്റെ റൂമിൽ പോയി അവനെ ചവിട്ടി എഴുന്നേൽപ്പിച്ചു.

“ഇത് എന്താ ഇത്ര നേരത്തെ ഞാൻ എഴുന്നേൽക്കുന്ന സമയം ആയില്ലല്ലോ. ” രാഹുൽ കട്ടിലിൽ കിടന്നു കൊണ്ട് പറഞ്ഞു.

“ഡാ അവളെ എത്രയും പെട്ടന്ന് പറഞ്ഞു വിടണം”

എന്നാൽ നീ പോയി പറഞ്ഞു വിട്. ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ.

ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അവളെ കണ്ടില്ല റൂമിലോട്ട് പോയിട്ടുണ്ട്. വേറെ ഒന്നും ചെയ്യാൻ ഇല്ല പോയി ന്യൂസ്‌പേപ്പർ എടുത്തു വായിക്കാനായി ഇരുന്നു. അപ്പോഴേക്കും രാഹുലും കാപ്പിയുമെടുത്തു വന്നു. ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചേൽപ്പിച്ചതിൻ്റെ നീരസം പ്രകടമാണ്.

ഡാ ഇന്ന് നേരത്തെ പോകാമെന്ന് സിങ് ജിയോട് ഏറ്റതല്ലേ.

പതിനഞ്ചു മിനിറ്റു നേരത്തെ പോകാനായിട്ടാണോ അര മണിക്കൂർ മുന്നേ വിളിക്കുന്നത്.

അന്ന എവിടെ ?

അവളുടെ റൂമിൽ കാണുമായിരിക്കും

എന്താ രാവിലെ തന്നെ അവളെ പുറത്താക്കണം എന്ന് തുള്ളൽ

ഒന്നുമില്ല

തത്കാലം അവള് പറഞ്ഞത് പോലെ ഓം നമഃ ശിവായ വിളിച്ചിരിക്കുന്നതാണ് നല്ലത്.

അതും പറഞ്ഞിട്ട് അവൻ എഴുന്നേറ്റോടി.

നിന്നെ എൻ്റെ കൈയിൽ കിട്ടുമെടാ.

പിന്നെ ഞാനും ഡ്രസ്സ് മാറാനായി റൂമിൽ കയറി. തിരിച്ചിറങ്ങിയപ്പോൾ അന്നയും കോളേജിൽ പോകാൻ റെഡിയായിട്ടുണ്ട് എന്ന് മനസ്സിലായി. അവളുടെ ലാപ്ടോപ്പും യൂണിഫോം blazer ജാക്കറ്റും സോഫയിൽ വെച്ചിട്ടുണ്ട്

ഇവൾ എങ്ങനെ കോളേജിൽ പോകും. കാറിൽ കയറി വരാനാണോ പ്ലാൻ. അങ്ങനെ വല്ലതും സംഭവിച്ചാൽ കോളേജ് മൊത്തം അറിയും.
അതൊന്നും സമ്മതിക്കാൻ പറ്റില്ല വേണേൽ വല്ല ബസും പിടിച്ചു പോകട്ടെ. അല്ലെങ്കിൽ യൂബർ ഉണ്ടല്ലോ.

ഞാൻ നേരെ ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു.

അന്ന കിച്ചണിൽ ഉണ്ട്. ഒരു yellow salwar ആണ് വേഷം.

മണി ചേട്ടൻ കഴിക്കാനുള്ള പ്ലേറ്റ് ഒക്കെ നിരത്തിയപ്പോഴേക്കും അവൾ ഭക്ഷണം ഒക്കെ ടേബിളിൽ എടുത്തു വെച്ചു, അപ്പവും മുട്ട റോസ്‌റ്റും ആണ് ബ്രേക്ഫാസ്റ്റിന്. എന്നിട്ട് ഒരു പ്ലേറ്റുമെടുത്തു എൻ്റെ ഓപ്പോസിറ്റ് ആയി തന്നെ ഇരുന്നു. എന്നെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി . ഈ രാഹുലിത് എവിടെ പോയി കിടക്കുകയാണ്. അവൾ ഇരിക്കുന്നത് കൊണ്ട് വിളിച്ചു കൂവാനും പറ്റുന്നില്ല.

ഞാൻ പ്ലേറ്റിലേക്ക് അപ്പം എടുത്തിട്ടു പിന്നെ മൊട്ട റോസ്സ്റ്റും. അപ്പോഴേക്കും രാഹുലും റെഡിയായി എത്തി,

“ഗുഡ്മോർണിംഗ് രാഹുൽ ”

വേറെയാരുമല്ല അന്നയാണ്

“ഗുഡ് മോ… ” പെട്ടന്ന് അവൻ പറഞ്ഞു തുടങ്ങിയിട്ട് പകുതിക്ക് വെച്ച് വിഴുങ്ങി.

ഞാൻ അവനെ ഒന്ന് നോക്കി. ഇതൊക്കെ കണ്ടിട്ട് അവൾ ചിരിക്കുന്നുണ്ട്. ചിരി കടിച്ചു പിടിച്ചു എന്ന് പറയുന്നതായിരിക്കും ശരി. ഇതിൽ ഇത്ര മാത്രം ചിരിക്കാൻ എന്തിരിക്കുന്നു.

രാഹുലും വന്നിരുന്ന ഫുഡ് എടുത്ത ശേഷമാണ് അന്ന അവളുടെ പ്ലേറ്റിലേക്ക് വിളമ്പിയത്.

ഞങ്ങൾ രണ്ട് പേരും കഴിക്കുന്ന പ്ലേറ്റിലേക്ക് നോട്ടം ഒതുക്കിയാണ് കഴിക്കുന്നെങ്കിൽ അവൾ ഞങ്ങളെ നോക്കിയാണ് കഴിക്കുന്നത്. അകെ ടെൻഷൻ നിറഞ്ഞ അന്തരീക്ഷം. ഫുഡിന് ടേസ്റ്റ് പോലും തോന്നുന്നില്ല. പക്ഷേ അവൾ കൂൾ ആയിട്ട് ചെറു പുഞ്ചിരിയോടെയാണ് കഴിക്കുന്നത്.

മണി ചേട്ടൻ ചായ കൊണ്ട് വന്ന് വെച്ച്. അവർ തമ്മിൽ കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്

“അതെ ഞാനും നിങ്ങളുടെ ഒപ്പം വന്നോട്ടെ”

അയ്യോ എന്തൊരു പാവം.

ഞാൻ വീണ്ടും കഴിക്കൽ തുടർന്ന്. രാഹുൽ അവളെ അന്ധാളിച്ചു നോക്കി പിന്നെ എന്നെയും. അവൻ ആ കാര്യത്തെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല.

“അന്ന മോളേം കൂടി കൊണ്ട് പോ മക്കളെ.”

അനുകൂല പ്രതീകരണം ഇല്ലാത്തത് കൊണ്ട് മണി ചേട്ടൻ വക റെക്കമ്മൻഡേഷൻ.

ഞാൻ ഒന്നും മിണ്ടാതെ കഴിപ്പവസാനിപ്പിച്ചു എഴുന്നേറ്റു കൈ കഴുകാൻ പോയി
“അവൾ വല്ല യൂബെറും വിളിച്ചു പൊക്കോളും മണിച്ചേട്ടാ”

വേറെ ആരുമല്ല രാഹുലാണ് പറഞ്ഞത്. സുബാഷ് മൈ ബോയ്.

അവളുടെ പ്രതീകരണം അറിയാനായി ഞാൻ നോക്കി. ഒരു കുലുക്കവുമില്ല ഒന്നും സംഭവിക്കാത്ത പോലെ ഇരുന്ന് തിന്നുന്നു. പക്ഷേ മണി ചേട്ടന് വിഷമം ആയി എന്ന് തോന്നുന്നു. ആൾ അടുക്കളയിലേക്ക് വലിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *