ജീവിതമാകുന്ന നൗക – 13

ഭദ്രൻ നേരെ നഴ്‌സ്‌ സ്റ്റേഷനിലേക്ക് ചെന്ന്.
“സിസ്റ്റർ ജാനറ്റ്?”

“ഞാനാണ്. എന്തു സഹായം വേണം. “

“വൈകിട്ട് ഒരു ആക്സിഡൻറെ കേസ് ഒരു കോളേജ് സ്റ്റുഡൻറ്. അയാളെ ഏത് റൂമിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്?”

“CT സ്‌കാൻ നടത്തിയ ശേഷം ഉടനെ തന്നെ പുള്ളിയെ ട്രാൻസ്ഫർ ചെയ്തേല്ലോ.”

“അത്രയും സീരിയസ് ആണോ പരിക്ക്?”

“അയ്യോ സാർ കണ്ടിട്ട് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ trauma care facility ഉള്ള ആംബുലൻസിലാണ് കൊണ്ട് പോയത്. കൂടുതൽ ഡീറ്റെയിൽസ് ഡോക്ടറിനോട് ചോദിക്കണം. ജോൺസൺ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു പോയെല്ലോ.”

“ഏതു ഹോസ്പിറ്റലിലേക്കാണ് എന്ന് അറിയാമോ?”

“അത് എനിക്കറിയില്ല സാർ. ഡോക്ടർക്ക് അറിയാമായിരിക്കും.”

“താങ്ക്യൂ സിസ്റ്റർ.”

സീരിയസ് കണ്ടീഷൻ ആണെങ്കിൽ ഡിസ്ചാർജ് ചെയ്യുകയില്ലല്ലോ. എന്നിട്ടും മാറ്റണമെങ്കിൽ. ലെന മാഡത്തെ വിളിച്ചു കാര്യങ്ങൾ അറിയിക്കണം എന്ന് തോന്നിയെങ്കിലും അത് ചെയ്‌തില്ല. ഒരു പക്ഷേ ലെന മാഡത്തിൻ്റെ ഫോൺ വരെ ചോർത്തുന്നുണ്ടാകാം.

സി.ഐ ഭദ്രൻ ഹോസ്പിറ്റൽ വക ആംബുലൻസ് പാർക്ക് ചെയ്‌ത ഭാഗത്തേക്ക് പോയി. അവിടെ ആശുപത്രി വക രണ്ടു ആംബുലൻസുകൾ കിടക്കുന്നുണ്ട്. രണ്ടു പയ്യന്മാർ സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

“മോനെ വൈകിട്ട് ആക്സിഡൻ്റെ പറ്റിയ പയ്യനെ കൊണ്ട് പോയ ആംബുലൻസ് തിരികെ വന്നോ?”

“ഇല്ല ചേട്ടാ. ഇപ്പോൾ എത്തുമായിരിക്കും. എന്തിനാ ചേട്ടാ?”

“ആക്സിഡന്റ് പറ്റിയ പയ്യൻ എനിക്കറിയാവുന്നതാ. ഏതു ഹോസ്പിറ്റലിലേക്കാണ് മാറ്റിയത് എന്നറിഞ്ഞാൽ പോകാനാണ്. “

“അവിടെ റിസപ്ഷനിൽ ചോദിച്ചാൽ അറിയാൻ പറ്റുമെല്ലോ “

.”ഇല്ല മോനെ അവർക്കറിയില്ലെന്നാണ് പറഞ്ഞത്.”

“അങ്ങനെ വരാൻ വഴി ഇല്ലല്ലോ. ഞാൻ നിഖിലിനെ ഒന്ന് വിളിക്കട്ടെ.”

അവൻ ഫോൺ എടുത്തു വിളിച്ചു. പക്ഷേ റിങ് ചെയ്‌തത് അല്ലാതെ ആരും ഫോൺ എടുത്തില്ല.

“ചേട്ടാ എടുക്കുന്നില്ല ഇപ്പോൾ വരുമായിരിക്കും. “

ഭദ്രൻ വെയിറ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു. അധികം താമസിക്കാതെ തന്നെ ആംബുലൻസ് ഗേറ്റ് കടന്ന് അങ്ങോട്ട് എത്തി. അതിൽ നിന്ന് ഡ്രൈവർ പെട്ടെന്നിറങ്ങി മറ്റു ഡ്രൈവർമാരുടെ അടുത്തേക്ക് ചെന്ന്.

സി ഐ ഭദ്രൻ അവൻ്റെ അടുത്തേക്ക് ചെന്നു.

“ആ സാറ് കുറച്ചു നേരമായി നിന്നെ കാത്തു നിൽക്കുന്നു. patient നെ ഏതു ആശുപത്രിയിലേക്കാണ് നീ എത്തിച്ചത് എന്നറിയാനാണ്.”
അത് പറഞ്ഞതും അവൻ്റെ മുഖഭാവം മാറിയത് ഭദ്രൻ ശ്രദ്ധിച്ചു.

“അതൊന്നും ഞാൻ പറയില്ല. ഓഫീസിൽ എങ്ങാനും ചോദിക്കു സാറെ ”

വേറെ വഴി ഇല്ലാത്തത് കൊണ്ട് ഭദ്രൻ പോലീസ് id കാർഡ് എടുത്തു കാണിച്ചു. നിഖിലും മറ്റു രണ്ടു പേരും അതോടെ ഒന്ന് ഞെട്ടി.

“ഇനി പറ ആ പയ്യനെ എങ്ങോട്ടാണ് കൊണ്ട് പോയത്?

മര്യാദക്ക് പറഞ്ഞോ അല്ലെങ്കിൽ നാളെ മുതൽ നീയൊന്നും റോഡിൽ ഇറങ്ങില്ല “

“അത് സാറെ ആസ്റ്റൺ മെഡിസിറ്റിയിലേക്കാണ്.”

“നിനക്ക് ആദ്യം പറയാൻ എന്തായിരുന്നു ഇത്ര മടി. “

“അവൻ്റെ കൂടെ ഉണ്ടായിരുന്ന ആൾ 5000 രൂപ തന്നിട്ട് ആരോടും വാ തുറക്കരുത് എന്ന് പറഞ്ഞു സാറേ. “

“നിനക്ക് കാശ് തന്നയാൾ ആ പയ്യൻൻ്റെ ആരാ?”

“അതറിയില്ല പക്ഷേ പുള്ളി തമിഴ് കലർന്ന മലയാളമാണ് പറഞ്ഞത്.”

“ആക്സിഡന്റ് പറ്റിയ ആൾക്ക് എങ്ങനയുണ്ട്?”

“വലിയ കുഴപ്പമൊന്നുമില്ല സാറെ. തലയിൽ കെട്ടുണ്ടായിരുന്നു. വേറെ വലിയ പരിക്കൊന്നുമില്ല.”

“അതെങ്ങനെ നിനക്കറിയാം. നീ ഡോക്ടറാണോ?”

“അയ്യോ സാറേ അങ്ങനെയല്ല ഇവിടെനിന്നു മെഡിക്കൽ സ്റ്റാഫ് ആരും അക്കമ്പനി ചെയ്‌തില്ലായിരുന്നു. സീരിയസ് ആയിരുന്നേൽ മെഡിക്കൽ സ്റ്റാഫ് കൂടെ ഉണ്ടായേനെ. പിന്നെ ആംബുലൻസ് എക്വിപ്മെന്റ് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. “

നീ പറഞ്ഞ തമിഴൻ കൂടെ ആംബുലൻസിൽ ഉണ്ടായിരുന്നോ?

“ പുള്ളിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.”

“ഞാൻ വന്ന് അന്വേഷിച്ചു എന്ന കാര്യം നിങ്ങൾ ആരോടും പറയാൻ നിൽക്കേണ്ട. നിനക്ക് കാശ് തന്നവർ അറിഞ്ഞാൽ നിങ്ങൾക്ക് തന്നയാണ് പ്രശനം. “

അത് കേട്ടതോടെ അവരു പേടിച്ചു എന്ന് മനസ്സിലായി. അത് തന്നെയാണ് ഭദ്രനും വേണ്ടിയിരുന്നത്.

അതും പറഞ്ഞിട്ട് ഭദ്രൻ അവിടെ നിന്നിറങ്ങി.

കാക്കനാട് പോലീസ് സ്റ്റേഷനിൽ ചെന്ന് SI പീതാംബരനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിയണം.

ഭദ്രൻ കാക്കനാട് സ്റ്റേഷനിൽ ചെന്നപ്പോഴേക്കും പീതാംബരൻ ഡ്യൂട്ടി കഴിഞ്ഞു പോയിട്ടുണ്ടായിരുന്നു. അതു കൊണ്ട് പുള്ളിക്കാരൻ്റെ വീട് എവിടെയാണ് എന്ന് ചോദിച്ചു മനസ്സിലാക്കിയ ശേഷം നേരേ അങ്ങോട്ട് ചെന്നു.

“ഞാൻ സി ഐ ഭദ്രൻ, ലെന മാഡം പറഞ്ഞിട്ട് വന്നതാണ്. “
“മനസ്സിലായി പാലാരിവട്ടം സ്റ്റേഷനിലെ അല്ലേ. “

“ആ ആക്സിഡന്റ് കേസ്. “

“അത് ആക്സിഡന്റ് കേസ് ഒന്നുമല്ല സാറേ. ഇതൊന്നു നോക്കിക്കേ?”

പീതാംബരൻ അയാളുടെ മൊബൈലിൽ ഒരു വീഡിയോ പ്ലേയ് ചെയ്‌തു. ഒരു കടയിലെ cctv വീഡിയോ ആണ്. ടോറസ് ലോറി കാറിലേക്ക് ഇടിച്ചു കയറ്റുന്ന ദൃശ്യമാണ്.ഇന്നോവയിൽ തട്ടിയതിനു ശേഷം കാർ ലക്ഷ്യമാക്കി മനഃപൂർവ്വം വെട്ടിച്ചിട്ടുണ്ട്. പക്ഷേ അൽപം ദൂരെ നിന്നുള്ള വിഷ്വൽ ആണ്. എങ്കിലും സംഭവങ്ങൾ വ്യക്തമാണ്.

ഭദ്രന് അത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഇന്നോവ കാർ കാറിനെ സംരക്ഷിക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. പിന്നെ കാർ ഓടിച്ച ആളും സ്‌കിൽഡ് ഡ്രൈവർ ആണ്.

“ആ സിക്കുകാരൻ നുണ പറഞ്ഞതാണ് സാറേ. അയാൾ ആ ഇന്നോവയിൽ ഒന്നുമില്ലായിരുന്നു. ”

പീതാംബരൻ പറഞ്ഞു

സംഭവം ശരിയാണ് സിഖുകാരൻ ഡ്രൈവർ സീറ്റിൽ നിന്ന് ചാടി ഇറങ്ങുന്നത് വ്യക്തമാണ്. കൂടെ ഇന്നോവയിൽ നിന്നുള്ളവരും ഓടി വരുന്നുണ്ട്.

“എന്നാലും ADGP എന്തുകൊണ്ടാണ് FIR വേണ്ടെന്ന് പറഞ്ഞത് എന്ന് മനസിലാകുന്നില്ല. അന്ന് ലെന മാഡം പറഞ്ഞിട്ട് ആ പയ്യനെ പൊക്കിയപ്പോഴും ഉന്നതങ്ങളിൽ നിന്ന് വിളി വന്നു. ഇപ്പോൾ കേസ് എടുക്കേണ്ട എന്ന് പറഞ്ഞും. “

തന്നത്താനെ ഡീൽ ചെയ്യാൻ കെൽപ്പുള്ളവരാണ് , അതാണ് കേസ് വേണ്ടെന്ന് അവർ തീരുമാനിച്ചിരിക്കുന്നത്.

ഭദ്രന് മനസ്സിലായെങ്കിലും ഒന്നും പറയാൻ നിന്നില്ല.

ഞാൻ ഈ വീഡിയോ കോപ്പി ചെയ്യുകയാണ് പിന്നെ ഇതൊന്നും വേറെ ആരോടും പറയാൻ നിൽക്കേണ്ട. ഈ visuals ഉള്ള കാര്യവും.

“അയ്യോ ഒരിക്കലുമില്ല. ADGP വിളിച്ചപ്പോൾ തന്നെ ഞാൻ ഈ കേസ് വിട്ടു. സെർവിസിൽ ഇനി 2 കൊല്ലം കൂടിയേ ഉള്ളു. അതിനിടയിൽ പുലിവാല് പിടിക്കാനൊന്നും വയ്യ.”

ഭദ്രൻ അയാളുടെ പേർസണൽ മൊബൈലിലേക്ക് വീഡിയോ കോപ്പി ചെയ്‌തു. ആക്സിഡന്റ് നടന്നതും തുടർന്ന് സ്റ്റേഷനിൽ ഉണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ പീതാംബരൻ്റെ അടുത്തു നിന്ന് വിശദമായി ചോദിച്ചു മനസ്സിലാക്കികൂടാതെ മുൻപ് അർജ്ജുവിനെ അറസ്റ്റ് ചെയ്‌തപ്പോൾ ഉണ്ടായ സംഭവങ്ങളെ പറ്റിയും.

അടുത്ത പടിയായി ആസ്റ്റൺ ഹോസ്പിറ്റലിൽ പോയി അന്വേഷിക്കണം. പക്ഷേ അതിൽ കുറച്ചു റിസ്‌ക് ഉണ്ട്. അതു കൊണ്ട് ലെന മാഡത്തിൻ്റെ അടുത്ത് ചോദിച്ചിട്ട് മതി. ഭദ്രൻ നേരേ ലെനയുടെ വീട്ടിലേക്ക് പോയി.
പോകുന്ന വഴി മൊത്തം ഭദ്രൻ ചിന്തയിലായിലായിരുന്നു. NIA ഒക്കെ ലോക്കൽ പോലീസ് കസ്റ്റഡിയിൽ നിന്ന് കൊണ്ട് പോകുക. എല്ലാം കൂടി അങ്ങോട്ട് ഒത്തു പോകുന്നില്ലെല്ലോ. ആ പയ്യൻ്റെ പിന്നിലുള്ളവർ നിസാരക്കാരല്ല. ആള് മലയാളി ആയതു കൊണ്ട് ഏതെങ്കിലും cental മിനിസ്റ്ററുടെ മകൻ ആകാനും വഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *