ജീവിതമാകുന്ന നൗക – 13

ത്രിശൂൽ ഏജൻ്റെ എന്ന നിലയിൽ ടാക്ടിക്കൽ ഡ്രൈവിംഗ് ട്രെയിനിങ് ലഭിച്ചിട്ടുണ്ട്. എങ്കിലും ടോറസ് ലോറി ഇടിച്ചാൽ ഇന്നോവ ആയാലും പോളോ ആയാലും ബാക്കി ഉണ്ടാകില്ല. അത് കൊണ്ട് അവസാന നിമിഷം ഇടത്തോട്ട് പരമാവതി വേഗത്തിൽ ഒടിച്ചു മാറ്റണം. പോളോ GT ആയതു കൊണ്ട് അതിൻ്റെ ആക്സിലറേഷനിൽ വിശ്വാസമുണ്ട്.

അതേ സമയം ശിവപ്രകാശും ഒന്ന് അമ്പരുന്നു. മുന്നിൽ പോകുന്ന ഇന്നോവ കാറിനെ protect ചെയുന്ന പോലെ തോന്നി. ഒന്നെങ്കിൽ ഇന്നോവയെ ഇടിച്ചു ശേഷം കാറിനെ ഇടിക്കണം അങ്ങനെയാണെങ്കിൽ ഒരു പക്ഷേ തൻ്റെ ഉദ്ദേശം നടക്കില്ല. ഇന്നോവയെ ഇടിക്കുന്ന സമയം കൊണ്ട് കാർ ഇടത്തേക്ക് വെട്ടിച്ചു പോകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ഇന്നോവ കടന്ന ഉടനെ വലത്തോട്ട് വെട്ടിച്ചു കാറിൻ്റെ സൈഡിൽ ഇടിക്കണം. നേർക്കുനേർ ഇടിക്കുന്നതിൻ്റെ അത്ര വരില്ല. എങ്കിലും അതേ പറ്റു. പക്ഷേ ഈ സ്പീഡിൽ വലത്തോട്ട് വെട്ടിച്ചാൽ ഒരു പക്ഷേ വണ്ടി മറയാം.

അവസാന നിമിഷം ഇന്നോവ മാറും എന്ന പ്രതീക്ഷയിൽ ശിവപ്രകാശ് ഹെഡ് ലൈറ്റ് bright അടിച്ചു നോക്കി. പക്ഷേ ഒരു രക്ഷയുമില്ല. എന്നാൽ ഹെഡ്ഓൺ ഇടിക്കുമെന്നായപ്പോൾ റീഫ്ലെക്സ് ആക്ഷനെന്നോണം പ്രതീഷ് പെട്ടന്ന് ഇടത്തോട്ട് വെട്ടിച്ചു. ഇന്നോവയുടെ സൈഡ് ഉരച്ചു കൊണ്ട് ടോറസ് അതിവേഗം പോളോ ലക്ഷ്യമാക്കി നീങ്ങി .
സുകബീർ സിങ് ഇത് പ്രതീക്ഷിച്ചിരുന്നു. ഇന്നോവയിൽ ടോറസ് ഉരഞ്ഞു തുടങ്ങിയപ്പോൾ തന്നെ പോളോ ഇടത്തോട്ട് അലപം വെട്ടിച്ചു ആക്സിലറേഷൻ നൽകി. ഇന്നോവയുടെ ഇടത്തുകൂടി കടന്ന് പോകാനാണ് ശ്രമം. ഒരു നിമിഷത്തേക്ക് പോളോയിൽ ടോറസ് തൊടുക പോലുമില്ല എന്ന് തോന്നി. എന്നാൽ ആ സമയം ശിവപ്രകാശ് പറ്റാവുന്ന രീതിയിൽ ടോറസ് വലത്തോട്ട് വീണ്ടും വെട്ടിച്ചു.

ഏറ്റവും പിന്നിലായി വലതുഭാഗത്തായി ടോറസ് അതി ശക്തമായി ഇടിച്ചു എന്ന് സുക്ബീറിന് മനസ്സിലായി അതിൻ്റെ ശക്തിയിൽ മുൻവശം തിരിഞ്ഞു ടോറസിൻ്റെ അടിയിലേക്ക് കയറാൻ സാധ്യതയുണ്ട്. അത് കൊണ്ട് സുകബീർ മാക്സിമം ഇടത്തോട്ട് വെട്ടിച്ചു. ഇന്നോവയുടെ ഇടത്തോട്ട് ചവിട്ടി നിർത്തി.

ഉദ്ദേശിച്ച പോലെ സംഭവം നടന്നില്ല എന്ന് ശിവപ്രകാശിന് മനസ്സിലായി. ഇനി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ട് കാര്യമില്ല അത് കൊണ്ട് രക്ഷപെടനുള്ള് വ്യഗ്രതയോടെ ടോറസ് പായിച്ചു.

