ജീവിതമാകുന്ന നൗക – 13

ഫോൺ നമ്പറും വാങ്ങി ഭദ്രൻ പോയതും ലെന സ്‌റ്റീഫനെ വിളിച്ചു.

“എന്തായി സ്റ്റീഫാ അന്നയെ വിളിച്ചിട്ട് ?”

“അത് അപ്പച്ചി അവൾ ഫോൺ എടുത്തായിരുന്ന്. ഞാൻ കാണണം എന്ന് പറഞ്ഞതും അവൾ ഫോൺ കട്ടാക്കി. ഇപ്പോൾ സ്വിച്ച് ഓഫാണ്. “

“നീ വഴക്കൊന്നും ഉണ്ടാക്കിയില്ലെല്ലോ അല്ലേ “

“ഇല്ല അപ്പച്ചി.”

“എന്നാൽ കുറച്ചു നേരം കഴിഞ്ഞു ട്രൈ ചെയ്യൂ. എന്നിട്ട് കിട്ടിയാൽ എന്നെ വിളിച്ചു പറയണം. ഞാൻ 8 മണിയാകുമ്പോളേക്കും വീട്ടിൽ എത്തും. നീ ബാഗ് ഒക്കെ എടുത്തു അങ്ങോട്ട് വന്നേരെ കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതി.”

“ശരി അപ്പച്ചി.”

അതിനു ശേഷം ലെന നേരെ സൈബർ സെല്ലിലേക്ക് വിളിച്ചു.

“വർഗീസ് ഞാൻ ഒരു നമ്പർ തരാം. ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണ് last ടവർ ലൊക്കേഷൻ എടുത്തു എനിക്ക് മെസ്സേജ് ചെയ്യണം. പിന്നെ സ്വിച്ച് ഓൺ ആയാൽ ഉള്ള ലൊക്കേഷനും. അത് എടുത്ത ഉടനെ എന്നെ വിളിച്ചു പറയണം.

urgent matter ആണ്. പിന്നെ unofficial ആയി മതി ”

” ശരി മാഡം ”

തിരിച്ചു ഓഫീസിലേക്ക് പോകുന്നതിനിടയിൽ ഇച്ചായന്മാരാണോ ഇത് ചെയ്തത് എന്ന് എങ്ങനെ കണ്ട് പിടിക്കും എന്നുള്ള ചിന്തയിലായിരുന്നു.

* * * *

ആദ്യത്തെ പകപ്പ് മാറിയപ്പോൾ ശിവപ്രകാശിന് ദേഷ്യം വന്നു. 10 ലക്ഷം രൂപയാണ് ആ ഇന്നോവക്കാരൻ കാരണം നഷ്ടപെട്ടത്. ആ തെണ്ടി ആത്‍മഹത്യ ചെയ്യാൻ ഇറങ്ങിയതായിരുന്നോ ? എന്തായാലും വക്കീലിനെ കണ്ട് കുറച്ചു കാശു വാങ്ങിയിട്ട് മുങ്ങാം. ഒന്ന് രണ്ടാഴ്ച്ച കഴിഞ്ഞു തിരിച്ചു വരാം. എന്നിട്ട് പണം തരുമെന്നുണ്ടെങ്കിൽ നേരിട്ടാണെങ്കിലും തീർത്തു കളയാം.

ശിവപ്രകാശ് നേരെ ടോറസ് കൊണ്ട് ക്വാറിക്ക് അടുത്തുള്ള ഒരു വർക്ഷോപ്പിലേക്കാണ്. അവിടെ അയാളുടെ പരിചയക്കാരനോട് വണ്ടി തട്ടി എന്ന് തന്നെ പറഞ്ഞു. പിറ്റേ ദിവസം രാവിലെ വണ്ടി വന്ന് എടുത്തോളാം എന്ന് പറഞ്ഞ ശേഷം നേരെ വകീലിൻ്റെ അടുത്തേക്ക് പോയി.
ശിവപ്രകാശ് എത്തിയപ്പോൾ അഡ്വക്കേറ്റ് പോൾ കക്ഷിക്കുമായിട്ടുള്ള ഡിസ്‌ക്ഷണിലായിരുന്നു.

“സാർ ശിവപ്രകാശ് എന്നൊരാൾ കാണാൻ വന്നിട്ടുണ്ട്. അത്യാവശ്യ കാര്യമുണ്ടെന്നാണ് പറഞ്ഞത്. “

വക്കീലിന് അപ്പോൾ തന്നെ സംഭവം പാളി എന്ന് മനസ്സിലായി. കാരണം വണ്ടി ഇടിച്ചു കഴിഞ്ഞാൽ സ്റ്റേഷനിൽ കീഴടങ്ങനാണ് പറഞ്ഞു സെറ്റാക്കിയത്. പകരം ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നു.

അയാൾ വേഗം തന്നെ കക്ഷിയെ പറഞ്ഞു വിട്ടു. എന്നിട്ട് ശിവപ്രകാശിനെ വിളിച്ചു. നല്ല ദേഷ്യം ഉണ്ടെങ്കിലും അയാൾ പുറത്തു കാണിച്ചില്ല.

ശിവപ്രകാശ് നടന്ന കാര്യങ്ങൾ മൊത്തം പറഞ്ഞു. സഹായി ഫോൺ വിളിച്ചാണ് കാർ മാർക്ക് ചെയ്തത് എന്ന് അയാൾ പറഞ്ഞപ്പോൾ തന്നെ സംഭവം പാളി എന്ന് മനസ്സിലായി.

ശരിക്കും അന്വേഷിച്ചാൽ സൈബർ സെൽകാർ അവനെ പൊക്കാൻ ചാൻസ് ഉണ്ട്. എന്തായാലും താൻ ഫോൺ നമ്പർ കൊടുക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ ഈ പാണ്ടി എനിക്കും പണി തന്നേനെ. ഇവിടെ പോലീസ് വന്നാലും മുൻ‌കൂർ ജാമ്യം തേടി അയാൾ വന്നതാണ് എന്ന് പറഞ്ഞു നിൽക്കാം.

“സാർ കുറച്ചു പണം തന്നിരുന്നേൽ എനിക്ക് നാട്ടിൽ പോകാമായിരുന്നു. “

പോൾ ഒന്നും മിണ്ടിയില്ല രണ്ട് ലക്ഷം രൂപ എടുത്തു കൊടുത്തു. അത് കണ്ടപ്പോൾ അയാളുടെ കണ്ണ് ഒന്ന് വികസിച്ചു. ചില്ലറ കാശ് മാത്രമാണ് പ്രതീക്ഷിച്ചത്. പക്ഷേ രണ്ട് ലക്ഷം രൂപ കിട്ടിയിരിക്കുന്നു.

“പ്രകാശേ നീ കുറച്ചു ദിവസം മാറി നിൽക്കുന്നത് തന്നയാണ് നല്ലത്. പിന്നെ ഫോൺ ഓഫ് ചെയ്തോണം അല്ലെങ്കിൽ അത് വെച്ച് നിന്നെ പോക്കും. ആ സഹായി ഇല്ലേ അവനോടും മാറി നിൽക്കാൻ പറഞ്ഞേരെ.”

“ശരി സാർ. “

“പിന്നെ പോകുന്നതിന് മുൻപ് എനിക്ക് ഈ വക്കാലത്തു ഒന്ന് ഒപ്പിട്ടു തന്നേരെ. കേസ് എങ്ങാനും വന്നാൽ എനിക്ക് ഹാജരാകാമെല്ലോ. “

വക്കീൽ ബുദ്ധി പ്രയോഗിച്ചതാണ് എന്ന് ശിവക്ക് മനസ്സിലായില്ല. ഇനി പോലീസ് വന്നാലും തനിക്ക് പറഞ്ഞു നിൽക്കാനുള്ള പിടി വള്ളിയായി. കക്ഷി എന്ന നിലയിൽ ഒന്നും വെളിപ്പെടുത്തേണ്ട കാര്യവുമില്ല Attorney -Client Privilege Sec 126 of evidence act.

“കേരള പൊലീസിന് ഒന്നും എന്നെ പുടിക്ക് മൂടിയാത്.”
അയാൾ വക്കാലത്തു ഒപ്പിടുന്നതിനിടയിൽ വീമ്പു പറഞ്ഞു.

“പിന്നെ പിടിച്ചാൽ തന്നെ രക്ഷിക്കാൻ സാർ ഒക്കെ ഉണ്ടല്ലോ”

ശിവപ്രകാശ് ഒരു പ്രത്യക ഭാവത്തിലാണ് അത് പറഞ്ഞു. വക്കീലിന് അതിൻ്റെ അർത്ഥം മനസ്സിലായി.

മുളയിലേ നുള്ളിയില്ലെങ്കിൽ ശരിയാകില്ല. നിന്നെ പോലെ കുറെ എണ്ണത്തിനെ ഈ പോൾ വക്കീൽ കണ്ടിട്ടുള്ളതാണ്. അയാൾ മനസ്സിൽ പറഞ്ഞു

“അതേ ഒരു പതിനായിരം രൂപ ഇങ്ങു തന്നെ എൻ്റെ അഡ്വാൻസ് ഫീസ് ആയി.”

അത് കേട്ടപ്പോൾ തന്നെ ശിവപ്രകാശിന് മുഖം വാടി. കിട്ടിയ രണ്ടു ലക്ഷത്തിൽ നിന്ന് പതിനായിരം രൂപ എടുത്തു കൊടുത്തു.

എന്നിട്ട് വേഗം തന്നെ KSRTC ബസ് സ്റ്റാൻഡിലേക്ക് വിട്ടു.

ഇതൊക്കെ ജോസിന് മുൻപിൽ എങ്ങനെ അവതരിപ്പിക്കും എന്ന ആലോചനയിലായിരുന്നു പോൾ.

കാര്യങ്ങൾ തിരക്കാനായി അയാൾ കാക്കനാട് സ്റ്റേഷനിൽ പരിചയമുള്ള ഒരു കോൺസ്റ്റബിളിനെ വിളിച്ചു.

വക്കീൽ ബുദ്ധി കാണിച്ചതാണ്. ഒന്ന് മുൻ‌കൂർ ജാമ്യത്തിന് വന്ന കക്ഷിക്ക് വേണ്ടി വക്കീൽ വിളിച്ചത് എന്ന് തനിക്ക് അനുകൂലമായ ഒരു തെളിവിന്. രണ്ടാമതായി കേസിൽ ഏതൊക്കെ വകുപ്പാണ് ഇട്ടിരിക്കുന്നത് എന്നറിയാൻ. വെറും ആക്സിഡന്റ് കേസ് ആണെങ്കിൽ ഒട്ടും തന്നെ പേടിക്കേണ്ടതില്ല.

എന്നാൽ ADGP വിളിച്ചു പറഞ്ഞതനുസരിച്ചു കേസ് തന്നെ എടുത്തിട്ടില്ല എന്നറിഞ്ഞപ്പോൾ വക്കീൽ ആദ്യമൊന്നു ഞെട്ടി പിന്നെ മനസ്സിൽ സന്തോഷം തോന്നി.

ഫോൺ വെച്ച് കഴിഞ്ഞു ADGP എന്തുകൊണ്ടാണ് വിളിച്ചു കേസ് വേണ്ടെന്ന് പറഞ്ഞത് എന്നാലോചിച്ചു. അപ്പോഴേക്കും അടുത്ത കക്ഷി വന്ന് പിന്നെ ആ സംഭവം തന്നെ പുള്ളി വിട്ടു.

* * * *

അന്നാ ഫ്ലാറ്റിലേക്ക് തിരികെ പോകുമ്പോളാണ് സ്റ്റീഫൻ്റെ കാൾ വന്നത്. ഇപ്പോൾ തന്നെ ചേച്ചിയെ നേരിട്ട് കാണണമെന്നും താമസിക്കുന്ന സ്ഥലത്തിൻ്റെ ലൊക്കേഷൻ തരണം എന്നവൻ വാശി പിടിച്ചപ്പോൾ തന്നെ അപ്പച്ചി കാര്യങ്ങൾ ഒക്കെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി. എന്തു പറയണം എന്നറിയാത്തത് കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്‌ത്‌ സ്വിച്ച് ഓഫ് ചെയ്‌തു.

അവൻ്റെ അടുത്തു നേരത്തെ തന്നെ പറയണമായിരുന്നു. ഒരു ബ്രദർ എന്ന നിലയിൽ തൻ്റെ പ്രവർത്തി അവൻ ഒട്ടും accept ചെയ്യില്ലായിരിക്കും. വല്ലാത്ത ദിവസം തന്നെ പാറു ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ കിട്ടിയ ആശ്വാസം ഒക്കെ സ്റ്റീഫൻ ഫോൺ വിളിച്ചതോടെ തീർന്നു. ഇതൊക്കെ അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.
ഓരോന്ന് ആലോചിച്ചു ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും സമയം 7 മണിയായി. സെക്യൂരിറ്റി കാർ ആദ്യം തടഞ്ഞെങ്കിലും എന്നെ കണ്ടതോടെ ബൂം barrier തുറന്നു തന്നു. ഫ്ലാറ്റിനു മുൻപിൽ ഇറങ്ങി കാശു കൊടുക്കുമ്പോൾ. ഫ്ളാറ്റിലെ ചൊറി ആന്റി മാർ എന്നെ നോക്കുന്നുണ്ടായിരുന്നു. അവരെ ഒന്നും മൈൻഡ് ചെയ്യാതെ ഫ്ലാറ്റിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *