ജീവിതമാകുന്ന നൗക – 13

*****

സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസ്. ഉച്ച സമയം.

“മാഡം സി.ഐ ഭദ്രൻ വന്നിട്ടുണ്ട്. ”

“കയറി വരാൻ പറ. എന്നിട്ട് ആ ഡോർ ക്ലോസ് ചെയ്തേരേ “

ഭദ്രൻ വന്ന് സല്യൂട്ട് അടിച്ചു.

“താൻ ഇരിക്ക്. “

“മാഡം ഇതാ അന്വേഷണ റിപ്പോർട്ട്.”

“Unoffical ആയിട്ട് അന്വേഷിക്കാൻ പറഞ്ഞിട്ട്. ഇത് എന്താ റിപ്പോർട്ട് ഒക്കെ?”

“മാഡം വായിച്ചു നോക്ക്.”

“ഭദ്രൻ എപ്പോഴാണ് തിരിച്ചെത്തിയത്?”

“ശനിയാഴ്ച്ച രാവിലെ തന്നെ എത്തി മാഡം. പിന്നെ സ്റ്റേഷൻ പരിധിയിൽ ഒരു സൂയിസൈഡ് കേസ് ഉണ്ടായിരുന്നു. അത് കാരണമാണ് ശനിയാഴ്ച്ച വരാൻ പറ്റാതിരുന്നത്. “

ലെന റിപ്പോർട്ട് തുറന്നു നോക്കി. രണ്ടേ രണ്ടു പേജ് മാത്രം. ലെന വായിക്കുവാൻ ആരംഭിച്ചു.

“ഇത് പ്രകാരം ആ അർജ്ജുവും രാഹുലും അവിടെ പഠിച്ചതാണെല്ലോ. യൂണിവേഴ്സിറ്റി റെക്കോർഡ്സിലും ഉണ്ട് അല്ലേ. ?”

“യെസ് മാഡം.

“പോരാത്തതിന് HOD & Project guide confirm ചെയ്‌തു. “

“യെസ് മാഡം.”

അപ്പോഴാണ് ലെന ആ ഫയലിൽ ഒരു സ്റ്റിക്ക് നോട്ട് ശ്രദ്ധയിൽ പെട്ടത്.

നേരിട്ട് സംസാരിക്കണം. ഇവിടെ വേണ്ട.

ലെന സ്റ്റിക്ക് നോട്ട് എടുത്തു അവരുടെ പോക്കറ്റിലേക്ക് വെച്ചു. എന്നിട്ട് റിപ്പോർട്ട് എടുത്തു മേശവലിപ്പിൽ വെച്ചു.

“താൻ ലഞ്ച് കഴിച്ചതാണോ?”

“ഇല്ല മാഡം.”

“എങ്കിൽ വാ. നമുക്ക് പുറത്തു പോയി കഴിക്കാം.”

“മാഡം ഞാൻ എൻ്റെ ജീപ്പിൽ പിന്നാലെ വന്നോളാം. അതാകുമ്പോൾ അവിടന്ന് എനിക്ക് നേരെ സ്റ്റേഷനിൽ പോകാമെല്ലോ.”
കമ്മിഷണർ അടുത്ത് തന്നെയുള്ള നല്ല ഒരു ഹോട്ടലിലേക്ക് പോയ. പിന്നാലെ ഭദ്രൻ അയാളുടെ ജീപ്പുമായി ചെന്നു. ഇരുവരും തിരക്കുകളിൽ നിന്ന് മാറി പ്രൈവസി കിട്ടുന്ന ഒരു മേശയിൽ ഇരുന്ന ശേഷം ലഞ്ച് ഓർഡർ ചെയ്‌തു.

“ഭദ്രാ ഇനി താൻ പറ ആ റിപ്പോർട്ടിൽ ഇല്ലാത്തത് എന്താണ്?”

“മാഡം ഞാൻ റിപ്പോർട്ടിൽ പറഞ്ഞത് തന്നെയാണ് അവിടെ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. അവർ പഠിച്ചു എന്ന് തെളിയിക്കാൻ മാർക്ക് ലിസ്റ്റ് അടക്കം എല്ലാം യൂണിവേഴ്സിറ്റി ഡാറ്റാബേസിൽ ഉണ്ട്. “

“അപ്പോൾ സർട്ടിഫിക്കറ്റ് ഒക്കെ ഒർജിനൽ ആണോ?”

“അതെ. പിന്നെ ഡിപ്പാർട്മെൻ്റെ HOD യും കൺഫേം ചെയ്‌തു. പിന്നെ അവരുടെ പ്രൊജക്റ്റ് ഗൈഡും one Uday Kumar . “

“ഇതൊക്കെ റിപ്പോർട്ടിൽ ഉണ്ടല്ലോ.”

“ YES. പക്ഷേ അതിൽ ഒരു വ്യത്യാസം മാത്രം.അവരുടെ പ്രൊജക്റ്റ് ഗൈഡ് എന്ന് പറഞ്ഞു പരിചയപ്പെട്ട ഉദയ് കുമാർ എന്ന ആൾ തന്നെ fake ആണ്. അവിടെ എന്നെ വഴി തെറ്റിക്കാൻ വേണ്ടി അന്ന് മാത്രം വന്ന ഒരാൾ.”

What the hell? Why such a coverup and Who?

അതിനുള്ള ഉത്തരമൊന്നുമില്ല മാഡം. പക്ഷേ ഞാൻ മുഴുവൻ പറഞ്ഞില്ല.

ഭദ്രൻ അവിടെ നടന്ന കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. കമ്മിഷണർ ലെനക്ക് ഉൾകൊള്ളാൻ തന്നെ സാധിക്കുന്നില്ല.

“എന്നാലും ഭദ്ര ഇത്ര വലിയ ഒരു identity coverup അതും രണ്ട് student സിനു വേണ്ടി. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. “

“ആരാണെങ്കിലും അവർ ചില്ലറക്കാരല്ല മാഡം. ഞാൻ അവിടെ എത്തും എന്ന് അവർ മുൻകൂട്ടി മനസ്സിലാക്കിയിരിക്കുന്നു. അതിനർത്ഥം അവർക്ക് ഇവിടെ മാഡത്തിൻ്റെ ഓഫീസിലടക്കം ആൾ ഉണ്ടെന്നാണ്. അവരെ ഉദ്ദേശിച്ചാണ് ഞാൻ റിപ്പോർട്ട് ആക്കി തന്നത്. റിപ്പോർട്ട് എന്തായാലും മാഡത്തിൻ്റെ ഓഫീസിൽ നിന്ന് ചോരും. അത് അവർ വായിച്ചാൽ നമ്മൾ അവരുടെ കഥകൾ വിശ്വസിച്ചു എന്ന് കരുതിക്കോളും”

ഭദ്രൻ്റെ കൂർമ്മ ബുദ്ധിയിൽ ലെനയിൽ മതിപ്പുണ്ടാക്കി

“അത് എന്തായാലും നന്നായി. you are an intelligent officer.”

“മാഡം എന്തുകൊണ്ടാണ് അവരെ പറ്റി അന്വേഷിക്കണം എന്ന് പറഞ്ഞത്?”
ലെന അന്നയും അർജ്ജുവും തമ്മിലുള്ള പ്രശനം മുതൽ എല്ലാം ഭദ്രൻ്റെ അടുത്തു ചുരുക്കി പറഞ്ഞു.

കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ഭദ്രൻ വല്ലാതായി. എന്നാലും അയാളുടെ കണ്ണുകളിൽ ഒരു തിളക്കുമുണ്ടായി. വളരെ വ്യത്യസ്‌തമായ ഒരു challenge

“അപ്പൊ ADGP മാഡത്തിനെ വിളിച്ചു വാണിംഗ് തന്ന കേസിൽ ആണോ എന്നെ…?

“Sorry ഭദ്രാ, ഞാൻ കുറച്ചു സെൽഫിഷ് ആയി പോയി. പിന്നെ താൻ അന്വേഷിച്ചാൽ റിസൾട്ട് ഉണ്ടാകുമെന്ന് തോന്നി. പിന്നെ തന്നെ മാത്രമേ എനിക്ക് വിശ്വസിച്ചു ഏൽപ്പിക്കാനും പറ്റു”

“മാഡത്തിന് തോന്നുന്നുണ്ടോ മാഡം പറഞ്ഞ ആ CBI ക്കാരൻ രാജീവ് കുമാർ എന്ന അർജുവിൻ്റെ കസിൻ ആണ് ഇതിനോക്കെ പിന്നിൽ എന്ന് ?

“ഇല്ല ഭദ്, ഞാൻ ആദ്യം കരുതിയത് അയാൾ ആയിരിക്കുമെന്നാണ്. പക്ഷേ ഇത് വേറെ എന്തോ ആണ്. Something big is going on and now I think that Rajeev Kumar is also a fake പക്ഷേ ഒന്നും മസസ്സിലാകുന്നില്ല രണ്ട് കോളേജ് പിള്ളേർക്ക് വേണ്ടി. ഇത്രയും വലിയ ഒരു coverup.”

“ഇത് കുര്യൻ സാറിനെ കൊണ്ട് പോലും കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല. പണം കൊണ്ടും സ്വാധീനം കൊണ്ടും ആൾ ബലം കൊണ്ടും. അതു കൊണ്ട് മാഡത്തിൻ്റെ niece നോട് ഒന്ന് സൂക്ഷിക്കാൻ പറയുന്നതാണ് നല്ലത് ”

അന്ന എത്ര വലിയ അപകടത്തിലാണ് ചെന്ന് പെട്ടിരിക്കുന്നത്. എങ്ങനെയെങ്ങിലും അവളെ അർജ്ജുവിൽ നിന്നകറ്റണം. അവളുടെ പഠിപ്പ് നിർത്തിയിട്ടെങ്കിൽ അങ്ങനെ.

“മാഡം എന്താണ് ആലോചിക്കുന്നത്?”

“ഏയ്‌ ഒന്നുമില്ല. എനിക്കിനി കഴിക്കാൻ തോന്നുന്നില്ല. ഞാൻ ഇറങ്ങുകയാണ്. താൻ എൻ്റെ ഫുഡും കൂടി പാർസൽ ആയി എടുത്തോളൂ ”

കമ്മിഷണർ ലെന പോകാനായി എഴുന്നേറ്റു.

“മാഡം ഒരു കാര്യം കൂടി ഉണ്ട്. മുഴുവൻ കാര്യങ്ങളും തുടക്കത്തിൽ പറഞ്ഞില്ലെങ്കിലും ഇനിയും എന്തു ഹെല്പ് വേണേൽ പറഞ്ഞോളൂ. ഞാൻ ചെയ്‌തു തരാം. എനിക്ക് ആ പിള്ളേരേ ആരാണ് എന്ന് അന്വേഷിച്ചു കണ്ട് പിടിക്കണം എന്നുണ്ട്. Iam ready take it as a challenge “
“ഇനി എന്താണ് ചെയ്യേണ്ടത് ഞാൻ ഒന്നാലോചിക്കട്ടെ ഭദ്രാ. എടുത്തു ചാടി പ്രവർത്തിച്ചാൽ ശരിയാകില്ല.”

അതും പറഞ്ഞിട്ട് ലെന IPS അവിടെ നിന്നിറങ്ങി .

എങ്ങനെയെങ്കിലും അന്നയുടെ അടുത്ത് സംസാരിച്ചു അവളെ വീട്ടിലേക്ക് കൂട്ടണം. ഇനി അർജ്ജുവുമായി യാതൊരു വിധ പ്രശ്നങ്ങൾക്കും പോകരുത് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കണം.

TSM MBA ക്യാമ്പസ്:

ഉച്ച തിരിഞ്ഞുള്ള ക്ലാസ് തുടങ്ങിയപ്പോളേക്കും അന്നയെ ഡയറക്ടർ മീരയുടെ അറ്റൻഡർ വന്ന് വിളിപ്പിച്ചു.

അന്ന അവരുടെ ഓഫീസിലേക്ക് ചെന്നപ്പോൾ കണ്ടത് അവളെ കാത്തു നിൽക്കുന്ന അപ്പച്ചിയെയാണ്. അതും പോലീസ് യൂണിഫോമിൽ.

അപ്പച്ചിയെ കണ്ടപ്പോൾ അന്നക്ക് ദേഷ്യം വന്നു.

“മാഡം എന്തിനാണ് എന്നെ വിളിപ്പിച്ചത്.”

അവർ ഡയറക്ടർ മീരയോട് ചോദിച്ചു. അവളുടെ മുഖ ഭാവം കണ്ട് അപ്പച്ചിയും മീരയും അമ്പരന്നു പോയി.

“അന്ന എനിക്ക് നിന്നോട് പ്രൈവറ്റ് ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കണം”

എനിക്ക് ഒന്നും സംസാരിക്കാനില്ല.

Leave a Reply

Your email address will not be published. Required fields are marked *