സുക്ക്ബീർ സിങ് ആദ്യം നോക്കിയത് അർജ്ജുനെയാണ്. ഒറ്റ നോട്ടത്തിൽ കുഴപ്പമില്ല. പോളോയുടെ വലതു ബാക്ക് ഡോർ മുതൽ തകർന്നിട്ടുണ്ട്. ബാക്ക് ടയർ അടക്കം പൊട്ടിയിട്ടുണ്ട്. ബാക്ക് മൂല ചളിങി ഉള്ളിലേക്ക് കയറിയിട്ടുണ്ട്. ബാക്ക് ബമ്പർ ഒരു സൈഡ് വിട്ട് റോഡിൽ കിടക്കുന്നുണ്ട്. ബാക്ക് വിൻഡിഷിൽഡും പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇടത്തെ വിന്ഡോ ഗ്ലാസ്സടക്കം പൊട്ടിയിട്ടുണ്ട് അത്യാവശ്യം നല്ല ഇടിയാണ്. എന്തോ ഭാഗ്യത്തിന് മറഞ്ഞില്ല.

സെൽവൻ ഇന്നോവയിൽ നിന്ന് റിവോൾവർ എടുത്തു കൊണ്ടാണ് ചാടി ഇറങ്ങിയത്. ആള് കൂടുന്നത് കണ്ടതൊടെ ഷർട്ടിനിടയിലേക്ക് തിരുകി.

ടോറസ് നിർത്താതെ പാഞ്ഞു പോയിരിക്കുന്നു. നേരെ അർജ്ജുവിനടുത്തേക്ക് ഓടി. പോളോയുടെ ഇടത്തെ വിന്ഡോ ഗ്ലാസും പൊട്ടിയിട്ടുണ്ട് . അർജ്ജുൻ ഷോക്കായി ഇരിക്കുകയാണ് എന്ന് സെൽവന് മനസ്സിലായി. തലയുടെ ഇടതു വശത്തു നിന്ന് ചോര ഒലിച്ചു തുടങ്ങിയിരിക്കുന്നു. അർജ്ജുവിൻ്റെ തല ഇടിച്ചാണ് ഇടത്തെ ഗ്ലാസ്സ് പൊട്ടിയിരിക്കുന്നത്. ഹെഡ് ഇഞ്ചുറി ഷോക്കിലാണ് അവൻ. വേഗം ഡോർ തുറന്നു സീറ്റ് ബെൽറ്റ് ഊരി. അപ്പോഴേക്കും സുകബീർ സിങ്ങും പ്രതീഷും ഓടി എത്തി.

രാഹുലും സീറ്റ് ബെൽറ്റ് ഊരി ഇറങ്ങി. അവൻ്റെ തലയുടെ ഇടതു വശം തട്ടിയിട്ടുണ്ട് എങ്കിലും കുഴപ്പമില്ല. സെൽവനെ കണ്ട് രാഹുൽ ഒന്നമ്പരന്നിരുന്നു. ഹോസ്റ്റലിൽ വിളമ്പാൻ നിന്നിരുന്ന തമിഴൻ അപ്പോൾ അയാളും ജീവയുടെ ആളായിരുന്നോ. അർജ്ജുവിൻ്റെ തലയിൽ നിന്ന് രക്തം വരുന്നത് കണ്ടതോടെ ആ അമ്പരപ്പ് മാറി. ദേഷ്യവും സങ്കടവും ഇരച്ചെത്തി. മനപൂർവ്വമാണ്.
“പ്രതീഷ് വണ്ടി എടുക്ക് നമുക്ക് ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ പോകണം. സുകബീർ ഇവിടെത്തെ കാര്യങ്ങൾ നോക്കണം. പോലീസ് റിപ്പോർട്ടിൽ student എന്ന് മാത്രമേ വരാവൂ.”

പ്രതീഷ് വേഗം തന്നെ ഇന്നോവയിലേക്ക് തിരികെ ഓടി. രാഹുലും സെലവനും കൂടി അർജ്ജുവിനെ താങ്ങി പിടിച്ചു വണ്ടിയിലേക്ക് കയറ്റി. ഇന്നോവ അടുത്തുള്ള ഹോസ്പിറ്റിലേക്ക് പാഞ്ഞു.

കാറിൽ കയറിയപ്പോഴേക്കും അർജ്ജുൻ ഷോക്കിൽ നിന്ന് മാറി. തല പൊളിഞ്ഞു പോകുന്ന പോലെ വേദന എടുക്കുന്നുണ്ട്. വയറിലും നല്ല വേദനയുണ്ട്.

തൻ്റെ ഒപ്പം ഇരിക്കുന്നത് രാഹുലും ഹോസ്റ്റൽ മെസ്സിൽ ഫുഡ് വിളമ്പിക്കൊണ്ടിരുന്ന ആളും. പക്ഷേ കമ്പ്ലീറ്റ് വേറെ ഗെറ്റപ്പിലാണ്. എന്തോ ചോദിക്കാൻ പോയപ്പോഴേക്കും ഒന്നും സംസാരിക്കേണ്ട എന്ന് പറഞ്ഞു വിലക്കി.

ആക്സിഡന്റ് കേസ് ആയത് കൊണ്ട് ഹോസ്പിറ്റലിൽ എമെജൻസി വിഭാഗത്തിലോട്ടാണ് കാർ കയറ്റി നിർത്തിയത്. പെട്ടന്ന് തന്നെ ഡോക്ടർമാർ എത്തി പരിശോധിക്കാൻ തുടങ്ങി.

“ഞാൻ സെലവരാജ്‌. പുള്ളിക്ക് എങ്ങനെയുണ്ട് ഡോക്ടർ ?”

“വലിയ കുഴപ്പമില്ല. ചോര കണ്ട് പേടിക്കേണ്ട. സേഫ്റ്റി ഗ്ലാസ്സ് കഷണങ്ങൾ കൊണ്ടുള്ള scratches മാത്രമാണ് . സ്റ്റിച്ച് വേണ്ടി വരില്ല. പിന്നെ തല ശക്തമായി ഇടിച്ചത്കൊണ്ട് CT സ്‌കാൻ വേണ്ടി വരും. പിന്നെ 24 hour ഒബ്സെർവേഷനും. “

“ഓക്കേ CT സ്‌കാൻ വേഗം ചെയ്യണം. കുഴപ്പമില്ലെങ്കിൽ ഇപ്പോൾ തന്നെ ഷിഫ്റ്റ് ചെയ്യണം. “

“എന്താണ് പറയുന്നത് M r സെൽവരാജ് ഷിഫ്റ്റ് ചെയ്യാൻ സാധിക്കില്ല. “

“ഞാൻ പറഞ്ഞെല്ലോ കുഴപ്പമില്ലെങ്കിൽ മാത്രം ഷിഫ്റ്റ് ചെയ്‌താൽ മതി. അതിന് തക്കതായ കാരണങ്ങൾ ഉണ്ട്. “

“താങ്കൾ ഇയാളുടെ ആരാണ്. ഹോസ്പിറ്റലിൽ കൊണ്ടുവന്നണന്നല്ലേ ഉള്ളു. “

സെൽവരാജ് മെയിൻ ഡോക്ടറെ മാറ്റി നിർത്തി NIA ഐഡൻറിറ്റി കാർഡ് എടുത്തു കാണിച്ചു.

“ഡോക്ടർ ഞാൻ ആരാണ് എന്ന് പറയേണ്ട കാര്യമില്ല. ആ പയ്യൻ VIP Protectee ആണ്. അയാളുടെ സംരക്ഷണം എൻ്റെ ഉത്തരവാദിത്തമാണ്. പോരാത്തതിന് ഇപ്പോൾ ഉണ്ടായ ആക്സിഡന്റ് ഒരു murder attempt ആണ്. അത് കൊണ്ട് സ്കാനിങ്ങിൽ കുഴപ്പമില്ലെങ്കിൽ ഞങ്ങളുടെ പ്രോട്ടോകോൾ പ്രകാരമുള്ള ഹോസ്പിറ്റലിലേക്ക് മാറ്റണം. അത് കൊണ്ട് സഹകരിക്കണം.”
ഡോക്ടർ ഒരു നിമിഷത്തേക്ക് അമ്പരുന്നു പോയി.

“ഒരു കാര്യം കൂടി ഞാനിപ്പോൾ പറഞ്ഞ കാര്യം നമ്മൾ രണ്ടാളും അല്ലാതെ വേറെ ഒരാൾ പോലും അറിയരുത്. including local police. “

പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടന്നായിരുന്നു. അർജ്ജുനന് പെട്ടന്ന് തന്നെ സ്കാൻ നടത്തി. കുഴപ്പമൊന്നുമില്ല എന്ന് കണ്ടതും മുറിവൊക്കെ നല്ല രീതിയിൽ ഡ്രസ്സ് ചെയ്‌തു. ശുഷ്‌കാന്തി കാണിക്കാനായി തലയിൽ വട്ടത്തിൽ ബാൻഡേജ് കെട്ടി. വയറു ഭാഗത്തു സീറ്റ് ബെൽറ്റ് മുറുകിയ ഭാഗത്തു Oilment ഒക്കെ വെച്ച്. അവിടെ ഉള്ള ഏറ്റവും നല്ല ആംബുലൻസിൽ നഗരത്തിലെ ഏറ്റവും മുന്തിയ ആശുപത്രിയിലെക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *