ജീവിതമാകുന്ന നൗക – 13

“ഇന്നോവ ?”

“അത് മാഡം ഇന്നോവയിലും ലോറി തട്ടിയിരുന്നു എന്ന് തോന്നുന്നു. അതിനു ശേഷമാണ് കാറിൽ ഇടിച്ചത്. ഇന്നോവക്ക് കുഴപ്പമില്ല എന്ന് തോന്നുന്നു അതിൽ കയറ്റിയാണ് Sunshine ആശുപത്രിയിലേക്ക് അവരെ കൊണ്ട് പോയത്. ആശുപത്രിയിൽ നിന്നും സ്റ്റേഷനിൽ വിളിച്ചു ആക്സിഡന്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “

“പിന്നെ മാഡം വണ്ടി പരിശോധിച്ചപ്പോൾ രണ്ടു ലാപ്ടോപ്പ് ബാഗ് ഉണ്ടായിരുന്നു. പിന്നെ back സീറ്റിൽ താഴെ നിന്ന് ആ പയ്യൻ്റെ കോളേജ് id കാർഡ് കിട്ടി. എനിക്ക് അപ്പോൾ തന്നെ ആളെ മനസ്സിലായി. ഞങ്ങൾ ലാപ്ടോപ്പ് എടുക്കാൻ പോയപ്പോൾ ആ സിങ് കുറെ ബഹളമുണ്ടാക്കി. പുള്ളി അത് എടുക്കാൻ സമ്മതിക്കുനുണ്ടയിരുന്നില്ല. ആളുടെ സൈസ് വെച്ച് ഞങ്ങൾക്ക് പേടിയായിരുന്നു.

പിന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒരു തരത്തിൽ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുവന്നിട്ടുണ്ട്.

ലസ്സി ഒക്കെ കൊടുത്തു ആളെ ഇവിടെ ഇരുത്തിയിട്ടുണ്ട്. “

“ഇത് വരെ FIR ഇട്ടിട്ടില്ല മാഡം മനഃപൂർവ്വം ഇടിച്ചത് ആണ് എന്ന് ഒന്നിലധികം പേര് പറഞ്ഞിട്ടുണ്ട്. ഇത് attempt murder വകുപ്പ് കൂടി FIR ഇടണോ? ഞാൻ മാഡത്തിനോട് ചോദിച്ചിട്ട് ചെയ്യാം എന്ന് കരുതിയാണ് വിളിച്ചത്. “

ഒരു നിമിഷത്തേക്ക് ലെനക്ക് എന്തു പറയണം എന്നായി. ഇച്ചായന്മാരാണെങ്കിൽ ?

“FIR ഇട്ട് സ്റ്റേറ്റ്മെൻ്റെ എടുക്കു. പിന്നെ പെട്ടന്ന് തന്നെ ലോറി പോയ സമയത്തുള്ള CCTV ദൃശ്യങ്ങൾ ഒക്കെ കളക്ട ചെയ്യണം. visuals ഒന്നും നശിപ്പിക്കരുത് എന്ന് പ്രത്യേകം പറയണം. വാഹന നമ്പർ കിട്ടിയാൽ അപ്പോൾ തന്നെ എല്ലാ സ്റ്റേഷനിലേക്കും wireless മെസ്സേജ് പാസ് ചെയ്തോണം പിന്നെ സംഭവം കണ്ട രണ്ട് മൂന്നു പേരെ വിറ്റൻസ് ആക്കി സ്റ്റെമെൻ്റെ റെക്കോർഡ് ചെയ്യണം. കോടതിയിലും വന്ന് സാക്ഷി പറയാൻ പറ്റുന്നവർ മതി. “
“Ok മാഡം പക്ഷേ ആ സിക്കുകാരൻ ഇങ്ങേരു ഹിന്ദിയോ പഞ്ചാബിയോ എന്തോ ആണ് പറയുന്നത്. അത് വെച്ച് എങ്ങനെ statement എടുക്കും ?”

“അത് നമുക്ക് നോക്കാം. “

“പിന്നെ മാഡം കാർ impound ചെയ്യട്ടെ. ഫോട്ടോ ഒക്കെ എടുത്തിട്ടുണ്ട്. പിന്നെ ബ്ലോക്ക് ഒഴുവാക്കാൻ സൈഡിലേക്ക് തള്ളി ഇട്ടായിരുന്നു “

“അതൊക്കെ വേണ്ട പോലെ ചെയ്തോളു

ഹോസ്പിറ്റലിൽ നിന്ന് എന്താണ് വിവരം?”

“അത് മാഡം ഞാൻ രണ്ട് പ്രാവിശ്യം വിളിച്ചിരുന്നു ഡോക്ടർ busy ആണ് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്. പിന്നെ എനിക്ക് പരിചയമുള്ള ഒരു അറ്റൻഡർ ഉണ്ട് അവനെ വിളിച്ചപ്പോൾ ആ പയ്യന് വലിയ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. “

“മുകളിൽ നിന്ന് ആരെങ്കിലും സ്റ്റേഷനിലേക്ക് വിളിച്ചോ?

“ഇല്ല മാഡം ആരും വിളിച്ചിട്ടില്ല. മാഡത്തിനെ ആണ് ആദ്യം അറിയിക്കുന്നത്.”

“FIR രജിസ്റ്റർ ചെയ്യൂ 307 അടക്കം. അപ്പോഴേക്കും ഞാൻ അങ്ങോട് എത്താം. “

ലെന പെട്ടന്ന് തന്നെ ഇറങ്ങി. പോകുന്ന വഴി അച്ചായന്മാണോ ഇതിന് പിന്നിൽ എന്നായിരുന്നു സംശയം. ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടണം. പെട്ടന്നാണ് ലെനക്ക് അന്നയുടെ കാര്യം ഓർമ്മ വന്നത്. ആ പയ്യന് പറ്റിയതിനു പകരം അന്നയെ വല്ലതും ചെയ്താലോ.

ലെന വേഗം സ്റ്റീഫനെ വിളിച്ചു.

“സ്റ്റീഫ അന്ന അവളുടെ ഏതോ കൂട്ടുകാരിയുടെ ഒപ്പമാണ് ഇപ്പോൾ താമസം. നീ അവളെ വിളിച്ചു അഡ്രസ്സ് ഒക്കെ വാങ്ങു. ഞാൻ വന്നിട്ട് നമുക്ക് രണ്ടാൾക്കും പോയി അവളെ കൂട്ടിയിട്ട് വരാം. “

“അപ്പച്ചി അവൾ കാക്കനാട് ഹോസ്റ്റലിൽ അല്ലേ. അവൾ മാറിയ കാര്യം എൻ്റെ അടുത്ത് പറഞ്ഞില്ലല്ലോ. “

“നീ ഇപ്പോൾ അതും പറഞ്ഞു അവളുടെ അടുത്ത് വഴക്കുണ്ടാക്കല്ലേ. അവൾ അകെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാര്യങ്ങൾ ഒക്കെ ഞാൻ വരുമ്പോൾ പറയാം. നീ അവളുടെ അഡ്രസ്സ് ചോദിച്ചു മനസ്സിലാക്ക്.”

ലെന പീതാംബരൻ്റെ കാൾ വെയ്റ്റിംഗ് കണ്ടു. സ്റ്റീഫൻ്റെ കാൾ കട്ടാക്കി ലെന വേഗം ഫോൺ എടുത്തു.

“മാഡം ഇപ്പോൾ തന്നെ ADGP വിളിച്ചിരുന്നു. FIR ഇടേണ്ട എന്നാണ് പറഞ്ഞത്. മാഡം പറഞ്ഞിട്ട് FIR ഇട്ടു എന്ന് പറഞ്ഞപ്പോൾ കുറെ ചീത്ത പറഞ്ഞു. FIR കമ്പ്യൂട്ടറിൽ കയറ്റിയിട്ടില്ലെങ്കിൽ കീറി കളയാനാണ് പറഞ്ഞിരിക്കുന്നത്.
പിന്നെ ആ സിങ്ങിനെ അയാൾ പറയുന്ന സ്ഥലത്ത് കൊണ്ട് ചെന്നാക്കാനും പറഞ്ഞു.”

എന്തെങ്കിലും പറയുന്നതിന് മുൻപ് ADGP യുടെ കാൾ ലെനയുടെ ഫോണിലേക്ക് എത്തി.

“താൻ ഇപ്പോൾ എവിടെയാണ്?

“സാർ ഞാൻ കാക്കനാട് സ്റ്റേഷനിലേക്ക് പോകുകയാണ്. അവിടെ ഒരു ഹൈ പ്രൊഫൈൽ ആക്സിഡന്റ് കേസ് ഉണ്ടായിട്ടുണ്ട്. 307 ആകാനുള്ള സ്കോപ്പ് ഉണ്ട്. ഞാൻ ഇൻവെസ്റ്റിഗേഷൻ….”

“ലെന ഒന്നും ചെയ്യേണ്ട. I will handle it. You go back to your office. “

“സാർ എൻ്റെ അധികാര പരിധിയിലുള്ള സ്റ്റേഷനിലെ കേസ് ആണ് സാർ FIR വേണ്ടാ എന്ന് പറഞ്ഞു എന്നറിഞ്ഞു.”

“Lena just shut up and Don’t interfere. This is an order. “

അതും പറഞ്ഞിട്ട് ADGP ഫോൺ കട്ടാക്കി.

“എടോ താൻ Palarivattom സ്റ്റേഷനിലേക്ക് വിട് എന്നിട്ട് അടുത്തുള്ള അമ്പലത്തിൻ്റെ കോമ്പൗണ്ടിലേക്ക് പാർക്ക് ചെയ്യൂ. “

ലെന ദേഷ്യത്തിൽ ഡ്രൈവറിൻ്റെ അടുത്ത് പറഞ്ഞു

അപ്പോഴേക്കും പീതാംബരൻ്റെ കാൾ വീണ്ടുമെത്തി.

“മാഡം FIR കീറി കളഞ്ഞു. പിന്നെ കാർ ഏതോ റോഡ് അസ്സിസ്റ്റൻസ്കാർ വന്ന് എടുത്തോണ്ട് പോയി. സിങ് ലാപ്ടോപ്പുകളും ആ പയ്യൻ്റെ ID കാർഡും എടുത്തു കയ്യിൽ പിടിച്ചിട്ടുണ്ട്. പാലാരിവട്ടത്ത് ഡ്രോപ്പ് ചെയ്യാനാണ് പറയുന്നത്. “

“പീതാംബരൻ സീനിയർ ഉദ്യോഗസ്ഥൻ പറയുന്നത് പോലെ ചെയ്യൂ. ഞാൻ അങ്ങോട്ട് വരുന്നില്ല. “

പിന്നെ മാഡം ഞാൻ കാറിൻ്റെ ഫോട്ടോസ് whatsapp ചെയ്‌തിട്ടുണ്ട്‌

അപ്പോഴേക്കും ലെനയുടെ വാഹനം പലരിവട്ടം സ്റ്റേഷനിനടുത്തുള്ള അമ്പലത്തിൻ്റെ പാർക്കിങ്ങിൽ എത്തി.

“പ്രസാദ്(ഡ്രൈവർ ) സ്റ്റേഷനിൽ പോയി ഭദ്രനോട് ഇങ്ങോട്ട് വരാൻ പറ. താൻ എന്നിട്ട് പോയി ഒരു ചായ കുടിച്ചോ. ഞാൻ വിളിക്കുമ്പോൾ തിരിച്ചു വന്നാൽ മതി.”

ലെന whatsappil ഫോട്ടോസ് നോക്കി കൊണ്ടിരുന്നപ്പോൾ സി.ഐ ഭദ്രൻ എത്തി. ലെന സംഭവങ്ങൾ പറഞ്ഞു.

മാഡം ഞാൻ എന്താണ് ചെയ്യേണ്ടത്. ലോറിക്കാരനെ അന്വേഷിക്കയാണോ അതോ?

തത്കാലം താൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ തിരക്ക്. അവിടെ എന്താണ് സിറ്റുവേഷൻ എന്ന് നോക്കു. അവനെ എത്തിച്ച ഇന്നോവകാരെ കണ്ട് സംസാരിക്കു. എങ്ങനെയാണ് ആക്സിഡന്റ് നടന്നത് എന്ന് അന്വേഷിച്ചു മനസ്സിലാക്കു. ഇന്നോവക്കാരന് കറക്റ്റ് ആയിട്ട് പറയാൻ സാധിക്കും.
ശരി മാഡം .

പിന്നെ താൻ official വേഷത്തിൽ പോകേണ്ട. unoffical ആയിട്ട് അന്വേഷിച്ചാൽ മതി. അറിയാമെല്ലോ ADGP അറിഞ്ഞാൽ പ്രശ്നമാകും. പിന്നെ എൻ്റെ ഫോണിൽ വിളിക്കേണ്ട ഡ്രൈവർ പ്രസാദിൻ്റെ നമ്പറിൽ വിളിച്ചാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *