ജീവിതമാകുന്ന നൗക – 13

“എന്തിനാണ് വന്നത്” ?

“വിദേശത്തുള്ള അങ്ങയുടെ കൂട്ടുകാരൻ ജോലിക്ക് അയച്ചതാണ്.”

“ശരി”

“അങ്ങയുടെ ആരോഗ്യം? “

“സുഖമായിരിക്കുന്നു. “

ഐഡന്റിറ്റി വെരിഫിക്കേഷൻ കറക്റ്റ് ആയിരിക്കുന്നു.

സുഖമായിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന് ആളുടെ അറിവിൽ ആക്റ്റീവ് സർവെല്ല്യൻസിൽ അല്ല

“എന്നെ ചാച്ചാ എന്ന് വിളിച്ചാൽ മതി.”

ശരി ചാച്ചാ

പിന്നെ കൂടുതൽ സംസാരമൊന്നുമുണ്ടായില്ല. അത്യവിശ്യം നല്ല തിരക്കുള്ള ഒരു വഴിയിലേക്ക് കിടന്നു. അവിടെ ഒരു രണ്ടു നില കെട്ടിടത്തിൻ്റെ ഏകദേശം നടു ഭാഗത്തു ആയി ഒരു വാതിലിൻ്റെ മുകളിലേക്കുള്ള ഒരു ചെറിയ മരത്തിൻ്റെ കോണിപടി

കയറി ചെല്ലുന്നത് വിശാലമായ ഒരു അടച്ചു കെട്ടിയ ഇടനാഴിയിലേക്കാണ്. ഇടനാഴിയിലേക്ക് തുറക്കുന്ന കുറെയേറെ മുറികൾ ഉണ്ട്. എല്ലാം അടച്ചു പൂട്ടി കിടക്കുന്നു. അതിൽ മൂന്നാമത്തെ മുറി തുറന്നു കൊടുത്തു. “ഇതാണ് താങ്കളുടെ മുറി.”

പോയ്‌സൺ മുറി നോക്കി. ഒരു മേശയും, കസേരയും. ഒരു ചെറിയ കട്ടിൽ കിടക്ക, ഒരു പുതപ്പ് . ഒരു എമർജൻസി ലാംപ്.,ഒരു ടോർച്ചു കുറച്ചു മെഴുകുതിരികൾ. ജനൽ ചില്ലുകൾ കറുത്ത paint അടിച്ചിട്ടുണ്ട്. അത് ചെറിയ വെളിച്ചമേ ഉള്ളു . എങ്കിലും മുകളിൽ സൂര്യപ്രകാശം വരുന്ന രീതിയിൽ രണ്ടു മേൽക്കൂരയിൽ ചില്ലിൻെറ ജനാല ഉണ്ട്.

കറൻ്റെ ഇല്ല. മെഴുകുതിരി ശ്രദ്ധിച്ചു ഉപയോഗിക്കണം”

കട്ടിലിനടയിൽ ഒരു ട്രാപ് ഡോർ ചൂണ്ടി കാണിച്ചിട്ട്, അത് തുറക്കാൻ ആവശ്യപ്പെട്ടു. പോയ്‌സൺ കട്ടിൽ മാറ്റിയിട്ട് അത് തുറന്നു താഴേക്ക് ഒരു കോണി പടി. ചാച്ചാ അപ്പോഴേക്കും ടോർച്ച എടുത്തു ആ റൂമിലേക്ക് അടിച്ചു കാണിച്ചു. പൊടി പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ചെറിയ കട മുറി.

” ഈ കോണി ഇറങ്ങിയാൽ അവിടെ ഒരു വാതിൽ ഉണ്ട്. അത് തുറന്നാൽ നമ്മൾ കയറിയതിന് എതിർ വശത്തുള്ള റോഡിലേക്ക് എത്തും. കട്ടിൽ തിരിച്ചിടേണ്ട ഈ വഴി ഉപയോഗിച്ചാൽ മതി അതാകുമ്പോൾ ആരും കാണില്ല “
ചാച്ചാ ആ ഭാഗത്തേക്കുള്ള ഒരു ജനൽ തുറന്നു കുറച്ചു തുറന്നു കാണിച്ചു.. അത്യാവശ്യം വലിപ്പമുള്ള കാന പോകുന്നുണ്ട് അതിൻ്റെ വശത്തുകൂടി ഉള്ള ഒരു നടപ്പാത. ഒറ്റ മനുഷ്യ കുഞ്ഞുങ്ങൾ പോലുമില്ല. അതിൻ്റെ എതിർ വശത്തും ഒരു ബിൽഡിംഗ് ആണ് ലൈൻ കട മുറികൾ ആയിരിക്കണം. അടച്ചിട്ട കുറച്ചു ഡോറുകൾ അല്ലാതെ ഒന്നുമില്ല ആളുകൾ ആരും തന്നെ ഇല്ല. എന്തെങ്കിലും പ്രശനം വന്നാൽ രക്ഷപെടാനുള്ള വേറെ ഒരു വഴി.

“നമ്മൾ വന്ന കോറിഡോറിൻ്റെ അങ്ങേ അറ്റത്തായി ഒരു ടോയ്‌ലറ്റ് ഉണ്ട്. ഇവിടെ താഴെയുള്ള കടകൾ എട്ടു മണിക്ക് തുറക്കും, രാത്രി 8 മണിയോടെ അടക്കും. താഴെ ആളില്ലാത്ത സമയം മാത്രം ടോയ്ലറ്റ് ഉപയോഗിക്കുക. അല്ലെങ്കിൽ താഴെ ശബ്‌ദം കേൾക്കും ”

പോയ്സണിന് കാര്യം മനസ്സിലായി.

“സാധനങ്ങൾ ഇവിടെ വെച്ചിട്ട് എൻ്റെ പിന്നാലെ പോരെ. ആ പുട്ടു എടുത്തോ.”

ചാച്ചയും പോയ്സണും അവിടെ നിന്നിറങ്ങി. താഴെ വാതിൽ പൂട്ടിയ ശേഷം തിരക്കുള്ള വഴിയിലൂടെ കുറച്ചു നടന്നു. പിന്നെ രണ്ടു കെട്ടിടങ്ങളുടെ ഇടയിൽ കൂടി ഉള്ളു നടന്നപ്പോൾ നേരത്തെ പിന്നിൽ കണ്ട അഴുക്കു ചാൽ നിറഞ്ഞ വഴിയുടെ സൈഡിൽ എത്തി.

“ഇവിടെ നിന്ന് നൂറു മീറ്റർ പിന്നിലോട്ട് മാറിയാൽ അവിടെ ഒരു വാതിൽ ഉണ്ട്. രണ്ടാമത്തെ കീ ആ വാതിലിൻ്റെയാണ്. നമ്മൾ നേരത്തെ കോണി കണ്ടില്ലേ.ആ കട മുറിയുടെ ചേർന്നുള്ള മുറിയാണ്. ഈ വഴി ഉപയോഗിക്കുക. മറ്റേ വഴി ഉപയോഗിച്ചാൽ താഴത്തെ കടക്കാർ ഒരു പക്ഷേ കാര്യങ്ങൾ അന്വേഷിക്കും. ഇപ്പോൾ അങ്ങോട്ട് പോകേണ്ട എൻ്റെ പിന്നാലെ വരൂ.”

ചാച്ചാ എതിർ ദിശയിലേക്ക് നടന്നു. കുറച്ചു മുന്നോട്ട് പോയപ്പോൾ അഴുക്കു ചാൽ തിരിഞ്ഞു വലിയ ഒരു കനാലിലേക്ക് അതിൻ്റെ ഓരത്തു കൂടി കുറച്ചു കൂടി നടന്നു. കുറെ കെട്ടിടങ്ങളുടെ പിന്നിൽ കൂടിയുള്ള ഒരു ചെറിയ പാത കെട്ടിടങ്ങളുടെ എല്ലാത്തിൻ്റെയും മുൻവശം തിരക്കേറിയ വഴിയിലോട്ട് ആണെന്ന് വ്യക്തം. ചാച്ചാ പഴയ ഒരു കെട്ടിടത്തിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പൂട്ട് തുറന്ന് അകത്തോട്ട് കയറി. പഴയ ഒരു തിയേറ്റർ ആണ്. അവിടെ ടോയ്‌ലെറ്റ് ഭാഗത്തോട്ട് ചാച്ചാ നടന്നു. അതിൽ ഒരു ടോയ്‌ലെറ്റ് വാതിൽ തുറന്നു. അകത്തു ഒരു വലിയ suitcase ഉണ്ട്. തനിക്ക് ഇവിടെ വേണ്ട സാധനങ്ങൾ ആണ് എന്ന് പോയ്‌സണ് മനസ്സിലായി.
മുകളിൽ പ്രൊജക്ടർ റൂം ഉണ്ട്. നമ്പർ ലോക്ക് ആണ് 6479. ആ മുറിയിലെ അലമാരയുടെ പിന്നിൽ ഒരു രഹസ്യ അറയുണ്ട്. ഇത് അങ്ങോട്ട് എടുത്തു വെച്ചേരെ.

“ഞാൻ ഇറങ്ങുകയാണ് . പിന്നെ രാത്രി പുറത്തിറങ്ങി നടക്കുമ്പോൾ സൂക്ഷിക്കണം. പോലീസ് പട്രോളിങ് ശക്തമാണ്. ദേഹ പരിശോധന ഉള്ളത് കൊണ്ട് ആയുധങ്ങളുമായി പോകുന്നതും റിസ്‌ക് ആണ്. നാളെ രാവിലെ 9 മണിക്ക് ഇവിടെ വരാം. “

അതും പറഞ്ഞിട്ട് അബു അവിടന്ന് പിൻവാതിലിലൂടെ തന്നെ ഇറങ്ങി.

പോയ്‌സൺ വേഗം തന്നെ sutcase എടുത്തു മുകളിലെ പ്രൊജക്ടർ റൂമിലേക്ക് പോയി. നമ്പർ ലോക്ക് തുറന്നു അകത്തു കയറി. ലൈറ്റ് ഓണാക്കി. വൈദ്യുതി ഉണ്ട്. ഒരു മേശയും കസേരയും ടേബിളുമുണ്ട്. മേശമേൽ എടുത്തു വെച്ച ശേഷം suitcase നമ്പർ ലോക്ക് തുറന്നു. കുറെ C4 explosive ബ്രിക്ക്, detonator, അത് remote activate ആക്കാൻ

അല്ലാതെയും ഉപയോഗിക്കാനായി മൊബൈൽ ഫോണുകൾ. അര ഡസൻ സിം കാർഡുകൾ. രണ്ടു beretta റിവോൾവർ അതിൻ്റെ ഉണ്ടകൾ. നൈറ്റ് വിഷൻ ഗോഗിൾസ്, ചെറിയ ഒരു ക്യാമറ. പിന്നെ കുറച്ചധികം പാകിസ്താനി കറൻസി.

ഒരു കവറിനകത്തു യുസഫ് ഷാ എന്ന പേരിലുള്ള ഡ്രൈവിംഗ് ലൈസൻസ്,റാവൽപിണ്ടി അടുത്തുള്ള Rawat എന്ന സ്ഥലത്തെ അഡ്രസ്സ് ആണ് ഉള്ളത്. മട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്. യുസഫ് ഷാ എന്ന ഐഡന്റിറ്റിയുടെ ചെറിയ ഒരു വിവരണം. Rawat എന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ, ഫോട്ടോസ്.

മറ്റൊരു കവറിലായി ഫർസാൻ മുഹമ്മദ് എന്ന പേരിലുള്ള ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട്, Narada ID Card കുറച്ചു UK പൗണ്ട്, ഫർസാൻ മുഹമ്മദ് എന്ന പാകിസ്താനി ഒറിജിൻ uk ബിസിനസ്സ്മാനിൻെറ ചരിതം അടങ്ങിയ ചെറിയ നോട്ട്. ഈ ദൗത്യം കഴിഞ്ഞു ഒരു മടങ്ങി പോക്കുണ്ടെങ്കിൽ പോകാനുള്ള ഐഡന്റിറ്റി.

പോയ്‌സൺ യുസഫ് ഷായെ കുറിച്ചും Rawat എന്ന സ്ഥലത്തെ കുറിച്ചും ഒന്നു കൂടി ഒന്ന് പഠിച്ചു. മുൻപ് ബോർഡർ ക്രോസ്സ് ചെന്നതിന് മൂന്നു മാസം മുൻപ് തന്നെ ഇതൊക്കെ പഠിച്ചിട്ടുള്ളതാണ്. ഇതിനു പുറമെ ഇസ്ലാമബാദ്, ലഹോർ എന്നീ പട്ടണങ്ങളിലുള്ള RAW സേഫ് ഹൗസ് അഡ്രസുകളും അറിയാം.
ബോർഡർ cross ചെയുന്ന സമയത്തുണ്ടായിരുന്ന id കാർഡ് അതിൽ നിക്ഷേപിച്ച ശേഷം. യുസഫ് ഷാ എന്ന ഡ്രൈവിംഗ് ലൈസൻസ് കാർഡും, കുറച്ചധികം പണം പിന്നെ ബ്രെറ്റ റിവോൾവർ അരയിൽ തിരുകി. അതിൻ്റെ തിരലടങ്ങിയ കുറച്ചു കാട്രിഡ്ജ് എടുത്തു കവറിലിട്ട് ശേഷം പെട്ടി അടച്ചു അലമാരയുടെ പിറകിലായി ഒളിപ്പിച്ചു വെച്ചു ശേഷം വാതിൽ പൂട്ടി അവിടന്ന് ഇറങ്ങി ആദ്യ സ്ഥലത്തേക്ക് പോയി. മുൻപിലെ വഴിയിലൂടെ പോകുന്നതിന് പകരം പിന്നിലൂടെയാണ് പോയത്. റൂമിൽ എത്തിയ ശേഷം റിവോൾവർ എടുത്ത് സൂക്ഷിച്ചു വെച്ചു പിന്നെ എന്തൊക്കയാണ് ഇനി ചെയ്യേണ്ടത് എന്ന് ആലോചിച്ചു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *