ജീവിതമാകുന്ന നൗക – 13

സ്കാനിംഗ് കഴിഞ്ഞു കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോളാണ് രാഹുലിന് ആശ്വാസമായത്. അവൻ കൂട്ടുകാരെ വിളിക്കാൻ തുടങ്ങിയപ്പോൾ സെൽവരാജ് അവനെ വിലക്കി.

സെലവൻ ഇതിനിടയിൽ ജീവയെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. അതേ സമയം തന്നെ ടെക്ക് ടീം ടോറസ് ലോറിയെയും ഡ്രൈവറിനെയും കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. നഗരത്തിലെ പ്രമുഖ ഹോസ്പിറ്റിൽ മാനേജ്മെൻ്റെനെ ADGP വിളിച്ചു പറഞ്ഞതനുസരിച്ചു VIP റൂം അടക്കം എല്ലാം റെഡിയായി. അർജ്ജുൻ എത്തിയപ്പോഴേക്കും ഡോക്ടർമാരുടെ ഒരു ടീം തന്നെ അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

അർജ്ജുൻ എത്തിയ ഉടനെ ഒന്നു കൂടി സ്കാനിംഗും വിദഗ്‌ധ പരിശോധനയും നടത്തിയ ശേഷമാണ് VIP റൂമിലേക്ക് മാറ്റിയത്. കൂടുതൽ സുരക്ഷക്കായി ആ ഫ്ലോറിലേക്കുള്ള access തന്നെ നിയന്ത്രിച്ചു.

***

ക്ലാസ്സ് കഴിഞ്ഞു രാഹുലിനെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന അർജ്ജുനെ കണ്ടപ്പോൾ അന്നക്ക് ചിരിയാണ് വന്നത്. താൻ കൂടെ ചെല്ലുമോ എന്ന പേടിയാണ് എന്ന് മനസ്സിലായി. കുറച്ചു നേരം അനുപമയുടെ അടുത്ത് സംസാരിച്ചു നിന്നു. ഹോസ്റ്റലിൽ നിന്നിറങ്ങേണ്ടി വന്ന കാര്യമൊന്നും അവളുടെ അടുത്ത് പറയാൻ പോയില്ല. മൂന്നാമത്തെ ദിവസമായിട്ടും ആരും അറിയാത്തതിൽ അത്ഭുതം തോന്നി. അതും അന്ന് അവന്മാരുടെ വെള്ളമടി പാർട്ടിക്കിടയിൽ ചെന്ന് കയറിയിട്ട് പോലും. പോരാത്തതിന് പിറ്റേ ദിവസം ജെന്നിയും കണ്ടതാണ്.

എന്നാലും ഇത് ഒരു ടൈം ബോംബാണ് എപ്പോൾ വേണമെങ്കിലും പൊട്ടകുന്ന ഒരു ടൈം ബോംബ്. അതികം താമസിക്കാതെ എല്ലാവരും അറിയും. അനുപമയുടെ അടുത്ത് മറച്ചു വെച്ചാൽ അവൾ അറിയുമ്പോൾ പിണങ്ങാൻ ചാൻസ് ഉണ്ട്. അത് വലിയ ഒരു സംഭവമുണ്ട് നാളെ പറയാം എന്ന് പറഞ്ഞു ഒരു മുൻ‌കൂർ ജാമ്യം എടുത്തു.
അതിനിടയിൽ ഒന്ന് രണ്ടു പ്രാവിശ്യം സ്റ്റീഫൻ്റെ കാൾ വരുന്നുണ്ടായിരുന്നു. അനുപമ പോയി കഴിഞ്ഞതും സ്റ്റീഫനെ വിളിച്ചു. അപ്പച്ചി പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നാണ് കരുതിയത്. എന്നാൽ അവൻ വെറുതെ വിളിച്ചതാണ് എന്ന് മനസ്സിലായി.

കോളേജിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു പാറു ചേച്ചിയുടെ ബാങ്കിലേക്കാണ് പോയത്. ഒന്ന് രണ്ട് ഡ്രെസ്സുകൾ അവിടെ റൂമിൽ കിടക്കുന്നത് അന്ന് ആ പൂട്ടി ഭൂതം pack ചെയ്തിട്ടില്ല. പാറു ചേച്ചി അത് പൊതിഞ്ഞെടുത്തിട്ടുണ്ട് ബാങ്കിൽ ചെന്ന് അത് വാങ്ങണം. പിന്നെ പറ്റിയാൽ നടന്ന കാര്യങ്ങളൊക്കെ പറയണം.

പോകുന്ന വഴി എന്തോ ആക്സിഡന്റ് കാരണം ബ്ലോക്ക് ആയത് കൊണ്ട് ഓട്ടോകാരൻ ഏതോ ചെറിയ വഴികളിലൂടെ ഒക്കെ കയറ്റി എടുത്ത് അവസാനം ബാങ്കിന് മുൻപിൽ എത്തിച്ചു.

പിന്നെ പാറു ചേച്ചി പെർമിഷൻ വാങ്ങി നേരത്തെ ഇറങ്ങി. അടുത്തുള്ള കഫെയിൽ പോയി കോൾഡ് കോഫിയും ബർഗറുമൊക്കെ വാങ്ങി സംസാരിച്ചിരുന്നു. എപ്പോഴോ ഗോവ ടൂർ മുതൽ അപ്പോൾ വരെ നടന്ന കാര്യങ്ങൾ മുഴുവൻ പാറു ചേച്ചിയോട് പറഞ്ഞു.

എല്ലാം ഒരു സിനിമ കഥ പോലെയാണ് ഞാൻ പറഞ്ഞത്. എപ്പോഴക്കയോ എൻ്റെ കണ്ണുകൾ കുതിർന്നിരുന്നു. പക്ഷേ മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോളേക്കും പാറു ചേച്ചി കരച്ചിലായി. ആളുകൾ ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. അതോടെ ഞങ്ങൾ അവിടന്ന് ഇറങ്ങി. പാറു ചേച്ചി അപ്പോഴും വിഷമത്തിലാണ്. സങ്കടം കാരണം അവർക്ക് ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല എന്ന് മനസ്സിലായി. പാവം ചേച്ചി.

ഒരാളോട് അല്ല എൻ്റെ സ്വന്തം ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ എനിക്ക് മനസ്സിന് ആശ്വാസം തോന്നി.

അപ്പോഴേക്കും തിരിച്ചു പോകാനായി ബുക്ക് ചെയ്‌ത്‌ യൂബർ വന്നു. വീണ്ടും ഒരു അഭ്യർത്ഥിയെ പോലെ തന്നെ ഇഷ്ടമില്ലാത്തവരുടെ അടുത്തേക്ക്.

അന്നത്തെ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് ഞാൻ ഉള്ളു തുറന്നു സംസാരിക്കുന്നത്. അതും സ്റ്റീഫനോടെ പോലും പറയാത്ത കാര്യങ്ങൾ. സ്റ്റീഫന് പുറമെ എന്നെ സ്നേഹിക്കാൻ എനിക്ക് ഒരു ചേച്ചി കൂടി ഉണ്ടല്ലോ.

എങ്കിലും അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചപ്പോൾ അവളുടെ കണ്ണുകൾ ഒന്നു കൂടി നിറഞ്ഞൊഴുകി.
. …………………………………………………………….

സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ്:

ലെന ഒരു മീറ്റിംഗിലായിരുന്നു. മീറ്റിംഗ് കഴിഞ്ഞു റൂമിലെത്തിയതേ ഉള്ളു.

“മാഡം കാക്കനാട് സ്റ്റേഷൻ SI പീതാംബരൻ മാടത്തെ രണ്ട് പ്രാവിശ്യം വിളിച്ചിരുന്നു. മെസ്സേജ് എന്താണ് എന്ന് ചോദിച്ചിട്ട് പറഞ്ഞില്ല മാഡത്തിൻ്റെ അടുത്ത് നേരിട്ട് പറയുകയുള്ളൂ എന്നാണ് പറഞ്ഞത്. “

“ശരി ഞാൻ വിളിച്ചോളാം അയാളുടെ മൊബൈൽ നമ്പർ ഇങ്ങു തന്നേരെ.”

ലെന മൊബൈൽ നമ്പർ വാങ്ങി വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അങ്ങേ തലത്തിൽ ഫോൺ എടുത്തു.

“ഹലോ മാഡം, ഒരു മിനിറ്റു ഞാൻ ഒന്ന് പുറത്താക്കിറങ്ങട്ടെ.”

പതിഞ്ഞ സ്വരത്തിൽ അങ്ങേ സൈഡിൽ നിന്ന് മറുപടി എത്തി.

കാര്യം പറയാത്തതിൽ ലെനക്ക് അൽപം ദേഷ്യം വന്നു. എങ്കിലും ഒന്നും പറഞ്ഞില്ല

“മാഡം ഒരു മണിക്കൂർ മുൻപ് സീപോർട്ട് എയർപോർട്ട് റോഡിൽ ഒരു ആക്സിഡന്റ് ഉണ്ടായി. ഒരു ഇന്നോവയെയും പോളോ കാറിനേയും ടോറസ് ലോറി ഇടിച്ചിട്ടു നിർത്താതെ പോയി. കാർ പിൻഭാഗം തകർന്നിട്ടുണ്ടെങ്കിലും അതിലുള്ളവർക്ക് കാര്യമായ പരിക്കില്ലന്നാണ് കൂടി നിൽക്കുന്നവരിൽ നിന്നറിഞ്ഞത്. “

“ഇതൊക്കെ ട്രാഫിക്കിലേക്ക് പറഞ്ഞാൽ പോരെ അവര് നോക്കിക്കോളും ടോറസിൻ്റെ കാര്യം ഇടിച്ച വണ്ടിയുടെ നമ്പർ ഉണ്ടെങ്കിൽ എല്ലാ സ്റ്റേഷനിലേക്കും വയർലെസ്സ് മെസ്സേജ് പാസ്സ് ചെയ്യ്‌.

വേറെ എന്തെങ്കിലും ഉണ്ടോ കാറിൽ നർക്കോട്ടിക്‌സ് , ഗോൾഡ് അങ്ങനെ വല്ലതും?”

“അങ്ങനയൊന്നുമില്ല മാഡം പക്ഷേ ആക്സിഡന്റ് ആയത് മാഡം അന്ന് അറസ്റ്റ് ചെയ്യിച്ച ആ കോളേജ് പയ്യനാണ്.”

“അർജ്ജുൻ ! എന്നിട്ട് ആ പയ്യന് വല്ലതും പറ്റിയോ? “

“അതറിയില്ല മാഡം കാറിൽ നിന്ന് id കാർഡ് കണ്ടു. അങ്ങനെയാണ് എനിക്ക് ആളെ മനസ്സിലായത്. “

“എന്താണ് സംഭവിച്ചത് എന്ന് താൻ ഡീറ്റൈൽഡ് ആയിട്ട് പറ. “

“ആക്‌സിഡന്റ് കാർ റെഡ് കളർ പോളോ ആണ് മാഡം. ഇടിച്ചത് ഒരു ടോറസ് ലോറിയാണ് വണ്ടി നമ്പർ നമ്പർ പ്ലേറ്റിലെ ചെളി കാരണം വ്യക്തമല്ല. മനഃപൂർവ്വം ഇടിച്ചു കയറ്റിയതാണ് എന്നാണ് നാട്ടുകാർ പറഞ്ഞത്. “

ലെനയുടെ മനസ്സൊന്നു പിടഞ്ഞു. ഇനി ഇച്ചായന്മാരാണോ. അന്ന് തന്നെ അവർ എന്തോ പ്ലാൻ ചെയുന്നു എന്ന് തോന്നിയതാണ്.
“ഹലോ ഹലോ മാഡം മാഡം കേൾക്കുന്നുണ്ടോ ?”

“എന്നിട്ട്?”

“ഞങ്ങൾ എത്തിയപ്പോൾ ആറര അടി പൊക്കമുള്ള സിങ് ആയിരുന്നു സ്പോട്ടിൽ ഉണ്ടായിരുന്നത്. അങ്ങേർക്കാണെങ്കിൽ മലയാളം അറിയില്ല ഹിന്ദി മാത്രമാണ് സംസാരിച്ചത്. അയാളാണ് പോളോ ഓടിച്ചത് എന്നാണ് അവിടെ ഉണ്ടായിരുന്ന ചിലർ പറഞ്ഞത്. പക്ഷേ മുന്നിൽ പോയ ഇന്നോവയിലായിരുന്നു യാത്രികൻ എന്നാണ് അയാൾ പറയുന്നത്. ഹിന്ദി മുഴുവനായി മനസ്സിലായില്ല. “

Leave a Reply

Your email address will not be published. Required fields are marked *